✨️❤️ശാലിനിസിദ്ധാർത്ഥം❤️✨️ [??????? ???????? ] 243

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

ഡാ മോനു എഴുനേറ്റേ… വേഗം എഴുനേൽക്ക്…. ഇന്ന് നിനക്ക് കോളേജിൽ പോകേണ്ടതല്ലേ…”


രാവിലെ സിദ്ധാർഥിന്റെ മുറിയിലേക്ക് കേറി വന്ന സിത്താര, ബെഡിൽ തലവഴിയേ മൂടിപ്പുതച്ചു കിടക്കുന്ന സിദ്ധാർഥിനെ കുലുക്കി വിളിച്ചു…. “ ങ്ങും… ഛെ നീയിതെവിടെ പോവുകയാണടീ…അങ്ങനെയൊന്നും നീയിപ്പോൾ പോയാൽ ശരിയാവില്ല…നിന്നോട് ഞാനും കൂടെ വരാമെന്ന് പറഞ്ഞതല്ലേ…. “

‘ഓഹോ അതുശെരി എന്റെ അച്ചൂട്ടൻ സ്വപ്നം കാണുവാണല്ലേ…. അതും ഏതോ ഒരു പെണ്ണുമായിട്ട്…. ചേച്ചി ഇപ്പോൾ ശരിയാക്കി തരാം ‘….

സിത്താര ഒരു കള്ളച്ചിരിയോടെ മുറിക്ക് പുറത്തേക്കിറങ്ങി. എന്നിട്ട് അവൾ നേരെ അടുക്കളയിലേക്ക് പോയി….

“അമ്മേ, തണുത്ത വെള്ളം ഉണ്ടോ, ഫ്രിഡ്ജിൽ ….” അരി വാർക്കാൻ അരിക്കലം അടുപ്പിൽ നിന്ന് മാറ്റുകയായിരുന്ന അമ്മ സത്യഭാമയോട് അവൾ ചോദിച്ചു…

“ആ കാണും… അല്ല നിനക്കെന്തിനാ ഇത്ര രാവിലെ തണുത്ത വെള്ളം…?” സത്യഭാമ അവളെ സംശയഭാവത്തിൽ നോക്കി. “അതോ… അത് അമ്മേടെ പുന്നാര മോൻ ഇത് വരെ ഉണർന്നിട്ടില്ല….. അവനെ ഉണർത്താൻ വേണ്ടിയാണ്….. ഏതെങ്കിലും പരാതി ഉണ്ടോ അമ്മയ്ക്ക്……?” ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളത്തിന്‍റെ ബോട്ടിലെടുത്തു കൊണ്ട് സിത്താര മറുപടി നൽകി.

വെള്ളമെടുത്ത് , തിരികെ സിദ്ധാർഥിന്റെ മുറിയിലേക്ക് പോകാനൊരുങ്ങിയ അവളെ സത്യഭാമ തടഞ്ഞു…. “നീയിവിടെ നിൽക്ക് ഞാൻ പോയി അവന്റെ ഉറക്കം മാറ്റിയിട്ട് വരാം…. പകരം നീ ആ അരി വാർത്തു വെക്ക്…” “അയ്യോ അമ്മേ അതൊന്നും എനിക്ക് പറ്റിയ പണിയല്ല…കോളേജിൽ പോകുന്ന ഞാനെന്തിനാ അതൊക്കെ ചെയ്യുന്നത്.. എനിക്കെങ്ങും വയ്യ…” അവൾ ചിന്നുങ്ങി.

“മര്യാദയ്ക്കു ചോറ് വാർക്കടി പെണ്ണേ…. കെട്ടിച്ചു വിടാറായി… എന്നിട്ടും അവളുടെ ഒരു മടി കണ്ടില്ലേ… നാളെ വേറൊരു വീട്ടിൽ പോയി നിൽക്കുമ്പോ അവിടെയുള്ള വീട്ടുകാരെ കൊണ്ട് നീ പറയിക്കരുത്…” സത്യഭാമ കൂടുതലൊന്നും പറയാൻ നിൽക്കാതെ സിദ്ധാർഥിന്റെ മുറിയിലേക്ക് പോയി.

സത്യഭാമ, സിദ്ധാർഥിന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ഗാഢമായ ഉറക്കത്തിലായിരുന്നു…. “ ചെക്കൻ രാവിലെ നല്ല ഉറക്കത്തിലാണല്ലോ…. സമയമാണെങ്കിൽ ഏട്ടും കഴിഞ്ഞു… അച്ചൂട്ടന് കോളേജിൽ ചേരാനുള്ള ദിവസമാണിന്നു… ഇങ്ങനെ വിട്ടാൽ ശരിയാവില്ല….” എനിങ്ങനെ ചിന്തിച്ചു കൊണ്ട് സത്യഭാമ സിദ്ധുവിന്റെ അടുത്തിരുന്നു അവന്റെ നെറ്റിയിൽ തലോടി… “ മോനേ, സിദ്ധു… നേരമെത്രയായി എന്നറിയോ…. എണീക്ക്…. നിനക്ക് കോളേജിൽ അഡ്മിഷൻ എടുക്കണ്ടേ…?”

“നീയെന്തിനാ എന്റെ നെറ്റിയിൽ തൊടുന്നത്….???” നീ ഐസ്ക്രീം കഴിക്ക്. എന്നിട്ട് നമ്മൾക്ക് സിനിമയ്ക്ക് പോകേണ്ടതല്ലേ… ചേച്ചിയും, അച്ഛനും വീട്ടിൽ എത്തുന്നതിനു മുൻപ് എനിക്ക് വീട്ടിൽ എത്താനുള്ളതാ…” കട്ടിലിൽ കിടക്കുകയായിരുന്ന സിദ്ധാർഥ് പിറുപിറുത്തു.

13 Comments

  1. Characters ne o mm u vektham akkithanlla nanayirunu .ithu vayicha poo ntho oru misssing in polle.?
    Nthayalum adutha part vayikumboo set avumm Anu vicharikunu ???

  2. Adipoli…waiting for nxt part

  3. എവിടെയോ എന്തോ തകരാറുപോലെ ഒന്നും മനസിലായില്ല.. ❤

    1. Oh no ?

  4. Good ❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

  5. അവസാനം വന്നു അല്ലേ?,
    ബാക്കി വായിച്ചിട്ട് പറയാം ✌?

    1. കഥയെ കുറിച്ച് വിലയിരുത്താൻ ഇനിയുളള ഭാഗങ്ങൾ കൂടെ വായിക്കേണ്ട വരും❕
      3 വർഷം മുൻപ് സിദ്ധാർഥിന്റെ ജീവിതത്തിൽ നടന്ന കാര്യവും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും അറിയുവാൻ കാത്തിരിക്കുന്നു✌?
      Waiting for next part ❤️

      1. Ok താങ്ക്സ് ❤️
        അധികം വൈകാതെ അടുത്ത പാർട്ട്‌ ഇടാൻ ശ്രെമിക്കാം ?

    2. യാ വന്നു.. ?ഞാനും ഇപ്പോഴാ കണ്ടത്… ?

Comments are closed.