❤അച്ഛൻ❤ [ആദിത്യൻ] 119

“”കണ്ണാ നീ ഇന്നലെ അച്ഛനോട് എന്താ പറഞ്ഞെന്നു ഓർമ്മയുണ്ടോ “”

അവർ വളരെ ഗൗരവത്തോട്കൂടി തന്നെ സംസാരിച്ചു

 

“”ഞാൻ നല്ല ബോധത്തോടെ ആണ് പറഞ്ഞെ അതോണ്ട് മറന്നിട്ടൊന്നുമില്ല “”

 

“”ഓഹ് അങ്ങനെ ഓക്കേ പറയാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ? “”

 

“”ഒന്നും ഉണ്ടായില്ലേ??.. എപ്പോ നോക്കിയാലും വിളിച്ചു ശല്യപെടുത്തൽ ആണ്.. ഫ്രണ്ട്സ് ഓക്കേ കളിയാക്കുവാ എന്നെ ഇപ്പോഴും വീട്ടുകാരുടെ ഇഷ്ടത്തിന് ജീവിക്കേണ്ടി വരുന്ന എന്റെ അവസ്ഥ.. ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ല “”

ദേഷ്യത്തിൽ ആണ് അവൻ പറഞ്ഞത്

 

“”അങ്ങനെ കളിയാക്കുന്നവരോട് പറയണം എന്നെ വളർത്തി വലുതാക്കിയവർക്ക് വേണ്ടി ആണ് ഞാൻ ജീവിക്കുന്നെ എന്ന് അല്ലാതെ അതുംകേട്ടോണ്ട് ഇങ് വരുവല്ല.. പിന്നെ സ്വാതന്ത്ര്യം ഇല്ലെന്നു പറഞ്ഞത് എന്താ?? നിന്റെ ഇഷ്ടത്തിന് അല്ലെ നീ ജീവിക്കുന്നെ നിനക്ക് ഇഷ്ടംഉള്ളത്  നീ പഠിക്കണം എന്ന് പറഞ്ഞു ഞങ്ങൾ എതിർത്തില്ല.. നിനക്ക് താല്പര്യം ഉള്ള ജോലിക്കെ നീ പോവു എന്ന് പറഞ്ഞു ഞങ്ങൾ അതും എതിർത്തില്ല ഒന്നിനും ഇതുവരെ നിർബന്ധിച്ചിട്ടില്ല  പിന്നെ എന്താ നിനക്കിവിടെ സ്വാതന്ത്ര്യക്കുറവ്??

വിളിച്ചു ശല്യപ്പെടുത്തുന്നത് നീ പറയരുത്.. എത്തേണ്ട സമയം ആയിട്ടും വരാന്ന് പറഞ്ഞ ആളേ കാണാതെ വരുമ്പോൾ വിളിക്കും അന്വേഷിക്കും അതിൽ എന്താ തെറ്റ് “”

തിരിച്ചൊന്നും പറയാനില്ലാതെ അവൻ അവർ പറയുന്നതൊക്കെ കേട്ടിരുന്നു

 

“”നീ ഇന്നലെ പറഞ്ഞല്ലോ ജീവിതം ഇല്ലാതെ ആക്കരുത് എന്ന് നീ തന്നെ പറയണം..

നീ ഞങ്ങളെ നോക്കേണ്ട പ്രായം ആയിട്ടും ഇപ്പോഴും നിന്നെയും ഈ കുടുബവും നോക്കുന്നത് നിന്റെ അച്ഛൻ ആണ് എന്നിട്ടും നീ പറയുന്നു ഞങ്ങൾ ജീവിതം ഇല്ലാതെ ആക്കുന്നെന്ന്.. ഇത്ര കാലം നിന്നെ നോക്കി വളർത്തിയതിന് നീ നിന്റെ അച്ഛന് തിരിച്ചു കൊടുക്കുന്നത് ആണോ ഇതൊക്കെ.. നിനക്ക് വേണ്ടി ജീവിച്ച അച്ഛനെ നീ ഇതൊക്കെ പറയുന്നത് അച്ഛൻ ക്ഷമിച്ചാലും ആ മനസ് വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ലെടാ “”

