മടക്കയാത്ര [ജ്വാല] 1400

മടക്കയാത്ര

Madakkayaathra | Author : Jwala

 

ആഗോള സാമ്പത്തിക മാന്ദ്യത്തിനു പുറമെ കോവിഡും കൂടി വന്നതോടെ പ്രവാസികളുടെ ചങ്കിൽ തീ കോരിയിട്ടു. ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ലോക്ഡൗൺ ജീവിതം തന്നെ താളം തെറ്റാൻ തുടങ്ങി .

ഇതിന്റെ ഇടയിൽ ഒരു മുന്നറിയിപ്പു പോലുംമില്ലാതെ കമ്പനി പൂട്ടാൻ പോകുന്നു എന്ന് വാർത്ത പരന്നിരിക്കുന്നു എന്നതാണ് ഇന്ന് ജോലിക്ക് വരുമ്പോൾ ഉള്ള ചർച്ചാ വിഷയം.രാവിലെ ഓഫീസിൽ വന്നപ്പോൾ മുതൽ മരണ വീട്ടിൽ എത്തിയ പോലെ,
ആരും സംസാരിക്കുന്നില്ല,എല്ലാ മുഖങ്ങളിലും മ്ലാനത.എപ്പോഴും ഉച്ചത്തിൽ സംസാരിക്കുന്ന ഈജിപ്ഷ്യൻ കടുത്ത ചിന്തയിൽ ആണ്.

ജോസഫേട്ടനും, അലിക്കായും കാര്യമായ ചർച്ചയിൽ ആണ്.

ഞാൻ അവരുടെ ഇടയിലേക്ക് നടന്നു.
അലിക്കാ ,
വാ മോനേ, അറിഞ്ഞില്ലേ വിശേഷങ്ങൾ?
അറിഞ്ഞു ഇക്ക എങ്ങനെയാണ് തീരുമാനങ്ങൾ?

ഇന്ന് നടക്കുന്ന ഷെയർ ഹോൾഡേഴ്‌സിന്റെ മീറ്റിംഗ് കഴിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാകും.
പ്രൊഡക്ഷൻ നിർത്തി വയ്ക്കാൻ മെയിൽ ഉണ്ട്.

ഒരു പ്രതീക്ഷിക്കാത്ത അടിയായി പോയി മോനേ, അലിക്കായുടെ ശബ്ദം ഇടറി.
ഞാൻ എന്റെ ടേബിളിലേക്ക് നടന്നു.

സിസ്റ്റം ഓൺ ആക്കി. എല്ലാരേയും പോലെ ഞാനും കടുത്ത ആശങ്കയിൽ ആണ്. പുനരധിവാസം തന്നെ പ്രശ്നം.
ഇനി എന്ത് ചെയ്യും?
വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു…

കളിയും, ചിരിയും ഫോൺ വിളികളും, സന്ദർശകരും ഒക്കെയായി തിരക്കിലായിരുന്ന ഓഫീസ് ഇന്ന് ശ്മാശാന മൂകത,

ഞാൻ ഓഫീസിന്റെ ബാൽക്കണിയിലെ കണ്ണാടിയിലൂടെ പുറത്തേയ്ക്ക് നോക്കി വില പിടിപ്പുള്ള പല മോഡൽ കാറുകൾ പാർക്ക് ചെയ്യുന്നു.
ഷെയർ ഹോൾഡേഴ്‌സിന്റെ വാഹനങ്ങൾ ആണ്.

നിശ്ശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഓഫീസ് ബോയ് ചായ കൊണ്ട് വന്നു വച്ചു. എന്നിട്ട് ചോദിച്ചു,

ഭായ് കമ്പനി അടച്ചാൽ നിങ്ങൾ എന്താണ് ചെയ്യുക?
നാട്ടിൽ പോകുമോ? വേറെ ജോലിക്ക് ട്രൈ ചെയ്യുമോ?
ഞാൻ പുഞ്ചിരിച്ചു പിന്നെ അവൻ കൊണ്ട് വച്ച കട്ടൻ ചായ ഒരിറക്ക് കുടിച്ചു, ഇന്ന് കടുപ്പം ലേശം കൂടുതൽ ആണ്,
എന്നിട്ട് പറഞ്ഞു
ഒന്നും ആലോചിച്ചില്ല.

