സിംഹഭാഗം (Enemy Hunter) 1651

സിംഹഭാഗം

ഒരുപാട്നാ ളുകൾക്കു ശേഷമാണു  എഴുതുന്നത്. ആർകെങ്കിലും എന്നെ ഓർമ്മയുണ്ടോ എന്ന് അറിയില്ല, ഒരാൾക്കെങ്കിലും ഓർമ ഉണ്ടായാൽ വലിയ സന്തോഷം.ഒരു  തുടർകഥയാണ്. എത്ര പാർട്ട്‌ ഉണ്ടാകുമെന്നോ എത്ര നാൾ കൊണ്ട് തീർക്കാൻ പറ്റുമെന്നോ അറിയില്ല. എത്രയും വേഗം തന്നെ തീർക്കാൻ ശ്രമിക്കും. എന്നാ പിന്നെ നീട്ടുന്നില്ല വായിച്ചു തുടങ്ങിക്കോ

ഗുജറാത്തിലെ ജുനഗത് ഡിസ്ട്രിക്ട്

സമയം രാത്രി 12 മണി

ജുനഗതിലെ പടുകൂറ്റൻ മതിലിനോട് ചേർന്നാടിയിരുന്ന ഇൻകാന്റെസെന്റ് ബൾബുകൾ മിന്നി തെളിഞ്ഞു. വെളിച്ചതിനു പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന നിഴലുകൾ ഇന്ത്യയുടെ ഭൂപടം പോലെ രൂപമറ്റതായിരുന്നു. അതിനുള്ളിലേക്ക് പാഞ്ഞെത്തിയ രണ്ടു ബൈക്കുകൾ ന്യൂട്രലിൽ വീഴാതെ തന്നെ നിശ്ചലമായി.

” ടെ ഒന്നും കൂടി ആലോചിച്ചിട്ട് പോരെ… are you sure about this ” കോൽക്കട്ടക്കാരൻ താമഗ്നോ ഘോഷിന്റെ ശബ്ദത്തിൽ ബൈക്കിൽ നിന്നും ഇറങ്ങാനുള്ള ഭയം വ്യക്തമായിരുന്നു.

” no second thoughts… തമ്പി ഇത് വന്ത് നമ്മ prestege ഇഷ്യൂ ” തിരുപ്പൂര്കാരൻ വെങ്കി എന്ന് വിളിക്കുന്ന വെങ്കിടാചലം തന്റെ ചുവന്ന കണ്ണ് അമർത്തി തിരുമ്മി.

അവസാന തീരുമാനം അറിയാൻ ഇരുവരുടെയും നോട്ടങ്ങൾ എതിർ ബൈക്കിലിരുന്ന കൊയ്ലാണ്ടിക്കാരൻ സഫറിന്റെ മേൽ പതിഞ്ഞു

“കോളേജ്ജ് മൊത്തം അറിഞ്ഞു….മാനം വെച്ചോള്ള കളിയാ ഇനി പിന്നോട്ടൊരു പോക്കില്ല” സഫറ് പോക്കറ്റിൽ നിന്നൊരു പേപ്പറ് പൊതിയെടുത്ത് തീ കൊളുത്തി.

“എനിക്കും” വെങ്കിയും ഘോഷും ചുറ്റും കൂടി. തണുപ്പിലേക്ക് പോകച്ചു വിടുന്നതിനോടൊപ്പം അവരിടയ്ക്ക് കൈകൾ കൂട്ടി തിരുമി.

എല്ലാം ഒപ്പിച്ച് വെച്ചിട്ട് കെടന്ന് ഒറങ്ങണ കണ്ടില്ലേ മൈരൻ.സഫറിന്റെ ഒറ്റ കൊടച്ചിലിൽ പിന്നിൽ കങ്കാരൂ കുഞ്ഞിനെപോൽ തൂങ്ങി കിടന്നിരുന്ന പാമ്പാടിക്കാരൻ ശക്രള്ള കുര്യൻ ബൈക്കിൽ നിന്നും വീണ് പിന്നെയും ഒരു മലക്കം മറിഞ്ഞു.

“ആരടെ മറ്റേടത്ത് നോക്കിയാടാ കുണ്ണേ വണ്ടി ഇണ്ടാക്കണെ ” പെടഞ്ഞ് എണീറ്റ ശക്രളള ഇരുട്ടിനെ നോക്കി ആരോടെന്നില്ലാതെ അലറി.

