ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 4 (Pravasi) 1893

Part 4
അടുത്ത നിമിഷമവൾ ഇരുകൈ കൊണ്ടും അവനെ ചുറ്റി പിടിച്ചു കൊണ്ട് വട്ടം കറങ്ങി… അപ്രതീക്ഷിതമായി ഉണ്ടായ ആ നീക്കത്തിൽ നില തെറ്റി അതുൽ അവൾക്ക് മുകളിലൂടെ മറഞ്ഞു… അതോടൊപ്പം തന്റെ പുറകിൽ അതിശക്തമായ ഒരു ചവിട്ട് കൂടി അതുലിനു കിട്ടി…

തെറിച്ചു വീണ അതുലിന്റെ വായിലേക്കും മൂക്കിലേക്കും എല്ലാം കൊഴുത്ത ചെളിയും മണ്ണും വെള്ളവും കലർന്ന മിശ്രിതം കയറാൻ തുടങ്ങിയപ്പോൾ താൻ ചതുപ്പിലാണ് വീണത് എന്ന് അയാൾക്ക് മനസിലായി…

പിടഞ്ഞു കര കയറാൻ ശ്രമിക്കും തോറും താൻ ചെളിയുടെ ആഴങ്ങളിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് അതുൽ പേടിയോടെ അറിഞ്ഞു…

ചെളിയുടെ പ്രെഷർ കൊണ്ട് അതുലിന്റെ ശക്തി മുഴുവൻ ക്ഷയിച്ചു കൊണ്ടിരുന്നു…. എങ്കിലും അതുൽ രണ്ടു മിനിറ്റുകൾ എങ്കിലും പരമാവധി ശ്രമിച്ചു അതിൽ നിന്നും ഒരു കച്ചി തുരുമ്പിലെങ്കിലും പിടിച്ചു രക്ഷപെടാൻ….

പതിയെ അതുലിന്റെ ശരീരത്തിലെ ഓക്സിജൻ ലെവൽ താഴ്ന്നു കൊണ്ടിരുന്നു… അതിനാൽ അയാളുടെ രക്ഷപെടാനും അനങ്ങാനുമുള്ള കഴിവ് കുറഞ്ഞു കുറഞ്ഞു അതുൽ ചെളിയിൽ ആഴ്ന്ന് പോയ് കൊണ്ടിരുന്നു….

പെട്ടന്ന് ഒരു കൈ അതുലിനെ ചുറ്റി പിടിച്ചു… അവസാന ശ്രമം എന്ന നിലയിൽ അതുലും ആ കയ്യുടെ ഉടമയെ പരമാവധി ശക്തി ഉപയോഗിച്ചു പിടിച്ചു രക്ഷപെടാൻ ശ്രമിച്ചു…

അതുലിന്റെ കയ്യിൽ തടഞ്ഞത് കാട്ടുവള്ളികളും ഇലകളും ചേർന്നുള്ള ആവരണത്തിൽ ആയിരുന്നു… അത് പാതി കീറി അതുലിന്റെ കയ്യിൽ പെടുമ്പോളേക്ക് ആ കൈ അതുലിനെ മുകളിലേക്ക് പൊക്കി….

മുകളിലേക്ക് ഉയരും തോറും തന്റെ ശരീരത്തിൽ ആ ചതുപ്പ് ചെലുത്തുന്ന പ്രെഷർ കുറഞ്ഞു വരുന്നത് അയാൾക്ക് അനുഭവപ്പെട്ടത്തോടെ അതുൽ അല്പം ശാന്തനായി… പതിയെ അയാളുടെ തല ചെളിയുടെ മുകളിലെത്തി…

മൂക്കിൽ ചെളി അടിഞ്ഞത് കൊണ്ട് വായ് കൊണ്ട് ശ്വാസം ഗാഢമായി ഉള്ളിലേക്ക് വലിച്ചു കുറെയേറെ ചുമച്ച ശേഷമാണ് അതുൽ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നത്….

ആദ്യ വീഴ്ചക്ക് ഒപ്പം തന്നെ അതുൽ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു…. എങ്കിലും അതിനിടെ തന്നെ അല്പം ചെളി കണ്ണുകളിൽ പോയത് കൊണ്ട് ചെറിയ നീറ്റൽ തോന്നി അതുലിനു.. പക്ഷേ അയാളിലെ പോരാളി തളരാതെ ബദ്ധപ്പെട്ട് കണ്ണുകൾ തുറന്നു…

ചുറ്റിലുമുള്ള കാഴ്ചകൾ തലച്ചോറിലേക്ക് എത്തിയപ്പോൾ അതുൽ കാണുന്നത് തന്നെ സ്വന്തം ശരീരത്തോട് ചേർത്തു പിടിച്ചിട്ടുള്ള ആ സ്ത്രീയെ തന്നെയാണ്….