മനസ്സ് വല്ലാതെ പ്രഷുബ്ധമാവുകയാണ്, ആസന്നമായ മടങ്ങിപ്പോക്ക്.
ഒരു പുതിയ ജോലി കണ്ടുപിടിക്കുക അത്ര എളുപ്പമായ കാര്യമല്ല,

29 Comments

  1. കൈലാസനാഥൻ

    ജ്വാല , പ്രവാസിയുടെ മാത്രമല്ല സ്വദേശത്ത് ജോലി ചെയ്യുന്ന പലരുടേയും അവസ്ഥ തന്നെയാണിത്. തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ നക്സലൈറ്റ് ശിവേട്ടൻ ശരിക്കും സഖാവ് തന്നെ അതായത് വിജ്ഞാനമുള്ളവൻ തന്നെ. സഖാവിന്റെ കഥയിലെ കഥാപാത്രങ്ങൾ ആ ജന്തുക്കളുടെ രീതികൾ തന്നെയാണ് ഓരോ കമ്പനിയിലേയും ഒരോ തസ്തികയിലുള്ളവരുടേയും രീതി എന്നതിൽ തർക്കമില്ല.
    ഈ കഥയിൽ ഒരു പാട് വിഷയങ്ങൾ കടന്നു വരുന്നുണ്ട് , പ്രധാനമായും മനുഷ്യന്റെ ആഗ്രഹങ്ങളുടെ പിറകേയുള്ള ഓട്ടവും പ്രാരാബ്ധങ്ങളും ഒക്കെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുഞ്ഞനുറുമ്പിന്റെ കഥ ഒരു പാട് പഴക്കമുള്ളത് തന്നെ പക്ഷേ അത് മറ്റൊരു രീതിയിൽ ഞാൻ കേട്ടത് വിദ്യാർത്ഥി, യുവജന പ്രസ്ഥാന പ്രവർത്തനത്തിൽ ഏർപ്പെട്ട സമയത്താണ് അതായത് സ്വകാര്യ പോളികമ്പ്യൂട്ടർവൽക്കരണങ്ങൾക്കെതിരേ യുവാക്കളെ സമര സജ്‌ജരാക്കാൻ . സ്വദേശീ വൽക്കരണം ഗൾഫ് നാടുകളിൽ കൂടുതൽ ആവിർഭവിച്ചാൽ കേരളത്തിന്റെ കാര്യം പരമദയനീയമായിരിക്കും എന്നതിൽ തർക്കമില്ല. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന താങ്കളുടെ കഴിവിനെ നമിക്കുന്നു. സ്നേഹാദരങ്ങൾ

  2. പച്ചയായ ജീവിതത്തിന്റെ വളരെ സത്യസന്ധമായ ആവിഷ്കാരം.. ഇതുപോലെ എത്രയെത്ര ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.. വളരെ നല്ല അവതരണം.. ഏറെയിഷ്ടം.. ആശംസകൾ ജ്വാല??

    1. താങ്ക്യൂ മനൂസ്…ഇഷ്ടം.. ♥️♥️♥️

    1. താങ്ക്യൂ M.N. കാർത്തികേയൻ…

  3. രാഹുൽ പിവി

    കഥ ആണെന്ന് തോന്നിയില്ല ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ് വായിച്ചത് പോലെ തോന്നി ആസിഫ് സ്വപ്നം കണ്ടത് ആണെങ്കിലും ആത്മഹത്യ ചെയ്യുമോ എന്ന് കരുതി ഒരു നിമിഷം ഭയപ്പെട്ടു സാധാരണ കടം കയറിയാൽ ആദ്യം ആത്മഹത്യ ചെയ്യാൻ ആണല്ലോ തീരുമാനം എടുക്കുന്നത് പക്ഷേ ഇവിടെ ആസിഫിൻ്റെ മനസ്സിൽ ശരിയായ സമയത്ത് ഭാര്യയുടെ മുഖം ഓർമ വന്നു എന്തിനെയും നേരിടാനുള്ള കരുത്ത് അവിടെ നിന്ന് കിട്ടി

