മീനാക്ഷി കല്യാണം – 1 [നരഭോജി] 456

മീനാക്ഷി കല്യാണം – 1 (The Great escape)

Author :നരഭോജി

ശ്യാം വാതിൽ തള്ളി തുറന്നു . അത് ശക്തിയിൽ ഭിത്തിയിൽ പോയി ഇടിച്ചു നിന്ന് , അലീനയ്ക് കാപ്പി വേണോ എന്ന് ചോദിക്കാൻ അവൻ ഒരുങ്ങുക ആയിരുന്നു , അതിനു മുൻപേ അവൾ ഫ്രിഡ്‌ജിൽ പരതി ഒരു ജ്യൂസ് കുപ്പി എടുത്തു കുടിച്ചു തുടങ്ങി , ഷൂസും , ഷാളും ,സ്കാർഫും , എല്ലാം നാലു പാടും അലസമായി അവർ വലിച്ചെറിഞ്ഞ ശേഷം , അവർ ചവച്ചു തീർന്ന ചുവിൻഗം ടീപ്പോയിൽ ഇരുന്ന ഓർക്കിഡ് ഫ്ലവർ പോട്ടിൽ ഒട്ടിച്ചു , എന്നെ നോക്കി വിരസമായി ഒന്ന് ചിരിച്ച ശേഷം അവർ എന്റെ റൂമിലേക്കു കയറി പോയി വാതിൽ അടച്ചു .ഞാൻ ഏകന്തനായി ആ റൂമിൽ മുകളിലേക്കും നോക്കി കിടന്നു .

ഇത് ശ്യാമിന്റെയോ അലീനയുടെയോ ഫ്ലാറ്റ് അല്ല , അതു അവരുടെ ഫ്രിഡ്ജ് അല്ല , അവർക്കു വേണ്ടി വാങ്ങിയ ഓറഞ്ച് ജ്യൂസ് അല്ല , ഈ ടീപോയോ അതിൽ ഇരിക്കുന്ന ഫ്ലവർപോട്ടോ അവർ വാങ്ങിയതല്ല. ഈ കഥ പോലും അവരുടെ അല്ല , ഇതെന്റെ കഥ ആണ് . എന്റെ  ഫ്ലാറ്റ് നാട്ടുകാരുടെ പൊതു സ്വത്തു പോലെ ആണ് , വെള്ളമടിക്കും , ഇത് പോലെ പെൺകുട്ടികളെ കൊണ്ട് വന്നു സൊയ്‌രമായി  സംസാരിക്കാനും , സകല ആഘോഷങ്ങൾക്കും ഉള്ളൊരിടം . ഞാൻ നാട്ടുകാരുടെ സ്വകര്യ സ്വത്തു പോലെ ആണ്, എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് അത് തന്നെയാണ് എന്റെ ബലവും എന്റെ വീക്നെസ്സും . ഹാളിലെ  ഇടുങ്ങിയ സോഫയിൽ ഉറക്കം വരാതെ ഞാൻ തിരിഞ്ഞു കിടന്നു . മുകളിൽ ഏറെ പ്രയാസ പെട്ട് കറങ്ങുന്ന ഫാനോട് എനിക്ക് ചെറിയ അമർഷം തോന്നി . എനിക്കിപ്പോ  വയസ്‌ത്ര ആയിന്ന ഈ ചിങ്ങത്തിൽ 30 ഇപ്പോ 29 നടപ്പാ . എന്റെ സ്വപ്നങ്ങളിൽ പോലും ഒരു പെണ്ണ് വരാറില്ല , ഫുൾ പാമ്പും , കരടിയും , നരഭോജിയും ,കെട്ടിടത്തിന്റെ മോളിനുള്ള വീഴ്ചയും .

