A Birthday Gift❤️ [Tom David] 187

അവൾ ഒരേ ചിന്തയിലാണ് ഞാൻ അവളോട്‌ ചോദിച്ചു ‘ടോ എന്താ പറ്റിയെ വന്നപ്പോൾ മുതൽ ഒരേ ചിന്തയിലാണല്ലോ ”എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ??? ‘ ഞാൻ ചോദിച്ചു നിർത്തി. അവൾ പറഞ്ഞു ‘എനിക്ക് കുറച്ചു സംസാരിക്കനുണ്ട്’. ബില്ല് കൊടുത്തു ഞാങ്ങൾ പഴയ സ്ഥലത്തേക്ക് പോയി അവിടെ നിൽക്കാൻ ഒരു പ്രേത്യേക രസം ആണ് എന്താണ് എന്ന് ചോദിച്ചാൽ അറിയില്ല കടലിനോടു ചേർന്ന് നിൽക്കുന്ന പാർക്ക്‌ അതിൽ കടലിന്റെ തൊട്ടു അടുത്തുള്ള ഭാഗത്താണ് ഞങ്ങൾ നിൽക്കുന്നത് അസ്തമയത്തിനു തയാറെടുക്കുന്ന സൂര്യൻ ചെമ്പിച്ചു കിടക്കുന്ന ആകാശം സ്വർണ നിറം പോലെ തൊണ്ണുപ്പിക്കുന്ന കടൽ ഇളം കാറ്റ് എല്ലാം കൊണ്ടും അതിസുന്ദരമായ അന്തരീക്ഷം. ഞാൻ അവളെ നോക്കി അവൾ എന്തോ ചിന്തയിലാണ് ഞാൻ വീണ്ടും അവളെ വിളിച്ചു ‘ഡീ എന്താ പറയാൻ ഉള്ളത്’. ‘അത് നിനക്ക് വളരെ വിഷമം ഉണ്ടാകും എന്നെനിക്കറിയാം പക്ഷെ നമു

ക്ക് ഇത് നിർത്താം’ അവൾ പറഞ്ഞു നിർത്തി.ഞാൻ ഒരു നിമിഷത്തേക്കു സ്തബ്ധനായി നിന്നു. അങ്ങനെ ഒരു കാര്യം അവൾ പറയുമോ എന്ന് എന്റെ മനസ്സിൽ ചിന്ത ഉണ്ടായിരുന്നു എങ്കിലും അത് കേട്ടപ്പോൾ ഹൃദയം നിലക്കുന്നതുപോലെ തോന്നി അവൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ എനിക്ക് കേൾക്കാൻ കഴിയുന്നില്ല ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല മെല്ലെ ഞാൻ അവിടെ അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു ഇല്ലെങ്കിൽ ഒരു പക്ഷെ ഞാൻ നിലത്തു വീണു പോകുമായിരുന്നു അവൾ എന്റെ അടുത്ത് വന്നു പക്ഷെ ഇരുന്നില്ല ഞാൻ ഒന്ന് ok ആയി എന്ന് തോന്നിയപ്പോൾ അവളെ അവിടേക്കു വലിച്ചിരുത്തി എന്നിട്ട് ചോദിച്ചു ‘എന്താ പറ്റിയെ ഇപ്പൊ ഇങ്ങനെ തോന്നാൻ’ അപ്പൊ അവൾ പറഞ്ഞു ‘വേണ്ടട നമുക്ക് നിർത്താം അതാ രണ്ടു പേർക്കും നല്ലത്’ ഞാൻ അവളോട്‌ പറഞ്ഞു ‘എനിക്ക് തോന്നിയിരുന്നു നീ ഇത് പറയുമോ എന്ന് അല്പം വൈകിയാൽ വഴക്കുണ്ടാക്കുന്നവൾ മൗനം പാലിച്ചപ്പോൾ ഞാൻ തരുന്ന diary milk ഉടൻ തന്നെ കഴിക്കുന്നവൾ അത് ആ കടയിൽ വച്ചു മറന്നപ്പോൾ’ അവൾ അപ്പോളാണ് അത് ശ്രദ്ധിച്ചത് അവളുടെ കയ്യിൽ അതില്ലായിരുന്നു ‘പിന്നെ എല്ലാ പിറന്നാളിനും ആദ്യം ആശംസിച്ചിരുന്നവൾ അങ്ങനെ ഒരു കാര്യം ഉണ്ടെന്നു പോലും ഓർക്കാതിരുന്നപ്പോൾ’ അവളുടെ തല കുനിഞ്ഞിരുന്നു ‘എന്തായാലും പോട്ടെ പക്ഷെ എനിക്ക് നല്ല വിഷമം ഉണ്ട് ഒരിക്കലും ഞാൻ നീ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചിരുന്നതല്ല, അപ്പൊ ഗുഡ് ബൈ’ ഞാൻ പറഞ്ഞു അവസാനിപ്പിച്ചു നേരെ വണ്ടിയുടെ അടുത്തേക്ക് നടന്നു എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു എന്റെ കണ്ണുകൾ അവളെ നോക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷെ എന്റെ മനസ്സിനെ എന്റെ തലച്ചോർ കൊണ്ട് നിയന്ത്രിച്ചു ഞാൻ വണ്ടിയും എടുത്തു എങ്ങോട്ടെന്നില്ലാതെ പാഞ്ഞു എനിക്ക് ഉണ്ടായ സങ്കടവും ദേഷ്യവും എല്ലാം എന്റെ വലതു കയ്യിലേക്ക് ഇരച്ചു കയറി പെട്ടന്ന് അവളെ കണ്ടത് മുതൽ ഇന്ന് വരെ നടന്ന എല്ലാ സംഭവങ്ങളും എന്റെ കണ്ണിനു മുന്നിലൂടെ ഒരൊറ്റ നിമിഷം കൊണ്ട് സിനിമ പോലെ കണ്ടു പെട്ടെന്ന് എന്റെ കണ്ണിലേക്കു ഇരുട്ട് കയറുന്നതു പോലെ പെട്ടന്ന് എല്ലാം തന്നെ ഇരുണ്ടു എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നു പെട്ടന്ന് എന്റെ വണ്ടി എവിടെയോ ഇടിച്ചു എന്നെനിക്കു മനസ്സിലായി എന്റെ തല ഏതോ ചില്ലിൽ ഓടിച്ചു അത് തകരുന്ന ഒരു ശബ്ദം ഞാൻ കേട്ടു എങ്ങും തന്നെ ഞാൻ നിന്നില്ല അവിടുന്ന് അതിശക്തിയായി ഞാൻ തെറിച്ചു പുറകു ഭാഗം എവിടെയോ ഇടിച്ചു

