?തല്ലുമാല⚡️ [?ᴇᴍ⭕? കുഞ്ഞ്] 155

?തല്ലുമാല⚡️

Author :?ᴇᴍ⭕? കുഞ്ഞ്

എല്ലാവരുടെയും ജീവിതത്തിൽ ഒരു ടേർണിംഗ് പോയിന്റ് ഉണ്ടാവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതായതൊരു വഴിത്തിരിവ്… പക്ഷെ എന്റെ ജീവിതം ടേർണിംഗ് പോയിന്റുകളുടെ ഒരു ജില്ലാസമ്മേളനം തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്….അത് നിങ്ങളോട് പറയാൻ കാരണം ഇന്ന് എന്റെ ലൈഫിലെ മറ്റൊരു ടേർണിംഗ് പോയിന്റ് നടക്കാൻ പോവുകയാണ്…

ഇന്നെന്റെ കല്യാണം ആണ്… അത് നല്ലതിലേക്കാണോ ചീത്തയിലേക്കാണോ തിരിയാൻ പോകുന്നതെന്ന് നിങ്ങൾക്കൊരു  സംശയം കാണും..

പക്ഷെ എനിക്കുറപ്പാണ്…ഇതൊരുനല്ല വഴിതിരിവ് ആകില്ല…

“””ടാ നീയെന്താ ആലോചിക്കുന്നേ…?

ഓർമ്മകളിൽ മുഴുകിയിരുന്ന എന്നെ കാർത്തിയാണ് വിളിച്ചുണർത്തിയത്.

എന്തിനാണ് വിളിച്ചതെന്നറിയാൻ അവനെഞാൻ നോക്കി.

സ്റ്റിയറിങ്ങിൽ താളംപിടിച്ചുകൊണ്ടവൻ വണ്ടി ഓടിക്കുകയാണ്

കാറിലെ റേഡിയോയിൽ നിന്നേതോ ഒരു പഴയ ഹിന്ദിഗാനം പതിഞ്ഞ സ്വരത്തിൽ പാടികൊണ്ടിരുന്നു

ഇവന്റെ ഈ കോപ്രായം കാണിക്കാനാണോ എന്നെ വിളിച്ചതെന്നമട്ടിൽ ഞനവനെയൊന്ന് നോക്കി

എന്റെ നോട്ടം കണ്ടതുകൊണ്ടാണെന്ന് തോന്നുന്നവൻ പാട്ടിന്റെ ശബ്ദം ഒരല്പംകൂടെ താഴ്ത്തിയശേഷം എന്നെ നോക്കി

“””ജോമോനെ… ഇന്ന് നിന്റെ കല്യാണമാണ്…”””

അവനെന്നെ ഒന്നോർമ്മിപ്പിക്കാണെന്നവണ്ണം പറഞ്ഞു

“””അതെന്തിനാ നീ ഇപ്പൊ  പറയണേ.. എനിക്ക് എന്താ അറിയാൻപാടില്ലേ ഇന്നെന്റെ കല്യാണമാണെന്ന്…”””

ഞാനൊരല്പം ശബ്ദമുയർത്തിത്തന്നെ അവനോട് ചോദിച്ചു… അല്ലപിന്നെ…. മൂട്ടിൽ തീ കത്തിയ പരുവത്തിൽ ഇരിക്കുമ്പോ ആണ് അവന്റെയൊരു കോപ്പിലെ വർത്താനം

“””ഹ.. നീ ചൂടാവല്ലേ ജോ.. ഇതാണ് ഞാൻ പറഞ്ഞത്.. ഇന്ന് നിന്റെ കല്യാണമാണ്.. അത് മറക്കരുത്… നിന്റെ ഈ ഊമ്പിയ സ്വഭാവം ഒരല്പം നേരത്തേക്ക് മാറ്റണം എന്നെ ഞാൻ ഉദ്ദേശിക്കുന്നുളളൂ…. മനസ്സിലായോ… കൊളമാക്കരുത്…”””

അവൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞപ്പോ ഞാൻ മറുത്തൊന്നും പറയാൻ നിന്നില്ല… അടഞ്ഞു കിടക്കുന്ന ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി ഞാനിരുന്നു

വണ്ടി മുൻപിലേക്ക് പോകുവന്നതനുസരിച്ചു പിറകിലേക്ക് ഓടി മറയുന്ന മരങ്ങളിലേക്ക് എന്റെ ശ്രദ്ധമാറി.. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ സംഭവങ്ങളും എന്റെ മനസ്സിലേക്ക് വന്നു…പക്ഷെ ഇതിൽ തമാശ എന്താണെന്നുവച്ചാൽ ഈ നടന്ന ഭൂരിഭാഗം സംഭവങ്ങളും എന്നെ മോശമായി തന്നെ ആണ് ബാധിച്ചിട്ടുള്ളത്

ഏതായാലും ഓടിട്ടോറിയം എത്താൻ അല്പംകൂടി സമയമെടുക്കും.. അപ്പോളേക്കും ഞാൻ എന്നെയൊന്നു പരിചയപ്പെടുത്താം

7 Comments

  1. നല്ലവനായ ഉണ്ണി

    Cliché ചേച്ചി കഥയിൽ നിന്ന് വ്യത്യാസതം ഉണ്ടാകും എന്ന് പ്രേതീക്ഷിക്കുന്നു.. കഴിയുമെങ്കിൽ പെട്ടന്ന് തന്നെ അടുത്ത ഭാഗം തരു ??

  2. ❤❤

  3. ♥️♥️♥️♥️♥️♥️

  4. പൂർണ്ണമായും എഴുതണം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു❤️❤️❤️❤️

  5. ❣️?

    പാതി വഴിക്ക് ഇട്ട് പോകരുത് ? അപകേഷയാണ്!

  6. ചേച്ചികഥ ആണല്ലേ?❤️,
    അടുത്ത ഭാഗം വരട്ടെ എന്നിട്ട് അഭിപ്രായം പറയാം…

  7. Baaki kudie ennit abhiprayam parayam ?❤️

Comments are closed.