“എന്തായാലും അവളെയൊന്ന് കാണാലൊ” ഞാൻ മനസിലോർത്തുകൊണ്ട് കത്തിച്ചുവിട്ടു..
ഇടക്ക് നിർത്തി അവൾക്കും ഉമ്മാക്കും കുറച്ച് ഡ്രെസ്സും കുറച്ച് പലഹാരങ്ങളും വാങ്ങി.
ഏതാണ്ട് അവൾ പറഞ്ഞ സ്തലമെത്തിയപ്പോൾ ഞാനവളെ വിളിച്ചു..
“ആ നാദിയാ… ഞാൻ ദേ..എത്തി..”
“എവിടാ”
“നീ പറഞ്ഞ കനാൽ സൈഡിൽ”
“ആ അവിടുന്ന് വലത്തോട്ടൊന്ന് നോക്കിക്കെ”..!!
ഞാൻ നോക്കി.. കൈ വീശി കാണിച് അവൾ നിൽക്കുന്നു..
കാർ പോവില്ല.. കനാലിനു കുറെകെ പാലം.. പാലം കടന്ന് നൂറ് മീറ്റർ നടക്കണം അവിടേക്ക്..
ഞാൻ കനാൽ സൈഡിൽ കാർ നിർത്തി അങോട്ട് നടന്നു..
വീട്ടിൽ അവളുടെ ഉമ്മയും അവളും മാത്രം..!
വീട്ടിലേക്ക് കയറാൻ തുടങ്ങലും മൂടികെട്ടി നിന്ന ആകാശത്ത് വെള്ളിടി വെട്ടി മഴ പെയ്തുതുടങ്ങി..
ചെറുതായൊന്ന് നനഞ്ഞു ഞാൻ.. ”
കയറിചെന്നതും അവൾ..
“ഇക്കാ നനഞ്ഞല്ലൊ”..
‘ഹെയ്.. സാരല്ല്യാ..!!”
തലതോർത്താൻ ഒരു തോർത്ത് എന്റെ കൈയ്യിൽ തന്ന് അവൾ..
‘ബുദ്ധിമുട്ടായല്ലെ!?..”.
“ഹേയ്.. എന്ത് ബുദ്ധിമുട്ട്.. നിങ്ങൾ എനിക്ക് അന്യരല്ലല്ലൊ..””
“ആ മോൻ വന്നൊ.. ”
എന്ന് ചോദിച്ചുകൊണ്ട് ഇറയത്തേക്ക് വന്ന ഉമ്മാനെ കണ്ട് എവിടെയൊ കണ്ട് മറന്നമുഖം.. ഞാൻ ആലോചിച്ചു..
“പെങ്ങളൂട്ടിയുടെ കല്ല്യാണമൊക്കെ എങ്ങെനെയുണ്ടായിരുന്നു മോനെ..”
“നന്നായിരുന്നു ഉമ്മാ..”
“മഴ കൊളമാക്കിയൊ കല്ല്യാണം..”
“ഹെയ്.. ഇടക്കൊന്ന് ചാറി.. അത്രതന്നെ..'”
ഞാൻ കൊണ്ടുവന്ന കവറുകൾ അവളുടെ കയ്യിൽ കൊടുത്തു..
“ഇത് എന്റെ വക നാദിയാക്കും ഉമ്മാക്കും”
“എന്തിനാ മോനെ.. വെറുതെ.. കാശുകളഞ്ഞത്”..
” അതൊന്നും സാരല്ല്യ ഉമ്മാ”
“ഉമ്മാ, ഈ ഇക്കാടെ കൂടെ ജാഫർക്ക ജോലി ചെയ്യണെ”.. ഉമ്മാടായി അവൾ പറഞ്ഞു..
” ആണൊ മോനെ.. അവനു കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ”..
“ഇല്ല ഉമ്മാ.. അവനു സഖാണു..കുഴപ്പമൊന്നുമില്ല..”
nadiyayum sadikum sis and bro aavum apo
?
????