    അവസാനം പറഞ്ഞത് ശരിയാണ് ഇവിടെ കിടന്ന് നരകിക്കുന്നതിലും നല്ലത് നാട്ടിൽ പോയി കിട്ടിയ പണി ചെയ്യുന്നത് ആണ് അതാകുമ്പോൾ വീട്ടുകാരെ എന്നും കാണാമല്ലോ മനസ്സിനെ കല്ലാക്കിയാകും ഓരോ മനുഷ്യനും പ്രവാസി ആകുന്നത് അവർക്ക് മുന്നിൽ വീട്ടുകാരും കഷ്ടപ്പാടും മാത്രമേ കാണൂ അതിൻ്റെ ഇടയിൽ സ്വന്തം വേദന മറന്നതായി ഭാവിക്കും

    ഇടയ്ക്ക് ശിവെട്ടൻ പറഞ്ഞ കഥയാണ് എനിക്ക് ആസിഫിനെ പോലെ കോർപറേറ്റ് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത് ഉറുമ്പിനെ പോലെയാണ് പലപ്പോഴും മനുഷ്യനും അവൻ്റെ അധ്വാനത്തെ അളന്ന് തിരിക്കാൻ ഒരുപാട് ആളുകൾ തലയ്ക്ക് മുകളിൽ നിൽപ്പുണ്ട് അതോടെ അവൻ്റെ പണി 100 ഇരട്ടിയാകും മനസ്സിനും ശരീരത്തിനും വേദന തോന്നുകയും ചെയ്യും

    സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള വലിയ സ്ഥലങ്ങളിലെ പിരിച്ചുവിടൽ ആ വ്യക്തിക്ക് ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ നന്നായിട്ട് ജ്വാല കാണിച്ചിട്ടുണ്ട് നല്ലൊരു കഥ അല്ല നല്ലൊരു ജീവിതം അടുത്തറിയാൻ കഴിഞ്ഞു ❤️

    1. രാഹുൽ ബ്രോ,
      ഇത്രയും വലിയൊരു കമന്റിന് തന്നെ ആദ്യമേ നന്ദി പറയട്ടെ അതിനൊപ്പം എന്റെ മനസ്സും നിറഞ്ഞു
      ചില നേരിൽ കണ്ട ജീവിതങ്ങളുടെ കഥയാണ് ഇത്.
      വിശദമായ വായനയ്ക്കും, വിലയിരുത്തലിനും വളരെ സന്തോഷം…

  4. v̸a̸m̸p̸i̸r̸e̸

    ഒരു കഥാകൃത്ത് എന്താണോ തന്റെ രചനയിലൂടെ പറയാൻ ഉദേശിച്ചത്, അത് വ്യക്തമായും, കൃത്യമായും വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നു തന്നെ പറയാം…..
    അതിമനോഹരമായ രചന….!!

    1. നന്ദി വാമ്പയർ, നല്ല വാക്കുകൾക്ക് വളരെ സന്തോഷവും…

  5. ജ്വാല..

    ഇതുപോലെ ഒരുപാട് ജീവിത ങ്ങൾ നമ്മുക്ക് മുന്നിൽ ഉണ്ട്…എന്തിനെറെ പറയുന്നു എന്റെ വീട്ടിൽ തന്നെ നല്ല പ്രയത്തിൽ പ്രവാസി യായി സംബാധിച്ചത് മൊത്തം കുടിച്ച് തീർത്തു സേവ് ചെയ്തില്ല വിട് പണിക്ക് എടുത്ത് ഒന്നരലക്ഷം ലോൺ അടക്കാൻ. ഇപ്പോഴും കഷ്ട്ടപെടുന്നു…

    നല്ല പ്രയത്തിൽ ഉണ്ടായ അശ്രദ്ധ അത് ഈ പ്രയത്തിൽ അനുഭവിക്കുന്നു അതിന്റെ പേരിൽ ഉരുക്കുന്ന അമ്മയും….
    പ്രരാബ്ദം നിറഞ്ഞ ഒരുപാട് പേരുണ്ട്…അവർക്ക് പറയാൻ അവരുടേതായ കാരണങ്ങളും……

