പാക്കാതെ വന്ത കാതൽ – 12???? [ശങ്കർ പി ഇളയിടം] 115

അവളെ കണ്ട മാത്രയിൽ തന്നെ അവളോട് അവനൊരു കൗതുകം തോന്നുകയും  അവന്റെ ഗ്യാങ്ങി നോട് പറഞ്ഞു കൂട്ടുകാരിയെ വെറുതെ വിടുകയും ചെയ്തു ..പിന്നീടുള്ള  ദിവസങ്ങളിലെല്ലാം  അലോകിന്റെ മനസ്സിൽ കരഞ്ഞു കൊണ്ടുള്ള പാറുവിന്റെ മുഖമായിരുന്നു …അവൻ പോലുമറിയാതെ അവന്റെയുള്ളിൽ അവൾ ഒരു ഭ്രാന്തായി  മാറികൊണ്ടിരുന്നു …പലവട്ടം അവന്റെ ഇഷ്ട്ടം അവൻ അവളെ അറിയിച്ചു  കൊണ്ടിരുന്നു …അവൾളാകട്ടെ  അവനെ കണ്ടാലേ പേടിയോടെ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു ..

 

അങ്ങനെ ഒരു  ദിവസം അവളെ തടഞ്ഞു നിർത്തി ഇഷ്ട്ടം പറഞ്ഞതും അവൾ  അതു നിരസിച്ചു ..ഇതു കണ്ട്  അലോകിന്റെ ഗ്യാങ് അവളെ ഉപദ്രവിക്കാൻ  ശ്രെമിച്ചതും അലോക്  ഒരു  ഭ്രാന്തനെ പോലെ അലറിക്കൊണ്ട് അവരോട് വളരെ ദേഷ്യത്തോടെ സംസാരിക്കുകയും  അവരെ അവിടെനിന്നും പറഞ്ഞു വിടുകയും ചെയ്തു ..ശേഷം അവൻ പാറുവിനോടായി പറഞ്ഞു …

 

‘നീ …എന്റെയാണ്  എന്റെ മാത്രം ..എന്നെ നീ എത്ര അകറ്റിയാലും ഒരു  കാന്തം പോലെ ഞാൻ നിന്റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കും …

 

കത്തുന്ന കണ്ണുകളാൽ അലോക് അങ്ങനെ പറഞ്ഞതും  പാറു പേടിച്ചു വിറച്ചു കൊണ്ട് അവന്റെ  മുന്നിൽ നിന്നു. ആ  ക്യാമ്പസ്  മുഴുവനും  അവന്റെ ശബ്ദം അലയടിച്ചു കൊണ്ടിരുന്നു ….

 

പാറു  ആ  ഓർമകളിൽ നിന്നും ഉണർന്നപ്പോഴും അലോകിന്റെ ആ  ശബ്ദം അവളുടെ  കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു …

 

 

“അപ്പൊ നീ  എനിക്കു  വേണ്ടിയാണോ നീ എന്റെ കിച്ചുവേട്ടനെ  കൊലപെടുത്താൻ നോക്കിയത്….പാറു ദേഷ്യത്താൽ കത്തുന്ന  കണ്ണുകളോടെ അവനോടു ചോദിച്ചു …

“അതേ .. നിനക്ക് വേണ്ടിയാണ് ഞാൻ ഇതൊക്കെ ചെയ്‌തത്‌  നിന്നെ എന്നെക്കുമായി  സ്വന്തമാക്കാൻ ..അന്നു ഞാൻ പറഞ്ഞതല്ലേ നിന്നോടുള്ള എന്റെ ഇഷ്ട്ടം …എന്നിട്ട് നീ  എന്റെ ഇഷ്ട്ടം  വകവെക്കാതെ  ഒരിക്കലും കാണാത്ത  ഇവനുമായി  പ്രണയത്തിലായി  ഇവനെ തേടി  പോവുകയും ചെയ്തും  ..അന്ന്  ഒരു നിഴൽ പോലെ നിന്റെ കൂടെ ഞാനും എന്റെ കൂട്ടാളികളും  ഉണ്ടായിരുന്നു ..എന്നു നീ ഈ IPS നെ സ്നേഹിക്കാൻ  തുടങ്ങിയോ അന്നു തുടങ്ങിയതാ  എനിക്ക്  ഈ IPS കാരനോടുള്ള  പക ഇവൻ കാരണമാണ് എനിക്കു നിന്നെ നഷ്ട്ടമായത് …

4 Comments

  1. Super excited ✍️??

  2. MRIDUL K APPUKKUTTAN

    ?????

Comments are closed.