വിഗ്രഹം ഇല്ലാത്ത ദേവൻമ്മാർ [🔥കലിയുഗ 🔥പുത്രൻ 🔥കലി 🔥] Like

Hi all,

👋👋👋🙏🙏🙏🧡🧡🧡

🔥കലിയുഗ 🔥പുത്രൻ 🔥കലി 🔥

🔱🔱🔱

🔥വിഗ്രഹം ഇല്ലാത്ത ദേവൻമ്മാർ💥

🧡❤️🧡❤️🧡❤️🧡❤️🧡❤️🧡❤️🧡❤️

 

ഒരു സാധാരണ ഞായറാഴ്ച രാവിലെ 5:00 മണി സിറ്റിക്ക് അടുത്തുള്ള ബസ്സ് സ്റ്റാൻഡിനു സാമിപം ഒരു ടെമ്പോവാൻ വന്നു നിന്നു അതിൽ നിന്നു. കണ്ടാൽ 25 അടുത്ത് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി.

“കുറ്റി രോമത്തോട് കൂടിയ തടി തലമുടി പുറകുവശം നീട്ടിവളർത്തി ഷോൾഡറിന് ഒപ്പത്തിൽ തലയുടെ രണ്ട് വശവും ആർമി സ്റ്റൈലിൽ ഡ്രം ചെയ്തിട്ടുമുണ്ട് 6 അടി അടുത്ത് ഉയരം തോന്നും ശരീരത്തിന് ഒത്തവണ്ണം ഉരുണ്ട് ഉറച്ച ശരീരം നെറ്റിയിലും കഴുത്തിലും അങ്ങനെ ശരീരത്തിന്റെ പലഭാഗത്തും ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്നു കണ്ണുകൾ ചുവന്നു വാടിയ മുഖത്തു നിന്ന് അവന്റെ മനസ്സിലെ പിരിമുറുക്കവും ടെൻഷനും ഉറക്ക ക്ഷീണവും എടുത്തു നിൽക്കുന്നു. ജീൻസും ടീഷർട്ടും ഓവർ കോട്ട് പോലെ ഒരു ബ്രാൻഡ് ഫുൾ സ്ലിവ് ഷർട്ടും മുഴുവനും മുഷിഞ്ഞു നാറിയിരിക്കുവാണ് കാണുമ്പോൾ തന്നെ മനസ്സിലാക്കും അവൻ ആ വസ്ത്രം ധരിക്കാൻ തുടങ്ങീട്ട് ഒരുപാട് ദിവസങ്ങൾ അയിയെന്ന്. ”

അൽപ്പം മടിയോട് കുടി ആ ഡ്രൈവറോട് ചോദിച്ചു : ചേട്ടൻ mla വല്ലതും പറഞ്ഞു ഏൽപ്പിച്ചാരുന്നോ?

 

അയാൾ എന്തോ ഒന്ന് ഓർത്ത് എടുക്കും പോലെ അവനെ നോക്കി നെറ്റിയിൽ തിരുമി പിന്നെ “അതേ.. അത് തന്നെ ആ കാര്യം ഞാൻ അങ്ങ് വിട്ടുപോയല്ലോ മാതാവേ…

അയാൾ ഉള്ളിൽ പറഞ്ഞുകൊണ്ട്” ഓർത്തെടുത്ത പോലെ അവനെ ദേഷ്യത്തിൽ നോക്കിക്കൊണ്ട് മുരണ്ടു.

 

MLA സർ കുറച്ചു പൈസ തരാൻ പറഞ്ഞു ഏൽപ്പിച്ചു ഇന്നാ പിടിച്ചോ 500 രണ്ട് കെട്ടും പിന്നെ ഒരു പഴയ നോക്കിയ കീപാഡ് മൊബൈലും ഇതിൽ സിം ഇട്ടിട്ടുണ്ട് നിന്റെ ഫോൺ ഒരു കർണവശാലും ഉപയോഗിക്കരുത് മനസ്സിലായോ.😠

 

പറഞ്ഞുകൊണ്ട് അവനു കൈമാറി അവൻ ആ പൈസ കണ്ടു പതറിപ്പോയി 🙄

അയ്യോ ചേട്ടാ ഇത്രയും ഒന്നും വേണ്ടാ

നീ അതിനെ കുറിച്ച് ഓർത്ത് അധികം സങ്കടപെടേണ്ട ഇത് എന്റെ പൈസയാ അയാൾ 5 പറഞ്ഞെ നിനക്ക് തരാൻ എന്റെ അടുത്ത്.

പക്ഷെ ഇപ്പോൾ എന്നെകൊണ്ട് ഇത്രേ പറ്റു . പിന്നെ ഒരു കാര്യം ഞാൻ ചെയ്യുന്നത് അത്ര നല്ല ജോലിയല്ല അതുകൊണ്ട് തന്നെ അയാളെ പോലുള്ള ഏമാൻമ്മാരു പറഞ്ഞാൽ കെട്ടല്ലെ പറ്റു. പിന്നെ നിന്നെ അയാൾ വിളിച്ചാൽ 5 കിട്ടിയെന്ന് പറഞ്ഞാൽ മതി കണക്കും ബാക്കിയും ഒന്നും അയാൾ നിന്നോട് ചോദിക്കില്ല പറഞ്ഞത് മനസിലായി കാണുമല്ലോ 😒.

ആ ഡ്രൈവർ അവനോട് താൽപ്പര്യം ഇല്ലാത്ത മട്ടിൽ ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു കൊണ്ട് പൈസ കൈമാറി അവൻ അൽപ്പം മടിയോടെ അയാളുടെ കൈയിൽ നിന്നും പൈസ വാങ്ങി നന്ദിയോടെ ഒന്ന് നോക്കി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *