ഹരേഃ ഇന്ദു [ചാത്തൻ] 79

ഹരേഃ ഇന്ദു

Hare : Indhu | Author : Chathan

 

പെട്ടെന്നാണ് ഒരു ആംബുലൻസ്  ചീറിപ്പാഞ്ഞു വന്നു സായി ഹോസ്പിറ്റലിന് മുൻപിൽ നിർത്തിയത്. ആംബുലൻസ് ഡ്രൈവറും അറ്റൻഡറും  കൂടി ആംബുലൻസിന്റെ വാതിൽ ബലമായി തുറന്നു. സ്ട്രെച്ചറിൽ രക്തത്തിൽ കുളിച്ചിരുന്ന പെൺകുട്ടിയെ അവർ വലിച്ചു പുറത്തേക്കെടുത്തു. കണ്ണുകൾ പുറത്തേക്ക് ഉന്തി വിരലുകൾ മടക്കിവെച്ച് വായ തുറന്ന് അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. പെട്ടെന്നുതന്നെ അവർ പെൺകുട്ടിയെ ഐസിയുവിൽ എത്തിച്ചു. ഡോക്ടർമാരും നഴ്സുമാരും ഓടിവന്നു ഐസിയുവിൽ കയറി. കുറേ സമയത്തിനുശേഷം പെൺകുട്ടിയെ പരിശോധിച്ച് ഡോക്ടർ പുറത്തേക്കിറങ്ങി. അപ്പോൾ ഐസിയുവിൽ പുറത്ത് ആ അറ്റൻഡറും  ഡ്രൈവറും നിൽപ്പുണ്ടായിരുന്നു.”എങ്ങനെയുണ്ട് ഡോക്ടർ ആ കുട്ടിക്ക്.” ഭയവിഹ്വലരായി അയാൾ ചോദിച്ചു

“24 മണിക്കൂർ കഴിഞ്ഞേ പറയാൻ പറ്റൂ എങ്കിലും കറക്റ്റ് സമയത്ത് എത്തിച്ചത് നന്നായി.” ഡോക്ടർ സമാധാനിപ്പിക്കാൻ എന്നവണ്ണം മൊഴിഞ്ഞു.

തിരിച്ച് ആംബുലൻസിൽ എത്തിയ ഡ്രൈവർ ആ പെൺകുട്ടിയുടെ ബാഗ് കണ്ടു. അയാൾ വേഗം ആ ബാഗ് തുറന്നു പരിശോധിച്ചു. അതിൽ ഒരു ഫോണും കുറച്ച് സർട്ടിഫിക്കറ്റും  ആണ് ഉണ്ടായിരുന്നത്. അയാൾ ആ സർട്ടിഫിക്കറ്റ് എടുത്തു തുറന്നു നോക്കി. ഇന്ദുലേഖ. ശശിധരൻ.

ഓഹ്  അപ്പൊ ഇതാണല്ലേ പേര് അയാൾ മനസ്സിൽ വിചാരിച്ചു. പതുക്കെ അയാൾ ആ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചു. റിയൽമിയുടെ ഒരു പുത്തൻ ഫോൺ ആയിരുന്നു അത്. അയാളത് തുറക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഫോൺ ലോക്ക് ആയിരുന്നു. പെട്ടെന്ന് ആ ഫോണിലേക്ക് ഒരു കോൾ വന്നു.

അഞ്ജന കോളിംഗ്

അയാൾ ഫോണിൽ വിരലുകൊണ്ട് സ്വൈപ്പ് ചെയ്തു ഫോൺ ചെവിയോടു ചേർത്തു

“എടീ നീ എവിടെയാ? എന്താ എന്നെ വിളിക്കാത്തെ,”  മറുതലയ്ക്കൽ ഒരു കിളിനാദം

” ഹലോ നിങ്ങളാരാണ്,? “അയാൾ പതിഞ്ഞ ശബ്ദത്തോടെ ചോദിച്ചു

“ഞാൻ ഇന്ദുവിന്റെ കൂട്ടുകാരിയാണ്. നിങ്ങളാരാണ്? “അവളുടെ ശബ്ദത്തിൽ ചെറിയ ഇടർച്ച അയാൾക്ക് തോന്നി.

