മാതാപിതാക്കൾ കൺകണ്ട ദൈവം [സുജീഷ് ശിവരാമൻ] 92

Views : 900

മാതാപിതാക്കൾ കൺകണ്ട ദൈവം
Mathapithakkal Kankanda Daivam | Author : Sujeesh Shivaraman

Affordable Package For Kerala Family Tour - Pilgrimage Tour Packages In  Trivandrum - Click.in

*ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു.*

*മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??*

*ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു*
*കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.*

*ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.*

*പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഓടുകയായിരുന്നു.*

*നമുക്ക് ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. അച്ഛന്റെ വിയർപ്പാണ് ഞാനും നിങ്ങളും ഈ കുടുംബവും.*
,
*ആ മകൻ ഇതേ ചോദ്യം അവൻറെ അച്ഛനോടും ചോദിച്ചു….*

*അച്ഛന്റെ മറുപടി… മറ്റൊന്നായിരുന്നു ….*💖

*നിങ്ങളുടെ അമ്മയുടെ ത്യാഗം അതെത്ര എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ അവൾ സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. അവളുടെ ക്ഷമയും സഹനവും ആണ് ഇന്ന് ഈ കുടുംബത്തെ ഇവിടെ വരെ എത്തിച്ചത്. അവൾക്കും ഉണ്ടായിരുന്നു ഇഷ്ടങ്ങൾ സ്വപ്നങ്ങൾ അതെല്ലാം വേണ്ടെന്നു* *വയ്ക്കുകയായിരുന്നു എനിക്കും നിങ്ങൾക്കും വേണ്ടി….💖 *നമ്മുടെ കുടുംബത്തിന് വേണ്ടി* 💖..
*എൻറെ വരവുകൾ അറിഞ്ഞ് അവൾ ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം ഉള്ളത്* *അല്ലാതെ💝… അങ്ങനെ അവൾ എന്നോട് ചേർന്ന് നിങ്ങൾക്ക് വേണ്ടി പൊരുതുകയായിരുന്നു … അവളെക്കാൾ ത്യാഗം ഒന്നും എനിക്കില്ല…*

*ആ മകൻ അവൻറെ സഹോദരങ്ങളോട് പറഞ്ഞു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ് …*
*💖അച്ഛന്റെ ത്യാഗം മനസ്സിലാക്കുന്ന അമ്മയും അമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന അച്ഛനും 💖 അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്….*
*മാതാപിതാക്കൾ രണ്ടല്ല അവർ ഒരു കിരീടത്തിലെ രണ്ടു പൊൻതൂവലുകൾ ആണ്.💖💝🌷😍😘..*

Recent Stories

The Author

സുജീഷ് ശിവരാമൻ

24 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് 💓💓

  2. Sujeeshetta manoharam ayi ezhuthi.nalloru sandhesham athum itra churungiya vaakukalil 😊

  3. സുജീഷ് ബ്രോ 😍😍😍

    ഒരു പേജ് സന്ദേശത്തിന് ഒരു ലോഡ് ഹൃദയം 💖💖💖

    വീണ്ടും വരില്ലേ ഈ വഴി ??? 🤔🤔🤔

    💖💖💖
    ഋഷി

  4. ❤️❤️❤️

  5. ഹൃദ്യമായ എഴുത്ത്… കുറഞ്ഞ വാക്കിൽ കുറെയേറെ കാര്യം… ഒത്തിരി ഇഷ്ടം… ❤️❤️

  6. സുജീഷ് അണ്ണാ….
    ഹൃദയം….
    💕💕

  7. സുജീഷ് ഭായ്🥰🥰🥰🥰🥰

  8. ❤️ സുജീഷേട്ടാ

  9. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Nannayitund …. 👌🏼👌🏼

  11. സുജീഷ് ശിവരാമൻ

    ഞാൻ അല്ലാട്ടോ ഇത് എഴുതിയത് … ഇത് എഴുതിയ ആൾക്ക് എന്റെ ഹൃദയം തന്നെ നൽകുന്നു ♥️♥️♥️♥️… അത്രക്കും നല്ല വരികൾ ആണ്… ഒരു കുടുംബത്തിന്റെ നേടും തൂണുകൾ ആയ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന മക്കൾക്കു വേണ്ടി ഒരു തിരിച്ചറിവ് വരുവാൻ… നാളെ അവരും ഇതുപോലെ ആകും എന്നുള്ള തിരിച്ചറിവ് ഉണ്ടാകുവാൻ വേണ്ടി…

  12. പരബ്രഹ്മം

    വളരെ നന്നായിട്ടുണ്ട്. കുറഞ്ഞ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു.

  13. നന്നായിരിക്കുന്നു, കുടുംബത്തിന്റെ അടിത്തറയാണ് മാതാപിതാക്കൾ, പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായത്…. ആശംസകൾ…

  14. വളരെ മനോഹരം… ❤️❤️❤️.. ഒരു പേജിൽ ഇത്രെയും നല്ല കഥ… ഒന്നും പറയാനില്ല സുജീഷ് ഏട്ടാ 😍😍😍😍

  15. മനോഹരം🖤🖤🖤

  16. അടിപൊളി 💞💞💞

  17. സുജീഷ് അണ്ണാ 🙋 സൂപ്പർ 👌❣️

  18. ഖുറേഷി അബ്രഹാം

    ഒറ്റ പേജിൽ ഒരു കുടുംബത്തിന്റെ രണ്ടു നെടുംതൂണുകളുടെ വിലയെ പറ്റി മനസിലാക്കി തന്നു.

  19. സുജീഷ് ഏട്ടാ നനന്നായിട്ടുണ്ട് 😍😍😍

  20. നന്നായിട്ടുണ്ട് ബ്രോ. ചുരുങ്ങിയ വാക്കുകളിലൂടെ നല്ലൊരു സന്ദേശം തന്നു.😍👌🥰

  21. അടിപൊളി…

  22. വളരെ വളരെ നന്നായിട്ടുണ്ട് സുജീഷേട്ടാ..
    .
    മൂന്നേ മൂന്നു ഡയലോഗുകൾ, പക്ഷേ മുന്നൂറു ഭാവങ്ങൾ, മുപ്പതിനായിരം അർത്ഥങ്ങൾ…

    ചിന്തിപ്പിക്കുന്ന, മനസ്സിലാക്കിക്കുന്ന ചോദ്യവും ഉത്തരവും…

    ഒരുപാടിഷ്ടമായി…

    ( 300 ന്റേം, 30000 ന്റേം കണക്കന്വേഷിച്ചു വരല്ലേ ട്ടാ.. ഒരോളത്തിനു പറഞ്ഞതാ.. ഇതിനെല്ലാം ഒരേയൊരു അർത്ഥവും ഭാവവും തന്നെയുള്ളൂ.. അതൊക്കെ സ്വയം മനസിലാക്കേണ്ടതുമാണ്… )

  23. അടിപൊളി…അണ്ണാ..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com