A Birthday Gift❤️ [Tom David] 187

അവളേ ഇതിനു മുൻപ് രണ്ടു പ്രാവശ്യമേ ഞാൻ കരഞ്ഞു കണ്ടിട്ടുള്ളു ഒന്ന് അന്ന് ഞാൻ തള്ളിയപ്പോളും രണ്ടാമത് അവളുടെ അമ്മയുടെ കാര്യം എന്നോട് പറഞ്ഞപ്പോഴും പിന്നെ ഇപ്പോൾ ആണ്. ഞാൻ അവളുടെ കയ്യിൽ പിടിച്ചു മുൻപിലേക്കു കൊണ്ട് വന്നു അവൾ തല കുനിച്ചു തന്നെ നിൽപ്പാണ് ‘ഡീ എന്തിനാ കരയുന്നെ’ ഞാൻ ചോദിച്ചു. ‘നിനക്ക് വിഷമം ആയില്ലെ ഞാൻ കാരണം അല്ലെ ആയതു’ അവൾ പറഞ്ഞു. ‘അതൊക്കെ ആയി പക്ഷെ കുഴപ്പമില്ല ‘ എന്ന് ഞാൻ പറഞ്ഞു . ‘ഇല്ലടാ ഞാൻ ആണ് തെറ്റുകാരി ഇത്രയും ഒന്നും ചെയ്യാൻ പാടില്ലായിരുന്നു’. ‘എടി അത് പോട്ടെ കുഴപ്പമില്ല,എന്നാലും എവിടെ നിനക്കു നിനക്കു ഈ ഐഡിയ കിട്ടിയത് ഇങ്ങനെ ചെയ്യാൻ ഉള്ളത് ‘ഞാൻ ചോദിച്ചു. ‘എല്ലാം വിവേക് പ്ലാൻ ചെയ്തതാണ് നീ അന്ന് ജോലി പോയി എന്ന് വിളിച്ചു പറഞ്ഞ അന്ന് ഞാൻ ശരണ്യയെ വിളിച്ചിരുന്നു അവൾ എന്നോട് പറഞ്ഞു ജോലി ഒന്നും പോയിട്ടില്ല ഇവിടെ വേറേ ജോലി കിട്ടിയതാണെന്ന് എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാവും എന്ന് അന്ന് തന്നെ ഞാൻ അവനോടു പറഞ്ഞതാ നിന്നെ ഒന്ന് പറ്റിക്കണം എന്ന് പക്ഷെ ഇത് ഇത്രയും ആകും എന്ന് ഞാൻ വിചാരിച്ചില്ല’ അവൾ പറഞ്ഞു നിർത്തി. ‘അവനും ഉണ്ടോ ഇതിന്റെ ഇടയിൽ എന്നിട്ട് അവൻ എവിടെ’ഞാൻ ചോദിച്ചു.’ അവൻ ആ juice കടയിൽ ഉണ്ട് ‘ എന്നാ ഉത്തരം കിട്ടിയതോടെ നേരെ അവിടേക്കു നടന്നു അവിടെ എത്തിയപ്പോൾ ആകട്ടെ എന്റെ അച്ഛനും അമ്മയും ശരണ്യയും വിവേകും ശ്രവാനിയുടെ അച്ഛനും എല്ലാമുണ്ടായിരുന്നു. അപ്പൊ എല്ലാരും ചേർന്നാണ് എന്നെ പറ്റിച്ചത് എന്ന് എനിക്ക് മനസ്സിലായി ഞാൻ എല്ലാവർക്കും മുന്നിൽ ഒരു വളിച്ച ചിരി പാസ്സ് ആക്കി ശ്രാവണിയുടെ അച്ഛൻ എന്റെയടുത്തേക്കു വന്നു. ‘എന്താടോ പേടിച്ചുപോയോ ‘ എന്ന് ചോദിച്ചു. അപ്പൊ എനിക്ക് ഓർമ വന്നത് രാപ്പകൽ സിനിമയിൽ ഇക്കയോട് ബാലചന്ദ്ര മേനോൻ ചോദിക്കുന്ന ചോദ്യത്തിനു ഇക്ക പറഞ്ഞ ഉത്തരം ആണ് പേടിച്ചു പോയോ എന്നോ ഞാൻ അങ്ങട് ഇല്ലാണ്ടായി. ശ്രവാണിയുടെ അച്ഛൻ തുടർന്ന് ‘തന്റെ കാര്യം അവൾ എന്നോട് പറഞ്ഞു, ഇത്രയും കാലം അവളുടെ ഒരു ആഗ്രഹവും സാധിച്ചുകൊടുക്കാൻ എനിക്ക് സാധിച്ചിട്ടില്ല പക്ഷെ തന്റെ കാര്യത്തിൽ അത് വേണ്ട എന്നെനിക്കു തോന്നി തന്റെ അച്ഛനോടും അമ്മയോടും എല്ലാം ഞാൻ നേരത്തെ സംസാരിച്ചതായിരുന്നു ഇനി തന്റെ സൗകര്യവും കൂടി നോക്കിയാൽ മതി എന്താ പോരെ’ അദ്ദേഹം പറഞ്ഞു നിർത്തി. അമ്മയുടെയും അച്ഛന്റെയും മുഖത്തേക്ക് നോക്കി രണ്ടുപേരും നല്ല സന്തോഷത്തിൽ ആണ് ശരണ്യയുടെ മുഖത്തും അത് തന്നെ. തൊട്ടു അപ്പുറത്ത് എന്നെ പറ്റിച്ചതിൽ ഉള്ള സന്തോഷം അടക്കി വച്ചു ചിരിക്കുന്ന വിവേകിനെയാണ് ഞാൻ കണ്ടത് ‘ഇതൊന്നു കഴിയെട്ടെടാ തെണ്ടി നിനക്കിട്ടുള്ളത് ഞാൻ തരാം’ എന്ന് മനസ്സിൽ വിചാരിച്ചു. എന്റെ നോട്ടം കണ്ടു ചിരിയൊതുക്കി കൊണ്ട് വിവേക് പറഞ്ഞു എല്ലാരും വാ Cake മുരിക്കാം എന്ന് അങ്ങനെ Cake മുറിയ്ക്കലും എല്ലാം കഴിഞ്ഞു അവരെല്ലാം വീട്ടിലേക്കു പോയി ‘ഞാൻ ശ്രാവണിയേ വീട്ടിൽ എത്തിച്ചേക്കാം’ എന്ന്

