എന്റെ ചെക്കൻ 3 [ഭ്രാന്തൻ] 194

അമ്മ ആഹ് പറഞ്ഞത് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുണ്ട്.

അവൾ എന്റെ പെണ്ണാണ്. ഞാൻ ഒരിക്കലും ഇനി അവളെ വിഷമിപ്പിക്കരുത്. എന്റെ പെണ്ണാണെന്ന് പറച്ചിലെ ഉള്ളൂ. രാവിലെ നോക്കിയപ്പോ മുഖം വെട്ടിച്ചത് ഞാൻ മറന്നിട്ടില്ല.

ഒരുപാട് വൈകുന്നത് ശരിയല്ലല്ലോ. ഇപ്പൊ തന്നെ 9 മണി ആവാറായി. ഞാൻ മെല്ലെ വീട്ടിലേക്ക് ഇറങ്ങി. കാർപോർചിലേക്ക് കയറ്റി മെല്ലെ വീട്ടിലേക്ക് കേറിചെല്ലുമ്പോ രണ്ടാളും എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്.

എന്നെ കണ്ടതും അമ്മയൊരു നോട്ടം നോക്കി. ഞാൻ ചെറുതായൊന്നു പേടിച്ചോ.. ഭദ്രകാളി എന്നെ കൊല്ലോ.

ഞാൻ അങ്ങോട്ടേക്ക് നോക്കാനെ പോയില്ല. നേരെ റൂമിലേക്ക് കേറിച്ചെന്നു. മുറിയെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. ഓഹ് ഞാൻ മറന്നു. ഇന്നെന്റെ ആദ്യരാത്രി ആണല്ലോ ല്ലേ. ഓരോന്ന് ആലോചിച്ചു കുളിക്കാൻ കേറി. കഴിഞ്ഞിറങ്ങുമ്പോ തന്നെ സൂര്യ മുറിയിലേക്ക് കേറി വന്നിട്ട് മുഖത്ത് നോക്കാതെ പറഞ്ഞു

“അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട്”

ഞാനൊന്ന് മൂളി.

അവൾ അവിടെ തന്നെ നിന്ന നിൽപ് ആണ്.

ഞാൻ പറഞ്ഞു “താൻ പൊക്കോ, ഞാൻ ഇതൊന്ന് മാറിയിട്ട് വരാം”

കേട്ടതും തലയാട്ടി കൊണ്ട് അവൾ പോയി.

ഞാൻ താഴേക്ക് ചെല്ലുമ്പോൾ എല്ലാം വിളമ്പി വെച്ചിട്ടുണ്ട്.

ഞാൻ പോയി ഒരു ചെയർ ഇട്ടിരുന്നു.

അമ്മ എനിക്ക് വിളമ്പി തന്നു.

അച്ഛൻ പറഞ്ഞു. ” എടാ നാളെ പ്രിയയും ഗായത്രിയും പിള്ളേരെ ഒക്കെ കൂട്ടി വരുന്നുണ്ടെന്ന് പറഞ്ഞു. സാറിനു നാളേ എന്തേലും പണിയുണ്ടോ ആവോ? “

ആഹ് ചോദ്യം എന്നെ ഒന്ന് കളിയാക്കിയതല്ലേ എന്ന് ഞാൻ സംശയിക്കാതിരുന്നില്ല.

അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോ ഉറപ്പിച്ചു. അത് ഇത് തന്നെ. അച്ഛനാണത്രേ അച്ഛൻ. ഒന്നുല്ലേലും ഒരു കല്ല്യാണം കഴിഞ്ഞ മോനോട് പറയേണ്ട വർത്താനം ആണോ ഇത്. ഞാൻ മെല്ലെ അവളുടെ മുഖത്തേക്കും നോക്കി.. എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്. ഞാൻ നോക്കുന്നത് കണ്ടതും മുഖം മാറ്റി.

