Lucifer : The Fallen Angel [ 5 ] 175

  • Previous Part:
  • Lucifer : The Fallen Angel [ 4 ]

    വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു.

    ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

    അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു.

    “ഹേയ്… നഥി…”

    മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു.

    അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ വെളുത്ത കുത്തുകൾ ഉള്ള മിൽക്ക്മെയ്ഡ് മിഡി ആയിരുന്നു അവളിട്ടിരുന്നത്.

    പൊതുവേ ഏതു ഡ്രെസ്സും ചേരുന്ന ശരീര പ്രകൃതി ആയിരുന്നു അവളുടേത്.

    അവൾ മെല്ലെ മറു വശത്തായി ചെന്ന് കയറി. ലൂസി അപ്പോളും അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു.

    “ഹലോ…

    താൻ ഒക്കെയല്ലേ…”

    അവന്റെ കണ്ണിനു മുന്നിലൂടെ അവൾ കൈ വീശിക്കൊണ്ട് ചോദിച്ചു.

    അത് കേട്ടപ്പോൾ അവൻ തിരികെ സ്വാബോധത്തിലേക്കു വന്നു.

    “യെസ് ഞാൻ ഒക്കെയാണ്…

    എന്നാൽ പോകാം..?”

    അവൻ തല കുലുക്കിക്കൊണ്ട് പറഞ്ഞു.

    “ഹ്മ്മ്‌… ഹ്മ്മ്‌…”

    അവൾ വെളിയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ഒന്ന് മൂളി.

    അവിടെ നിന്നും നേരെ അവർ പോയത് എർത്സ് ഹെവൻ എന്ന മാളിലേക്കായിരുന്നു ആയിരുന്നു അവിടെ നിന്നും ഫുഡ്‌ കഴിച്ചു.

    “ഇനി എങ്ങോട്ടാണ് മൈ ഡിയർ…”

    ആദം അവളോടായി ചോദിച്ചു.

    “ഒരു സിനിമ ആയാലോ…?”

    “ഹ്മ്മ്‌… ആവാം…”

    അവളുടെ ചോദ്യത്തിന് അവൻ സമ്മതം മൂളി.

    മാളിനുള്ളിൽ തന്നെ ഉള്ള ലൈറ്റ് ബ്രിങ്ങർ എന്ന തിയേറ്ററിലേക്ക് അവർ പോയി.

    അവിടെ ഫിനാലെ എന്ന ഐറിഷ് പടം ആയിരുന്നു കാണിച്ചുകൊണ്ടിരുന്നത്.

    വായന പോലെ തന്നെ നഥിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു സിനിമയും.

    “ലിയാം ബ്രെന്നൻ എന്ന് പറയുന്ന ആളാണ്‌ ഈ പടത്തിന്റെ ഡയറക്ടർ…”

    നഥി എക്സൈറ്റ്മെന്റൊടെ പറഞ്ഞു.

    “… പുള്ളി എന്ന് പറഞ്ഞാൽ ഡിസാസ്റ്റർ ജേണറിൽ ഒരു സംഭവം ആണ്…”

    അവൾ തുടർന്ന്.

    ലൂസി ഇതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

    ലോകം മുഴുവൻ നശിപ്പിക്കാൻ വരുന്ന അന്യ ഗ്രഹ ജീവികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്ന മനുഷ്യർ അതായിരുന്നു സിനിമയുടെ പ്രമേയം.

    പടം തുടങ്ങി അവസാനിക്കുന്നിടം വരെ അവളുടെ കണ്ണുകൾ സ്‌ക്രീനിൽ തന്നെ ആയിരുന്നു. ലൂസിയുടെ കണ്ണുകൾ അവളുടെ കണ്ണുകളിലും.

    ഇടയ്ക്കൊക്കെയും അവളുടെ കണ്ണുകളിലും മുഖത്തും ഭാവങ്ങൾ മാറി മാറി വന്നു.

    സിനിമ കഴിഞ്ഞിറങ്ങിയപ്പോളേക്കും വൈകുന്നേരം ആയിരുന്നു.

    അവൾ സിനിമയിലെ സിനുകളെ കുറിച്ച് തന്നെ അവനോടു സംസാരിച്ചുകൊണ്ടിരുന്നു.