51 Comments

  1. ഹായ്.. നല്ല സ്റ്റോറി ആയിരുന്നു.. സ്വപ്നം ഫലിച്ചോ എന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല.. ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വിട്ടു പോകാൻ ആകില്ലല്ലോ.. ഇഷ്ടമായി.
    പാരഗ്രാഫ് തിരിച്ചു സംഭാഷണം ഒരു വരിയിൽ ആക്കി എഴുതിയാൽ വായന സുഖം കൂടും.. അത് കൂടെ ഒന്ന് ശ്രദ്ധിക്കണേ..
    ഒത്തിരി സ്നേഹത്തോടെ.. ഇനിയും എഴുതുക..

    1. ?MK യോ ഒരുപാട് സന്തോഷം താങ്കളുടെ കഥകൾ ഒക്കെ വായിച്ചാണ് ഞാനും ഒരു കഥ എഴുതണം എന്ന് വിചാരിച്ചത് comment ഇടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്നേഹം മാത്രം ???

  2. പൊട്ടൻ

    Poli?

    1. Thanks Bro… ?

      ഒരുപാട് സന്തോഷം ??

  3. ?✨?????????????_??✨♥️

    ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം ??

    1. Thanks???

  4. Nalloru love story aayirunnu ith.enik orupaad ishtaayi… Pettan manasilaavunna language aayirunnu… ❤❤
    pkshe evdeyo enthoo oru block pole thonni… Korchum koodi explain cheyth eyuthenkil feel koodthal kittumaayirunnu enn thonni…

    Pineaa first story aayath kondulla korch mistkes ind… Punctuatioms okke.. Next storyil ath ready aakuka…
    Anyway.. Keep writting ❤

    1. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം തെറ്റുകൾ തിരുത്താൻ ?

      വിലയേറിയ അഭിപ്രായത്തിനു നന്ദി ??

  5. ബ്രോ നല്ലൊരു ഫീൽ good സ്റ്റോറി…. തുടക്കം തന്നെ സെന്റി ആണോ എന്ന് ഒന്ന് പേടിച്ചു….പക്ഷേ ട്വിസ്റ്റ്‌ ഇട്ട് ഞെട്ടിച്ചു……. നമ്മുടെ ലൈഫുമായി സാമ്യം തോന്നുന്ന കഥ….. ഇനിയും ഇതുപോലെ അടിപൊളി സ്റ്റോറിസ് പ്രതീക്ഷിക്കുന്നു….. ?