ചൂതിയാ ഇതർ ദേഖോ

തിരിഞ്ഞു നോക്കിയപ്പോഴാണ് കക്ഷിക്ക് ബോധമണ്ഡലത്തിൽ ഒരു കൊട്ട് കിട്ടിയത്.ആടി ആടി അവൻ അവരുടെ അടുത്തേയ്ക്ക് നീങ്ങി.

“അളിയാ സഫറേ ഇതേതാടാ സ്ഥലം”

” പൊറുക്കി നായെ… മറന്തിട്ടാ ” വെങ്കി കൈയ്യൊങ്ങിയപ്പോഴേക്കും ഘോഷ് കേറി തടഞ്ഞു.

കഴുത്തിനു കുത്തി പിടിച്ചു സ്വീകരിച്ചുകൊണ്ട് സഫറ് അവനെ മതിലിലേക്ക് ചാരി നിർത്തി. “ഹോസ്റ്റലീ വെച്ച് ചെവി തിരുകിയതെല്ലാം മറന്നു പോയോടാ കള്ള സൂവറേ”

“Oh i remember….. I remember ”

സഫറിന്റെ ചുണ്ടിൽ നിന്നും പോക കവർന്നെടുത്ത് കൊണ്ട് ശക്രള്ള മനസ്സിൽ എന്തോ ആലോചിക്കുന്നവണ്ണം തലങ്ങും വെലങ്ങും നടന്നു. അവന്റെ മെലിഞ്ഞ നിഴൽ മഞ്ഞ മതിലിൽ ഒരു വര മാത്രം തീർത്തു.

എന്നിട്ട് താമോഗ്ന ഘോഷിനെ അടുത്തേയ്ക്ക് വിളിച്ചു. “Mr ഘോഷ്.. നീ അകത്തു കേറീട്ട് സ്റ്റോർ റൂമിന്റെ….”

“സാലെ ബെവകൂഫ് ഞാനല്ല… നീ… ഹോസ്റ്റലിൽ നിന്നും പോരാൻ നേരം വലിയ വായിൽ നീ തള്ളിയല്ലോ.. കൂടെ പോന്നാ മതി അകത്തു കേറി നീ എടുത്തോളാന്ന് ”

“ആണല്ലേ ” വളർന്നു ജഡ പിടിച്ച തന്റെ മുടിയുടെ ഇടയിലൂടെ നിറുകയിൽ ചൊറിയാൻ ശക്രള്ള പെടാ പാടുപെട്ടു.

“ഞങ്ങള് കൂടെ വരാടാ ” സഫറ് ശക്രള്ളയെ ചേർത്തു പിടിച്ചു.

മക്കാറായ എല്ലാരും കൂടി ഒന്നിച്ച്…

പോക ഒരു റൗണ്ട് കൂടി കറക്ക്

അവനവന്റെ പാങ്ങിനു പോരെ.. എണീറ്റ് നിക്കാൻ മേലാ അവനു. മുറീന്ന് 4 പെഗ്ഗും 3 റൗണ്ട് പോകേം കറക്കീതാ നാറി. കാലൊറയ്ക്കണില്ല എന്നിട്ടാണ് സഫറ് പുച്ഛത്തോടെ ശക്രള്ളയെ നോക്കി

അളിയാ ധൈര്യത്തിന്….

ഇന്നാ കേറ്റ്

ഒരു റൗണ്ട് പോക കൂടി കറക്കിയ ശേഷം അവർ ബൈക്കിന്റെ മുകളിൽ കയറി നിന്ന് ഓരോരുത്തരായി മതിൽ ചാടി കടന്നു.

സ്റ്റോർ റൂമിന്റെ പരിസരം വിജനമായിരുന്നു. പൂട്ടിയിട്ട വാതിലിൽ നോക്കി രണ്ടു നിമിഷം നിന്ന ശേഷം സഫർ  കയ്യിൽ കിട്ടിയൊരു കല്ലെടുത്ത് പൂട്ടിലേക്ക് ആഞ്ഞടിച്ചു.

“Slowly…. ” ചെവി പൊത്തിപിടിച്ചികൊണ്ട് എല്ലാരും അവന് പിന്തുണ അറിയിച്ചു.

നേടുകെ പിളർന്ന പൂട്ടിനെ വകഞ്ഞു മാറ്റി നാൽവർ സംഘം ഉള്ളിലേക്ക് ഇഴഞ്ഞു.

