എന്റെ ചെക്കൻ 3 [ഭ്രാന്തൻ] 194

കുളിച്ചിറങ്ങി വന്നപ്പോഴേക്കും മനസിനും ശരീരത്തിനും ആകെ ഒരു കുളിർമ കിട്ടീട്ടുണ്ട്. ഇങ്ങോട്ടേക്കു ഇറങ്ങുമ്പോൾ അമ്മ പറഞ്ഞത് ഓർമ വന്നു.

“മോളെ നീ ഇനി ജയനെ ആലോചിച്ചു കൊണ്ടിരിക്കരുത്, ഇന്ന് മുതൽ നീ അജുന്റെ പെണ്ണാണ്. അവനു ഇത്തിരി എടുത്തു ചാട്ടം ഉണ്ടെന്ന് ഏട്ടൻ പറഞ്ഞു. നീ വേണം ഇനി അതൊക്കെ നേരെയാക്കിയെടുക്കാൻ. അവരെ ഞങ്ങളെപ്പോലെ തന്നെ കണ്ടു സ്നേഹിക്കണം. നിന്റെ സ്വന്തം വീട് പോലെ തന്നെ കാണണം.”

അമ്മ പറഞ്ഞതൊക്കെ തലയാട്ടി കേൾക്കേം സമ്മതിക്കേം ചെയ്തിട്ടാ ഞാൻ ഇറങ്ങിയേ.

അമ്മ പറഞ്ഞത് ശെരിയല്ലേ. ഞാൻ ഇനി ജയേട്ടനെ ആലോചിച്ചിരിക്കുന്നത് തെറ്റല്ലേ. എന്റെ അച്ഛന് വേണ്ടിട്ടാണേലും അമ്മായി മറ്റൊരു മോനെക്കൊണ്ട് എന്നെ കല്ല്യാണം കഴിപ്പിക്കാൻ താല്പര്യപ്പെട്ടില്ലേ. ഇനി ഞാനായിട്ട് ആരേം വിഷമിപ്പിക്കരുത്. മനസിൽ ഉറച്ച തീരുമാനം എടുത്തു തന്നെ ആണ് താഴേക്ക് ഇറങ്ങിയത്.

അജുവിനെ മേലെ കാണാത്തത് കൊണ്ട് താഴെയുണ്ടാവുമെന്ന് കരുതി. ഞാൻ താഴെ വന്നപ്പോഴേക്കും കക്ഷി അവിടെയുമില്ല. ഞാൻ അമ്മായിയുടെ അടുത്തേക്ക് പോയി.

“അമ്മായി അജു ഇവിടെ ഇല്ലേ?”

” ഈ ചെക്കൻ അപ്പോഴേക്കും പോയോ.
നീ അവിടെ ചെന്നിരിക്ക് മോളെ. അവൻ ഇപോ വരും. വരട്ടെ, ഞാൻ രണ്ടു കൊടുക്കുന്നുണ്ട്”

അത് കേട്ടു ഞാൻ ചിരിച്ചു. അമ്മായിയും കാണുന്നുണ്ട്.

അമ്മായിയുടെ മുഖം പെട്ടെന്ന് മാറി.

“മോളെ നീ എന്നോട് ക്ഷമിക്കണം. ജയൻ ഇങ്ങനെയൊക്കെ ആവുമെന്ന് ഞാൻ കരുതിയില്ല. ഞാൻ മോളുടെ ജീവിതം നശിപ്പിച്ചുന്നു തോന്നുന്നുണ്ടോ മോൾക്ക്?”

“അമ്മായി വിഷമിക്കണ്ട. എനിക്ക് മനസിലാവും. അമ്മായി മനഃപൂർവം ചെയ്തേ അല്ലല്ലോ. എനിക്ക് വിഷമൊന്നുല്ല അമ്മായി”

“ഞാൻ അവനോടും സംസാരിച്ചിട്ടുണ്ട്. രണ്ടാൾക്കും ഇത്തിരി സമയം വേണ്ടി വരുമെന്ന്. അവനു ഇത്തിരി ദേഷ്യം കൂടുതലാ മോളെ.കുഞ്ഞായത് കൊണ്ട് ഞാൻ വളർത്തി വഷളാക്കി ന്ന് നിന്റെ അമ്മാവൻ ഇടക്ക് പറയാറുണ്ട്. മോളൊന്ന് ശ്രദ്ധിച്ചേക്കണേ അവനെ!”