    1. ശരിയാണ് സിദ്ദ്‌, നിസ്സഹായനാവുന്ന അവസ്ഥ അത് പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല. വായനയ്ക്കും കമന്റസിനും നന്ദി…

  6. ജ്വാല???
    ഇതിനെ വെറും ഒരു കഥ എന്ന് പറഞ്ഞ് കൊച്ചാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… ആസിഫിന്റെയും അലീക്കയുടെയും ജോസഫേട്ടന്ടെയും എല്ലാം അവസ്ഥ കൃത്യമായി വായിക്കുന്നവരിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്…

    1. ഹൈദർ ബ്രോ ഇവിടെ കണ്ട ചില ജീവിതങ്ങൾ ഒരു കഥാരൂപത്തിൽ എഴുതി എന്ന് മാത്രം. താങ്കളുടെ വിലയിരുത്തലിന് വളരെ നന്ദി…

  7. ജ്വാല മനോഹരമായ രചന… ഇപ്പോ പ്രവാസികളുടെ അവസ്ഥ കുഞ്ഞനുറുമ്പിനെ പോലെയാണ്… നാട്ടിൽ ജോലിയില്ലാതെ കഷ്ടപ്പെടുമ്പോൾ കടംമേടിച്ചു ഗൾഫിൽ പോകും.. അവിടുന്നു ഒന്ന് കരകയറിവരുമ്പോൾ അനാവശ്യമായ കാര്യങ്ങൾ വരെ ആവശ്യമായി വരും.. തിരിമറികൾ പലതും നടത്തി മുന്നോട്ട് പോകുമ്പോഴാവും ഇടിത്തീ പോലെ ജോലി നഷ്ടമാവുന്നത്… ഒരുനിമിഷത്തെ തെറ്റായ തീരുമാനം കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന എത്ര പേരാണ് നമുക്കുചുറ്റിലും ഉള്ളത്… ചിലർ ആസിഫിനെ പോലെ അതിജീവനത്തിന്റെ പാതയിലേക്ക് സഞ്ചരിക്കും… നല്ലൊരു ത്രെഡ്… നന്നായിട്ടെഴുതി… ആശംസകൾ കൂട്ടെ ❣️❣️

    1. ഷാനാ
      ആശംസകൾക്ക് വളരെ സന്തോഷം, ചില നേരിട്ട് കണ്ട ജീവിതങ്ങൾ ഒരു കഥാരൂപത്തിൽ എഴുതി എന്ന് മാത്രം. എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി…

  8. Jwala chechi(ചേച്ചി അല്ലെ ?)
    കിടിലം എന്ന് അല്ല… കിക്കിടിലം ?… കറന്റ്‌ ഇഷ്യൂ ആസ്പദം ആക്കി ഇത്ര കിടിലം കഥ… പ്രവാസി ലോകത്തിന്റെ മൊത്തത്തിൽ ഉള്ള ഒരു പ്രോബ്ലം… സൂപ്പർ ആയി അവതരിപ്പിച്ചു ❤️❤️❤️❤️

    1. ജീവൻ ധൈര്യമായി ചേച്ചി എന്ന് വിളിക്കാം, ജ്വാലാ എന്നുതന്നെ വിളിച്ചോളൂ. താങ്കളുടെ വാക്കുകളിൽ മനം നിറഞ്ഞു. ഞാൻ നാട്ടിൽ പോകുന്നതിനു മുൻപ് ഒരെണ്ണം എഴുതി പോസ്റ്റ് ചെയ്യണം എന്ന കാഴ്ചപ്പാടിൽ എഴുതിയതാണ്.
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…