51 Comments

  1. ഹായ്.. നല്ല സ്റ്റോറി ആയിരുന്നു.. സ്വപ്നം ഫലിച്ചോ എന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല.. ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വിട്ടു പോകാൻ ആകില്ലല്ലോ.. ഇഷ്ടമായി.
    പാരഗ്രാഫ് തിരിച്ചു സംഭാഷണം ഒരു വരിയിൽ ആക്കി എഴുതിയാൽ വായന സുഖം കൂടും.. അത് കൂടെ ഒന്ന് ശ്രദ്ധിക്കണേ..
    ഒത്തിരി സ്നേഹത്തോടെ.. ഇനിയും എഴുതുക..

    1. ?MK യോ ഒരുപാട് സന്തോഷം താങ്കളുടെ കഥകൾ ഒക്കെ വായിച്ചാണ് ഞാനും ഒരു കഥ എഴുതണം എന്ന് വിചാരിച്ചത് comment ഇടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്നേഹം മാത്രം ???

  2. പൊട്ടൻ

    Poli?

    1. Thanks Bro… ?

      ഒരുപാട് സന്തോഷം ??

  3. ?✨?????????????_??✨♥️

    ❤️❤️❤️❤️❤️

    1. ഒരുപാട് സന്തോഷം ??

    1. Thanks???

  4. Nalloru love story aayirunnu ith.enik orupaad ishtaayi… Pettan manasilaavunna language aayirunnu… ❤❤
    pkshe evdeyo enthoo oru block pole thonni… Korchum koodi explain cheyth eyuthenkil feel koodthal kittumaayirunnu enn thonni…

    Pineaa first story aayath kondulla korch mistkes ind… Punctuatioms okke.. Next storyil ath ready aakuka…
    Anyway.. Keep writting ❤

    1. എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം തെറ്റുകൾ തിരുത്താൻ ?

      വിലയേറിയ അഭിപ്രായത്തിനു നന്ദി ??

  5. ബ്രോ നല്ലൊരു ഫീൽ good സ്റ്റോറി…. തുടക്കം തന്നെ സെന്റി ആണോ എന്ന് ഒന്ന് പേടിച്ചു….പക്ഷേ ട്വിസ്റ്റ്‌ ഇട്ട് ഞെട്ടിച്ചു……. നമ്മുടെ ലൈഫുമായി സാമ്യം തോന്നുന്ന കഥ….. ഇനിയും ഇതുപോലെ അടിപൊളി സ്റ്റോറിസ് പ്രതീക്ഷിക്കുന്നു….. ?