ഇവളെന്തിനാ എന്നെയിങ്ങനെ പേടിക്കുന്നതെന്ന് എനിക്ക് മനസിലായില്ല.

അത് പോട്ടെ.

ഞാൻ അച്ഛനോട് പറഞ്ഞു “ഇല്ലച്ച, നാളേ ഒന്നുമില്ല. ഞാൻ ഇവിടെ ഉണ്ടാകും”

പറഞ്ഞു കഴിഞ്ഞതും അങ്ങേരോന്ന് മൂളി.

അതല്ല പ്രശ്നം ഇപ്പൊ. വരുന്നവരെ കുറിച്ച് ആലോചിച്ചാണ്. പ്രിയയും ഗായത്രിയും എന്റെ 2 അമ്മായിമാരാണ്. രണ്ടാൾടേം കെട്ട്യോന്മാർ ഖത്തർ ൽ ഒരു ബിസിനസ് നടത്തുന്നുണ്ട്. നാട്ടിൽ അധികം ഉണ്ടാവാറില്ല. പ്രിയ അമ്മായിക്ക് 2 മക്കൾ ആണ്. ഗംഗയും യമുനയും. യമുന എന്നേക്കാൾ ഒരു വയസിനു മൂത്തതാണ്. ഗംഗ ഒരു വയസിനു താഴെയും. യമുനയുടെ കല്യാണനിശ്ചയം ഈയടുത്താണ് കഴിഞ്ഞത്. ഇപ്പൊ കക്ഷി pg ഒക്കെ കഴിഞ്ഞു വീട്ടിൽ ചുമ്മാ ഇരിപ്പാ. രണ്ടാമത്തെ ആള് ഗംഗ. അതിനെപോലൊരു വായാടിയെ nഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പ്രായം കൂടുതലാണെന്ന് മാത്രേ ഉള്ളൂ. അതിന്റ ബഹുമാനം ഒന്നും ആഹ് പിശാച് തരാറില്ല. വന്നു കഴിഞ്ഞാൽ പിന്നെ എന്റെ പിന്നാലെന്ന് മാറില്ല. എനിക്ക് ആണേൽ അത് കണ്ടാൽ ദേഷ്യവും വരും. ആഹ് വരട്ടെ നോക്കാം.

രണ്ടാമത്തെ അമ്മായിക്ക്, അതായത് ഗായത്രി അമ്മായിക്ക് ഒരു മകൻ ആണ് ഉള്ളത്. ആള് പണ്ടേ നല്ല പിള്ള ആയതു കൊണ്ട് അമ്മാവന്മാരുടെ കൂടെ ബിസിനെസ്സ് ചെയുന്നു.

13 Comments

  1. ? ? ? ? ? 

    ?

  2. ഇതിൻ്റെ previous parts ഒന്നും കിട്ടുന്നില്ലല്ലോ

  3. മണവാളൻ

    ഹലോ ഭ്രാന്തൻ , ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്താഗതി ഒന്നും വേണ്ട , കഥ നന്നായിട്ടുണ്ട് .
    ക്ലീഷേ എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു “”നമ്മുടെ ജീവിതമേ ഒരു ക്ലീശേ അല്ലേ…”” . പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.

    We stay with you bro , continue

    സ്നേഹത്തോടെ
    മണവാളൻ ❤️

  4. ❤️❤️❤️

  5. Good bro. Please Continue….

  6. Kadha powli page koottiyall kollarunnu…?

  7. Kollam?❤️???

    1. ബാക്കി evide

  8. Nerathae vayikkan vittupoyi.klishae sambhavagal thannae.kuzhappamilla.keep going.im interested

  9. ഇത്തിരി പൂവ്‌

    പേജു കുറവാണെന്ന കുറവ് മാത്രമേ ഉള്ളൂ ????♥️♥️♥️♥️♥️♥️♥️♥️?????

  10. Super

  11. കൊള്ളാം ❤️?

  12. Interesting aann✌️✌️✌️ nxt partinnu aayiii waitingggg???

Comments are closed.