അവരുടെ ഒരു കയ്യിൽ നിന്നും ചെറിയ ചരട് മുൻപ് അമ്പ് തറച്ച മരത്തിലേക്ക് ചുറ്റിയിരിക്കുന്നു… മറുകൈ കൊണ്ട് അവർ അതുലിനെ ചേർത്തു പിടിച്ചിട്ടുണ്ട്…

അപ്പോളാണ് അതുലിനു മനസിലായത് മരണ വെപ്രാളത്തിൽ തന്റെ കൈകൾ പിടിച്ചത് ആ സ്ത്രീയുടെ മാറിൽ അണിഞ്ഞ വള്ളികളും ഇലകളും കൊണ്ടുള്ള വസ്ത്രത്തിലാണ് എന്ന്…

Updated: December 31, 2021 — 8:23 pm

7 Comments

  1. ലേറ്റ് ആയി വായ്ക്കാൻ.

    സംഭവം എന്നത്തേയും പോലെ പൊളിച്ചടുക്കി. അടുത്ത ഭാഗം പെട്ടന്ന് തരണം ?. എക്സാം ആണ് ചിലപ്പോ വായിക്കാൻ വൈകുമായിരിക്കും… എന്നാലും.

    നിലാ അതുൽ പ്രണയം കാണാൻ കാത്തിരിക്കുന്നു ?❤

  2. നിധീഷ്

    ♥♥♥♥

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി ചേട്ടോ ?

    ഇങ്ങള് പിന്നെയും സസ്പെൻസ് ഇട്ട് കളിക്കുവാണോ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി♥️.അടുത്ത ഭാഗം തിരക്കുകൾ ഇല്ലെങ്കിൽ കുറച്ച് പേജ് കൂട്ടി പെട്ടെന്ന് തരുവോ?

    Waiting for next part
    സ്നേഹം മാത്രം???

  4. മാനെ…. വായിക്കാൻ ഇത്തിരി വൈകിപ്പോയി എന്നതിൽ ക്ഷമിക്കുക…..അക്ഷരങ്ങൾ അത് വായിക്കാൻ അറിയാവുന്നവരുടെ എല്ലാവരുടെയും കൂടി ആണെങ്കിലും, അത് ഒരു വ്യക്തിയുടേത് മാത്രമായി അറിയപ്പെടുന്നത് അതിനെ അയാൾ അടുക്കിവക്കുന്നതിന്റെ രൂപവും മനോഹാരിതയും മറ്റുള്ളവരുടെതിൽ നിന്നും വ്യത്യസ്തം ആകുമ്പോൾ ആണ്….
    ആ കാര്യത്തിൽ നിങ്ങൾക്ക് വായനക്കാരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ട്…

    ‘The one and only king,with a pen ‘

    കഴിഞ്ഞ ഭാഗം വായിച്ചു നിർത്തുമ്പോൾ, പറഞ്ഞിരുന്നെങ്കിൽ പോലും വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു….ഇപ്പോഴാണ് അതൊന്നു മാറിയത്…. എങ്കിലും അവസാന ഭാഗം……. അവൾ ചതിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു….

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ…. ?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. അദ്വൈത്.

    Hello Pravasi Bro

    ഞെട്ടിച്ചു കളഞ്ഞു കെട്ടോ… പറഞ്ഞതു പോലെ തന്നെ രണ്ടാം തിയതി തന്നെ വന്നു അതുലിനെ രക്ഷിച്ചല്ലോ?! കുറച്ചു നേരത്തേക്ക് എങ്കിലും നീ ഫീൽ ഗുഡ് മൊമെൻ്റ്സ് ഉണ്ടായിരുന്നു കാര്യം അവസാനം കളഞ്ഞു കുളിച്ചെങ്കിലും. സാരമില്ല ചങ്കിടിപ്പോടെ അടുത്ത അദ്ധ്യായം വരെ കാത്തിരിക്കാൻ എന്തെങ്കിലും വേണമല്ലോ?.

    നിലാ ആ പേരും ആ പേരിലേക്ക് ലോപിച്ച് വന്നതും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതുപോലെ ഭാഷയുടെ പരിമിതികൾ അവർ മറീകടക്കുന്നതും. എന്റെ break finished.

    Thank you very much for such a lovely episode. Really looking forward to the next part.

    ❤️ Happy New Year, with prosperity, joy, peace and love and loads of laughter in your life .

  6. ആരിത് പ്രവാസിയോ . കുറേ ആയല്ലോ കണ്ടിട്ട് …

  7. Nice story bro

Comments are closed.