    1. Thanks Bro??

      ഒരുപാട് സന്തോഷം ?

  6. ടോം,
    ആദ്യമേ പറയട്ടെ ലളിതമായ ശൈലിയിൽ എഴുതിയ കുഞ്ഞു പ്രണയ കഥ ഇഷ്ടമായി, ധാരാളം പ്രണയ കഥകൾ എഴുതുന്നുണ്ട് പലരും പക്ഷെ ഇത് നമ്മുടെ ജീവിത സങ്കൽപ്പങ്ങൾക്ക് അടുത്ത് നിൽക്കുന്നു. ഇനിയും ധാരാളം എഴുതുക.
    എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ച്, അനുയോജ്യമായ ഫുൾസ്റ്റോപ്പ്, കോമ തുടങ്ങിയവ കൊടുക്കുക, അക്ഷരതെറ്റുകൾ പരമാവധി കുറയ്ക്കുക.
    വായനക്കാരുടെ ഉള്ളിലേക്ക് കഥ എത്തിക്കാൻ ഇതിനു കഴിയും. പുതിയ കഥയുമായി വന്നെത്തുവാൻ ആശംസകൾ…

    1. ഒരുപാട് സന്തോഷം ജ്വാല ?

      ഇനിയും ശ്രദ്ധിച്ചുകൊള്ളാം??

  7. നിധീഷ്

    ❤❤❤

    1. Thanks???

  8. പാലാക്കാരൻ

    Good work

    1. Thanks?

  9. നല്ല ഒരു രചന ഇഷ്ടായി

    ചില ഭാഗങ്ങള്‍ ഒന്ന് രണ്ട് തവണ വായിക്കേണ്ടി വന്നു മനസില്‍ ആകാൻ ആദ്യത്തെ സ്വപ്നം കാണുന്ന ഭാഗം ഒക്കെ

    Proof ടൈപ് ചെയ്ത ശേഷം ഈ കഥ മനസില്‍ നിന്ന് ഒഴിവാക്കി വായിക്കുക എന്നാൽ മാത്രമേ ഈ കഥയില്‍ ഉള്ള തെറ്റുകള്‍ മനസില്‍ ആകെ ഉള്ളൂ അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിന്റെ കൈയിൽ നല്‍കുക

    വീണ്ടും മറ്റൊരു കഥയുമായി പെട്ടന്ന് വരൂ

    സ്നേഹത്തോടെ
    ❤️❤️❤️❤️

    1. Thanks bro?

      തെറ്റുകൾ തിരുത്തം bro??

      ഒരുപാട് സന്തോഷം ?

  10. ബ്രോ നന്നായിട്ടുണ്ട്

    ആദ്യമായി എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ ഗംഭീരം
    punctuations ഉം സ്‌പെല്ലിംഗും ഒന്ന് ശ്രെദ്ധിക്കു ട്ടാ

    ഓൾ ദി വെരി ബെസ്റ്

    1. ഒരുപാട് സന്തോഷം ?

      തീർച്ചയായും ശ്രമിക്കാം ??

  11. Super❤️

    1. Thanks Bro?

  12. ബ്രോ

    അടിപൊളി ആയിട്ടുണ്ട്,നല്ല എഴുത്..
    സ്പെല്ലിങ് മിസ്റ്റേക്ക്, കുത്ത് കോമ, യുടെ ഒരു പ്രശ്നം മാത്രം ആണ് ഉള്ളത്. ഇനിയും ഇതുപോലെ നല്ല കഥകളുമായി വരണം.

    സ്നേഹത്തോടെ
    ZAYED ❤️

    1. നന്ദി bro… ?

      തീർച്ചയായും തിരുത്താൻ ശ്രമിക്കും ??

  13. Vlare nalla kadha ayirunnu.??❤❤❤

    1. ഒരുപാട് സന്തോഷം bro??

  14. ആദ്യമായി എഴുതിയത് ആണെന്ന് പറയില്ല. കുത്തും, കോമയും,ഇട്ടു അക്ഷരതെറ്റുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു.ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതി ഇടണം ?

    1. Thanks bro?

      തീർച്ചയായും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…. ??

  15. ?✨?????????????_??✨?

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഹൃദയം നിറഞ്ഞ നന്ദി??

  16. മാലാഖയെ പ്രണയിച്ചവൻ

    Bro ആദ്യമായിട്ട് എഴുതിയത് ആണെന്ന് പറയില്ല നന്നായിട്ടുണ്ട് ❤️ കഥ ഒരുപാട് ഇഷ്ടായി ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതണം ?❤️?.

