എല്ലാ സുഹൃത്തുക്കൾക്കും നമസ്തേ.
ഇത് വരെ നൽകിയ – നൽകിക്കൊണ്ടിരിയ്ക്കുന്ന സ്നേഹത്തിനും, വിലയേറിയ അഭിപ്രായങ്ങൾക്കും, മാറ്റുരക്കാനാവാത്ത നിർദ്ദേശങ്ങൾക്കും എല്ലാം വളരെയധികം നന്ദി.
നേരത്തെ പറഞ്ഞത് പോലെ എന്റെ പഴയ ബ്ലോഗിലെ ചില സംഭവങ്ങൾ ഞാൻ ഇവിടെ മുൻപ് പകർത്തിയിരുന്നു.
അതിൽ നിന്നു തന്നെയുള്ള മറ്റൊരു സംഭവം വായിക്കൂ —
അഭിപ്രായങ്ങൾ, വിമർശനങ്ങൾ, അഭിനന്ദനങ്ങൾ, നിർദേശങ്ങൾ ഒക്കെ കമന്റ് ബോക്സിൽ ഇടാൻ മറക്കേണ്ട, മടിയ്ക്കേണ്ടാ കേട്ടോ.
——————— വായിക്കൂ —
എന്ത് പറയാനാ, സുഹൃത്തുക്കളെ എവിടെ നോക്കിയാലും മസിലുള്ള പയ്യന്മാര്‍, കൂടെ ജോലി ചെയ്യുന്നവരൊക്കെ ഫിറ്റ് ആകണം ഫിറ്റ് ആകണം എന്ന് ജപിച്ചുകൊണ്ട് നടക്കുന്നു. (മറ്റേ ഫിറ്റ് അല്ല കേട്ടോ, എന്റെ ഡിപ്പാർട്മെന്റിലെ പയ്യന്മാരൊക്കെ എന്നെ പോലെതന്നെ പരമ ഡീസന്റ് ആണേ – സത്യം സത്യം സത്യം)
ഈ വര്ഷം ഈ Fitness Mantra ഞങ്ങടെ Human Resources Department ഏറ്റെടുത്ത് ഒരു ചെറിയ ജിം ഉണ്ടാക്കിയിട്ടുണ്ട്, കുറെ എക്സര്‍സൈസ് ഉപകരണങ്ങള്‍ കൊണ്ട് വന്നു വെച്ചിട്ടുണ്ട്, ആ വഴിയെ നടക്കാന്‍ വയ്യ, അത്ര കൂട്ടമാണവിടെ, കൂടാതെ ഞങ്ങളുടെ കമ്പനി കോമ്പവുണ്ടിനുള്ളില്‍ ഒരു ബാറ്റ്മിന്ടന്‍ കോര്‍ട്ടും ഉണ്ടാക്കിത്തന്നു.
ഞങ്ങടെ ടീമിലെ കുറെ പേര് വൈകുന്നേരങ്ങളിലെല്ലാം അവിടെ പോയി കളിക്കും.
പക്ഷെ ഉള്ളത് പറയണമല്ലോ, ഒരു ഫേസ് ബുക്ക് ജോക്ക് വന്നത് സത്യമാണ്, നമ്മള്‍ ആണുങ്ങള്‍ ഒരിക്കലും ആണുങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, കാരണം സ്ത്രീ പ്രജകള്‍ ബാറ്റ് കളിക്കുമ്പോള്‍ ഉള്ള കൂട്ടം പുരുഷ പ്രജകള്‍ കളിക്കുമ്പോള്‍ ഇല്ല.
