ജീവിതമാകുന്ന നൗക 7 [Red Robin] 135

ജീവിതമാകുന്ന നൗക 5

Author : red robin

Previous Part

ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന്

പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു.

എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ്‌ ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക്  ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേ അവൾക്ക്  കിട്ടിയതാകട്ടെ  പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ്‌ ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെ. അവൻ ആരോടും പറയാൻ പോയില്ല.

“ഏതു ഗതികെട്ട നേരത്താണ് ഇവളെ തന്നെ കിട്ടിയത്? എല്ലാവർക്കും പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കൂടിയായി “

അർജ്ജു മനസ്സിൽ കരുതി

ക്രിസ്മസ് ഫ്രണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതും അനുപമ അന്നയെ മാറ്റി നിർത്തി ചോദിച്ചു.

“നിൻ്റെ ക്രിസ്മസ് ഫ്രണ്ട് ആരാണെടി?”

അന്ന പോളിൻ്റെ പേര് എഴുതിയ  പേപ്പർ കഷ്‌ണം  അനുപമയെ കാണിച്ചു

അനുപമ ആകട്ടെ ഒരു ചെറു ചിരിയോടെ അവളുടെ കൈയിൽ ഉള്ള ക്രിസ്മസ് ഫ്രണ്ടിൻ്റെ പേര് അന്നയെ കാണിച്ചു കൊടുത്തു.

‘അർജ്ജുൻ ദേവ്’

“എൻ്റെ ക്രിസ്മസ് ഫ്രണ്ടിനെ  നിനക്ക് വേണമെങ്കിൽ തരാം. പിന്നെ പാര പണിയാനല്ല നിനക്ക് ഞാൻ തരുന്നത്. നല്ല ഒരു ഗിഫ്റ്റ ഒക്കെ കൊടുത്തു ഈ പ്രശനം അവസാനിപ്പിക്ക്. ആദ്യ സെമസ്റ്റർ കഴിയാൻ പോകുകയല്ലേ,”

അന്ന അനുപമയെ ഒന്ന് മുറുക്കെ കെട്ടി പിടിച്ചു.

“ഡി താങ്ക്സ്.”

“താങ്ക്സ് ഒന്നും വേണ്ട  ട്രീറ്റ് ചെയ്‌താൽ മതി.”

ടോണിക്ക് ഫ്രണ്ടായി കിട്ടിയത് ജെന്നിയെയാണ്  രാഹുലാകട്ടെ ടോണയുമായി ഡീൽ ആക്കി അവനു കിട്ടിയ പേരും ജെന്നിയുടെ പേരുമായി വെച്ച് മാറി.

വൈകിട്ടായപ്പോളേക്കും കുറെ പേരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണ് എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞറിഞ്ഞു.   അർജ്ജുവാണ് അവളുടെ ക്രിസ്മസ് ഫ്രണ്ട് എന്ന് അമൃതയും അറിഞ്ഞു. വൈകാതെ ക്‌ളാസ്സിലെ കുറെ പേരൊക്കെ ഇത് അറിഞ്ഞു. എങ്കിലും അനുപമയുമായി വെച്ച് മാറിയതാണ് എന്ന് കാര്യം അവർക്കറിയില്ലായിരുന്നു. വൈകിട്ട് ഹോസ്റ്റലിൽ എത്തിയപ്പോൾ എന്തു ഗിഫ്റ്റ് വാങ്ങണമെന്ന് ചിന്തയിലായി അന്ന.

ഫ്ലാറ്റിൽ എത്തി ജെന്നിയുമായുള്ള പതിവ് സല്ലാപം കഴിഞ്ഞപ്പോളാണ്  രാഹുൽ ആ സന്തോഷ വാർത്ത അറിയിച്ചത്.

ഡാ ജെന്നി പറഞ്ഞു അന്നയുടെ ക്രിസ്മസ് ഫ്രണ്ട് നീയാണെന്ന്. “

ഇനി ഇതിൻ്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു.  രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും സെയിം ആൾ. തികച്ചും അസാധ്യമായ ഒരു കോമ്പിനേഷൻ. ആളുകൾക്ക് പറഞ്ഞു നടക്കാൻ ഒരു കാര്യം കൂടി. ഞാൻ മനസ്സിലോർത്തു

രാഹുലമായിട്ട് പോലും വെച്ച് മാറാൻ സാധിക്കില്ല.

“അതിലും നല്ല ഒരു വാർത്തയുണ്ട് എന്നിക്ക് ക്രിസ്മസ് ഫ്രണ്ടായി കിട്ടിയിരിക്കുന്നതും അവളെ തന്നയാണ് “

ആദ്യം അവൻ കുറെ നേരം ചിരിച്ചു.

“ഡാ അവൾക്ക് വല്ല കൂടോത്രവും അറിയാമോ അല്ലാതെ ഇതെങ്ങനെ?”

“ഡാ നീ ഇത് എങ്ങനെ ഒഴിവാക്കി എടുക്കാമെന്ന് പറ?”

7 Comments

  1. will there be any chance to complete this story?

  2. ബാക്കി എവിടെ ബ്രോ?

  3. Super

  4. ഏതു സൈറ്റ് ലാ

  5. Appurath ith 9th part iragi

    1. Evide anu 9th ppart. Evide publish cheyyulle

Comments are closed.