?THE WAR OF GODS? [Ashborn] 98

?THE WAR OF GODS?

Author : Ashborn

 

ഇരുട്ടിനെ കീറി മുറിച്ചു ബൈക്ക് അതി വേഗം നീങ്ങുകയായിരുന്നു. ഇന്ന് ആദ്യമായി ഞാൻ കള്ളുകുടിച്ചു, അതും നേരെ നിൽക്കാൻ പറ്റാത്ത തരത്തിൽ തന്നെ.
ഓർമവച്ച നാൾ മുതൽ ഞാൻ ഒരു അനാഥമന്തിരത്തിലാണ് വളർന്നത്. അച്ഛനാരാണെന്നോ അമ്മയാരാണെന്നോ എനിക്കറിയില്ല. ജീവിതത്തിൽ അമ്മയുടെ മടിയിൽ കിടന്നുറങ്ങേണ്ട പ്രായത്തിൽ ഞാൻ ഒറ്റക് ഇരുട്ടിന്റെ മടിയിൽ തലചായ്ച്ചുറങ്ങി. എന്റെ സ്വപ്നങ്ങളിൽ  ഒരുപെൺകുട്ടി വരുമായിരുന്നു എന്നാൽ ഒരിക്കൽപോലും ഞാൻ അവളുടെ മുഖം കണ്ടിരുന്നില്ല.
കുട്ടികാലത്ത്‌ ആരും എനിക്ക് തരാത്ത സ്നേഹം എന്റെ സ്വപ്നങ്ങളിൽ അവൾ എനിക്ക് നൽകി.
എല്ലാവരും ഞാൻ അനാഥനാണെന്നു അറിഞ്ഞു എന്നെ തനിച്ചാക്കി പോകും. അവസാനമായി ഞാൻ സ്നേഹിച്ച പെണ്ണും, എല്ലാം അറിഞ്ഞു എന്നെ സ്നേഹിച്ച അവൾ ഇന്ന് കോളേജിൽ എല്ലാവരുടെയും മുന്നിൽ എന്നെ അപമാനിച്ചു.

“ഞാൻ നിന്നെ സ്നേഹിച്ചെന്നോ, നിന്നെപ്പോലൊരു അനാഥനെ ഞാൻ സ്നേഹിച്ചെന്നോ!, സ്വന്തം അച്ഛനും അമ്മയും ആരാണെന്നു പോലും അറിയാത്തനിന്നെ ഞാൻ സ്നേഹിക്കുമെന്ന് തോന്നുന്നുണ്ടോ. You are an ORPHAN, don’t forot you’re place.”

ഇതായിരുന്നു അവസാനമായി ഞാൻ കേട്ട വാക്കുകൾ, അതിനു എന്റെ ഹൃദയത്തിനെ ആഴത്തിൽ മുറിവ് ഉണ്ടാക്കാൻ പോന്നതായിരു. ആ വിഷമത്തിൽ നിന്നും മാറുവാൻ വേണ്ടിയാണു ഇന്ന് ഞാൻ കുടിച്ചത്, പക്ഷെ ഇത് എന്റെ വിഷമത്തിനെ ഇരട്ടിപ്പിച്ചതേയുള്ളൂ. കണ്ണിൽനിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു, എന്നാൽ എവിടെനിന്നോ വന്ന മഴത്തുള്ളികൾ എന്റെ കണ്ണീരിനെ അലിച്ചുകൊണ്ടുപോയി. പണ്ടുമുതലേ ഞാൻ കരയുമ്പോൾ  മഴത്തുക്കികൾ എന്റെ കണ്ണുനീരിനെ ഏറ്റെടുക്കാൻ വരുമായിരുന്നു .
ചിന്തകൾക്ക് വിരാമമിട്ടത് ഒരു വലിയ  ഇടിമുഴക്കമായിരുന്നു, നേരെ റോഡിലേക്ക് നോക്കിയ ഞാൻ കാണുന്നത് എന്റെ നേരെ വരുന്ന ഒരു കാർ ആയിരുന്നു. വേഗത്തിൽ പോകുന്ന ബൈക്കിനെ കണ്ട്രോൾചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. വണ്ടി ഇടിക്കും എന്നുറപ്പായപ്പോൾ കണ്ണുകൾ ഇറുക്കി അടയ്ക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുളൂ. ശക്തിയായി വണ്ടികൾ കൂട്ടിമുട്ടി ഞാൻ റോഡിലേക്ക് തെറിച്ചുവീണു.   ഓടിക്കൂടുന്ന ആളുകളെയും,എന്റെ ശരീരത്തിൽനിന്നും ഓകുഴുകിയ രക്തവും അവ്യക്തമായി ഞാൻ കാണുന്നുണ്ടായിരുന്നു. പതിയെ എന്റെ കണ്ണുകൾ അടഞ്ഞു.

വീണ്ടും ശക്തമായ ഒരു ഇടിമുഴക്കം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്. പക്ഷെ ഞാൻ ഇപ്പോൾ  ഒരു കാട്ടിലാണ്. ദൂരെ ശക്തമായി വെള്ളം വീഴുന്ന ശബ്‌ദം കേൾക്കാം. ഞാൻ പതിയെ എഴുന്നേറ്റു. എന്റെ ശരീരത്തിൽ മുറിവുകളില്ല. ഞാൻ പതിയെ ശബ്‌ദം കേട്ട സ്ഥലത്തേക്ക് നടന്നു. മുന്നിൽ ഒരു വെള്ളച്ചാട്ടമായിരുന്നു എന്നാൽ എന്റെ കണ്ണുകൾ പോയത് അതിനടുത്തുള്ള ഒരു പാറകെട്ടിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയിലേക്കാണ്. അവനു മുഖംതിരിഞ്ഞു നിൽക്കുകയായിരുന്നു അവൾ അതിനൽത്തന്നെ അവളുടെ മുഖം അവനു കാണാൻകഴിഞ്ഞില്ല. ഒരു കറുത്ത വസ്ത്രമായിരുന്നു അവൾ ഇട്ടിരുന്നത്. നിതംബത്തോളം വളർന്നു കിടക്കുന്ന കാർകൂന്തൽ  കാറ്റിൽ പാറിപറക്കുന്നു.
അവളെ… അവളെ ഞാൻ എവിടെയോ കണ്ടത് പോലെ, അതെ കുട്ടിക്കാലം മുതൽ ഞാൻ കാണുന്ന അതെ രൂപം.  ഞാൻ പതിയെ മുന്നിലേക്ക്‌ നടന്നു . അവളുടെ അടുത്തായിനിന്നു

“നീ…… നീ ആരാണ്, നമ്മൾ ഇപ്പൊ എവിടെയാണ്? “

Updated: April 28, 2022 — 10:13 pm

9 Comments

  1. Super,bro,,❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Super ❣️❣️

  3. അഥർവ്വ വേദ്

    നല്ല തൂടക്കം??????????? ,ചില സഥലങ്ങളിൽ അക്ഷരതെറ്റുകൾ ഉണ്ട് അതാെന്ന് ശ്രദ്ധിക്കണേ
    പിന്നെ അടൂത്ത പാർട്ടൂകളിൽ പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു ???????

  4. Pwoli.Adutha partinu waiting

  5. ഡോക്ടർ വിചിത്രൻ

    ❤️?

  6. സംഭവം കൊള്ളാം ♥️♥️♥️ continue ചെയ്യൂ♥️♥️

  7. Aaha kollalo. EREBUS per kettit ini valla greekumayi bhandhamundo arkariya.. Entahyalum super. Pinne page koottane

  8. Waiting…

Comments are closed.