“നാല് മൂലയും കമോൺ സ്പ്ളിറ്റ് ” ശക്രള്ള നേതൃത്വം ഏറ്റെടുത്തു.

ഇരുട്ടിലകപെട്ട മിന്നാമിനുങ്ങുകളെ പോലെ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ സ്റ്റോർ റൂമിൽ മൂളി നടന്നു.

” ഇവിടെങ്ങും ഇല്ലെടാ ”

“കിട്ടിയാ മുത്തപ്പനൊരു കോഴി തല നേർന്നേക്കാമേ ” ശക്രള്ള മുത്തപ്പനെയും തെരച്ചിലിനു ക്ഷണിച്ചു.

” ഫ്രിഡ്ജിൽ നോക്കെടാ ”

” ആകാംഷയോടെ നാലു ജോഡി കണ്ണുകളും ഫ്രിഡ്ജിൽ പതിഞ്ഞു.

വെങ്കിയുടെ കൈകൾ സ്ലോ മോഷനിൽ ഫ്രിഡ്ജിന്റെ വാതിൽ തുറന്നു.

“ശ്ശേ…”

നീരാശയുടെ കൂട്ട നെടുവീർപ്പിൽ ഫ്രിഡ്ജിന്റെ വാതിൽ അടഞ്ഞു.

സ്റ്റോർ റൂമിന് പൊറത്തെത്തിയ പാടെ ശക്രള്ള നീട്ടിയൊരു വാള് വെച്ചു.

“ടാ കോപ്പേ പതുക്കെ… സെക്യൂരിറ്റിമാരുണ്ടാവും ”

ഛർദ്ദിച്ച് അവശനായ ശക്രള്ളയെയും താങ്ങി പിടിച്ചു അവർ നിലത്തിരുന്നു.

” എല്ലാമേ തീർന്നാച്ച് ” വെങ്കി മുഖം കൈകൊണ്ട് മുഖം പൊത്തി.

“ജൂനിയേഴ്‌സിന്റെ മുന്നിൽ ഇനി എങ്ങനെ തല പൊക്കി നടക്കും”

“ഒരാഴ്ച്ച സിക്ക് ലീവ് പറഞ്ഞാലോ.”

“കൊറച്ചു നാള് വീട്ടില് പോയി നിന്നാലോ”.

ഘോഷും വെങ്കിയും സഫറും അങ്ങോടും ഇങ്ങോടും പിറുപിറുത്തു.
മൂവരുടെയും മുഖത്ത് പരാജയത്തിന്റെ ദൈന്യത തളം കെട്ടി കിടന്നു.

“ഒരു മൈരനും എങ്ങോട്ടും പോവണ്ട.”.

പെട്ടന്നായിരുന്നു ശക്രള്ള പൂർവാധികം ശക്തിയോടെ ചാടി എഴുന്നേറ്റത്.

“സ്റ്റോർ റൂമിൽ ഇല്ലേൽ അത് ഒള്ളത് എവിടെയാന്ന് വെച്ചാ അവിടെ കേറി എടുക്കും.”

സ്റ്റോർ റൂമിൽ നിന്നും കിട്ടിയ താക്കോൽ കൂട്ടം അവൻ അവർക്കുനേരെ നീട്ടി കാണിച്ചു.

“ടാ കോപ്പേ എന്തറിഞ്ഞിട്ടാ നീ കാറണെ. ചത്തു മലച്ചു കെടക്കണോ നിനക്ക്.”
സഫറ് എഴുന്നേറ്റ് അവന്റെ കുത്തിനു പിടിച്ചു.

“കൈ വിടെടാ… എല്ലാം ഞാൻ കാരണം എന്നല്ലേ നീയൊക്കെ പറഞ്ഞെ… എന്നാ ഞാനായിട്ട് തന്നെ ഇതിനു സോലൂഷൻ കണ്ടോളാം ”

” what the fuck man are u crazy ” ഘോഷും ചാടി എഴുന്നേറ്റു.

“നിന്റെ പോക്കറ്റിൽ കിടക്കണ ആ സാധനം ഇങ്ങ് താ”. ഘോഷ് കൊടുക്കാൻ മടിച്ചപ്പോൾ ബലമായി തന്നെ ശക്രള്ള ആ പൊതി കൈക്കലക്കി.

“നീയൊക്കെ ഇവിടെ നിന്നാ മതി.
ഞാൻ എടുത്തിട്ട് ഇങ്ങോട്ട് വന്നോളാം”.