    With love
    മാലാഖയെ പ്രണയിച്ചവൻ

    1. Thanks

      ഒരുപാട് സന്തോഷം bro??

  17. Adipoli bro…. nalla feel aayrnnu…. enk feelayi study timil nhanum korach introvert aayrnnu ethrem ella ennalum connection is maid all the way…. keep coming brother ❤✌

    1. Thanks bro ഒരുപാട് സന്തോഷം ??

  18. ആദ്യ കഥ ആണെന്ന് പറയില്ല..❤
    ഇഷ്ടപ്പെട്ടൂട്ടോ…❤❤

    1. ഒരുപാട് സന്തോഷം bro… ?

  19. ചില സ്റ്റോറി എഴുതുന്ന ആൾക്ക് സപ്പോർട്ട് കൊടുക്കാൻ വേണ്ടി മാത്രം ലൈക്‌ ചെയ്യും… ബട്ട്‌ മനസ്സറിഞ്ഞു താങ്കളുടെ കഥക്ക് ലൈക്‌ തരുകയാണ്… സങ്കീർണമായ സാഹിത്യമോ വിവരണ ശൈലിയോ ഇല്ലാതെ, യന്ത്രികത ഇല്ലാത്ത ഒരു കുഞ്ഞു ലവ് സ്റ്റോറി..
    . വിരഹം എന്ന ടാഗ് കൊണ്ട് വായനക്കാർ കുറയാം… ബട്ട്‌ അതൊന്നും കാര്യം ആക്കാതെ ഇനിയും എഴുതുക… മനോഹരം… അതി മനോഹരം… ഒരു പക്കാ ക്ലാസ്സിക്‌ റൊമാന്റിക് സ്റ്റോറി… ഒരുപാട് ഇഷ്ടമായി… ശരത് ആൻഡ് ശ്രാവണി ❤️…

    ഇനി ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത്‌ പറഞ്ഞ് തന്നെ മതിയാകു… അക്ഷരതെറ്റ്, punctuation മാർക്ക്‌സ്‌… രണ്ടും കറക്റ്റ് ആക്കണം… ഈ സ്റ്റോറി ഇതിലും 100 ഇരട്ടി നല്ലതായേനെ എങ്കിൽ… ❤️… അത് താങ്കൾ ഒരു തവണ എങ്കിലും എഴുതിയിട്ട് വായിച്ചു നോക്കണമായിരുന്നു… ആ തെറ്റ് കൊണ്ട് മാത്രം… ആദ്യം ആയി എഴുതുന്നത് ആണെന്ന് മനസിലാക്കാം..പക്ഷെ ഈ കഥ ഹൃദയത്തിൽ സ്ഥാനം പിടിച്ചു… ട്രൂലി എ ഗിഫ്റ്റ് ❤️??

    1. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി ??

      ഇവിടെയുള്ള പല എഴുത്തുക്കാരുടെയും കഥകൾ വായിച്ചാണ് എനിക്ക് ഒരു കഥ ഇടണം എന്ന് തോന്നിയത്. എഴുത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്റെ കഴിവിന്റെ പരമാവധി തിരുത്താൻ ശ്രമിക്കും… ?

  20. കൈലാസനാഥൻ

    ആദ്യമായിട്ടാണ് എഴുതിയത് എന്ന് തോന്നില്ല സുഹൃത്തേ . അതിഭാവുകത്വം ഇല്ലാത്ത നല്ലെഴുത്ത് . നല്ല കഥകൾ രചിക്കുവാൻ നിങ്ങൾക്ക് സാധിക്കും ചുറ്റുപാടുകൾ സൂക്ഷ്മം നിരീക്ഷിച്ചാൽ പലതും കിട്ടും ഈ കഥയും ചിലരുടെയെങ്കിലും യാഥാർത്ഥ്യവുമായി സാമ്യമുണ്ടെന്ന് തോന്നുന്നു ഒന്നുകിൽ സ്വന്തം തന്നെയുമാകാം .

    1. താങ്കളുടെ വിലപ്പെട്ട വാക്കുകൾക്കും അഭിപ്രായത്തിനും നന്ദി ഒരുപാട് സന്തോഷം bro… ??

  21. Bro,
    nannaittundu.

    1. Thanks Bro??

  22. Bro super…classic ezhuthu…polichu

    1. ഒത്തിരി സന്തോഷം bro… ??

    1. Good story. Must try to present properly and easy reading.

      1. Thank you so much for your response?

Comments are closed.