നാളെ എന്റെ സ്വന്തം അനിയന്റെ കല്യാണം ആണ് , പോകില്ലന്നു ഉറപ്പിച്ചതാണ് . അത്രയ്ക്ക് ദേഷ്യം ഉണ്ട് ഇപ്പോഴും , ആ വീട്ടിൽ എല്ലാവരോടും .  രാഘവ മാമന്റെ മോള്  മീനാക്ഷി തന്നെ ആണ് പെണ്ണ് എന്നാണ് ഇന്നാള് നാട്ടിൽ നിന്ന് അജു വിളിച്ചപ്പോൾ പറഞ്ഞത് , രണ്ടു കൊല്ലം മുന്നേ ഉറപ്പിച്ചതല്ലേ  നടക്കട്ടെ . മീനാക്ഷി യെ ചെറുപത്തിൽ കണ്ടതായിരുന്നു , ഒരു സുന്ദരിക്കുട്ടി കാപ്പിപൊടി നിറത്തിലുള്ള കണ്ണുകളും , ഐശ്വര്യവും കാന്തിയും വിളങ്ങുന്ന മുഖവും , കുപ്പി വള കിലുങ്ങും പോലുള്ള സംസാരവും , ആർക്കും ഇഷ്ടം ആവുന്നൊരു കുട്ടി , ഇപ്പോൾ എങ്ങനെ ആവുമോ ആവൊ . സുന്ദരി ആയിരിക്കും ഇല്ലെങ്ങി അഭി സമ്മതികാൻ വഴി ഇല്ല . അമ്മക്ക് അവളെ വളരെ  ഇഷ്ടം ആയിരുന്നു . അവളെ എന്നെ കൊണ്ട് കെട്ടിക്കണം എന്ന് ഇടക്കെടക് പറയാറുണ്ട് . കാള കളിച്ചു വെറുതെ നടക്കുന്നവന് ആരു പെണ്ണ് താരാൻ  , അവൾക് ചേർച്ച മേജർ അഭിലാഷ് വർമ്മ തന്ന്യാണ്  .

താഴെ വണ്ടികൾ ഇരമ്പി പായുന്നതിന്റെയും , ഹോൺ അടിയുടെയും ശബ്ദം, പോരാത്തതിന് ആരോ ഉച്ചത്തിൽ തമിഴ് പാട്ടും വച്ചിട്ടുണ്ട് ഏതോ തേഞ്ഞ ഭക്തിഗാനം , അകത്തു അവർ തമ്മിൽ എന്തൊക്കെയോ അലമ്പ് നടക്കുന്നുണ്ട് , അലീന ഉച്ചത്തിൽ സംസാരിക്കുന്നതും ഇടയ്ക്കു കരയുന്നതും കേൾക്കാം , അവൾ എന്തൊക്കെയോ എടുത്ത് എറിയുന്നുണ്ട് , ഈശ്വര ആകത്തിരിക്കുന്ന എന്റെ അജന്ത ടൈംപീസ് , ചൈനീസ് ഫ്ലവർ പോട്ട് , എന്റെ കിളിപ്പച്ച ചീപ്പും അഗ്രങ്ങളിൽ കൊച്ചു പൂക്കളുള്ള കണ്ണാടിയും , ടേബിൾ ലാമ്പും , ഭിത്തിയിൽ ഫ്രെയിം ചെയ്ത ഫാമിലി ഫോട്ടോയും എനിക്കിഷ്ടപ്പെട്ട മഞ്ഞയിൽ കറുപ്പ് വര ഉള്ള വിക്രമൻ ബനിയൻ . ഭാഗ്യത്തിന് അമ്മയുടെ ഫോട്ടോ അലമാരിയിൽ ആണ് .അതിൽ അവൾ കൈ വച്ച് കാണില്ല . ഇവന്മാർ ഇതെന്തു ഭാവിച്ചാ, കഴിഞ്ഞാഴ്ചത്തെ പോലെ  ഇതൊക്കെ ഇനി ഞാൻ വീണ്ടും വാങ്ങേണ്ടി വരോ .

