ഡെറിക് എബ്രഹാം 19 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 160

ഡെറിക് എബ്രഹാം 19
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

 

ജൂഹിയുടെയും കീർത്തിയുടെയും അരിശം കണ്ടിട്ട് , ഞെട്ടൽ മാറാതെ ആദി കുറേ സമയം തരിച്ചിരുന്നു…

“ആദീ…..”

“ടീ…..ആ പോയതാരാ….? “

“ഏത്…?

ജൂഹിയും കീർത്തിയുമല്ലാതെ വേറെയാരാണ് ?

നിനക്ക് വട്ടായോ ചെക്കാ…? “

“അല്ലാ…അതെന്റെ കുട്ടികളല്ല…

അവർക്കിങ്ങനെയൊന്നും പെരുമാറാൻ അറിയില്ല…”

“അതൊന്നും നീയത്ര ഗൗരവമായി കാണേണ്ടടോ…

അവരെ പറഞ്ഞിട്ടും കാര്യമില്ല… അതിറ്റിങ്ങൾക്കും മടുത്തു കാണും…

നമ്മളെ പോലെയല്ലല്ലോടാ അവർ…

കൊച്ചു കുട്ടികളല്ലേ…”

“അതൊക്കെ നീ പറയുന്നത് ശരിയാണ്…

എന്നാലും , ഇതെന്റെ ജൂഹിയും കീർത്തുയുമല്ല…അവരിങ്ങനെയൊന്നും ഒരിക്കലും ചെയ്യില്ല…”

“ഹാ… എന്നാൽ അത് അവരായിരിക്കില്ല….വേറെ ആരെങ്കിലുമായിരിക്കും…

നമുക്ക് അന്വേഷിക്കാം…”

അത് കേട്ട് അവനവളെ കണ്ണ് തുറിച്ചു നോക്കി…

“അല്ല പിന്നെ….

കുറേയായി സഹിക്കുന്നു…

വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം…”

“നിന്റെച്ഛൻ നാരായണനാണ് അടിച്ചത്…

ഞാനല്ല…”

“ടാ..എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ ? “

“ഹാ… അങ്ങട് സഹിച്ചോ…

ജീവിതത്തിലിത് വരെ കുടിക്കാത്ത എന്നെ വാക്കുകൾ കൊണ്ടെങ്കിലും നശിപ്പിക്കാൻ ശ്രമിച്ചാലുണ്ടല്ലോ….

കൊല്ലും ഞാൻ….”

“ഹാ… ഇനി ഞാനായിട്ട് ഒന്നും മിണ്ടുന്നില്ല…

പൊലീസായപ്പോൾ കുറച്ചൊക്കെ ബോധം വന്നുവെന്നാണ് കരുതിയത്..

എവിടെ….

പട്ടിയുടെ വാലിപ്പോഴും….”

“ടീ…. മതി… മതി….

ഇന്നലെ വരെ , ഞാൻ നല്ലൊരു മനുഷ്യനായിരുന്നു… നീ വന്നപ്പോൾ പോയി…എല്ലാം പോയി….

തനി കൂതറയായിപ്പോയി…”

“ഹാ…. ഇനിയെല്ലാം എന്റെ തലയിലിട്…”

“ഞാനൊന്നും പറഞ്ഞില്ല എന്റെ പൊന്നേ…

ഒന്ന് ക്ഷമിക്ക്…”

“ഹ്മ്മ്മ്…. അതാണ് നിനക്ക് നല്ലത് “

“ചാന്ദൂ…എന്നാലും ഇവരെന്താടീ ഇങ്ങനെ….? “

അവൻ വീണ്ടും അത് തന്നെ ചിന്തിച്ചു കൊണ്ടേയിരുന്നു…

“ടോ.. ഞാനൊരു കാര്യം പറയട്ടെ…

കടിച്ചു കീറാൻ വരരുത്..”

“ഹാ….”

“നമുക്കവരെയൊന്ന് പുറത്ത് കൊണ്ട് പോയിക്കൂടേ…പറ്റുമെങ്കിൽ സിനിമയ്ക്ക് തന്നെ….

അവർ ആഗ്രഹിക്കുന്നത് , ആഗ്രഹിച്ച സമയത്ത് തന്നെ ചെയ്തു കൊടുക്കുമ്പോൾ മാത്രമേ അതിന് മൂല്യമുണ്ടാകൂ ആദീ…

കുറേ കാലത്തിന് ശേഷം ചെയ്തിട്ട് ഒരു കാര്യവുമില്ല…

ഇങ്ങനെ കൂട്ടിലിട്ട പോലെ നിന്നിട്ട് അവർക്കും തല പെരുകുന്നുണ്ടാകും….”

“ടോ…ഞാൻ പറയേണ്ടതുണ്ടോ….

തനിക്കറിയില്ലേ അവരെയും കൊണ്ട് പുറത്ത് പോയാലുള്ള പ്രശ്നം…

അതും ഈ സമയത്ത്…

സ്റ്റീഫൻ എന്നേയും തേടി കലിതുള്ളി നടക്കുന്നുണ്ടാകും…

ഈ സമയത്ത് അവന്റെ വായിലിട്ട് കൊടുക്കുകയാണോ വേണ്ടത്….? “

“ആദീ….ഇതൊന്നും അറിയാഞ്ഞിട്ടല്ല…

നീ ഇതൊക്കെ എന്നോടാണ് പറഞ്ഞതെങ്കിൽ അതെനിക്ക് മനസ്സിലാക്കാം…

പക്ഷേ, അത് പോലെയല്ല കുട്ടികൾ…

Updated: September 1, 2021 — 10:45 pm

16 Comments

  1. bro avarude love success aavanam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് നോക്കാം ബ്രോ ❤️❤️
      താങ്ക്സ് ❤️

  2. പാവം പൂജാരി

    വല്ലാത്തൊരു ഭാഗത്തു കൊണ്ട് പോയാണ് ഈ ഭാഗം നിർത്തിയത്.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ…
      Thanks for ur support❤️

  3. Chandnikum kuttyolkum kanakkinu cheetha ethavasthelaayalum uncle oo aadiyo aarayaalum paranhirikkanam ellel nhn eni eth vayikkoola sure✌ raksha peduanel

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???
      നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം…
      ആദ്യം രക്ഷപ്പെടുമോ എന്ന് നോക്കാം ??

      കാത്തിരിക്കാം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  4. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. Karyangal ingane oke anenkilum ithil oralude polum jeevan pokaruth kollanda tto pls pls avar ellavarum rekshapedatte aadhi avare upadravichthil revenge edukatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????
      രോദനം ??
      ജനിച്ചാൽ എല്ലാവരും മരിക്കില്ലേ ??

      നോക്കാന്നേ….
      സ്നേഹം ♥

  6. e bhagavum pwolichu
    adutha part pettann tharanetto

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഉടനെ വരും ബ്രോ ❤️❤️
      താങ്ക്സ് ❤️

  7. വേണ്ട നടേശ കൊല്ലണ്ട

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നോക്കാം ഉത്തമാ ?❤️

Comments are closed.