കുറെ മാസങ്ങളായി എന്റെ പാവം ഭാര്യ ശ്രീ എന്നോട് പറയാറുണ്ട്, “എന്റെ ചേട്ടാ, ഒന്ന് വ്യായാമം ചെയ്തുകൂടെ, രാവിലെ എഴുനേറ്റു നടക്കാനെങ്കിലും പോയിക്കൂടെ, അതെങ്ങനാ ജോലി ജോലി എന്ന് പറഞ്ഞു അതി രാവിലെ പോയാല്‍ രാത്രിയിലെ വരൂ, വന്നാലോ ഒന്നുകില്‍ TV അല്ലെങ്കില്‍ laptop.”
പിന്നെ ആ പറച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.(ചർവിത ചർവണം)
എന്ത് പറയാനാ, അവള്‍ക്കു പറഞ്ഞാല്‍ മനസ്സിലാകണ്ടേ, ഈ സല്‍മാന്‍ ഖാനിനെയും ഹൃതിക് രോഷനെയും സുര്യയെയും ഒക്കെ കണ്ടു അവര്‍ക്കും ആശ തോന്നിയിരിക്കാം തന്റെ ഭര്‍ത്താവും ഒരു മസ്സില്‍ മാനോ മസ്സില്‍ ഖാനോ ഒക്കെ ആകണം എന്ന്.
പക്ഷെ ഇവള്‍ക്കറിയാമോ ഈ സിങ്കപ്പൂര്‍ സമയത്ത് ജോലിക്ക് പോയി ഇംഗ്ലണ്ട് സമയത്ത് തിരിച്ചു വരുന്നത് വരെ ജോലി ചെയ്തു കഷ്ടപ്പെട്ട് സ്വന്തം ഫാമിലിയെ “കാപ്പാത്തുന്നതിന്റെ” വിഷമം?
വിട്ടു കൊടുക്കാതെ ഞാന്‍ പണ്ട് ഞാന്‍ ചെയ്യുമായിരുന്ന അമ്പതു സൂര്യ നമസ്കാരങ്ങള്‍, എഴുപത്തഞ്ചു സാധാരണ പുഷ് അപ്പ്, ഇരുപത്തഞ്ചു നക്കുള്‍ പുഷ് അപ്പ്, അമ്പതു സിറ്റ് അപ്പ് അങ്ങനെയുള്ള മഹാകാര്യങ്ങളെ പറ്റി (സത്യമായും ഒരു പത്തു വര്ഷം മുമ്പ് വരെ ചെയ്യുമായിരുന്നു – അത് ബാംഗ്ലൂർ വാരാന്ത്യത്തിലും അളിയനോട് പറഞ്ഞിരുന്നു) ഒരു വലിയ ലെക്ചര്‍ കൊടുത്തു അവളുടെ പത്തി മടക്കി.
“അല്ലെങ്കിലും ഈ ചേട്ടന്‍ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ലെ”ന്ന സ്ഥിരം പല്ലവി പറഞ്ഞുകൊണ്ട് അവള്‍ അവളുടെ അടുക്കള സാമ്രാജ്യത്തിലേക്ക് പോയി.
ശരിയാണ്, ഇടക്കിടക്കെന്റെ സ്വന്തം medium level ഫാമിലി പാക്കില്‍ തടവുമ്പോള്‍ (അത്രവലുതല്ലെങ്കിലും) എനിക്ക് തന്നെ തോന്നുന്നുണ്ട്, ഇതല്പം കുറക്കണം എന്ന്.
അല്ലെങ്കില്‍ സല്‍മാന്‍ സാറിന്റെ പ്രായമെത്തും പോഴേക്കുമിത് ഒരു ജോയിന്റ് ഫാമിലി പായ്ക്ക് ആകും. കൂടെക്കൂടെ ഞാന്‍ എന്റെ പഴയ വ്യായാമ ദിവസങ്ങളെ പറ്റി ഓര്‍ക്കുന്നുണ്ട്.
അങ്ങനെ ഒരു ദിവസം ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചു; നാളെ മുതല്‍ ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങുന്നു; എന്റെ ഭാര്യ വളരെ സന്തോഷവതിയായി കാണപ്പെട്ടു.