    “ലൂസി ആ സീൻ അടിപൊളി അല്ലായിരുന്നോ…

    നായകനെ രക്ഷിക്കാൻ വേണ്ടി നായിക ഫൈറ്റ് ചെയ്യുന്നതും. അതിനിടെ നായികക്ക് പരുക്ക് പറ്റി കഴിഞ്ഞു നായകൻ അതിന്റെ ദേഷ്യത്തിൽ ആ ഏലിയനെ കൊല്ലുന്നതും…

    ഹൊ എഴുന്നേറ്റു നിന്ന് കയ്യടിക്കാൻ തോന്നി…”

    അവൾ ഓരോ സിനുകളെക്കുറിച്ചും അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു.

    ലൂസിഫർ അതിനെല്ലാം മുളലുകൾ മറുപടിയായി കൊടുത്തു.

    “നഥി…”

    പെട്ടന്ന് ലൂസി വിളിച്ചു എന്നാൽ അവൾ അത് കേൾക്കാതെ അപ്പോളും സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

    “…നഥി…”

    അവൻ വീണ്ടും വിളിച്ചു.

    “ഹാ…”

    അവൾ തിരിഞ്ഞു അവനെ നോക്കി.

    “ഞാനൊരു സ്പെഷ്യൽ സ്ഥലത്തു കൊണ്ടുപോകട്ടെ നിന്നെ…?”

    അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

    “ഹ്മ്മ്മ്മ്….”

    അവളൊന്നു ആലോചിച്ച ശേഷം മൂളി.

    “എങ്കിൽ വാ….”

    അവൻ അവളുടെ കയ്യും പിടിച്ചു ഓടി.

    അവർ ഒരു മെട്രോ സ്റ്റേഷനിൽ ചെന്ന് ട്രെയിനിൽ കയറി.

    “എങ്ങോട്ടാ….”

    ട്രെയിനിൽ കയറിയതും അവൾ പുരികം പൊക്കി കാണിച്ചുകൊണ്ട് ചോദിച്ചു.

    “ഒരു സ്ഥലം ആണ്… ”

    അവൻ മറുപടി പറഞ്ഞു.

    അപ്പോളും അവരുടെ കൈകൾ കോർത്തു തന്നെ ആയിരുന്നു.

    ചൈന ടൗണിനു അടുത്തായി ഉള്ള ഒരു സ്റ്റേഷനിൽ അവർ ഇറങ്ങി.

    അവിടെ ഒരു സ്ട്രീറ്റ്റിലൂടെ അവർ മെല്ലെ നടന്നു. സമയം വൈകുന്നേരം ആയിരുന്നു ആകാശത്തായി ചന്ദ്രൻ ഉദിച്ചിരുന്നു.

    “എങ്ങോട്ടാ ഈ പോകുന്നെ…”

    കുറച്ചു നേരമായി നടത്തം തന്നെ ആയപ്പോൾ അവൾ ചോദിച്ചു.

    “വാ…

    ഇനി കുറച്ചൂടെ ഉള്ളു…”

    “എനിക്ക് വിശക്കുന്നു…”

    അവൾ കുട്ടികളെപ്പോലെ ശാഢ്യം പിടിച്ചു.

    “വാ….”

    അവളുടെ കയ്യും പിടിച്ചു അവനോടി.

    ആളുകളുടെ ഇടയിലൂടെ അവർ രണ്ടുപേരും ഓടി. പല ആളുകളെയും ഇടിച്ചിട്ടു പലരും അവരെ അകലെ നിന്ന് ചീത്തവിളിക്കുന്നത് അവർ കേട്ടു. അവൾ അതെല്ലാം കെട്ട് പൊട്ടിച്ചൊരിച്ചു.

    കുറെ ഓടി ഒരു സ്ട്രീറ്റ്റിന്റെ മൂലയ്ക്കായുള്ള ഒരു ചെറിയ കടയുടെ മുന്നിലായി അവരെത്തി.

    കുറച്ചു നേരം അണച്ചു നിന്നതിനു ശേഷം അവളുടെ കൈകൾ പിടിച്ചു വലിച്ചുകൊണ്ട് അവൻ ആ കടയുടെ ഉള്ളിലേക്ക് കയറി.

    ‘കിയോ രാമെൻസ്’

    എന്ന് അതിനു മുന്നിലായി എഴുതിയിരുന്നു.

    അവർ അതിനുള്ളിലേക്ക് കടന്നു. അധികം ആരും തന്നെ ഇല്ല അവിടെ ഇരിക്കാൻ ഉള്ളതിന് തൊട്ട് അടുത്ത് തന്നെ ആയിരുന്നു കിച്ചണും.

