അബ്രഹാമിന്റെ സന്തതി 1 [Sadiq Ali Ibrahim] 77

Views : 6194

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി..അതിനിടയിൽ ഉമ്മാടെ ചികിൽസ തുടങ്ങീയിരുന്നു. പണിയെടുത്ത് കിട്ടുന്ന കാശ് തികയാതെ കടം വാങ്ങിയും ഞാൻ ഉമ്മാടെ ചികിൽസയും അനിയത്തിമാരുടെ പഠിപ്പും മുടക്കമില്ലാതെ മുന്നോട്ട് കൊണ്ട്പോയി.

എന്റെ വീടിന്റെ പുറക് വശത്ത് മലയായിരുന്നു.. ഒരു മലഞ്ചെരുവിലായിരുന്നു വീട്.

എന്നും ജോലികഴിഞ്ഞ് വന്ന് ഇരുട്ടിൽ ആ മലമുകളിൽ ഞാൻ പോകുമായിരുന്നു..

അവിടെയിരുന്ന് ഞാനുറക്കെ ഉറക്കെ കരയാറുണ്ടായിരുന്നു..

പണം മാത്രമായി എന്റെ ലക്ഷ്യം അതിനായി എന്ത് ചെയ്യാനും മടിയില്ലാത്ത ഒരു കരിക്കല്ല് ആയി മാറിയിരുന്നു എന്റെ മനസ്സ്.

അങ്ങെനെയൊരു ദിവസം ഞാൻ പാറമടയിൽ ലോറിയിൽ കല്ല് നിറക്കുന്ന പണിയിലായിരുന്നു.. അവിടെയുള്ള എന്നെക്കാൾ നാലഞ്ച് വയസ്സ് കൂടുതലുള്ള എന്റെ ചില സുഹൃത്തുക്കൾ എന്നോട് ഒരു കാര്യത്തെ കുറിച്ച് സംസാരിച്ചു..

പണത്തിനോടുള്ള എന്റെ ആർത്തിയും.. എന്റെ ദുരിദങ്ങളും ആവശ്യങ്ങളും എന്നെ പത്തൊമ്പതാം വയസ്സിൽ കൊട്ടേഷൻ സംഘത്തിലെ മെമ്പറാക്കി.

ഞാനാ നശിച്ച പണിയിലേക്ക് സ്വയം എടുത്തുച്ചാടി.. കൈ നിറയെ കാശ്..
കുടിക്കാൻ വിദേശനിർമ്മിത മദ്യം..

എന്റെ ഉമ്മാടെ നന്മകളെല്ലാം എന്നിൽ നിന്ന് നഷ്ട്ടപെട്ടു..
വീട്ടുകാരെ ഇതൊന്നുമറിയിക്കാതെ ഞാൻ തുടർന്നു..

ഉമ്മാടെ അസുഖം കുറവുണ്ട് ആരെങ്കിലും പിടിച്ചാൽ നടക്കാൻ സാധിക്കുമെന്ന നിലയിലേക്കെത്തി..
എന്റെ മനസ്സിൽ ചെറിയ സന്ദോഷങ്ങൾ വരാൻ തുടങ്ങി..

അതിനു അധികം ആയുസ്സുണ്ടായില്ല..

ഇരുപത്തിരണ്ടാം വയസ്സിൽ ദുരിതം വീണ്ടും എന്നെ തേടിയെത്തി.

ഞാനുൾപടെ അഞ്ച് പേരടങ്ങുന്ന സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടു..

ഒരു സർക്കാർ ഉദ്ധ്യോഗസ്ഥനെ തീർക്കണം അതായിരുന്നു ജോലി..

ഫോട്ടൊയും അഡ്രെസ്സും കുടെ പണവും. പിന്നെ,
“ജോലികഴിഞ്ഞ് വരുമ്പോൾ എന്നും അയാൾക്ക് നാലെണ്ണം അടിക്കണം .
പിന്നെ തിരിച്ചിറങ്ങുന്നത് എട്ട് മണിയോടെ… തീർന്നെന്ന് ഉറപ്പാക്കണം”
എന്ന മെസേജും മാത്രമാണു ഞങൾക്ക് തന്നിരുന്നത്.

സമയം ഏഴര …
ഞങ്ങൾ കാത്തിരുന്നു..

Recent Stories

The Author

Sadiq Ali Ibrahim

3 Comments

  1. nadiyayum sadikum sis and bro aavum apo

  2. തൃശ്ശൂർക്കാരൻ

    😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com