നന്ദിത❤️ടീച്ചർ [ആദിശേഷൻ] 84

നന്ദിത❤️ടീച്ചർ

Author :?????

 

നന്ദിത… നന്ദിത ടീച്ചർ..

പലർക്കും അറിയില്ല ഇവർ ആരാണെന്ന്.? ഒരുപാട് ആൾക്കാർ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് ആരാ നന്ദിത?
കുറെ ആയി ഇവിടെ വായന തുടങ്ങിയിട്ട്… അന്ന് മുതൽ കരുതുന്നു നന്ദിതയെ കുറിച്ച് എനിക്ക് അറിയുന്നത്, എന്റെ ചെറിയ അനേഷണങ്ങളിൽ കണ്ടെത്താനായത് നിങ്ങളിലേക്ക് എത്തിക്കാൻ. പലരോടും കടപ്പാട് ഉണ്ട് അതിന്. ആ വിവരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
കുറച്ചു നീളം കൂടിയ എഴുത്ത് ആണ്. സമയമുള്ളവർക്കും അറിയാൻ താല്പര്യം ഉള്ളവർക്കും വായിക്കാം അഭിപ്രായം പറയാം, ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും പറയാം..
ഇതിൽ കൂടുതൽ ആർക്കെങ്കിലും അറിയാമെങ്കിൽ എനിക്കും കൂടി ആ വിവരങ്ങൾ പറഞ്ഞു തരുവാൻ അഭ്യർത്ഥിക്കുന്നു..

❤നന്ദിത❤

മറ്റേതു ശരാശരി പെൺകുട്ടികളെപോലെയും സാധാരണമായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും.പ്രീഡിഗ്രി കാലയളവിൽ നിറമുള്ള കലാലയ ജീവിതം ആസ്വദിച്ച നന്ദിത ബിരുദത്തിനു ചേർന്നതോടുകൂടി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വയം തീർത്ത മൗനത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ടുതുടങ്ങി. ഹോസ്റ്റൽ മുറിയുടെ ചുവരുകള്‍ക്കുള്ളിലിരുന്ന് നന്ദിത തന്റെതായ പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഗോപ്യമായ ഒരു ലോകം തീർത്തെടുക്കാൻ തുടങ്ങി.അവിടെ തുടങ്ങുന്നു യഥാർത്ഥ നന്ദിതയുടെ കഥ.കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസറായ ഡോ. കെ. ബൈജു തന്റെ ലേഖനത്തില്‍ നന്ദിതയുടെ മാനസികാവസ്ഥാന്തരങ്ങളെ കുറിച്ച് വെളിപ്പെടുത്തുംവരെ നന്ദിതയുടെ സുഹ്യത്തുക്കളോ ബന്ധുക്കളോപോലും അത് മനസ്സിലാക്കിയിട്ടുണ്ടാവില്ല.അതിങ്ങനെയാണ്…
കോഴിക്കോട് ഫറൂക്ക് കോളജിന്റെ ഹോസ്റ്റസ്റ്റൽറൂമിലിരുന്ന് പ്രണയത്തിന്റെ മേച്ചില്പുറങ്ങൾ തേടുമ്പോൾ,ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (Bipolar Affective Disorder or Manic-Depression) എന്ന മാനസികരോഗത്തിലേക്ക് താൻ വഴുതി വീഴുകയാണന്ന് നന്ദിതപോലും അറിഞ്ഞിരുന്നില്ല.ഒരുപക്ഷേ ഉന്മാദം(Mania), വിഷാദം(Depression)എന്നീ അവസ്ഥകള്‍ മാറിമാറി മനസ്സിനെ കീഴ്പ്പെടുത്തുന്ന സങ്കീർണ്ണമായ ഈ അവസ്ഥ ആരിലും മാനസികരോഗമന്ന ഒരു ചിന്തയെ ജനിപ്പിക്കില്ല. അതുതന്നയാണ്‌ ഈ അവസ്ഥയുടെ ഭീകരതയും.സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല.ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരമായ കാര്യങ്ങൾ പോലും എഴുതി നിറക്കുകയും,എന്ത് സാഹസിക പ്രവർത്തിയും ചെയ്യാനുള്ള ധൈര്യവും തന്റേടവുമുള്ള ഉന്മാദ അവസ്ഥയും, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരോടും സംസാരിക്കാതെ മൗനത്തിന്റെ അഗാധതയിലേക്ക് ചേക്കേറുന്ന വിഷാദാവസ്ഥയും ഇവരില്‍ കാണുന്ന സവിശേഷതയാണ്.നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കടുത്തപക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കുകയോ അപമാനപ്പെടുത്തുകയോ അല്ലങ്കിൽ സ്വയം ശിക്ഷിച്ച് പ്രതികാരത്തിന്റെ ഉൾത്തടങ്ങളിലൂടെ ഊളിയിട്ട് മരണത്തിന്റെ ഈറൻ വൈലറ്റുപൂക്കൾ തേടിപോകുകയോ ചെയ്യുന്നവരായ് തീരുന്ന വളരെ അപകടകരാമായ ഒരു അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നു.
ഫറൂക്കിലെ കലാലയജീവിതത്തിനിടയിൽ മൊട്ടിട്ട ജീവിതത്തിലെ ആദ്യ പ്രണയം നഷ്ടപ്പെടുത്തേണ്ടിവന്ന കാലം മുതൽ നന്ദിതയില്‍ ഈ നാല് അവസ്ഥകളും മാറിമാറി വന്നുകൊണ്ടിരുന്നു.രാവെളുക്കോളം ഉറക്കമൊഴിച്ചിരുന്ന് ഒരോന്നു കുത്തിക്കുറിച്ചതും,മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കടിച്ചതും, കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിട്ടതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.