  9. തൻ്റെ കഥകളിൽ എല്ലാം ഒരു ജ്വാല തെളിഞ്ഞു കത്തുന്നുണ്ട് ❤️❤️❤️ ഒത്തിരി ഇഷ്ട്ടം

    1. വളരെ നന്ദി കർണ്ണൻ ബ്രോ, താങ്കളുടെ നാവ് പൊന്നാകട്ടെ…

  10. ജ്വാല.,.,.
    അവിടെ പറഞ്ഞത് തന്നെ ഞാൻ ഇവിടെയും പറയുന്നു….
    ന്റെ പൊന്നു ജ്വാല.,.,.
    തട്ടിക്കൂട്ട് ഇത്തരത്തിൽ ആണെങ്കിൽ കാമ്പുള്ളത് ഏത് ലെവൽ ആകും.,.,ശോ എനിക്ക് വയ്യ.,.,.
    (ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ എഴുത്ത്‌ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്???)
    എഴുതിയ രീതി നന്നായിരുന്നു.,.,.,. മാനസിക സംഘർഷങ്ങൾ എല്ലാം നന്നായി തന്നെ വന്നു.,..
    പോരാട്ടങ്ങനെ പോരട്ടെ.,., അനർഗനിർഗളമായി കഥകൾ പോരട്ടെ….
    സ്നേഹപൂർവ്വം.,.,
    ???

    1. എന്റെ തമ്പു അണ്ണാ ഇങ്ങനെ പുകഴ്ത്തല്ലേ, താങ്കളുടെ ഒക്കെ എഴുത്ത്” മാസ് ” അല്ലേ ഇതുമായി താരതമ്യം ചെയ്യല്ലേ?
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് ഒരു പാട് നന്ദി…

  11. ശിവേട്ടൻ പറഞ്ഞ കഥ ശരിക്കും നടക്കുന്നത് തന്നെ ആവും..

    പണി എടുക്കുന്നവന്റെ തലയിൽ വേണ്ടാത്ത പ്രെസർ നൽകും..

    അവസാനം ചെയ്തിരുന്ന പണി പോലും ചെയ്യാൻ കഴിയാതെ കണ്ണിൽ കരടും ആകും..

    ജ്വാല നല്ല തീം ???

    1. ജോലി ചെയ്യുന്നവന്റെ ഉത്തരവാദിത്വം ആണ് കമ്പനി ഓടിച്ചു കൊണ്ട് പോകേണ്ടത് എന്നാണ് കോർപ്പറേറ്റുകളുടെ നിഗമനം. എപ്പോഴും താഴെക്കിടയിൽ ഉള്ളവർക്കാണ് പ്രഷർ അധികം, താങ്ക്യൂ നൗഫു…

  12. സുജീഷ് ശിവരാമൻ

    ഈ കൊറോണ കാലത്തു ഒരുപാട് ആളുകളുടെ ജോലി ഒക്കെ പോയിട്ടുണ്ട്… ഒരുപാട് കമ്പനികൾ ഈ കൊറോണ കാലം മുതലാക്കുന്നുണ്ട്… വാ തന്ന ദൈവം അതു നിറക്കാനുള്ള വഴിയും തരും… ഒരുപാട് ആളുകളുടെ കണ്ണ് നനയിച്ച അനുഭവം… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി… ♥️♥️♥️???

    1. ഇവിടെ ഇൻഡസ്ട്രിയൽ ഏരിയായിൽ കുറെ ചെറുകിട കമ്പനികൾ പൂട്ടി, ആ ഓർമകളിൽ ഒരു കഥാരൂപത്തിൽ എഴുതിയത് ആണ്. എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി സുജീഷേട്ടാ…

  13. ഇതാണോ നേരത്തെ തട്ടി കൂട്ട് ആണ് എന്നൊക്കെ പറഞ്ഞത് ഞാൻ എഴുതിയാൽ പോലും ഇതിന്റെ അടുത്ത് ഈ ജന്മം എത്തില്ല

    ഈ കഥയും ഇഷ്ട്ടായി ??

    1. ജോനാസ് ഈ കഥ പെട്ടന്ന് എഴുതിയതാണ്, നാട്ടിൽ പോകുന്നതിനു മുൻപ് ഒരെണ്ണം, എന്തായാലും ഇഷ്ടമായതിൽ സന്തോഷം…

  14. ???

    ജിദ്ദയിൽ നിന്നും തിരിച്ചുള്ള യാത്ര യാണോ ജ്വാല..

    എന്തായാലും രാത്രി വായിച്ചു പറയാം ???

  15. സുജീഷ് ശിവരാമൻ

    വായിച്ചിട്ട് പറയാം കേട്ടോ.. ????

Comments are closed.