അഭി എത്തിയപ്പോഴേക്കും ഡ്രസിങ് ഒക്കെ കഴിഞ്ഞിരുന്നു….
എന്നാലും ആമിയുടെ കണ്ണു നിറഞ്ഞിരുന്നു …..
ആമി ഓടി ചെന്ന് അഭിയെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി …..
ആമിയെ ഒരുവിധം അഭി ആശ്വസിപ്പിച്ചു…… അവളെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി
നേരെ പുത്തന്പുരക്കിലോട്ട് ……
വലിയ കവാടം കടന്നു കാർ പതുക്കെ ഗാരേജിലോട്ട് കേറ്റി അഭി നിർത്തി ….
വീട് എന്നൊന്നും പറയാൻ പറ്റില്ല വലിയ ബംഗ്ലാവ്ന് പറയാം …..
വീടിൻറെ മുൻപിൽ തന്നെ 6 ,7 വിലകൂടിയ ആഡംബര കാറുകൾ നിർത്തി ഇട്ടിരിക്കുന്നു ….
എത്തിവശത്ത് സിറ്റി കമ്മിഷണർ പ്രണവ് ഗൗഡയുടെ ഔദ്യോഗിക വാഹനവും നിർത്തി ഇട്ടിരിക്കുന്നു
അഭി ആമിയെയും കൂട്ടി അകത്തോട്ട് കെയറുവാൻ പോകുമ്പോൾ കാർലോസ് പിന്നിൽ നിന്നും വിളിച്ചു ….
അഭി തിരിഞ്ഞു നോക്കി …. ഇപ്പോ വരാം എന്ന് കൈകൊണ്ട് കാണിച്ചു നേരെ അകത്തോട്ട് കയറി ….
ഹാളിൽ തന്നെ ചന്ദ്രശേഖരനും , പ്രണവ് ഗൗഡയും എന്തോ ഗൗരവം ഉള്ള കാര്യം സംസാരിച്ചുകൊണ്ടിരിക്കുന്നു അഭി അതൊന്നും ശ്രെദ്ധിക്കാതെ നേരെ ആമിയെയും കൊണ്ട് റൂമിലേക്ക് നടന്നു …..
ആമി ഇപ്പോഴും ആ ഷോക്കിൽ നിന്നും മാറിയിട്ടുണ്ടായില്ല ……അവൾ വീണ്ടും അഭിയെ കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു …..
ആ സമയത്താണ് ആമിയുടെ മുറിയിലോട്ട് അവർ കേറി വന്നത്ത് ….. മല്ലിക ചന്ദ്രശേഖർ …..
അമ്മയെ കണ്ടതും ആമി ഓടിച്ചുന്നു അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു …..
കാര്യം അറിയാതെ മല്ലിക പകച്ചു പോയി….
ആദ്യം ആയിട്ടാണ് തൻ്റെ മകളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നത് …..
ഇത്രേം കാലം രാജകുമാരിയെ പോലെയാ ആമിയെ അവർ നോക്കിയിരുന്നത്
ആ രാജകുമാരി ആണ് ഇപ്പൊ തൻ്റെ നെഞ്ചോട് ചേർന്ന് ഏങ്ങലടിച്ചു കരയുന്നത് …
കരച്ചിൽ ഒതുങ്ങിയതും മല്ലിക അഭിയോടും ആമിയോടും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി
അവർ അമ്മയോട് വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു….
മല്ലിക ആമിയെ കൂട്ടി താഴെ ചന്ദ്രശേഖറിന്റെ അടുത്തേക്ക് നടന്നു …അതേസമയം അഭി തൻ്റെ റൂമിലോട്ടെ പോയി അലമാരയിൽ നിന്നും സ്വർണ്ണ നിറത്തിൽ ഉള്ള തൻ്റെ പിസ്റ്റൾ എടുത്തു അരയിൽ വെച്ചു
അഭിയുടെ മനസ്സിൽ ഒരു അഗ്നിപർവതം തന്നെ തിളച്ചു പൊട്ടിക്കഴിഞ്ഞിരുന്നു …..അവൻ സംഹാര ഭാവത്തോടു കൂടി റൂമിൽനിന്നും കാർലോസിൻറെ അടുത്തേക്ക് ഇറങ്ങി ….
അഭി താഴെ എഴുതുമ്പോൾ തന്നെ മല്ലിക എല്ലാം ചന്ദ്രശേഖറിനോട് പറഞ്ഞു കഴിഞ്ഞിരുന്നു
ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???
????