1994-ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്കും എല്ലാവരെയും ധിക്കരിച്ചുകൊണ്ട് അച്ഛന്റെ കീഴ്‌ജീവനക്കാരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത മകനുമായുള്ള പിന്നീടുണ്ടായ പ്രണയവും വിവാഹവും!

പല കവിതകളും നെറ്റിൽ നിന്നും ഇനിയും ലഭിച്ചേക്കാം, അന്വേഷിക്കുന്തോറും ടീച്ചറിന്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങി ദുഖവും നിരാശയും എന്നിലേക്ക് പടർന്നു കയറിയിരുന്നു ..അത്രത്തോളം മനസ്സിനെ സ്വാധീനിക്കുന്നുണ്ട് എന്റെ പ്രിയപ്പെട്ട നന്ദിത ടീച്ചറുടെ ജീവിതം, കവിതകൾ….
എല്ലാം…
“””””””””””””””””””””””””””””””””””””””””””
കോഴിക്കോട് ഫാറൂക്ക് കോളേജിൽ പഠിക്കുന്ന സമയത്ത് ജന്മദിനത്തിൽ തന്റെ സ്വകാര്യ ഡയറിയിൽ നന്ദിത കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു ;

8 Comments

  1. നന്നായി….. ഒത്തിരി ഇഷ്ടം…

  2. ????????????? [???????_????????]

    ഞാൻ ആദ്യമായിട്ടാണ് നന്ദിത ടീച്ചറെക്കുറിച്ചു കേൾക്കുന്നത് അതുവരെ ഇങ്ങനെഒരാൾ ഉണ്ടെന്ന് പോലുമറിയില്ലായിരുന്നു…കണ്ണ് നിറഞ്ഞു പോയിട്ടോ വായിച്ചപ്പോ.. ടീച്ചറുടെ രചനകൾ ഒന്നും വായിച്ചില്ലെങ്കിലും ആ തൂലികയോട് ഒരു വല്ലാത്തൊരു ഇഷ്ടം തോന്നുന്നു..ഒപ്പം നൊമ്പരവും… ടീച്ചറുടെ രചനകൾ ഒക്കെ ഒന്ന് വായിക്കണം..

    കിടിലൻ എഴുത്താണ് കേട്ടോ, ഈഎഴുതിയത് വായിക്കുന്ന ഏതോരാൾക്കും നന്ദിത ടീച്ചറിനോട് ഒരിഷ്ടം തോന്നും.. അത്രയ്ക്ക് മനോഹരം..

    സ്നേഹത്തോടെ ഹൃദയം ❤️❤️❤️❤️

  3. *വിനോദ്കുമാർ G*♥

    വളരെ ഏറെ നന്ദി ഉണ്ട് വിപിൻ നന്ദിതയെ കുറിച്ച് ഈ ലേഖനം ഇവിടെ ഇട്ടതിൽ നന്ദിതതെ കുറിച്ച് ഉള്ള ഓർമ്മകൾ അവരുടെ കവിത ഉള്ള കാലത്തോളം ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കും ❤?

  4. നന്ദിതയെ ഓർക്കുമ്പോൾ ഉള്ളിൽ എപ്പോഴും ഒരു വിങ്ങലാണ്.വിരഹത്തിന്റെ തീവ്രത ആഴത്തിൽ പതിപ്പിച്ച അവരുടെ വരികൾ മനസ്സിൽ ഓളം തള്ളുന്നു.. ഇനിയുമൊരുപാട് പറയാനുണ്ടായിട്ടും അതൊക്കെയും പറയാതെ മരണത്തെ സ്വീകരിച്ചവൾ..നന്നായി എഴുതി.. ആശംസകൾ?

  5. Fire blade broyude കിനാവ് പോലെ എന്ന കഥയിൽ ആണ് ഞാൻ ആദ്യമായി നന്ദിത ടീച്ചറെ കുറച്ചു കേൾക്കുന്നദ് അന്ന് തന്നെ അറിയാൻ കഴിയുന്ന വിവരങ്ങൾ ഞാൻ അന്വേഷിച്ചു…അറിയും തോറും ഇഷ്ട്ടം കൂടി വരുവാണ്‌.അതു പോലെ തന്നെ വിഷമവും.
    ആർക്കും അധികം അറിയില്ല ആരാണ് നന്ദിത എന്ന്.
    ഈ കഥ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ബ്രോ❤❤❤

  6. Oh god ! Enthoru nashttam …. manasu vingunnu eerananinha kannukalode allathe eth vayich theerkan pattilla….
    Thanks brother ?

  7. ?‌?‌?‌?‌?‌?‌?‌?‌?‌

    ?????

Comments are closed.