 

അത്രയും പറഞ്ഞ ശേഷം അവർ ആ മുറിയിൽ നിന്നും ഇറങ്ങി പോയി അവൻ അമ്മ പറഞ്ഞോതൊക്കെ ചിന്തിച്ചുകൊണ്ടിരിന്നു

 

24 Comments

  1. ❤️ നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രം നിനക്ക് മനസ്സിലാവും??

    1. ആദിത്യൻ

      ഇഷ്ടം ആയെന്ന് വിശ്വസിക്കുന്നു

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ ❤

  2. ????

    ♥️♥️♥️♥️

    1. ആദിത്യൻ

      ❤❤?

  3. അമ്മമാര്‍ തങ്ങളുടെ സങ്കടം apo thanae express cheyum പക്ഷേ അച്ഛൻ അങ്ങനെ alla. എല്ലാം ഉള്ളില്‍ ഒതുക്കി നടക്കുന്ന sobhavam ആണ്‌. ഉള്ളില്‍ കടൽ പൊലെ സ്നേഹം ulla ആള്‌ ആണ്‌ അച്ഛൻ പക്ഷേ പലപ്പോഴും express cheyila. അത് kond ആണ്‌ pallapoghum അച്ഛൻ enn കഥാപാത്രം ജീവിതത്തിലും കഥയിലും okae മുൻനിരയിൽ ellathae aayi pokunath
    Nice story my frnd

    1. ആദിത്യൻ

      വളരെ ശരിയാണ് ബ്രോ ❤

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ദാവീദ് ബ്രോ ❤❤❤

    1. ആദിത്യൻ

      ❤❤❤?

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤

  4. നന്നായിട്ടുണ്ട് ബ്രോ.തന്നോളം പോന്ന മകനെ താൻ എന്നു വിളിക്കണം എന്നാണ്.അവരെ കുറ്റം പറയാൻ പറ്റില്ല.അവരുടെ മനസ്സിൽ മകനിന്നും 5 വയസ്‌കാരൻ ആയിരിക്കും.എല്ല മാതാപിതാക്കളും അങ്ങനെ ആണ്.കഥ കൊള്ളാം????

    1. ആദിത്യൻ

      ചിലപ്പോൾ ഓക്കേ അധികം ആയി തോന്നിയാലും അത് സ്നേഹം കൊണ്ട് തന്നെ ആണ്

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി MN ബ്രോ ?❤

  5. ധാരാളം പറഞ്ഞു പഴകിയ തീം ആണ്, എങ്കിലും താങ്കളുടെ ശൈലിയിൽ പറഞ്ഞപ്പോൾവായിക്കാൻ സുഖമുണ്ട്. വ്യത്യസ്ഥ ചിന്തകളുമായി വരാൻ കഴിയട്ടെ…

    1. ആദിത്യൻ

      പുതിയാതായി എഴുതാൻ ശ്രെമിക്കാം ബ്രോ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❤❤

  6. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. ആദിത്യൻ

      നല്ലവാക്കുകൾക് നന്ദി ഡ്രാഗൺ ബ്രോ ?❤

  7. സുദർശനൻ

    നന്നായി. നല്ല കഥ! ഇത്തരം ഇനിയും എഴുതണം!

    1. ആദിത്യൻ

      വായനയ്ക്കും സപ്പോർട്ടിനും അഭിപ്രായത്തിനും നന്ദി ബ്രോ ❤

  8. രാഹുൽ പിവി

    ❤️❤️

    1. ആദിത്യൻ

      ❤❤❤

  9. ❤️

    1. ആദിത്യൻ

      ❤?

    1. ആദിത്യൻ

      ❤❤❤

Comments are closed.