ഇപ്പൊ അതും ഇല്ല്യ ….. അതുപോരാഞ്ഞ് ആദി ഇത്രേം കാലം മനസ്സിൽ കൊണ്ട് നടന്ന ദിവാകരനും ദേവകിയും തൻ്റെ മാതാപിതാക്കൾ അല്ല എന്നറിഞ്ഞ ഷോക്കിൽ ആകെ പകച്ചു പോയിരുന്നു…..
ഏകദേശം രണ്ടുമാസത്തിനു ശേഷം …….
ആദി പഴയ നോർമൽ ലൈഫിലേക്കി വന്നു ……
ദിവാകരൻ പറഞ്ഞ പോലെ….. ആദിയുടെ അമ്മയുടെ ചിത്രം മേശയിലെ ലോക്കറിൽ കട്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു ….
ആദിയുടെ മനസു എന്തൊക്കയോ അവനോട് പറയുന്നു……
എങ്ങോട്ടേലും പോകാം ….. കുറച്ചു നാൾ മാറി നിൽക്കണം …..
എല്ലാം ഒന്ന് ശാന്തമാക്കണം …….
പിറ്റേദിവസം ….
സമീറിൻറ്റെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോ …….
ആദി സംസാരിച്ചു തുടങ്ങി
സമീറെ ,ഉമ്മാ ………
ഞാൻ ഒരു യാത്ര പോകുവാ ……
പോകുമ്പോ പറയാൻ എനിക്ക് നിങ്ങൾ മാത്രം അല്ലെ ഉള്ളോ …..
സമീർ -നി എങ്ങോട്ട് പോണ് ???
എടാ ഞാൻ എപ്പോഴും പറയാറില്ലേ ഹിമാലയം ….. അങ്ങോട്ട് തന്നെ ….
ഒറ്റക്കോ ???
അതേടാ ഒറ്റക്ക് …. ഇവിടെ നിന്നാൽ എനിക്ക് പ്രാന്ത് പിടിക്കും ….എല്ലാം ഒന്ന് ശാന്തമാക്കുന്നത് വരെ ഞാൻ എങ്ങോട്ടേലും മാറുന്നതാ നല്ലത് എന്ന് മനസ് പറയുന്നു ……
ഇത്രേം പറഞ്ഞപ്പോ സമീറോ ,ഉമ്മയോ ഒന്നും പറഞ്ഞില്ല ……
കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം …..
ഉമ്മ പറഞ്ഞു തുടങ്ങി …… ആദി നിൻറ്റെ മനസ് അങ്ങനെ പറയുന്നേൽ നി എന്തായാലും പോയിട്ട് വാ …..
അങ്ങനെ അന്ന് യാത്ര പറഞ്ഞ് ഇറങ്ങിതാ …. ഇന്നേക്ക് ഒരുമാസം ആകുന്നു……
***************
ആദി സിഗരറ്റ് ഒക്കെ വലിച്ചു കഴിഞ്ഞു …….
നേരെ ചെന്നു ക്യാഷ് ഒക്കെ കൊടുത്തു…
ടിപ്പ് ആയി ഒരു നൂറുംകൂടെ കൊടുത്തു ചെക്കൻ ഹാപ്പി …..
നേരെ ഫോൺ എടുത്തു…. എത്തിച്ചേരേണ്ട സ്ഥലവും ഇനി എത്ര കിലോമീറ്ററും ഉണ്ടെന്ന് നോക്കി
ഏകദേശം 60 km ഇനിയും ഉണ്ട് നേരം സന്ധ്യ ആയി തുടങ്ങി ….. ഇരുട്ട് കേറി തുടങ്ങുന്നു ..
ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???
????