ദേവൂട്ടി 3
Author : Ambivert | Previous Part
അങ്ങനെ ഇഷ്ടം തുറന്ന് പറയാൻ ഒരു അവസരം നോക്കി ഞാൻ നടന്നു
ക്ലാസ് ടൈമിംഗ് ആയിരുന്നു പ്രധാന പ്രശ്നം. എത്ര നോക്കിയിട്ടും ഒരു അവസരം ഒത്തു കിട്ടിയില്ല
എനിക്കാണെങ്കിൽ നിൽക്ക കലി ഇല്ലാത്ത അവസ്ഥ ആയി ഇനിയും ഇത് പറയാതെ ഒരു ദിവസം പോലും മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ
അവസാനം ഞാൻ ഒരു തീരുമാനം എടുത്തു കോളേജ് വിട്ട് അവർ ബസ് കയറാൻ പോകുന്ന ടൈമിൽ കുറച്ച് സമയം കാത്തു നിന്നാൽ അവളെ വിളിച്ചു മാറ്റി നിർത്തി കാര്യം പറയാം
എന്നിട്ട് അവരുടെ ബസിന് തന്നെ പോവുകയും ചെയ്യാം എന്നു.
പക്ഷെ അവരുടെ ബസിന് പോകുകയാണെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോസ്റ്റ് ആകും അതുകൊണ്ട് ഞാൻ ഒരു ഫ്രണ്ടിനെ കൂടി എനിക്ക് കൂട്ടായി നിർത്താം എന്നു വിചാരിച്ചു
അങ്ങനെ പിറ്റെ ദിവസം വൈകുന്നേരം അവരുടെ ക്ലാസ് കഴിയുന്നത് വരെ നമ്മൾ കാത്തു നിന്നു
അവസാനം അവരുടെ ക്ലാസ് കഴിഞ്ഞതും അവൾ കൂട്ടുകാരുടെ കൂടെ നടന്നു വരുന്നത് കണ്ടു എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ അവളെ വിളിച്ചു
പൂജ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് എന്നു പറഞ്ഞു
അവൾ വന്നു എന്റെ ഹൃദയം ചെണ്ട കോട്ടും പോലെ ആയിരുന്നു അവളുടെ മുഖത്തേക് നോക്കാൻ ഞാൻ നന്നേ പാടുപെട്ടു
അവസാനം എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് ഞാൻ പറഞ്ഞു എനിക്ക് തന്നെ ഭയങ്കര ഇഷ്ടം ആണ് ഐ ലവ് യു…..!
ഇത് കേട്ടതും അവൾ പുരികം ഉയർത്തി എന്നെ നോക്കി എന്നിട്ട് ഒന്നും പറയാതെ നടന്നു ബസിലേക് പോയി
ഞാൻ ഇഷ്ടം തുറന്ന് പറഞ്ഞ സമാധാനത്തിൽ ആയതുകൊണ്ട് അവൾ ഒന്നും പറയാത്തത് അന്ന് എനിക്ക് ഒരു പ്രശ്നം ആയി തോന്നിയില്ല
ഞാൻ മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ച സമാധാനത്തിൽ വീട്ടിലേക് പോയി
തിരക്കുകൾക്കിടയിൽ ഇന്നാണ് വായിക്കാൻ സാധിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.


Jo bro
കൊള്ളാം നല്ല തുടക്കം പേജിന്റെ എണ്ണം കൂട്ടണം അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
Thanks sanju bro
Nannayittund. Page kootti ezhuthan sremikku. Adutha partinaay waiting…
Thank u dr
Bro
നന്നായിട്ടുണ്ട്♥️..വരികൾക്ക് നല്ല ഫ്ലോ ഉണ്ട്.പേജ് കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായേനെ.
Waiting for next part?
Thank u bro
??
?