ഹൃദയതാളം നീ 3 [നൗഫു] 2804

ഹൃദയതാളം 3

Author : നൗഫു 

Previuse part

 

കഥയിൽ ടിസ്റ്റോ സസ്പെൻസോ ഒന്നുമില്ല. സാദാ ഒരു കഥ മാത്രം… അതും ഒരു അഞ്ചു മണിക്കൂറിനുള്ളിൽ നടക്കുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ..

 

പേജ്.. കൂട്ടില്ല… സെറ്റ് ചെയ്തത് പോലെ.. ഇനി രണ്ടു പാർട്ട്‌ കൂടേ ഉണ്ടാവും…

 

വായിക്കുക.. അഭിപ്രായം പറയുക… ???

 

 

 

“സാർ.. 

 

അവരെ കൊണ്ടു വന്നിട്ടുണ്ട്…! “

 

ഒരു കോൺസ്റ്റബിൾ റൂമിലേക്കു കയറി കൊണ്ട് ഫിറോസിനെ നോക്കി പറഞ്ഞു..

 

“ആഹ്. 

 

എവിടുന്നാ കിട്ടിയത് രണ്ടിനെയും..”

 

പെട്ടന്ന് തന്നെ കോൺസ്റ്റബിളിന് നേരെ തിരിഞ്ഞു കൊണ്ട് ഫിറോസ് ചോദിച്ചു…

 

“ബീച്ചിൽ ആയിരുന്നു സാർ..

 

 ഒരു കുടയുടെ അടിയിൽ രണ്ടും കൂടേ…”

 

അയാൾ അവിടെ ഇരിക്കുന്ന ആദിലിനെയും.. റഹീന യെയും ശ്രദ്ധിക്കാതെ പറഞ്ഞു…

 

ഫിറോസ് പെട്ടന്ന് തന്നെ അയാളോട് കൂടുതൽ പറയരുതെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു…

 

അതും കൂടി കേട്ടപ്പോൾ.. ആദിലിന്റെ ഹൃദയത്തിലെ ഓരോ ഞെരമ്പുകളും മുറിഞ്ഞു പോകുന്നത് പോലെയുള്ള ഒരു വേദന ഉള്ളിൽ നിറയുന്നത് പോലെ…

 

തൊട്ടടുത്തു ഇരിക്കുന്ന റഹീന യുടെ മനസിലും മറ്റൊന്നും ആകില്ല..

 

അവരോട് രണ്ടു പേരോടും കൂടേ വരുവാനായി പറഞ്ഞു ഫിറോസ് കസേരയിൽ നിന്നും എഴുന്നേറ്റ് പുറത്തേക് നടന്നു..

 

++++

Updated: February 14, 2023 — 12:50 pm

8 Comments

  1. നൗഫു ഒരുപാട് സിനിമയൊക്കെ കാണും അല്ലേ…. പക്ഷെ സിനിമയിൽ കാണുന്നപോലെ അല്ല നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ… ഇതിൽ എഴുതിയിരിക്കുന്ന ഡയലോഗ് എന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിൽ പറഞ്ഞാൽ പിന്നെ സംസാരിക്കുന്നത് അവരുടെ കയ്യോ.. ലാത്തിയോ ആയിരിക്കും… അനുഭവം ഇല്ലെങ്കിലും കണ്ടിട്ടുണ്ട്…

    1. ഹേയ് പോലീസ് സ്റ്റേഷൻ പഴയ പോലെ ഒന്നുമല്ല.. അവർ ഇപ്പൊ ഒരു ഫ്രണ്ട്ലി ടൈപ്പ് അല്ലെ ????

      ???

  2. ❤️❤️❤️

  3. എന്തുവാടോ നടക്കുന്നെ ഒരു തീരുമാനം ആകാതെ അവൻ അവളേം കൊണ്ട് എങ്ങോട്ടാ പോകുന്ന് അതും സ്റ്റേഷനിൽ കെടന്നു ഈ വെല്ലുവിളിയും നടത്തി
    എന്ത് പ്രഹസനമാണ് സജി

  4. ഇരിഞ്ഞാലക്കുടക്കാരൻ

    പെടച്ചു. വേം ബാക്കി പോരട്ടെ

Comments are closed.