    വളരെ പ്രായം ചെന്ന ഒരു വൃദ്ധ തിരിഞ്ഞു നിന്ന് രാമെൻ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

    “ഹയാമി സാൻ…”

    ലൂസി അവരെ വിളിച്ചു.

    പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അവർക്കുണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടിക്കൊണ്ട് അവർ തിരിഞ്ഞു.

    അവരുടെ അടുത്തേക്ക് വന്നു അവനെ ഒന്ന് നോക്കി. അല്പ നേരമെടുത്തു അവർക്ക് അവനെ മനസ്സിലാക്കാൻ.

    ലൂസിയെ മനസ്സിലായതും അവരുടെ കണ്ണുകൾ നിറഞ്ഞു.

    അവർ അവന്റെ അടുത്തേക്ക് വന്നു കണ്ണുകൾ നിറച്ചുകൊണ്ട് ഒരു ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു.

    അവനും സന്തോഷത്തോടെ അവരെ കെട്ടിപ്പിടിച്ചു.

    അവരെ കണ്ടതും അവളുടെ മനസ്സിൽ വല്ലാതെ വിഷമം തോന്നാൻ തുടങ്ങിയിരുന്നു. എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല പക്ഷെ വല്ലാത്ത ഒരു ഭാരം അവൾക്കു മനസ്സിൽ അനുഭവപ്പെട്ടു. മുൻപെങ്ങോ കണ്ടു മറന്ന മുഖം ആയിരുന്നു അവരുടേത് എന്ന് അവൾക്ക് തോന്നി.

    അവൻ അവരുമായി ജാപ്പനീസിൽ എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.

    അവൾ ആ കടയെ മൊത്തത്തിൽ നോക്കിക്കൊണ്ടിരുന്നു. ഒരു വശത്തായി ഒരു പെൺകുട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഉള്ള ചിത്രം തുക്കിയിട്ടിരിക്കുന്നു.

    അതിനു മുൻപിലായി വെളുത്ത നിറത്തിലുള്ള ലില്ലി പുഷ്പങ്ങളും വച്ചിട്ടുണ്ടായിരുന്നു.

    അവൾ അതിനടുത്തേക്ക് ചെന്ന് അൽപനേരം നിന്നു. അതിനടുത്തായി നിന്നപ്പോൾ അവൾക്കു വളരെ അധികം സങ്കടം തോന്നി. എന്തോ നഷ്ടപ്പെട്ടുപോയതുപോലെ ഉള്ള തോന്നലുകൾ ഒക്കെ അവളിലേക്ക് വന്നു.

    അല്പം കഴിഞ്ഞതും ആ സ്ത്രീ അവർക്കു രണ്ടുപേർക്കും രാമെൻ കഴിക്കാനായി കൊടുത്തു.

    ജപ്പാനിലെ ഒരു നൂഡിൽസ് സൂപ്പ് ഡിഷ്‌ ആണ് രാമെൻ.

    മുൻപ് പല ഇടങ്ങളിൽ നിന്നും രാമെൻ കഴിച്ചിട്ടുണ്ടെങ്കിലും ഇത് അവൾക്ക് വല്ലാത്ത ഒരു അനുഭവം ആയിരുന്നു മറ്റുള്ളവയിൽ നിന്നെല്ലാം ഏറ്റവും രുചികരമായത് ഇതാണ് എന്ന് അവൾക്കു മനസ്സിലായി.

    എന്നാൽ അതേസമയം മുൻപ് ഇതേ രുചി അനുഭവിച്ചതുപോലെയും അവൾക്കു തോന്നി.

    കുറച്ചധികം അവൾ വാങ്ങിക്കഴിച്ചു. ഒരു വശത്തായി ഇരുന്നു ചിരിച്ചുകൊണ്ട് ഇതെല്ലാം ലൂസി കണ്ടു.

    “ലൂസി…

    എന്റെ ഈ ലൈഫിൽ ഞാൻ കഴിച്ചിട്ടുള്ളതിലെ ഏറ്റവും ബെസ്റ്റ് രാമെൻ ഇതാണ്…”

    കഴിച്ചു കഴിഞ്ഞു വയറു തിരുമിക്കൊണ്ട് അവൾ ലൂസിയോട് പറഞ്ഞു.

