The Ghost Writer
Author: ശിവശങ്കരൻ
“ലിഫ്റ്റ് നന്നാക്കാൻ പറഞ്ഞാൽ കേൾക്കില്ല… മനുഷ്യൻ ഓരോ സൈറ്റ് തെണ്ടി കഷ്ടപ്പെട്ട് ഓടിക്കിതച്ചെത്തുമ്പോൾ വാച്ച്മാന്റെ സ്ഥിരം പല്ലവി, സർ ലിഫ്റ്റ് കംപ്ലയിന്റ് ആട്ടോ… എന്നാ വാടകക്ക് വല്ല കുറവുമുണ്ടോ? ഏഹേ… ഒരു തുക്കടാ ലോഡ്ജും അതിനു ഹിമാലയ അപ്പാർട്മെന്റ്സ് എന്ന് പേരും. ഹിമാലയൻ നുണ പറയുന്ന ഒരു അസോസിയേഷൻ സെക്രട്ടറി ഉണ്ടെന്നല്ലാതെ ഈ ബിൽഡിങ്ങിന് ഹിമാലയവുമായി എന്തേലും ബന്ധമുണ്ടോ… നാശം!” പിറുപിറുത്തുകൊണ്ട് മഹി എന്ന മഹേശ്വർ, ജോലി കഴിഞ്ഞു വരുന്ന വഴി വാങ്ങിയ പലചരക്കും പച്ചക്കറികളും നിറച്ച സഞ്ചിയുമായി, ചെന്നൈ അമ്പത്തൂരിലുള്ള ഹിമാലയ അപ്പാർട്മെന്റ്സിൽ നാലാം നിലയിലെ, തന്റെ ഫ്ലാറ്റിലേക്കുള്ള പടികൾ കയറി.
തന്നെ കടന്നു പോകുന്നവർക്കെല്ലാം വണക്കം പറഞ്ഞു കൊണ്ട് പടികൾ കയറിയ അയാൾ, മൂക്കിന് മേലെ നിന്നു ഊർന്നിറങ്ങുന്ന തന്റെ വലിയ കറുത്തഫ്രെയിം ഉള്ള വട്ടക്കണ്ണട നേരെ വക്കാൻ പ്രയാസപ്പെട്ടുകൊണ്ടിരുന്നു.
പടികൾ കയറി അവസാനം തന്റെ ഫ്ലാറ്റിനു മുന്നിലെത്തിയ അയാളെ കാത്തു നിന്നത്, യൂണിഫോംധാരികളായ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു.
“ഉങ്ക പേര്… മഹേശ്വർ ഇല്ലെയാ…”
അവരിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചോദിച്ചു.
“ആമാ സർ, തിരുമ്പിയും അന്ത കേസ് താനാ?”
മഹേശ്വർ പുഞ്ചിരിയോടെ ചോദിച്ചു.
“എങ്കളുക്ക് വിട മുടിയുമാ സർ… നീങ്ക ഇവളോ കറക്റ്റാ സൊല്ലുമ്പോത്, തമിൽനാട് പോലീസ്ക്കേ അവമാനമാ ഇരുക്ക്. എങ്കളുക്ക് കെടക്കാത ഡീറ്റെയിൽസ് ഉങ്കളുക്ക് മട്ടും… എപ്പടി ങ്കേ…”
അവർ പറഞ്ഞത് പുഞ്ചിരിയോടെ കേൾക്കുന്നതിനിടയിൽ, മഹി ഫ്ലാറ്റിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി, പിറകേ പോലീസുകാരും.
“ഉക്കാരുങ്കോ സർ, എന്ന സാപ്പിടറേ, ടീയാ കോഫിയാ?”
“സാർ, ഉങ്ക കോഫിയെല്ലാം ഇരുക്കട്ടും. എങ്ക കേൾവിക്ക് ബദൽ സൊല്ലുങ്കളെ”
പോലീസുകാരൻ അക്ഷമനായി.
അത് കേട്ടതും പോലീസുകാർ ഇരിക്കുന്നതിന്റെ നേരെ എതിർവശത്തായി മഹി വന്നിരുന്നു.
ഹോ… വല്ലാത്ത ഒരു ഫീൽ നൽകിയ കഥ ❤❤??
Thanks for the comment bro… ❤❤❤
Awesome man
Thanks Mr. Fake ?
Superb.
താങ്ക്സ് ശരൺ ???
Douthyam adutha part udane kaanuo
Monday varum ? ini ellaa mondaysum douthyam oro bhaagam idum. ❤
Nice attempt, excellent work
Something different
താങ്ക്സ് സർ ???