    1. Thanks Bro??

      ഒരുപാട് സന്തോഷം ?

  6. ടോം,
    ആദ്യമേ പറയട്ടെ ലളിതമായ ശൈലിയിൽ എഴുതിയ കുഞ്ഞു പ്രണയ കഥ ഇഷ്ടമായി, ധാരാളം പ്രണയ കഥകൾ എഴുതുന്നുണ്ട് പലരും പക്ഷെ ഇത് നമ്മുടെ ജീവിത സങ്കൽപ്പങ്ങൾക്ക് അടുത്ത് നിൽക്കുന്നു. ഇനിയും ധാരാളം എഴുതുക.
    എഴുതുമ്പോൾ പാരഗ്രാഫ് തിരിച്ച്, അനുയോജ്യമായ ഫുൾസ്റ്റോപ്പ്, കോമ തുടങ്ങിയവ കൊടുക്കുക, അക്ഷരതെറ്റുകൾ പരമാവധി കുറയ്ക്കുക.
    വായനക്കാരുടെ ഉള്ളിലേക്ക് കഥ എത്തിക്കാൻ ഇതിനു കഴിയും. പുതിയ കഥയുമായി വന്നെത്തുവാൻ ആശംസകൾ…

    1. ഒരുപാട് സന്തോഷം ജ്വാല ?

      ഇനിയും ശ്രദ്ധിച്ചുകൊള്ളാം??

  7. നിധീഷ്

    ❤❤❤

    1. Thanks???

  8. പാലാക്കാരൻ

    Good work

    1. Thanks?

  9. നല്ല ഒരു രചന ഇഷ്ടായി

    ചില ഭാഗങ്ങള്‍ ഒന്ന് രണ്ട് തവണ വായിക്കേണ്ടി വന്നു മനസില്‍ ആകാൻ ആദ്യത്തെ സ്വപ്നം കാണുന്ന ഭാഗം ഒക്കെ

    Proof ടൈപ് ചെയ്ത ശേഷം ഈ കഥ മനസില്‍ നിന്ന് ഒഴിവാക്കി വായിക്കുക എന്നാൽ മാത്രമേ ഈ കഥയില്‍ ഉള്ള തെറ്റുകള്‍ മനസില്‍ ആകെ ഉള്ളൂ അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിന്റെ കൈയിൽ നല്‍കുക

    വീണ്ടും മറ്റൊരു കഥയുമായി പെട്ടന്ന് വരൂ

    സ്നേഹത്തോടെ
    ❤️❤️❤️❤️

    1. Thanks bro?

      തെറ്റുകൾ തിരുത്തം bro??

      ഒരുപാട് സന്തോഷം ?

  10. ബ്രോ നന്നായിട്ടുണ്ട്

    ആദ്യമായി എഴുതുന്നതിന്റെ ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ ഗംഭീരം
    punctuations ഉം സ്‌പെല്ലിംഗും ഒന്ന് ശ്രെദ്ധിക്കു ട്ടാ

    ഓൾ ദി വെരി ബെസ്റ്

    1. ഒരുപാട് സന്തോഷം ?

      തീർച്ചയായും ശ്രമിക്കാം ??

  11. Super❤️

    1. Thanks Bro?

  12. ബ്രോ

    അടിപൊളി ആയിട്ടുണ്ട്,നല്ല എഴുത്..
    സ്പെല്ലിങ് മിസ്റ്റേക്ക്, കുത്ത് കോമ, യുടെ ഒരു പ്രശ്നം മാത്രം ആണ് ഉള്ളത്. ഇനിയും ഇതുപോലെ നല്ല കഥകളുമായി വരണം.

    സ്നേഹത്തോടെ
    ZAYED ❤️

    1. നന്ദി bro… ?

      തീർച്ചയായും തിരുത്താൻ ശ്രമിക്കും ??

  13. Vlare nalla kadha ayirunnu.??❤❤❤

    1. ഒരുപാട് സന്തോഷം bro??

  14. ആദ്യമായി എഴുതിയത് ആണെന്ന് പറയില്ല. കുത്തും, കോമയും,ഇട്ടു അക്ഷരതെറ്റുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു.ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതി ഇടണം ?

    1. Thanks bro?

      തീർച്ചയായും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…. ??

  15. ?✨?????????????_??✨?

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഹൃദയം നിറഞ്ഞ നന്ദി??

  16. മാലാഖയെ പ്രണയിച്ചവൻ

    Bro ആദ്യമായിട്ട് എഴുതിയത് ആണെന്ന് പറയില്ല നന്നായിട്ടുണ്ട് ❤️ കഥ ഒരുപാട് ഇഷ്ടായി ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതണം ?❤️?.

