നിധി 342

Nidhi by Malootty

”സഖാവേ..”വാകപ്പൂക്കൾ നിറഞ്ഞ വീഥിയിലൂടെ ശ്രീയുടെ അടുത്തക്കു
നീങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇന്ന് തന്നെ തന്റെ പ്രണയം ശ്രീയുടെ അടുത്ത് പറയണം എന്ന്.

”ആഹാ ഇതാരാ നിധിയോ…എന്തെ
ഇവിടെ നിന്നത്..?”..
ചന്ദനക്കുറിയും കുഞ്ഞിക്കണ്ണുകളും കുറ്റിത്താടിയും അതിന് മാറ്റേകാനെന്നോണം മുഖത്തു നിറഞ്ഞു നിൽക്കുന്ന ചെറു
പുഞ്ചിരിയും. ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന എന്നെ തട്ടിക്കൊണ്ട് ”എന്താടൊ താൻ എന്നെ ആദ്യമായിട്ട് കാണുവാണോ”? ”അത് പിന്നെ
വളച്ചുകെട്ടില്ലാതെ ഞാനൊരു കാര്യം”.
”ശ്രീ നീ ഇവിടെ നിൽക്കാ
എച്ച്.ഒ.ഡി നിന്നെ അന്വേഷിക്കണൂ”.
‘ആണോ..നിധി ഞാൻ വിളിക്കാട്ടോ..’
എന്റെ ദേവിയേ…ഈ സച്ചൂന് വരാൻ
കണ്ടൊരു നേരം..എന്ന് എന്നോട് തന്നെ ആത്മഗതം പറഞ്ഞു തിരിഞ്ഞു നോക്കിയതും ഒരു
ചിരി സമ്മാനിച്ച് ശ്രീ നടന്നൂ.
വീട്ടിലേക്കുളള യാത്രയിൽ മുഴുവൻ ശ്രീ ആയിരുന്നൂ
മനസ്സിൽ.പ്ലസ് വൺ മുതൽ പി.ജി വരെ എത്തി നിൽക്കണൂ എന്റെയും
ശ്രീയുടേയും സൗഹൃദം.അതിനിടയിലെപ്പഴോ ഈ കൊച്ചു സഖാവിനോടുളള സൗഹൃദം തന്റെയുളളിൽ പ്രണയമായ്
ഉടലെടുത്തൂ…ഒരുപാട് തവണ പറയണം എന്ന് കരുതിയതാണ്.
പക്ഷേ ശ്രീയുടെ ഉളളിൽ അങ്ങനെയൊരു ഇഷ്ടം ഇല്ല്യാച്ചാൽ
‘ദേവിയേ കാത്തോണേ..’ശബ്ദം കുറച്ചു കൂടി പോയതിനാലാവണം
ബസ്സിലുളളവരൊക്കെ തന്നെയൊരു അന്യഗ്രഹ ജീവിയെപ്പോലെ നോക്കണേ..

6 Comments

  1. Super!!!!

  2. Nalla kadha

Comments are closed.