    അപ്പോളും ആ സ്ത്രീ അവരുടെ അടുത്തായി തന്നെ നിൽപ്പുണ്ടായിരുന്നു. അവർക്ക് അവൾ പറയുന്നതൊന്നും മനസ്സിലാവാത്തത്കൊണ്ട് വെറുതെ ചിരിച്ചുകൊണ്ട് നിന്നു.

    ലൂസി ഉടനെ തന്നെ അവർക്കു അവൾ എന്താണ് പറഞ്ഞതെന്ന് പറഞ്ഞു കൊടുത്തു.

    അവരും അതുകേട്ടു നന്ദി പറഞ്ഞു.

    പോകാൻ നേരം ലൂസി അവരുടെ കയ്യിൽ കുറച്ചധികം കാശ് കൊടുത്തിരുന്നു.

    അവർ അത് മേടിക്കാൻ മടിച്ചെങ്കിലും ലൂസി നിർബന്ധത്തോടെ അത് അവരുടെ കയ്യിലേക്ക് വച്ചു കൊടുത്തു.

    നഥി ഇതെല്ലാം വെളിയിൽ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

    ഇടയ്ക്ക് തന്നെ ചൂണ്ടിക്കൊണ്ട് അവൻ അവരോടു എന്തോ പറയുന്നതും അവൾ ശ്രദ്ധിച്ചു.

    ലൂസിയോടൊപ്പം കടയുടെ വെളിയിലേക്ക് വന്നു. അവർ അവളെ കെട്ടിപ്പിടിച്ച ശേഷം അവളുടെ തല മെല്ലെ താഴ്ത്തി നെറ്റിയിലായി ഒരു ഉമ്മയും കൊടുത്തു.

    അവളും അവരെ കെട്ടിപ്പിടിച്ചു. അപ്പോളൊക്കെയും അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ജാപ്പനീസിൽ അവർ എന്തൊക്കെയോ പറഞ്ഞു. അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു അവൾക്കു ഹൃദയം പൊട്ടുന്നതുപോലെയുള്ള വേദനയും അനുഭവപ്പെട്ടു.

    അല്പനേരത്തിനു ശേഷം യാത്ര പറഞ്ഞു അവർ അവിടെ നിന്നും തിരിച്ചു.

    “ലൂസി അതാരാ…?”

    അവിടെ നിന്നും തിരികെ സ്ട്രീറ്റിലൂടെ നടന്നപ്പോൾ അവൾ അവനോടായി ചോദിച്ചു.

    “ഹയാമി എന്നാണ് അവരുടെ പേര്….

    അറുപത്തിനാല് വർഷം മുൻപ് ജപ്പാനിലെ മുര എന്ന വില്ലേജിൽ ആരുന്നു താമസം….

    ആകെ ഇവർക്ക് കിയോമി എന്ന് പേരുള്ള ഒരു കുട്ടി ആരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഇരുപത് വയസ്സായപ്പോൾ മരിച്ചുപോയി. ലുക്കിമിയ ആയിരുന്നു…”

    അവൻ പറഞ്ഞു.

    “ആണോ…

    എങ്ങനെയാ അവരെ പരിചയം…”

    അവൾ വീണ്ടും ചോദിച്ചു.

    “ന്യൂയോർക്കിൽ വന്നിട്ട് പത്തിരുപത് വർഷം ആയി. ഞാനാണ് കൊണ്ടുവന്നത്…

    അവരുടെ വിചാരം എന്റെ അച്ഛൻ ആണ് കൊണ്ടുവന്നത് എന്നാണ്…”

    അവൻ മെല്ലെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിൽ ദുഃഖം ഒളിഞ്ഞു കിടന്നിരുന്നത് അവൾ ശ്രദ്ധിച്ചു. അവളുടെ ഉള്ളിലും എന്തൊക്കെയോ വിഷമം ആ സ്ത്രീയുടെയുള്ള കൂടിക്കാഴ്ച ഉണ്ടാക്കിയിരുന്നു. പല തവണ അത് എന്തിനാണെന്ന് ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. അൽപനേരം അവർ ഒന്നും സംസാരിച്ചില്ല.

    സമയം എട്ട് മണിയോട് അടുത്തിരുന്നു. ചെറിയ ഒരു തണുത്ത കാറ്റ് ഉണ്ടായിരുന്നു ആ സമയത്ത്. അധികം ആളുകൾ അവിടെ ഉണ്ടായിരുന്നില്ല.