എന്റെ പ്രോഗ്രാം ഇങ്ങനെ അറിയിച്ചു ഞാന്‍: “രാവിലെ 6 മണിക്ക് എണീറ്റ്, 25 സൂര്യ നമസ്കാരം, പിന്നെ 25 പുഷ് അപ്പ് പിന്നെ 50 സ്ട്രെട്ച്.”
അങ്ങനെ ഉടന്‍ തന്നെ വരാന്‍ പോകുന്ന എന്റെ മസ്സിലുകളെയും താഴ്ന്നു പോകാന്‍ പികുന്ന പാവം വയറിനെയും ഞാന്‍ ഒന്ന് കൂടി നോക്കി.
ഭയങ്കര സന്തോഷത്തോടു കൂടിത്തന്നെയാണ് ഞാന്‍ ഉറങ്ങാന്‍ പോയത്, പോകുന്നതിനു മുന്‍പുതന്നെ അലാറം സെറ്റ് ചെയ്തു, രാവിലെ എണീക്കേണ്ടതല്ലേ.
അങ്ങനെ അടുത്തനാള്‍ നേരം പുലര്‍ന്നു, അലാറം അടിച്ചു, ഞാന്‍ ചാടി എഴുനേറ്റു; അടുത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്റെ പോണ്ടാട്ടിയെ അല്പം പുശ്ചത്തോടെ തന്നെ നോക്കിയിട്ട് കാലും മുഖവും ഒക്കെ കഴുകി, ഒരു ഗ്ലാസ് വെള്ളവും കുടിച്ചിട്ട് എന്റെ പരിപാടി തുടങ്ങാന്‍ (exercise), വീടിന്റെ മട്ടുപ്പാവിലേക്ക് പോയി.
സൂര്യന്‍ ചേട്ടന്‍ ഉദിച്ചു വരുന്നു, ഭഗവാനെ വണങ്ങിക്കൊണ്ട് സൂര്യ നമസ്കാരം തുടങ്ങി, ഒത്തിരി നാളുകളുടെ ഗ്യാപ്പില്‍ അല്ലെ ചെയ്യുന്നത്, എല്ലാം പതുക്കെ ചെയ്തു തുടങ്ങി, ഇരുപത്തഞ്ചു സൂര്യ നമസ്കാരം ചെയ്യാന്‍ പറ്റുന്നില്ല, വല്ല വിധേനയും ഒരു പത്തു ചെയ്തു കുറച്ചു നേരം ശവാസനം ചെയ്തു.
മസില് വരണ്ടേ, പാക്ക് കുറയണ്ടേ എന്നുള്ള ഒരു ഉള്‍വിളി.
സുരേഷ് ഗോപി സാറ് ഉള്ളിലിരുന്നു പറഞ്ഞു “യു കാന്‍ ദു ഇറ്റ്”.
പിന്നെയും എണീറ്റ് ബാക്കി സൂര്യ നമസ്കാരം തീര്‍ത്തു; താഴെ വന്നു അല്പം വെള്ളം കുടിച്ചു, പിന്നെ ഒരു പരപ്പന്‍ വ്യായാമ മേള ആയിരുന്നു – അമ്പതു പുഷ് അപ്പും പുഷ്പം പോലെ ചെയ്തു തീര്‍ത്തു.
പിന്നെ സ്ട്രെട്ച് ചെയ്യാന്‍ തുടങ്ങി.. പരപ്പന്‍ പൊളപ്പന്‍ വ്യായാമ കസര്‍ത്ത് – മാംകുട്ടാ – നീ ഒരു സൂപ്പര്‍ മാന്‍ തന്നെ – മിക്കവാറും നാല്‍പ്പത്തഞ്ചു ദിവസത്തിനുള്ളില്‍ ഫാമിലി പായ്ക്ക് കണ്ടം വഴി ഓടും. കുറച്ചൊക്കെ അകതോട്ടു പോയ മസിലുകള്‍ തിരികെ വരും, പിന്നെ നിന്റെ ടീമിലെ ഹീറോ തന്നെ.