“ഞാൻ ശ്രദ്ധിച്ചോളാം അമ്മായി”

“ഇനി മോളെന്നെ അമ്മായി എന്ന് വിളിക്കണ്ട. അജുന് ഞാൻ അമ്മയല്ലേ. അപ്പൊ മോൾക്കും അങ്ങനെ തന്നെയാ”

“ശെരി അമ്മായി.. ശോ, അമ്മേ”

“മോള് അവിടെ പോയിരുന്നോ ട്ടോ. ഇവിടെ ഒന്നും ചെയാനൊന്നും ഇല്ല. ഞാനും വരുവാ ”

അജു വീട്ടിൽ നിന്ന് ഇറങ്ങീട്ട് നേരെ പോയത് അവനേറ്റവും ഇഷ്ടപെട്ട സ്ഥലത്തേക്കാ. ഒരുപാട് വിഷമം തോനുമ്പോഴും സന്തോഷം തോന്നുമ്പോഴും അവൻ ഇവിടെ വന്നിരിക്കാറുണ്ട്. ഒരു കായലോരത്തോട് ചേർന്ന് കുഞ്ഞു restaurant. അവിടെ ഉള്ള വ്യൂ വളരെ നല്ലതാണ്. കുറെ നേരം അതിങ്ങനെ നോക്കിയിരിക്കാൻ തോന്നും.അവനു ഇവിടെ വന്നിരിക്കുമ്പോ എന്തെന്നില്ലാത്ത ഒരു ഉണർവ് ഉണ്ടാവാറുണ്ട്.

കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് അവൻ ആലോചിച്ചു.

എങ്ങനെ പോയിരുന്ന ലൈഫ് ആയിരുന്നു എന്റെ. എത്ര പെട്ടെന്നാ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞെ. ഞാനൊരു ഭർത്താവായിരിക്കുന്നു. അതിന്റെ ഭാരം എനിക്കറിയാൻ പറ്റുന്നുണ്ട്.

വീട്ടിൽ നിന്ന് അമ്മ പറഞ്ഞത് ഓർമ വന്നു.

“എടാ നീ ഇനി പഴയപോലെ കളിച്ചു നടക്കരുത്. അച്ഛന്റെ കൂടെ ബിസിനസ് ൽ സഹായിക്ക്. അല്ലെങ്കിൽ ഇഷ്ടമുള്ള ഒരു ജോലിയോ ബിസിനസോ നീ കണ്ടുപിടിക്ക്. ഇന്ന് മുതൽ നീ ഒറ്റക്കല്ല. നിനക്കൊരു പെണ്ണുണ്ട്. അവളെ നീ വിഷമിപ്പിക്കരുത്.”

13 Comments

  1. ? ? ? ? ? 

    ?

  2. ഇതിൻ്റെ previous parts ഒന്നും കിട്ടുന്നില്ലല്ലോ

  3. മണവാളൻ

    ഹലോ ഭ്രാന്തൻ , ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്താഗതി ഒന്നും വേണ്ട , കഥ നന്നായിട്ടുണ്ട് .
    ക്ലീഷേ എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു “”നമ്മുടെ ജീവിതമേ ഒരു ക്ലീശേ അല്ലേ…”” . പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.

    We stay with you bro , continue

    സ്നേഹത്തോടെ
    മണവാളൻ ❤️

  4. ❤️❤️❤️

  5. Good bro. Please Continue….

  6. Kadha powli page koottiyall kollarunnu…?

  7. Kollam?❤️???

    1. ബാക്കി evide

  8. Nerathae vayikkan vittupoyi.klishae sambhavagal thannae.kuzhappamilla.keep going.im interested

  9. ഇത്തിരി പൂവ്‌

    പേജു കുറവാണെന്ന കുറവ് മാത്രമേ ഉള്ളൂ ????♥️♥️♥️♥️♥️♥️♥️♥️?????

  10. Super

  11. കൊള്ളാം ❤️?

  12. Interesting aann✌️✌️✌️ nxt partinnu aayiii waitingggg???

Comments are closed.