    അവൾ ലൂസിയെ നോക്കി അവൻ അപ്പോഴും വിദൂരതയിലേക്കെന്നപോലെ നോക്കികൊണ്ട് നടന്നു.

    ‘അത്ര മാത്രമല്ല…

    ലൂസിക്ക് ആ സ്ത്രീയുടെ അതിനേക്കാൾ ഏറെ എന്തോ ബന്ധമുണ്ട്…’

    എന്ന് ലൂസിഫർ അവരോടു പെരുമാറിയ രീതിയും അവന്റെ ഇപ്പോളത്തെ ഭാവവും നടപ്പും എല്ലാം കണ്ടപ്പോൾ അവൾക്ക് തോന്നി.

    നടന്നു സ്ട്രീറ്റിൽ നിന്നും മെയിൻ റോഡിലേക്ക് അവർ എത്തിയിരുന്നു.

    “ലൂസി…

    ഇന്ന് എനിക്കിനി വയ്യ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുമോ…”

    അവൾ അവനോടു ചോദിച്ചു.

    “ഹ്മ്മ്‌…”

    അവൻ ഒന്ന് മൂളിക്കൊണ്ട് ഫോൺ എടുത്തു എന്തോ ചെയ്തു.

    അല്പ സമയത്തിനുള്ളിൽ തന്നെ മെസക്കീൻ അവന്റെ കാറുമായി അങ്ങോട്ടെക്ക് എത്തി.

    “ഹേയ് നഥി…

    ഇത് മെസക്കീൻ മൈ സിസ്റ്റർ…”

    വണ്ടി നിർത്തി തന്റെ അടുത്തേക്ക് വന്ന മെസക്കീനെ പരിച്ചയപ്പെടുത്തിക്കൊണ്ട് അവൻ പറഞ്ഞു.

    “ഹലോ…”

    അവൾ ഗ്രീറ്റ് ചെയ്തു.

    “നിനക്കെന്നെ മെയ്സ് എന്ന് വിളിക്കാം…”

    നഥിക്ക് കൈകൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

    നഥി ഒന്ന് ചിരിച്ചുകാണിച്ചു.

    “ഒക്കെ ശെരി…

    ഞാൻ ഫ്ലാറ്റിൽ ഉണ്ടാവും…”

    ലൂസിയോട് അതും പറഞ്ഞു മെയ്സ് അവിടെ നിന്ന് ഇരുട്ടിലൂടെ നടന്നു നീങ്ങി മറഞ്ഞു.

    ‘അപ്പോൾ സിസ്റ്റർ ആണ് ഇത് അല്ലെ…

    ഹ്മ്മ്‌… അപ്പൊ കുഴപ്പമില്ല…’

    നഥി ആലോചിച്ചു.

    “വരുന്നില്ലേ…”

    ലൂസി അപ്പോളേക്കും വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു അവളും വണ്ടിയിൽ കയറി.

    ആ കറുത്ത സുന്ദരി നിലാവിലൂടെ മെല്ലെ സിറ്റിയിൽ നിന്നും പുറത്തേക്ക് കടന്നു നഥിയുടെ വീട് ലക്ഷ്യമാക്കി പോയി.

    നഥി വെളിയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

    ലൂസിയുടെ മുഴുവൻ ശ്രദ്ധയും ഡ്രൈവിങ്ങിലും.

    “ആളെ കണ്ടുപിടിക്കുന്ന കാര്യം എന്തായി…”

    അൽപനേരം കഴിഞ്ഞു നഥി അവനോടായി ചോദിച്ചു.

    “ഹ്മ്മ്മ്…

    നടക്കുന്നുണ്ട് ഉടനെ കണ്ടുപിടിക്കും എന്നാണ് പ്രതീക്ഷ…”

    അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

    “ഹ്മ്മ്മ്മ്…”

    അവൾ ഒന്ന് മൂളി.

    “ഈ മെയ്സ് സ്വന്തം സിസ്റ്റർ ആണോ…?”

    അവൾ അല്പം കഴിഞ്ഞു വീണ്ടും ചോദിച്ചു.

    “അതെ…?

    എന്തെ…?”

    അവൻ തിരികെ ചോദിച്ചു.

