ഏയ് ഓട്ടോ [നൗഫു] 3660

ഏയ് ഓട്ടോ

eey ooto

author : നൗഫു 

 

അന്നും പതിവ് പോലെ ഓട്ടോ ഓടിക്കുവാൻ സ്റ്റാൻഡിലേക് പുറപ്പെട്ടതാണ് ഷാജഹാൻ …

 

ഇന്ന് എങ്ങനേലും 1000 രൂപക്ക് ഓടണം എന്നുള്ള മൊഞ്ചുള്ള സ്വാപ്നവും കണ്ടാണ് ഷാജു ന്റെ വരവ്…

 

ഓട്ടോ സ്റ്റാൻഡിലേക് എത്തുന്നതിനു മുമ്പ് കുറച്ചു ദൂരെ നിന്നെ ഒരു ചേച്ചി ഓട്ടോ ക് കൈ കാണിക്കുന്നതായി ഷാജു കണ്ടു..

 

ന്റെ റബ്ബേ.. നല്ലൊരു ഓട്ടം ആവണേ എന്ന പ്രാർത്ഥനയോടെ തന്നെ സുക്കൂർ.. ക്ലെച് ചവിട്ടി ബ്രേക്ക് പിടിച്ചു ഓട്ടോ സൈഡ് ആക്കി..

 

“എങ്ങോട്ടാ ചേച്ചി…”

 

“ഫറോക്കിലെക്…”

 

ന്റെ റബ്ബേ ഇജ്ജെന്റെ പ്രാർത്ഥന കേട്ടു..മിന്നിച്ചേക്കണേ..

 

100, 120 രൂപയുടെ ഓട്ടമുണ്ട് ചാലിയത് നിന്നും ഫാറൂക്കിലേക്… ഇന്നത്തെ കണി കുഴപ്പമില്ല എന്ന സന്തോഷത്തോടെ സുക്കൂർ ആക്സിലേറ്റർ കുറച്ചു സ്പീഡിൽ തന്നെ കൊടുത്തു..

 

കുടുകുടു എന്ന ശബ്ദത്തോടെ ഷാജു ന്റെ മണവാട്ടി ഓട്ടോ മുന്നോട്ട് കുതിച്ചു..

 

കുറച്ചു മുന്നോട്ട് പോയപ്പോളതാ ഒരു ഇത്ത ഓട്ടോക് കൈ കാണിക്കുന്നു…

 

ഓട്ടോയിൽ ഒരാൾ മാത്രമല്ലേ ഉള്ളൂ.. പോകുന്ന വായിക്ക് ആണേൽ, ചില്ലറ എന്തേലും അവരുടെ കയ്യിൽ നിന്നും വാങ്ങിക്കാമെന്ന അതിമോഹം മനസിൽ കയറി ഫറൂക്കിലേക് തന്നെ ആയിരുന്ന അവരെയും സുക്കൂർ വണ്ടിയിൽ കയറ്റി…

 

അവിടെയും തീർന്നില്ല… കുറച്ചു കൂടേ മുന്നിലേക്ക് പോയപ്പോൾ വീണ്ടും അതാ ഒരു പെണ്ണ് കൂടേ കൈ കാണിക്കുന്നു…

 

ഇന്ന് ഏതായാലും നല്ല ദിവസമാണെന്ന് മനസിൽ കരുതി സുക്കൂർ അവരെയും ഓട്ടോ യിൽ കയറ്റി…

 

ആദ്യത്തെ ചേച്ചി ഒഴികെ മറ്റു രണ്ടുപേരും ഫറോക് എത്തുന്നതിനു മുമ്പ് തന്നെ ഇറങ്ങി.. റിട്ടേൺ ചാർജ് ആയ പതിനഞ്ചു രൂപ കൊടുത്തായിരുന്നു അവർ പോയത്…

 

സുക്കൂർ ഏതായാലും നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു… അവരുടെ കയ്യിൽ നിന്നും കിട്ടിയ 15+15=30രൂപയും… ആദ്യം കയറിയ ചേച്ചിയുടെ കയ്യിൽ നിന്നുള്ള 120 രൂപ കൂടേ കിട്ടിയാൽ 150 രൂപയായി…

 

ഇവിടെ നിർത്തിക്കോ… ഫറൂക്ക് സ്റ്റാൻഡിന് അടുത്ത് എത്തിയ ഉടനെ ആദ്യം കയറിയ ചേച്ചി പറഞ്ഞു…

 

30+120 സ്വപ്നം കണ്ട ഷാജു വിനെ വെറും നോക്കു കുത്തിയാക്കി വണ്ടി നിർത്തിയ ഉടനെ തന്നെ ചേച്ചി ഒന്നും പറയാതെ വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു പോയി…

 

എന്ത് കൊണ്ടായിരിക്കും ചേച്ചി പൈസ തരാതെ പോയതെന്ന് ഏകദേശം രൂപം ഷാജു ന് ആ സമയം തന്നെ മണ്ടയിൽ കത്തിയിരുന്നു..

 

ചേച്ചി വിളിച്ച ഓട്ടത്തിന് ഇടയിൽ മറ്റുള്ളവരെയും കയറ്റി ട്രിപ്പ്‌ അടിച്ചാൽ ഇങ്ങനെ ഇരിക്കും ???

Updated: October 19, 2022 — 9:35 pm

6 Comments

  1. Priyamanavale enna kadha nirthiyo noufu bro

  2. ഹർഷൻ എവിടെ പോയി, ഒരു അറിവും ഇല്ലല്ലോ

  3. പാവം ഷാജു. അതിമോഹം ആപത്ത്. നന്നായിട്ടുണ്ട് നൗഫുക്കാ ??

  4. ? ശോ

    ഓട്ടോ ഓടിക്കുന്നവർക്കെ ആ വിഷമം മനസിലാകൂ ?

  5. മറ്റുള്ളവർ കൊടുത്തത് പോലെ മിനിമം ചാർജ് എങ്കിലും കൊടുക്കേണ്ടത് അല്ലെ?!

  6. മനസിലായില്ല… ???
    ചേച്ചി സ്റ്റാന്റിൽ നിന്നും വിളിച്ച ഓട്ടം അല്ലല്ലോ… പിന്നെന്താ ചേച്ചി പൈസ കൊടുക്കാതെ പോയത്…. എങ്ങനെ വന്നാലും മിനിമം ചാർജ് കൊടുക്കണ്ടതല്ലേ…. ????

Comments are closed.