ആരതി [ഏകാകി] 117

ആരതി 

 Author :ഏകാകി

 

ആദ്യമായാണ് ഞാൻ ഇതിൽ ഒരു കഥ എഴുതുന്നത്. മുൻപ് എഴുതിയുള്ള പരിചയം ഒന്നും ഇല്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക……

……………………………………………………………

തല മെല്ലെ കുടഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രെ‌മം നടത്തി. പക്ഷേ നടക്കുന്നില്ല. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു. ബോധം വന്നപ്പോൾ ചുറ്റും കുറെപേർ വളഞ്ഞിരുന്നു. തൊട്ടടുത്ത് പോലീസും.

എന്താ കാര്യം എന്ന് തിരക്കിയതും?നിനക്ക് കാര്യം ഞാൻ മനസിലാക്കി തരാമെടാ എന്ന് പറഞ്ഞു ഒരു അടിയായായിരുന്നു. പെട്ടന്ന്‌ കിട്ടിയ അടി ആയത് കൊണ്ട് ഒരു മൂളൽ ശബ്ദം മാത്രമേ ഞാൻ കേട്ടുള്ളു.വീണ്ടും തല ഉയർത്തി നോക്കിയപ്പോൾ പരിചിതമല്ലാത്ത ഒരാൾ എന്നെ നോക്കി ദഹിപ്പിക്കുന്നു.

അയാളെ വല്ലാത്ത ഒരു ഭാവത്തോടെ ഞാൻ നോക്കി. ബട്ട്‌…. അവസ്ഥ മോശം ആയത്കൊണ്ട് ഒന്നും പ്രതികരിച്ചില്ല. അപ്പോഴാണ് ഒരു എങ്ങലടിയുടെ ശബ്ദം ഞാൻ കേൾക്കുന്നത്.ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ അറിയാതെ എന്റെ നാവിൽ നിന്നും ” ആരതി ” എന്ന് വന്നിരുന്നു.

—————————————————————-

ഇനി എന്നെ പരിചയപെടുത്തിയില്ലലോ ഞാൻ അജയ് എന്ന അജു.ബിസിനസ്‌കാരനായ വാസുദേവന്റെയും ദേവകിയുടെയും രണ്ടാമത്തെ പുത്രൻ. എന്റെ നേരെ മൂത്തത് എന്റെ ഏട്ടൻ വിജയ് എന്ന വിജു.

അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ എണീറ്റത് സമയം നോക്കിയപ്പോൾ 4:45. ഞാൻ ഉറക്ക ചടവോടെ പതിയെ എണീറ്റ് ഫ്രഷ് ആയി താഴെ ചെന്നു. ഡോർ തുറന്നു പുറത്തേക്കിറങ്ങി. ചുറ്റിലും ഇരുട്ട് എങ്കിലും നേരെ ഇരുട്ടിലേക്ക് നടന്നു നീങ്ങി.100 മീറ്റർ പോയതും ഡാ തൈരേ എന്ന വിളിയാണ് കേട്ടത്. പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ മനസിലായി അത് വിഷ്ണു ആണെന്ന്. ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു നടന്നവർ. എല്ലാ തെമ്മാടിത്തരത്തിനും കട്ടക്ക് കൂടെ ഉണ്ടായിരുന്നവൻ.അടുത്ത് വന്ന അവൻ

എന്താടാ നിനക്ക് എന്നെ ഒന്ന് വെയിറ്റ് ചെയ്ത..

ഞാൻ : പിന്നെ നിന്നെ നോക്കിനിന്ന ഇന്ന് ഞാൻ കളരിയിൽ പോക്ക് ഉണ്ടാകില്ല..

ചെറുപ്പം തൊട്ടെ ഞാനും അവനും കളരിയിൽ പോകുന്നുണ്ട്. അങ്ങനെ കളരിയിൽ എത്തി പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇറങ്ങി. ഇറങ്ങിയപ്പോൾ തന്നെ വിഷ്ണു പറഞ്ഞു ഡാ കുളികഴിഞ്ഞു വീട്ടിലേക്ക് പോരെ എന്ന്.

ഞാൻ ശരി എന്ന് പറഞ്ഞു വീട്ടിലേക്കും വന്നു.

7 Comments

  1. Kollam. Baaki prathekshikunnu. Nalloru thudakam akattte… Il

  2. കഥയൊക്കെ കൊള്ളാം bro but theme പഴകിയത് പോലെ ഇണ്ട് ക്ലിഷേ @റെഡ്ഢി bro പറഞ്ഞപോലെ variety കൊണ്ടുവാ appam പൊളിക്കും.

  3. യദുകുല വെങ്കിടേശ്വര രാജശേഖര റെഡ്ഡി

    ഞാൻ നിരുത്സാഹപ്പെടുത്തുകയല്ല…

    ഈ theme ഒന്ന് മാറ്റി പിടിച്ചൂടെ….

    1.പണക്കാരൻ ആയ ഒരു തന്ത…

    2.കോളജിൽ സീനിയർസ് മായി അടി,

    3.fighter ആയ നായകൻ,

    4.അതിനിടയിൽ love…..

    ഇതൊക്കെ ഇവിടെ ഓടി ഓടി എത്ര ജോഡി ചെരുപ്പ് തീർന്നതാ… ?

    ഇവിടെ വരുന്ന love story കൾ observe ചെയ്താൽ ഏതൊരാൾക്കും തോന്നുന്ന കാര്യങ്ങളാണ് ഇതൊക്കെ…..

    ( ഈ പതിവിൽ നിന്നും വ്യത്യസ്തമായി എഴുതുന്നവർക്ക് ലൈക്കും കമന്റ് സപ്പോർട്ടും കൂടുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും)

    കഴിവതും വ്യത്യസ്തത വരുത്താൻ ശ്രമിക്കുക……….. അതിനനുസരിച്ച് ആൾക്കാരുടെ അഭിപ്രായങ്ങളും ലൈക്കും കൂടും…..

    ഒരിക്കൽകൂടി ഞാൻ പറയുകയാണ്.,
    ഒരിക്കലും നിങ്ങളെ നിരുത്സാഹപ്പെടുത്തിയതല്ല……

    പോരായ്മകൾ മനസ്സിലാക്കുമ്പോഴാണ് ഒരു യഥാർത്ഥ എഴുത്തുകാരൻ ആകുന്നത്

    എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു എന്നേയുള്ളൂ…………

    1. ആദ്യമായത്കൊണ്ടാണ് പരമാവധി പുതുമ കൊണ്ട് വരാൻ ശ്രെമിക്കാം.

  4. Romance kadhakaludae same thudakkam.orumattuvum illa.athukondu thannae ippo onnum parayanumilla.

  5. First ✌️?

    1. Yes?

Comments are closed.