നിലോഫർ 3 [night rider] 82

നിലോഫർ 3

Previous part

അന്ന് ഉമ്മ പറഞ്ഞതു പോലെ പിറ്റേ ദിവസം അവളെ കണ്ടു സംസാരിച്ചു solve ചെയ്യുവാൻ ഞാൻ തീരുമാനിച്ചു.  പിറ്റേ ദിവസം ഞാൻ നേരത്തെ എത്തിയിരുന്നു കോളേജിൽ.സ്റ്റുഡന്റ്‌സ് എല്ലാവരും വരുന്നെയുള്ളൂ. അവളെയും കാത്തു ഞാൻ ബൈക്കു പാർക്ക് ചെയ്യുന്ന സ്ഥലത്തു wait ചെയ്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കോളേജ് ഗേറ്റ് കടന്നു വരുന്നതാണ് ഞാൻ കണ്ടത്.ഞാനപ്പോൾ വേഗം അവളുടെ അടുത്തേക്ക് ചെന്നു.അപ്പോൾ അവൾ എന്തു വേണമെന്ന നോട്ടതോടെ എന്നെ നോക്കി

അവൾ: എന്തു വേണം??

ഞാൻ: എഡോ സോറി. നീ എന്റെ വീട്ടിലുള്ളവരെ പറഞ്ഞപ്പോൾ  അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞു പോയതാണ്.

അവൾ എന്നെ ഒന്ന് നോക്കി ഒന്നും പറയാതെ ക്ലാസ്സിലേക്ക് പോയി.പക്ഷെ ദേഷ്യമോ ഒന്നും കണ്ടിരുന്നില്ല.പിന്നെ ഞാനും അത്രക്കും മൈൻഡ് ചെയ്യുവാൻ പോയില്ല.എന്തായാലും പറയേണ്ടത് പറഞ്ഞല്ലോ. അപ്പോഴേക്കും എന്റെ മനസിൽ ഒരു അപകർഷതാബോധം വന്നു കൊണ്ടിരുന്നു. ചിലപ്പോൾ അവൾ rich ആയതുകൊണ്ട് നമ്മളെ പോലെയുള്ള മിഡ്‌ഡിൽ ക്ലാസ്സുക്കാരെ ചിലപ്പോൾ ഇഷ്ട്ടമായിലെങ്കിലോ.അതുകൊണ്ട് അങ്ങോട്ട് വല്ലാതെ മൈൻഡ് ചെയ്യണ്ട എന്നു ഞാൻ തീരുമാനിച്ചു.


ദിവസങ്ങളും മാസങ്ങളും കടന്നു പോയി.ക്ലാസ്സിലെ എല്ലാവരുമായിട്ടു നല്ല ഫ്രണ്ട്ഷിപ് ഉണ്ടാകിയെടുക്കുവാൻ പറ്റി.പെണ്കുട്ടികളുമായി നല്ല കമ്പനി ആയെങ്കിലും അവളോട്‌ മാത്രം ഞാൻ ഒരു അകലം പാലിച്ചു നിന്നു.ലാബ് വർക്കുകൾക്കോ അല്ലെങ്കിൽ പഠന സംബദ്ധമായ കാര്യങ്ങൾക്കു വേണ്ടി മാത്രമായിരുന്നു അവളോട്‌ സംസാരിച്ചിരുന്നത് പോലും.അതും അധികം സമായമൊന്നും എടുക്കാറില്ലായിരുന്നു.അവൾ എന്നോട് സംസാരിക്കാൻ വരുമ്പോൾ ഞാൻ എന്റെ അപകർഷതാബോധം കൂട്ടുപിടിച്ചു അവളിൽ നിന്നു ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്.