എന്നെ കുറിച്ച് പറഞ്ഞില്ല ഞാൻ ആവി , അരവിന്ദൻ , ഇവിടെ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന കൊണ്ട് ആവി ന്നുള്ള പേരാണ് കറക്റ്റ് , ‘അമ്മ മാത്രം ഉണ്ണി എന്നാണ് വിളിക്കാറ് . ‘അമ്മ ഒരു പാവം സ്ത്രീ ആയിരുന്നു , ഒരു സാധാരണ ഹൗസ് വൈഫ് , വീട്ടിൽ എന്നോട് ഏറ്റവും സ്നേഹം അമ്മക്കായിരുന്നു, അല്ല വീട്ടി എന്നോടു ആകെ സ്നേഹം  ഉണ്ടായിരുന്നത് അമ്മക്കു മാത്രം ആയിരുന്നു എന്ന് പറയണതാവും ശരി . അച്ഛൻ പ്രഭാകര വർമ്മ , റിട്ടയേർഡ് കേണൽ , പട്ടാളത്തിൽ കേണൽ ആയിരുന്നെങ്കിലും കർക്കശത്തിന്റെയും പിടിവാശിയുടെയും കാര്യത്തിൽ ആള്  വീട്ടിലെ  മാർഷൽ ആയിരുന്നു . ഞാൻ ആണങ്ങി നല്ല മടിയനും , നാടക പ്രിയനും , കൂട്ടു കൂടി കറങ്ങി നടക്കുന്ന ആളും ആയിരുന്നു , എനിക്കെല്ലാം ഫ്രണ്ട്‌സ് ആയിരുന്നു . അവരുടെ ഒപ്പം ഇരിക്കുന്ന സമയം ഞാൻ എല്ലാം മറക്കും , അപ്പൊ പിന്നെ പ്രത്യേകിച്ചു  പറയണ്ടല്ലോ , ആർമിയിൽ നിന്ന് പിരിഞ്ഞതിൽ പിന്നെ അച്ഛന് ഫയർ ചെയ്യാൻ കിട്ടിയ പ്രധാന പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരൻ ഞാൻ ആയിരുന്നു . ‘അമ്മ ആയിരുന്നു എന്റെ ആകെ ഉള്ള ബുള്ളറ് പ്രൂഫ് ജാക്കറ്റ് . നാട്ടിൽ നാടകം നടക്കുന്നുണ്ടെങ്ങി ഞാൻ ആയിരുന്നു പ്രധാന നടൻ , ഞാനും കൂട്ടുകാരും നാട്ടിൽ എല്ലാ അലമ്പിനും , അതെ പോലെ തന്നെ എല്ലാ സഹായത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ നാട്ടിൽ എല്ലാവർക്കും ഞങ്ങളെ ഇഷ്ടം ആയിരുന്നു .

20 Comments

  1. വെറുതെ ഒരു രസത്തിനു ഇവിടെ ഒന്ന് ഇട്ടു നോക്കിയെന്നെ ഉള്ളു. രണ്ടാമത്തെ ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇനി ഈ സൈറ്റ്ൽ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല ,
    KK യിൽ മീനാക്ഷി കല്യാണം പാർട്ട് – 3 ( എന്റെ മാത്രം മീനാക്ഷി ) ഈ മാസം ലാസ്റ്റിനുള്ളിൽ അപ്‌ലോഡ് ചെയ്യാം .

    1. ഈ സൈറ്റിന് വേണ്ടി ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. അത് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം ആണ് .

    2. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല .

    3. പൊന്നളിയാ ഇനി ഇതിന്റെ climax വന്നിട്ടേ വായിക്കുന്നുള്ളു ഒറ്റ s strechൽ വായിക്കണം അത്ര അടിപൊളി ആയിട്ടുണ്ട്

  2. ഇത്തിരി പൂവ്‌

    മച്ചാനെ ഇത് തറവാട്ടിൽ വരുന്ന കഥയല്ലേ?????❤?

  3. ❤️?❤️❤️

  4. ഈ കഥ ഇവിടെ മുൻപ് ഇട്ടതല്ലേ.. ???

  5. Rajeev (കുന്നംകുളം)

    എവിടെയോ വായിച്ചത് പോലെ

  6. ??

  7. ❤️

    1. ഈ കൊച്ചു കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയ എല്ലാവരോടും സ്നേഹം

  8. Interesting ???

  9. ??

  10. എന്റെ നരബോജി അണ്ണാ…. എന്നെ ഇത്രയും സങ്കടപ്പെടുത്തിയ അല്ലെങ്കിൽ ഇത്രയും ബാഡ്ഫീ ൽ തന്ന ഒരു മരണ സീൻ ഞാൻ ഇതുവരെ വായിച്ചിട്ടില്ല….ഏറ്റവും കുറഞ്ഞത് 10 തവണ എങ്കിലും ഞാൻ ഇത് വായിച്ചിട്ടുണ്ടാവും… വായിച്ച ദിവസം മുഴുവൻ ഈ സീൻ തന്നെ ആയിരുന്നു കണ്മുന്നിൽ

    1ഉം 2ഉം അപ്പുറത് വായിച്ചിരുന്നു…. അതികം വൈകാതെ അടുത്ത പാർട്ട്‌ തരുമെന്ന് കരുതുന്നു….

    എഴുതിന്റെ മാന്ദ്രികത ചിലർക്കേ കിട്ടു… അത് നരബോജി അണ്ണന് ആവോളം ഉണ്ട് ♥️♥️

    1. ഒരുപാടു സ്നേഹം ADM

  11. അപ്പുറത്ത് first 2 part um വായിച്ചിരുന്നു ???
    Waiting for 3rd part❤️

    1. മാർക്കോ

      Avide

        1. അറക്കളം പീലിച്ചായൻ

          തറവാട്ടിൽ

Comments are closed.