ആറു ഫ്ലോറിലെ പടികളും നീ ഓടിക്കയറും.. ഞാന്‍ അങ്ങനെ ഓരോന്നാലോചിച്ചു രോമാഞ്ച കഞ്ചുകം അണിഞ്ഞു. കുറച്ചു റിലാക്സ് ആകാനായി, നേരെ നിലത്തു കിടന്നു, കണ്ണുകള്‍ അടച്ചു ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തു പുറത്തേക്കു വിട്ടു.
പെട്ടെന്ന് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേട്ടു. ടിർണീം – ടിർണീം – ടിർണീം. എനിക്ക് ദേഷ്യം വന്നു, ഇത്ര രാവില ആരെടാ വിളിക്കുന്നത്, ഞാന്‍ കൈകള്‍ മുകളിലേക്കു പൊക്കി; അവള് വേണേ ഫോണ്‍ എടുക്കട്ടെ, മോളില്‍ കൊണ്ട് തന്നാല്‍ സംസാരിക്കാം.
പെട്ടെന്നാരോ കുലുക്കുന്നത് പോലെ തോന്നിയ ഞാന്‍ കണ്ണ് തുറന്നു നോക്കി യപ്പോള്‍ കണ്ടത് “മുകളില്‍ കറങ്ങുന്ന ഫാനും പിന്നെ അലാറം ഓഫു ചെയ്യുന്ന എന്റെ ഭാര്യയെയും ആണ്.
“എണീറ്റെ ചേട്ടാ മണി ആറായി, പോയി വ്യായാമം ചെയ്തിട്ട് വാ”.
ഈശ്വരന്മാരെ, കൃഷ്ണൻ നായരെ, കാവിലമ്മ ഭഗവതീ, അപ്പൊ ഇത് വരെ ഞാന്‍ ചെയ്തതെല്ലാം വെറും സ്വപ്നവ്യായാമമോ?
അഴിഞ്ഞു പോയ കൈലി മുണ്ടും വാരിയുടുത്തു കൊണ്ട് ഞാന്‍ എഴുനേറ്റിരുന്നു എന്റെ ചെറിയ ഫാമിലി പാക്കില്‍ തടവി. വേറെയെന്തു ചെയ്യാന്‍?
?? njan edakku enganea cheyarund ???
?????
I understand
അവസ്ഥ…. കൂടി പോയ ഒരാഴ്ച ജിമ്മിൽ പോവും പിന്നെ എന്തേലും പണി വരും അല്ലെ അസുഖം വരും…. നാട്ടിലെ ജിം സെറ്റ് ചെയ്യുവാ കഴിഞ്ഞിട്ട് വേണം തകർക്കാൻ ?
ഇതൊന്നും അല്ല മോനേ മടി വരും ?
ഇത്തവണ തളരത്തില്ല….
ഇന്ന് വന്നേ വാരണായിരം കാണണം
*തന്നെ
🙂
enjoy
Bro …
Bro alle akshayam ezhuthiye?
KK il ninn remove cheythe enthaa??
Njaano? No way
Mattaarengilum aavum
Best of luck ??
അവസ്ഥ ? എൻ്റേം ?
????
Agree ☺️
” അധ്വാനിക്കുന്ന ജന സമൂഹം “?
സന്തോഷേട്ടാ പൊളിച്ചു ?
Kurachu neram adhwaanikkunnathu nallathu thanne
????
Thx dear ☺️
ഇങ്ങനെ വ്യായാമം ചെയ്‌താൽ 6 അല്ല 8 പാക്കും വരും ??????
എനിക്ക് അനുഭവം ഉള്ളതാ ???
Nandi, Reghu kutty ? ???
Njan iragan ponnu
Iraganalla uragan
Appol good night ?
??
നല്ലതാ ??
Nandi, suhruthe ???