“എന്നാ പൈത്യമാ ഉനക്ക് ” വെങ്കി അവനെ തടയാൻ ശ്രമിച്ചപ്പോഴേക്കും
ഇരുട്ടിൽ നിന്നും ഒരു ടോർച്ചു വെളിച്ചം അവർക്കുനേരെ തെളിഞ്ഞു.

“Guys security “സഫർ വെങ്കിയെയും ഘോഷിനെയും വലിച്ചു സ്റ്റോർ റൂമിന്റെ പിന്നിലേക്ക് ഇട്ടു.

ടോർച്ചുമായി വന്ന സെക്യൂരിറ്റി സ്റ്റോർ റൂമിനു മുന്നിൽ ഇരിപ്പുറപ്പിച്ചു.

ഇരുട്ടിലേക്ക് മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങുന്ന ശക്രള്ളയെ നോക്കി മൂവരുടെയും നെഞ്ച് പടാ പടാന്ന് ഇടിച്ചു
.

ഇരുമ്പഴികൾ ലക്ഷ്യം വെച്ച് ശക്രള്ള നീങ്ങി. തളർന്ന കാലുകളെ അവൻ ഒരു വിധം വലിച്ചു ഇഴയ്ക്കുകയായിരുന്നു.

ഇരുമ്പഴികൾക്കപ്പുറം കൊടും ഇരുട്ടാണ്.
അതിന്റെ കിഴക്കുഭാഗത്ത് മങ്ങിയ വെളിച്ചത്തിൽ അവൻ അവന്റെ ലക്ഷ്യം കണ്ടു.

താക്കോൽ കൂട്ടത്തിൽ നിന്നും അവൻ ഓരോന്നായി മാറി മാറി പരീക്ഷിച്ചു. ഒടുവിൽ നേർത്തൊരു ഗർജ്ജനത്തോടെ അത്‌ തുറന്നു.

അവന്റെ നോട്ടം ലക്ഷ്യത്തിൽ മാത്രം ആയിരുന്നു. പതുക്കെ പതുക്കെ അവൻ ചുവടുകൾ വെച്ചു. ആദ്യമായി ഭയം അവനെ ഗ്രസിച്ചു.

‘ കെട്ടെറങ്ങിയെന്ന് തോന്നണു’.
മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ അത്‌ കൈക്കലക്കി.

ഒറ്റകുത്തിപ്പിൽ പുറത്തേക്ക് കടക്കാൻ ശ്രമിച്ച അവനെ ഞെട്ടിച്ചുകൊണ്ട് കവാടത്തിനു മുന്നിൽ ഒരു രൂപം പ്രത്യക്ഷപെട്ടു.

തിളങ്ങുന്ന പച്ച കണ്ണുകളെ കണ്ട് ഭയന്ന് അവൻ ഒരു മൂലയിലേക്ക് ചാടി.

അപഹരിച്ചത് അവൻ ഉടമയ്ക്ക് തിരിച്ചു എറിഞ്ഞു കൊടുത്തു.

എന്നിട്ട് പകപ്പോടെ ഒരു മൂലയിൽ മതിലിലേക്ക് നോക്കി കിടന്നു.
അവന്റെ ശരീരം വിറച്ചു കൈ വെള്ള തണുത്തു.

പിന്നിൽ നിന്നും കാൽവെപ്പുകൾ പതുക്കെ പതുക്കെ അടുത്തേയ്ക്ക് വന്നു.

ശ്വാസം അടക്കിപിടിച്ചുകൊണ്ട് അവൻ ഒരുവട്ടം കൂടി ആ ഭീകര രൂപത്തെ നോക്കി.

” ആ….ആ.. ”

ഭയത്താൽ അവനിലെ മനുഷ്യൻ അറിയാതെ നിലവിളിച്ചു പോയി.

(തുടരും)

8 Comments

  1. വളരെ മനോഹരമായ അവതരണം.. ആകാംഷ തോന്നിപ്പിക്കുന്ന കഥാഗതിയാണ്..ബാക്കി അറിയാൻ വെയിറ്റിങ്.. ആശംസകൾ പുള്ളെ??

    1. Thanks for the comment bro?

  2. ♥♥♥

    1. Thanks❤️❤️

  3. Ormayundu ormayundu… നിങ്ങളെ ormayundu

    1. Thanks bro?

  4. വിശ്വനാഥ്

    പേര് എവിടെ പോയി?

    1. Adyam tittle add cheyyan vitt poyi ippo update cheythitund

Comments are closed.