    With love
    മാലാഖയെ പ്രണയിച്ചവൻ

    1. Thanks

      ഒരുപാട് സന്തോഷം bro??

  17. Adipoli bro…. nalla feel aayrnnu…. enk feelayi study timil nhanum korach introvert aayrnnu ethrem ella ennalum connection is maid all the way…. keep coming brother ❤✌

    1. Thanks bro ഒരുപാട് സന്തോഷം ??

  18. ആദ്യ കഥ ആണെന്ന് പറയില്ല..❤
    ഇഷ്ടപ്പെട്ടൂട്ടോ…❤❤

    1. ഒരുപാട് സന്തോഷം bro… ?

  19. ചില സ്റ്റോറി എഴുതുന്ന ആൾക്ക് സപ്പോർട്ട് കൊടുക്കാൻ വേണ്ടി മാത്രം ലൈക്‌ ചെയ്യും… ബട്ട്‌ മനസ്സറിഞ്ഞു താങ്കളുടെ കഥക്ക് ലൈക്‌ തരുകയാണ്… സങ്കീർണമായ സാഹിത്യമോ വിവരണ ശൈലിയോ ഇല്ലാതെ, യന്ത്രികത ഇല്ലാത്ത ഒരു കുഞ്ഞു ലവ് സ്റ്റോറി..
    . വിരഹം എന്ന ടാഗ് കൊണ്ട് വായനക്കാർ കുറയാം… ബട്ട്‌ അതൊന്നും കാര്യം ആക്കാതെ ഇനിയും എഴുതുക… മനോഹരം… അതി മനോഹരം… ഒരു പക്കാ ക്ലാസ്സിക്‌ റൊമാന്റിക് സ്റ്റോറി… ഒരുപാട് ഇഷ്ടമായി… ശരത് ആൻഡ് ശ്രാവണി ❤️…

    ഇനി ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇത്‌ പറഞ്ഞ് തന്നെ മതിയാകു… അക്ഷരതെറ്റ്, punctuation മാർക്ക്‌സ്‌… രണ്ടും കറക്റ്റ് ആക്കണം… ഈ സ്റ്റോറി ഇതിലും 100 ഇരട്ടി നല്ലതായേനെ എങ്കിൽ… ❤️… അത് താങ്കൾ ഒരു തവണ എങ്കിലും എഴുതിയിട്ട് വായിച്ചു നോക്കണമായിരുന്നു… ആ തെറ്റ് കൊണ്ട് മാത്രം… ആദ്യം ആയി എഴുതുന്നത് ആണെന്ന് മനസിലാക്കാം..പക്ഷെ ഈ കഥ ഹൃദയത്തിൽ സ്ഥാനം പിടിച്ചു… ട്രൂലി എ ഗിഫ്റ്റ് ❤️??

    1. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി ??

      ഇവിടെയുള്ള പല എഴുത്തുക്കാരുടെയും കഥകൾ വായിച്ചാണ് എനിക്ക് ഒരു കഥ ഇടണം എന്ന് തോന്നിയത്. എഴുത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്റെ കഴിവിന്റെ പരമാവധി തിരുത്താൻ ശ്രമിക്കും… ?

  20. കൈലാസനാഥൻ

    ആദ്യമായിട്ടാണ് എഴുതിയത് എന്ന് തോന്നില്ല സുഹൃത്തേ . അതിഭാവുകത്വം ഇല്ലാത്ത നല്ലെഴുത്ത് . നല്ല കഥകൾ രചിക്കുവാൻ നിങ്ങൾക്ക് സാധിക്കും ചുറ്റുപാടുകൾ സൂക്ഷ്മം നിരീക്ഷിച്ചാൽ പലതും കിട്ടും ഈ കഥയും ചിലരുടെയെങ്കിലും യാഥാർത്ഥ്യവുമായി സാമ്യമുണ്ടെന്ന് തോന്നുന്നു ഒന്നുകിൽ സ്വന്തം തന്നെയുമാകാം .

    1. താങ്കളുടെ വിലപ്പെട്ട വാക്കുകൾക്കും അഭിപ്രായത്തിനും നന്ദി ഒരുപാട് സന്തോഷം bro… ??

  21. Bro,
    nannaittundu.

    1. Thanks Bro??

  22. Bro super…classic ezhuthu…polichu

    1. ഒത്തിരി സന്തോഷം bro… ??

    1. Good story. Must try to present properly and easy reading.

      1. Thank you so much for your response?

Comments are closed.