“കുട്ടിയുടെ പേര് അഞ്ജന എന്നല്ലേ? ”

“അതെ”

“കുട്ടി ഈ ഫോണിന്റെ ഉടമയ്ക്ക് ആക്സിഡന്റ് പറ്റി. ഇപ്പോൾ സായി ഹോസ്പിറ്റലിൽ ഉണ്ട്. വേണ്ടപ്പെട്ടവരെ ഒന്ന് അറിയിക്കാമോ? “അതും പറഞ്ഞു കൊണ്ട് അയാൾ ഫോൺ കട്ടാക്കി.

ഈ സമയം അഞ്ജനയുടെ പെരുവിരൽ
മുതൽ തലവരെ വിറയൽ അരിച്ചുകയറി. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ എടുത്തു ഇന്ദുവിന്റെ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു. അല്പസമയത്തിനുശേഷം മറുതലയ്ക്കൽ പ്രായമായ ശബ്ദം അവൾ കേട്ടു.

“എന്താ അഞ്ചു മോളെ സുഖമാണോ നിനക്ക്.?”

22 Comments

  1. ഒരുപാട് ഇഷ്ട്ടായി ഇനിയും എഴുതണം. Waiting for next part

    1. ചാത്തൻ

      തീർച്ചയായും…ഒത്തിരി സ്നേഹം ??

  2. നല്ല തുടക്കം

    1. ചാത്തൻ

      ഒത്തിരി സ്നേഹം…

  3. തൃശ്ശൂർക്കാരൻ ?

    നാനായിട്ടുണ്ട് സഹോ ഇഷ്ടായി ? സ്നേഹത്തോടെ കാത്തിരിക്കുന്നു ?

    1. ചാത്തൻ

      ഒരുപാട് നന്ദി സഹോ… ഒത്തിരി സ്നേഹം

  4. തുമ്പി ?

    Nalla kadha bro. Nalla pole ezhuthunnund nayyittund. Tudangikko?❤

    1. ചാത്തൻ

      തീർച്ചയായും സഹോ..ഒത്തിരി സ്നേഹം…

  5. ബ്രോ..നല്ല തുടക്കം ആണ്.. ഒന്നും നോക്കണ്ട.. അടുത്ത ഭാഗം എഴുതിക്കോ..കൃത്യമായ ഇടവേളകളിൽ പബ്ലിഷ് ചെയ്യൂ..നല്ല എഴുത്താണ് ബ്രോടെ??

    1. ചാത്തൻ

      തീർച്ചയായും സഹോ… നന്ദി.. ഒത്തിരി സ്നേഹം…?????

  6. Nannayitund …
    Nxt partn vendi wait cheyunnu .. ?

    1. ചാത്തൻ

      ഒത്തിരി സ്നേഹം… നന്ദി

  7. നല്ല തുടക്കം, ആക്സിഡന്റും, അതിനെ തുടർന്നുള്ള വേവലാതിയും എഴുതി പ്രഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, തുടർച്ചയ്ക്കായി കാത്തിരിക്കുന്നു…

    1. ചാത്തൻ

      തീർച്ചയായും എഴുതാം… ഒത്തിരി സ്നേഹം

  8. സുദർശനൻ

    തുടക്കംനന്നായി.തുടര്‍ന്ന്‍എഴുതണം.

    1. ചാത്തൻ

      ഒത്തിരി സ്നേഹം സഹോ

  9. Good Start,
    please keep it up..
    All the best

    1. ചാത്തൻ

      ഒത്തിരി സ്നേഹം

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

    1. ചാത്തൻ

      ഒത്തിരി സ്നേഹം

  11. ഫാൻഫിക്ഷൻ

    നല്ല തുടക്കം

    1. ചാത്തൻ

      ഒത്തിരി സ്നേഹം സഹോ

Comments are closed.