പാക്കാതെ വന്ത കാതൽ – 12???? [ശങ്കർ പി ഇളയിടം] 115

പാക്കാതെ വന്ത കാതൽ 12

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 

“സർ വലിയ ബുദ്ദിശാലി ആണെന്ന് കരുതണ്ട.. സർ  ഇവിടന്ന് ജീവനോടെ പോകണോങ്കിൽ ഒരാള് കൂടി  വിചാരിക്കണം ഈ ആൽക്കൂട്ടത്തിൽ തനിക്കുള്ള  സദ്യ ഒരുക്കി അവൻ ഇരിപ്പുണ്ട്… പോയി കണ്ട് പിടിക്ക്….അദ്ദേഹമാണ്   സാറിന്റെ കാലൻ…”

 

സുജിത് പറഞ്ഞതു കേട്ടതും  കിച്ചു  പുച്ഛചിരി  ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു ..

 

അയാളുടെ വെല്ലുവിളി കേട്ട് പാറു ഉൾപ്പെടെ ഏല്ലാവരും  അമ്പരന്നു നിന്നു ..എന്നാൽ കിച്ചു അതൊന്നും കാര്യമാക്കാതെ സുജിത്തിനെ നോക്കി പറഞ്ഞൂ….

 

“നീയല്ല യഥാർത്ഥ ശത്രു  എന്ന് എനിക്കു നേരത്തെ തന്നെ നന്നായി അറിയാമായിരുന്നു.അവന്റെ

ചരടിൽ തൂങ്ങിയാടുന്ന ഒരു പാവയായിരുന്നു

നീയെന്ന് മനസിലാക്കിയിട്ടു  തന്നെയാ ഞാൻ ഈ കളിക്ക് ഇറങ്ങി തിരിച്ചത് .എന്റെ കാലനായി  അവതരിചിരിക്കുന്നവൻ അറിയാൻ പോകുന്നതേയുള്ളൂ  ഈ സഞ്ജയ്‌ കൃഷ്ണ   ആരാണെന്ന് …അവന്റെ ഒളിച്ചു കളി ഇന്നത്തോടെ ഞാൻ അവസാനിപ്പിക്കും ”

കിച്ചു പറഞ്ഞതു കേട്ടതും കിച്ചുവിനോടുള്ള അമർഷം ആ അജ്ഞാതന്റെ  മുഖത്തു  പ്രതിഫലിച്ചിരുന്നു .അയാളുടെ മുഖം  ദേഷ്യത്താൽ ചുവന്നു …

 

ഈ  ഒളിച്ചു  കളി  അവസാനിപ്പിച്ചു  മറനീക്കി പുറത്തു വരാൻ നോക്ക്  നീ …..ഞാൻ നിന്റെ അടുത്തെത്തി കഴിഞ്ഞു …എന്നും പറഞ്ഞു  കൊണ്ട്  കിച്ചു ആൾക്കൂട്ടത്തിലേക്ക് നോക്കി …

 

“നീ പറഞ്ഞ ആള് ഈ ആൾക്കൂട്ടത്തിൽ ഉണ്ടന്നല്ലേ പറഞ്ഞത്……”

 

തനിക്ക് ചുറ്റും കാഴ്ചക്കരായി നിൽക്കുന്ന ആൾക്കാരെ ചൂണ്ടി കൊണ്ട്

ആൾക്കാർക്കിടയിലൂടെ മുന്നോട്ടു

നടന്നു കൊണ്ട്  കിച്ചു  പറഞ്ഞു…..

 

” അപ്പൊ ഈ കൂട്ടത്തിൽ ആരുമാകാം നീ  പറഞ്ഞത് പോലെ എന്റെ കാലനാകാൻ വന്നവൻ അല്ലേ…ഇവനാണോ …..”അടുത്ത് നിന്ന ലൈറ്റ് ബോയിയെ ചൂണ്ടി കാട്ടി കിച്ചു ചോദിച്ചു..

 

“അതോ ഇവനോ ….”വേറൊരു പയ്യനെ ചൂണ്ടി കൊണ്ട് കിച്ചു  ചോദിച്ചു …

4 Comments

  1. Super excited ✍️??

  2. MRIDUL K APPUKKUTTAN

    ?????

Comments are closed.