നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 ???[ചാണക്യൻ] 104

നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2

Author :ചാണക്യൻ

[Previous Parts]

 

(കഥ ഇതുവരെ)
.
.
.
.
.
.

ഡോക്ടർ സണ്ണിയുടെ തലമണ്ട നോക്കി കിണ്ടി എറിയാൻ പറ്റിയതിന്റെ നിർവൃതിയിൽ ആയിരുന്നു നാഗവല്ലി.

കിണ്ടി എറിഞ്ഞത് ചന്തു ആണെന്ന ധാരണയിൽ സണ്ണി അവനെ കിണ്ടി എന്ന് അഭിസംബോധന ചെയ്‌യുവാനും തുടങ്ങിയിരുന്നു.

റൂമിൽ എത്തിയതും നകുലൻ നല്ല ഉറക്കത്തിൽ ആണെന്ന് നാഗവല്ലിക്ക് മനസിലായി.

അവ നല്ലാ തൂങ്കിയിട്ട്റ്ക്കാ

നകുലനെ നോക്കി നെടുവീർപ്പെട്ടു കൊണ്ടു നാഗവല്ലി മയങ്ങുവാനായി ബെഡിൽ കയറി കിടന്നു.

നാളെ ചായയുമായി സണ്ണിയുടെ കൂടെ തെക്കിനിയിൽ പോകുന്നതും ചിലങ്ക കാണാതാവുന്നതും ആണ് മെയിൻ സീൻ എന്ന് നാഗവല്ലി ഓർത്തെടുത്തു.

അതിലൂടെയാണ് ആ അലവലാതി ഡോക്ടർ ഗംഗയിലാണ് താനെന്ന് ഉറപ്പിച്ചത്.

പക്ഷെ ഇത്തവണ പിഴവൊന്നും സംഭവിക്കരുതെന്ന് നാഗവല്ലി മനസാലെ കണക്ക് കൂട്ടിക്കൊണ്ടിരുന്നു.

അങ്ങനെ പതിയെ അവൾ മയക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ തന്നെ സണ്ണിക്കുള്ള ചായ കപ്പിലേക്ക് പകർന്നുകൊണ്ട് ഗംഗ മുറിയിലേക്ക് നടന്നു.

റൂമിൽ സണ്ണി നല്ല മയക്കത്തിലായിരുന്നു.

ചായയിൽ ഇപ്പൊ തന്നെ വിഷം ചേർത്താലോ എന്നുവരെ ഗംഗയിലെ നാഗവല്ലി ചിന്തിച്ചു പോയി.

വരട്ടും……..ഇന്നും നേരമിറുക്കില്ലേ……..എല്ലാരുക്കും മുന്നാടിയെ അന്ത സങ്കരൻ തമ്പിയെ കൊല പണ്ണണം.

നാഗവല്ലി ഗൂഢമായി മന്ദസ്മിതം പുൽകികൊണ്ട് സണ്ണിയെ പതിയെ കുലുക്കി വിളിച്ചു.

ഗഡമായ ഉറക്കത്തിൽ നിന്നുമെണീറ്റ സണ്ണി കണ്ണുകൾ തിരുമ്മി തുറന്നു നോക്കിയതും കണ്ടത് ഒരു പച്ച സാരി ഓക്കെ ഉടുത്തു കയ്യിൽ ഒരു കപ്പ്‌ ചായയുമായി നിൽക്കുന്ന ഗംഗയെന്ന ശാലീന സുന്ദരിയെയായിരുന്നു.

ഗുഡ് മോർണിംഗ് സണ്ണി

ഗുഡ് മോർണിംഗ് ഗംഗ

ഇന്നിവിടെ ആണോ ഉറങ്ങിയേ? ഞങ്ങൾ വേറൊരു റൂം അല്ലെ റെഡി ആക്കിയേ?

ആണോ…..? ഇന്നലെ ഇവിടെ കിടന്ന് അറിയാതെ ഉറങ്ങിപ്പോയി…. രാത്രിയിലെ പാട്ടും ബഹളവുമൊക്കെയായി ഉറങ്ങാൻ ഇത്തിരി വൈകിപ്പോയി.

പാട്ടും ബഹളവുമോ?

ഗംഗ ഒന്നും മനസിലാവാതെ ചോദിച്ചു.

എന്നാൽ ഗംഗയുടെ ഉള്ളിലെ നാഗവല്ലി അറിയാതെ പുഞ്ചിരിച്ചു.

അതെന്നെ….. അവിടെ തെക്ക് ഭാഗത്തു രണ്ടാം നിലയിൽ അങ്ങേ അറ്റത്തു ഒരു മുറിയുണ്ടല്ലോ? അവിടെ നിന്നാ പാട്ടും ഡാൻസും കേട്ടത്?

6 Comments

  1. ഒരു വെറൈറ്റി സാധനം തന്നെ ?

  2. സ്റ്റോറി ??? ഒരു രക്ഷയും വേറെ ലെവൽ നീങ്ക വേറെ ലെവൽ

  3. അശ്വിനി കുമാരൻ

    Haa കൊള്ളാല്ലോ നിങ്ങൾ നല്ല രീതിയിലുള്ള effort എടുക്കുന്നുണ്ടല്ലോ. ?❤️
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  4. അപ്പോൾ ഈ പ്രാവശ്യം നകുലൻ വടിയായി. പാവം സണ്ണി????

    1. ആഞ്ജനേയദാസ്

      അങ്ങനെ ആകാൻ സാധ്യത ഇല്ല.

      ഈ പ്രാവിശ്യം നാഗു നകുലനെ തട്ടും..

      എന്നിട്ട് സണ്ണിച്ചായാനുമായി ഒളിച്ചോടും…

      ശ്രീ ദേവിയേം കൂടെ തട്ടാം…. എപ്പിടി..?? ???

      1. അതൊക്കെ പോട്ടെ, ഇപ്രാവശ്യം എങ്കിലും
        അല്ലിക്ക് ആഭരണം എടുക്കാൻ കൂടെ വിട്ടാൽ മതിയായിരുന്നു??

Comments are closed.