    “ഏയ്യ് ലൂസിഫറിനു ഇങ്ങനെ ഒരു സിസ്റ്റർ ഉണ്ടെന്ന കാര്യം എവിടെയും കേട്ടിട്ടും വായിച്ചിട്ടും അറിഞ്ഞിട്ടുമൊന്നുമില്ല…”

    “അവൾ മനുഷ്യരുമായി അധികം കോണ്ടാക്റ്റിൽ വന്നിട്ടില്ല…

    ഇപ്പോൾ പോലും എനിക്ക് വേണ്ടിയാണ് ഭൂമിയിലേക്ക് വന്നത്…”

    “ഓഹോ….”

    ഒരുപാട് സംശയങ്ങൾ അവളുടെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു. അതിൽ നിന്നും ചിലത് അവൾ ചോദിച്ചു.

    “അപ്പൊ ലൂസിയെക്കുറിച്ച് പറയുന്ന കഥയൊക്കെ സത്യമല്ലേ…”

    അവൾ ചോദിച്ചു.

    “ഹ്മ്മ്മ്…

    അങ്ങനെ ചോദിച്ചാൽ കഥകൾ ഒന്നും കംപ്ലീറ്റ് അല്ല…

    എന്ന് വേണമെങ്കിൽ പറയാം…”

    “അപ്പോളെങ്ങനെയാ കഥകൾ…”

    “അത് ഒരുപാട് പറയാൻ ഉണ്ട്…

    ഒരുപാട് സമയം എടുക്കും… ഞാൻ പിന്നെ എപ്പോളെങ്കിലും പറയാം…. ”

    അത്രയും പറഞ്ഞതോടുകൂടി അവൾ ഏകദേശം സംശയം ചോദിക്കുന്നതൊക്കെ അവസാനിപ്പിച്ചിരുന്നു.

    ഏകദേശം ഒരു മണിക്കൂറോളം ഉണ്ടായിരുന്നു അവളുടെ വീട്ടിലേക്കു.

    “ഹേയ് ലൂസി…”

    അവളുടെ വീടിനു മുന്നിലായി ഇറക്കി തിരികെ പോകാൻ ആയി തുടങ്ങിയ അവനെ അവൾ വിളിച്ചു.

    “ഹ്മ്മ്‌…”

    അവൻ സംശയത്തോടെ ഒന്ന് മൂളി.

    “താങ്ക്സ്…”

    അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

    അവനും ഒന്ന് പുഞ്ചിരിച്ചു.

    “അവസാനമായിട്ട് ഞാൻ ഒരു കാര്യംകൂടി ചോദിക്കട്ടെ…?”

    അവൾ ചോദിച്ചു.

    അവൻ അവളെ ഒന്ന് നോക്കി.

    നീ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകും എന്ന രീതിയിൽ അവൻ അവളെ ഒന്ന് നോക്കി അത് അവൾക്കും മനസ്സിലായിരുന്നു.

    “രക്ഷിക്കാൻ കഴിയില്ലായിരുന്നോ നിനക്ക് കിയോയെ…?

    അവൻ ഒന്ന് പുഞ്ചിരിച്ചു ശേഷം മെല്ലെ പറഞ്ഞു.

    “ഞാൻ വെറുമൊരു മാലഖയല്ലേ…

    സ്വർഗ്ഗത്തിൽ നിന്ന് വീണു ചെകുത്താനായി ജീവിക്കുന്ന ഒരു മാലാഖ…

    ദൈവം ഒന്നുമല്ലല്ലോ…

    ചിലപ്പോളൊക്കെ ദൈവങ്ങൾക്ക് പോലും ചില കാര്യങ്ങൾ ചെയ്യാൻ കഴിയില്ല…

    പിന്നെ ആണോ ഞാൻ…”

    അവൻ പറഞ്ഞു നിർത്തി. അവൾക്ക് മുഴുവനായും മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും അവളും ഒന്ന് ചിരിച്ചു.

    “അപ്പോൾ ശെരി…

    ഗുഡ് നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്‌…”

    അവൻ കാർ മെല്ലെ തിരിച്ചു തിരികെ പോയി. കണ്ണിൽ നിന്ന് മറയുന്നതുവരെ അവൾ അവനെ നോക്കി നിന്നു. അവൾക്ക് അവനോടു വല്ലാത്ത ഒരു അടുപ്പം അപ്പോളേക്കും തോന്നി തുടങ്ങിയിരുന്നു.

    തുടരും…

    4 Comments

    Add a Comment
    1. ഒരു കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു

    2. ♥️♥️♥️♥️♥️♥️

    Leave a Reply

    Your email address will not be published. Required fields are marked *