ദേവൂട്ടി 3❣️[Ambivert] 245

Views : 14606

ഉടനെ തന്നെ മിസ്സിന്റെ മറുപടി എത്തി
“എന്തിന് തനിക്ക് വേണെമെങ്കിൽ മതി എനിക്ക് വേറെ പ്രശ്നം ഒന്നും ഇല്ല “എന്ന്.

അതിൽ ഒട്ടും ഒരു ആത്മാർത്ഥത എനിക്ക് ഫീൽ ചെയ്തില്ല

അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞു മിസ്സേ അത് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിന്റെ ദേഷ്യത്തിന്റെയും വിഷമത്തിന്റെയും പുറത്ത് പറ്റിപോയതാണെന്നു സങ്കടത്തോട് കൂടി  പറഞ്ഞു .

അതിൽ മിസ്സ്‌ വീണു. മിസ്സിന്റെ മുഖം പതിയെ തെളിയാൻ തുടങ്ങി. ചെറിയ ഒരു ചിരിയോട് കൂടി മിസ്സ്‌ ചോദിച്ചു ഈ ചെറിയ പ്രായത്തിൽ എന്ത് പ്രശ്നം ആടോ തനിക്. “എന്നോട് പറയടോ ” ഞാൻ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന്.

അതിന് എതിരു പറഞ്ഞാൽ മിസ്സ്‌ വീണ്ടും പിണങ്ങിയാലോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല.

ഉടനെ മിസ്സ്‌ പറഞ്ഞു അതെന്താടോ എന്നോട് പറയില്ല എന്നുണ്ടോ?

ഞാൻ പറഞ്ഞു ഇല്ല മിസ്സേ അത് അത്ര വല്യ കാര്യം ഒന്നും അല്ല
മിസ്സിന് അറിയണം എന്ന് നിർബന്ധം ആണെങ്കിൽ ഉച്ചക്ക് ലൈബ്രറിയിൽ വന്നാൽ പറയാം എന്ന് പറഞ്ഞു

മിസ്സ്‌ ലൈബ്രറിയിലേക് ഇത് കേൾക്കാൻ വരില്ല എന്നാണ് ഞാൻ വിചാരിച്ചത്. അതുകൊണ്ടാണ് ലൈബ്രറി പറഞ്ഞത്.

ഉടനെ തന്നെ മിസ്സ്‌ ഓകെ ഞാൻ വരാം എന്ന് പറഞ്ഞു
ഞാൻ പെട്ട അവസ്ഥയിലും ആയി

അങ്ങനെ ഉച്ചക്ക് ലൈബ്രറിയിൽ ഞാൻ എത്തി കുറച്ച് കഴിഞ്ഞ് മിസ്സും വന്നു
എന്നെ നോക്കി കൈ ഒന്നു കാണിച്ചു
ഞാൻ തിരിച്ചു ഒന്നു പുഞ്ചിരിച്ചു
എന്റെ മുന്നിലെ ചെയറി ൽ ആയി മിസ്സ്‌ ഇരുന്നു കുറച്ച്  എല്ലാം ചോദിച്ചു

അതിന് ശേഷം “എന്താണ് തന്റെ വിഷമം അത് കേൾക്കട്ടെ” എന്ന് പറഞ്ഞു
ഞാൻ അങ്ങനെ പൂജയുമായി ഉണ്ടായതെല്ലാം മിസ്സിനോട് പരഞ്ഞു

ഇതെല്ലാം കേട്ടപ്പോൾ മിസ്സ്‌ ഊറി ചിരിക്കാൻ തുടങ്ങി ഞാൻ ആണെങ്കിൽ പണ്ടാരം വേണ്ടായിരുന്നു എന്ന അവസ്ഥയിലും ആയി.

പിറ്റേന്ന് മുതൽ മിസ്സ്‌ ക്ലാസ്സിൽ വന്നാൽ എന്റെ അടുത്ത് വരാനും സംസാരിക്കാനും ഒക്കെ തുടങ്ങി. പിണക്കം എല്ലാം മാറി. ഞാൻ  പതിയെ പൂജയെ മറന്നുകൊണ്ടിരുന്നു എന്നാലും   ഇടയ്ക്ക് ഇടയ്ക്ക് അവളുടെ ആ മുഖം എന്നെ തളർത്തിക്കൊണ്ടിരുന്നു…….. !

തുടരും…….

Recent Stories

The Author

Ambivert

14 Comments

  1. തിരക്കുകൾക്കിടയിൽ ഇന്നാണ് വായിക്കാൻ സാധിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤❤❤

    1. Jo bro❣️

  2. കൊള്ളാം നല്ല തുടക്കം പേജിന്റെ എണ്ണം കൂട്ടണം അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. Thanks sanju bro❣️

  3. Nannayittund. Page kootti ezhuthan sremikku. Adutha partinaay waiting…

    1. Thank u dr❣️

  4. നിധീഷ്

    ❤❤❤❤❤

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട്♥️..വരികൾക്ക് നല്ല ഫ്ലോ ഉണ്ട്.പേജ് കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായേനെ.

    Waiting for next part💞

    1. Thank u bro❣️

    1. ❣️❣️

  6. 🖤❤

    1. ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com