നിൻറെ ഓർമ്മകളിൽ………. [Chikku] 137

നിൻറെ ഓർമ്മകളിൽ……….

Author : Chikku

 

ഏട്ടാ…. ബോര്ഡിങ്നു സമയമായി…..

അഞ്ചുവിന്റെയ് വിളി കേട്ടാണ് ഞാൻ എൻറെ ഓർമ്മകളിൽ നിന്നും പുറത്തു വന്നത് (എൻറെ ഭാര്യ എൻറെ നല്ല പാതി) കഴിഞ്ഞ അഞ്ചുവർഷമായി ആയി ഡിസംബർ നാലാം തീയതി അടിപ്പിച്ചു ഞാൻ നാട്ടിൽ പോകും. എൻറെ  കൂട്ടുകാരനെ കാണാൻ. ഇനിയും എൻറെ ജീവിതത്തിൽ ഞാനായി അതിനൊരു മുടക്കം വരുത്തിയില്ല എന്ന് ഉറപ്പ് എനിക്കുണ്ട്. ദീർഘനേരത്തെ വിമാനയാത്രയ്ക്ക് ശേഷം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.പരിശോധനകൾ എല്ലാം പൂർത്തിയാക്കി ഞങ്ങൾ വെളിയിൽ വരുമ്പോൾ ഞങ്ങളെ കാത്ത് എൻറെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ തന്നെ ചിപ്പി അവരുടെ അടുക്കൽ പോയി അവർക്ക് ഉമ്മ കൊടുത്തു. (ചിപ്പി എന്ന എൻറെ ഗൗരി  എൻറെ പൊന്നു മോൾ) ഞങ്ങൾ  വണ്ടിയിൽ വീട്ടിലേക്ക് യാത്ര തിരിച്ചു അവിടെ നിന്ന് വരുമ്പോൾ ഉള്ള ഒരു ഉന്മേഷവും അഞ്ചുവിൽ കാണാനില്ല  ഒരു പക്ഷേ അവൾ അവളുടെ പഴയ ഓർമ്മകളിലേക്ക് പോയേക്കാം.

രണ്ടുദിവസം വേഗത്തിൽ കടന്നുപോയി നാളെയാണ് ആ ദിവസം ഞാൻ ഒരിക്കലും എൻറെ ജീവിതത്തിൽ ഓർക്കാൻ  ആഗ്രഹിക്കാത്ത ദിവസം ഡിസംബർ 4. അവൻ ആദിദേവ് എന്ന അപ്പു.ഒരു വയറ്റിൽ നിന്ന് വന്നതാണോ എന്ന്  ഞങ്ങളുടെ വീട്ടുകാർക്ക് പോലും  സംശയംമായിരുന്നു . അവൻറെ കിച്ചു എന്നൊരു വിളി മതി  എനിക്കുണ്ടാകുന്ന ഏത് വിഷമവും മാറാൻ (ഞാൻ കൃഷ്ണജിത്ത്  ഇംഗ്ലണ്ടിൽ ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്നു). ഒരു പാത്രത്തിൽ ഉണ്ട് ഒരു പായയിൽ ഉറങ്ങി കളിച്ചു നടന്ന ഞങ്ങളുടെ കുട്ടിക്കാലം. ആ സമയത്ത് എപ്പോഴോ എനിക്ക് അഞ്ചു വിനോട് പ്രണയം തോന്നി തുടങ്ങി . അത് ഞാൻ ആദ്യം പറയുന്നതും അപ്പുവിൻറെ കൂടെയാണ് ഇതറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് അവനാണ്. അവൻറെ സമ്മതത്തോടുകൂടി ഞങ്ങൾ പ്രണയിച്ചു നടന്നു. അതിനിടയിൽ ഞാൻ അഞ്ജുവിന് കൊടുത്ത പ്രണയലേഖനം അവളുടെ അച്ഛൻ കണ്ടു. അവളോട് ചോദിക്കുകയും അവളെയും കൊണ്ട് എൻറെ വീട്ടിൽ വരികയും ചെയ്തു.താഴെ നിന്നുള്ള സംസാരം കേട്ടാണ് ഞാൻ ഇറങ്ങി വരുന്നത്. കലങ്ങിയ കണ്ണുമായി നിൽക്കുന്ന അവളെ കണ്ട് എൻറെ ഹൃദയം ഒന്ന് പിടഞ്ഞു. മാധവൻ മാമൻറെ  കയ്യിലുള്ള കത്ത് കണ്ടപ്പോൾ തന്നെ  എനിക്ക് കാര്യം മനസ്സിലായി. മാമൻ എല്ലാ കാര്യവും അച്ഛനോട് പറഞ്ഞു. അച്ഛൻ എൻറെ കൂടെ ഇത് സത്യമാണോ എന്ന് ചോദിച്ചു. എവിടുന്നോ  കിട്ടിയത് ധൈര്യത്തിൽ സത്യമാണെന്ന് പറഞ്ഞു. ഞങ്ങളെ പിരിക്കാൻ ആണ് ശ്രമമെങ്കിൽ നിങ്ങൾ ആരും ഇനി ഒരിക്കലും എന്നെ കാണില്ലെന്ന് വെച്ച് കാച്ചി അത് പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു.

18 Comments

  1. “അക്ഷരത്തെറ്റുകളും മറ്റു തെറ്റുകളുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അത് ചൂണ്ടി കാണിച്ചു തരിക”…
    \\\\\
    വീണ്ടും ഒന്നു വായിച്ചു നോക്കിയാല്‍ തെറ്റുകൾ മനസ്സിലാകും..

    ??????

    1. Thanks ???????

  2. ചെമ്പരത്തി

    എന്തുവാടെ…. എല്ലാവരും കൂടി രാവിലെ തന്നെ sad ആക്കുവാണല്ലോ….???

    ❤❤???❤❤????

    1. ചെറിയൊരു മനസ്സുഖം…..???

  3. ?❣️?

  4. നിധീഷ്

  5. നന്നായിട്ടുണ്ട്….❣️❣️❣️❣️

  6. വിരഹ കാമുകൻ???

    ❤❤❤

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3

  8. വിച്ചൂസ്

    Sad ആക്കിയാലോ മോനുസേ

  9. ♥️♥️

Comments are closed.