ഇങ്ങനെയൊക്കെ പോകുന്ന സമയത്താണ് ഞങ്ങളുടെ ആർട്‌സ് ഡേയും കോളേജ് ഫെസ്റ്റും ആരംഭിച്ചത്.പൊതുവെ നല്ല മടിയനായതിനാൽ ഞാൻ ഇൻഡോർ പരിപാടികളിൽ മാത്രം ശ്രദ്ധ കൊടുത്തു.വല്ല പാട്ടു പാടാനോ, ചിത്രം വരക്കാനൊക്കെ?. പരിപാടികൾ ഗംഭീരമായി നടന്നു കൊണ്ടിരുന്നു. ഞങ്ങളുടെ ആർട്‌സ് ഡേയുടെ രണ്ടാം ദിനം ഓഫ് സ്റ്റേജ് മത്സരങ്ങൾ ആയിരുന്നു. അവൾ പൊതുവെ സുന്ദരി ആയതിനാൽ ഒപ്പനക്ക് അവളെ മണവാട്ടി ആയി എടുത്തു. ഞാൻ സ്റ്റേജിൽ വായും നോക്കി നിക്കുന്ന സമയത്താണ് അവളുടെ ഒപ്പന ടീമിന്റെ പ്രോഗ്രാമാണ് അടുത്തത് എന്നു announce ചെയ്യുന്നത് കേട്ടത്.ആദ്യം ഞാൻ ഒന്ന് മടിച്ചെങ്കിലും ഒന്നു പോയി കണ്ടേക്കാം എന്നു വിചാരിച്ചു. ഞാൻ അവിടെ എത്തുമ്പോൾ ഏകദേശം അവരുടെ മത്സരം തുടങ്ങുവാൻ ആയിട്ടുണ്ടായിരുന്നു. അവരുടെ മത്സരം തുടങ്ങിയപ്പോൾ അവളെ ഒപ്പമുള്ള പെണ്കുട്ടികള് മണവാട്ടി ഇരിക്കുന്ന കസേരയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതാണ് കണ്ടത്.പെണ്ണിനെ നന്നായിട്ടൊന്ന് ഒരുക്കിയിട്ടുണ്ട്. എന്താപറയാ… ഇപ്പോൾ കണ്ടാൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ സൗന്ദര്യ തട്ടമിട്ടു വന്നിരുന്ന പോലെയുണ്ട്. അപ്പോൾ ഞാൻ വെറുതെയാണെങ്കിൽ പോലും ഒന്നു ആശിച്ചു പോയി. ഒരു വെള്ള മുണ്ടും വെള്ള കുർത്തയും ഒരു തലപ്പാവും ധരിച്ചു അവളുടെ അടുത്തു അവളുടെ കല്യാണ ചെക്കാനായിട്ടു ഇരിക്കുവൻ പട്ടിയിരുന്നെങ്കിൽ എന്നു?.വല്ലാത്ത ആഗ്രഹമായി പോയല്ലേ???. ഒപ്പന ഗംഭീരമായിട്ടു തന്നെ അവർ perform ചെയ്തു. അങ്ങനെ അടുത്ത സെക്ഷൻ ആണ്കുട്ടികളുടെ വട്ടപാട്ടു മത്സരമായിരുന്നു. പക്ഷെ അപ്പോഴാണ് ഒരു പ്രശ്നം വന്നത് . വട്ടപാട്ടിനു മണവാളനായി നിക്കേണ്ട ആള് എന്തോ ഒരു കാരണത്താൽ അവനു വരുവാൻ പറ്റിയില്ല. ഞങ്ങളുടെ dept മത്സരം ആയതിനാൽ വേറൊരാളെ കണ്ടെത്തുവാൻ ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണു അവരിൽ ഒരാൾ  എന്നെ കണ്ടത്.

9 Comments

  1. ❤❤❤❤

  2. എനിക്കും ഒരു കാര്യം പറയാനുണ്ട്, ഒരു 4,5 പേജ് ഒകെ എഴുതികൂടെ വായിച്ചു ഇങ്ങനെ വരുമ്പോ പെട്ടന്നു പേജ് തീരും അതു ഒരു സുഗം ഇല്ല ?
    കഥ അടിപൊളി ആയിട്ടുണ്ട് ബാക്കി പെട്ടന്നു വരട്ടെ ❤️❤️

    1. Ok.Thank you. അടുത്ത ഭാഗത്തിൽ കൂടുതൽ പേജ്‌ എഴുത്തുന്നതാണ്

    1. Thank you

  3. കൊള്ളാം പേജ് കൂട്ടി എഴുതൂ.

    1. Ok.Thanks

  4. വല്യപ്പൻ

    പേജ് കുട്ടി എഴുതുക

    1. അടുത്ത ഭാഗം ശ്രമിക്കുന്നതാണ്

Comments are closed.