നിലോഫർ 3 [night rider] 82

എന്തു പറയാനാ എനിക്കും പടച്ചവൻ അത്യാവശ്യം സൗന്ദര്യം തന്നതിന്നാൽ അവരുടെ ആവശ്യപ്രകാരം മണവാളൻ ആവേണ്ടി വന്നു. ആദ്യമൊക്കെ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും dept ന് നാണക്കേട് ആവും അതുപോലെ ഈ കുറഞ്ഞ സമയം കൊണ്ടു വേറെ ഒരാളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നുള്ളതുകൊണ്ടും എനിക്ക് അവസാനം നിർബന്ധത്തിനു വഴങ്ങി മണവാളൻ ആവേണ്ടി വന്നു.അങ്ങനെ അവർ എന്നെ ഡ്രസ് ചെയ്യുവാൻ കൊണ്ടു പോയി.നേരത്തെ പറഞ്ഞപോലെ നല്ലൊരു മുണ്ടും അതിനു മാച്ച് ആയിട്ടുള്ള ഒരു കുർത്തയും പിന്നെ ഒരു നല്ല ഡിസൈൻ ചെയ്ത ഒരു തലപ്പവുമായിരുന്നു എന്റെ വേഷം. അതിന്റെ കൂടെ നല്ലൊരു അത്തറും അവർ പുരട്ടി തന്നു എന്നെ അവർ സ്റ്റേജിലേക്ക് ആനയിച്ചു കൊണ്ടു വന്നിരുത്തി. വട്ടപാട്ടു നല്ല രീതിയിൽ തന്നെ തുടങ്ങി .ഞാനാണെങ്കിൽ മുഖത്തെ ടെൻഷൻ കാണിക്കാതിരിക്കാൻ ഒരു കൃതൃമ ചിരിയും സെറ്റ് ചെയ്തു കാണികളെയും നോക്കി ഇരുന്നു.അപ്പോഴാണ് ഞാൻ ഒരു അത്ഭുത പെടുത്തുന്ന കാഴ്ച കണ്ടത്. താനിട്ടിരിക്കുന്ന കോസ്റ്റുമോ സാരിയോ change ചെയ്യാതെ അവളും കാണികൾക്കിടയിൽ നിന്നു എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.അതും നല്ലൊരു പുഞ്ചിരിയും സെറ്റ് ചെയ്തു. അപ്പോൾ ഞാനും മുമ്പത്തേക്കാൾ നല്ലൊരു natural പുഞ്ചിരിയോടെ മനസിൽ നിന്നു വന്ന സന്തോഷം കൊണ്ട് അവളെനോക്കി വട്ടപാട്ടിന്റെ താളത്തിനനുസരിച്ചു ഇരുന്നു. അവളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലായപ്പോൾ അവൾ വേഗം തലയിൽ കയ്യും വെച്ചു ഒരു നാണത്തോടെ വേഗം അവിടെ നിന്നും അവാരുടെ changing റൂമിലേക്ക് ഓടി.ഓടുമ്പോൾ ഓന്നു തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി കൂടെ സമ്മാനിച്ചു പോയി.അവൾ ഓടി പോകുമ്പോൾ അവൾ ധരിച്ചിരുന്ന പാദസരത്തിന്റെ നാദം എന്റെ ചെവികളിൽ മുഴങ്ങി കേട്ടു. ഇതൊക്കെ മതിയായിരുന്നു കുറച്ചു നിമിഷം എനിക്ക് മനസു നിറഞ്ഞു ഹാപ്പി ആയി അവിടെ ഇരിക്കുവാൻ.

അങ്ങനെ എന്തുകൊണ്ടും അന്നത്തെ ആർട്‌സ് ഡേ സംഭവബഹുലമാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.


അന്നത്തെ പരിപാടിയെല്ലാം കഴിഞ്ഞു ഞാൻ ബൈക്കു പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുമ്പോഴാണ് അവൾ ഒരു കൂട്ടുക്കാരിയുമായി സംസാരിച്ചു നിക്കുന്നത് കണ്ടത്. ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നു.പെണ്ണിന് എന്തൊരു അഴകാണു പടച്ചോനെ.ആ നുണ കുഴിയൊക്കെ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. പെട്ടന്നാണ് അവൾ എന്നെ തിരിഞ്ഞു നോക്കിയത്. പെട്ടന്നായതുകൊണ്ടു എനിക്ക് മുഖം തിരിക്കുവാനും പറ്റിയില്ല. അവൾ പെട്ടന്നു കൂട്ടുകാരിയുടെ അടുത്തു നിന്നു എൻറെയടുത്തേക്കു ഓടി വരുവാൻ തുടങ്ങി. അവൾ കണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ വേഗം അവിടുന്നു പോകാൻ തുണിഞ്ഞപ്പോൾ അവൾ പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു.എന്നെ തിരിച്ചു നിർത്തി അവൾ എന്തോ പറയുവാൻ ആരംഭിച്ചു

അവൾ: അതേ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്

തുടരും

9 Comments

  1. ❤❤❤❤

  2. എനിക്കും ഒരു കാര്യം പറയാനുണ്ട്, ഒരു 4,5 പേജ് ഒകെ എഴുതികൂടെ വായിച്ചു ഇങ്ങനെ വരുമ്പോ പെട്ടന്നു പേജ് തീരും അതു ഒരു സുഗം ഇല്ല ?
    കഥ അടിപൊളി ആയിട്ടുണ്ട് ബാക്കി പെട്ടന്നു വരട്ടെ ❤️❤️

    1. Ok.Thank you. അടുത്ത ഭാഗത്തിൽ കൂടുതൽ പേജ്‌ എഴുത്തുന്നതാണ്

    1. Thank you

  3. കൊള്ളാം പേജ് കൂട്ടി എഴുതൂ.

    1. Ok.Thanks

  4. വല്യപ്പൻ

    പേജ് കുട്ടി എഴുതുക

    1. അടുത്ത ഭാഗം ശ്രമിക്കുന്നതാണ്

Comments are closed.