യക്ഷി പാറ [കണ്ണൻ] 140

യക്ഷി പാറ

Author : കണ്ണൻ

“ടാ നിന്നോട് പറഞ്ഞതലെ ഇന്ന് ആ ചെറുപ്പുളശ്ശേരി ഉള്ള പെണ്കുട്ടിയെ ഒന്നു പോയി കാണാൻ …അല്ല നിന്റെ മനസിൽ ഇരുപ്പ് എന്താ നിന്നെ തേടി രാജകുമാരിമാർ വരുമെനോ ..”

അമ്മയാണ് രാവിലെ തന്നെ…
“‘അമ്മാ ഒന്നു നിർത്തുന്നുണ്ടോ രാവിലെ തന്നെ എന്തിനാ കിടന്നു തൊള്ള കീറണെ..ഞാൻ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ ”

” നീ ഇപ്പൊ എഴുന്നേൽകുന്നുണ്ടോ അതോ ഞാൻ ഇനി ചൂലും കൊണ്ടു വരണോ ”
‘അമ്മ വീണ്ടും യുദ്ധ കാഹളം മുഴക്കി

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല ,പതുകെ എഴുനേറ്റു ബാത്റൂമിലേക് നടന്നു..
ഒരു കുളി ഒകെ കഴിഞ്ഞു ഫ്രഷ് ആയി അടുക്കളയിലേക്കു ചെന്നു…
അവിടെ ‘അമ്മ ഇഡലിയും കടല കറിയും ഉണ്ടാക്കി വച്ചിരുന്നു …
ഞാൻ ഒരു മൂന്നു ഇഡലിയും കടല കറിയും ഒഴിച്ചു നേരെ പുറത്തേക്കു നടന്നു
ഇപ്പൊ കുറച്ചായി അങ്ങനെയാ വീട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കാറില്ല …
ഫുഡ് കഴിച്ചു കഴിഞ്ഞു പാത്രം തിരിച്ചു അടുക്കളയിൽ കൊണ്ടു വച്ചു ഞാൻ മിണ്ടാതെ തിരിച്ചു നടന്നു..

രണ്ടടി വച്ചതും ‘അമ്മ വട്ടം കയറി നിന്നു..

“എന്താ നിന്റെ തീരുമാനം …”

ഞാൻ : എന്ത് തീരുമാനം ..??

‘അമ്മ: അല്ല നീയിങ്ങനെ തെക്കു വടക്കു നടക്കാൻ തുടങ്ങിട്ടിട്ടു മാസം മൂന്നായിലെ.. കഴിഞ്ഞ ആഴ്ച്ച കണ്ട പെൺകുട്ടിയെ നീ എന്തു കാരണം പറഞ്ഞ ഒഴിവാക്കിയെ ,അവൾക്ക് മുടി പോരെന്നോ..അല്ല നിനക്കു എങ്ങനെ ഉള്ള കുട്ടിയെ ആണ് ഞങ്ങൾ നോക്കേണ്ടത് …

ഞാൻ : അമ്മാ അമ്മക്ക് അറിയാലോ..എന്റെ ജോബ് ആകെ കുഴഞ്ഞു മറിഞ്ഞു ഇരിക്കുകയാണ്.. എപ്പോഴാ ജോബ് പോകുവാ എന്നറിയില്ല.. ഇപ്പൊ ഈ അവസ്ഥയിൽ ഞാൻ ഒരു കല്യാണത്തിന് എന്റെ മനസ് അതിനു സമതിക്കുന്നില്ല..പിന്നെ മറ്റൊരു പ്രോബ്ലെം നമ്മുടെ വീട് മെയിൻ റോട്ടിൽ നിനും ഒരുപാട് ദൂരെ ആണ് ,പിന്നെ നമ്മുടെ വീട് ആണെങ്കിൽ പഴയ തറവാടും ..ഈ കാരണങ്ങൾ കൊണ്ട് തനെ ഇപ്പൊ എത്രയോ കല്യാണം മുടങ്ങി പോയി …
എനിക്ക് വയ്യ അമ്മ ഇനിയും പോയി നാണം കെടാൻ…”
‘അമ്മ : ടാ നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ എന്താ ചെയ്യ ..എന്നു പറഞ്ഞു നമുക്കു കല്യാണം നോക്കാതിരിക്കാൻ പറ്റുമോ …നിനക്കു അറിയാലോ നിന്റെ കൂടെ ഉള്ള എല്ലാവരുടെയും കല്യാണം കഴിഞ്ഞു, ഇനി നീ മാത്രമേ ഉള്ളു കെട്ടാൻ ..എന്റെ കുട്ടിക്ക് ഇങ്ങനെ ഒരു ഗതി വന്നലോ എന്റെ കൃഷ്ണ….

‘അമ്മ വീണ്ടും പരാതിപ്പെട്ടി കൃഷ്‌ണനോട് തുറന്നു …
ഇതെല്ലാം കൂടി കേട്ടപ്പോ പിന്നെ അവിടെ നിലക്കാൻ തോന്നിയില്ല..

ഞാൻ എന്റെ ബൈക്കിൻറെ ചാവിയും എടുത്തു ഇറങ്ങി ..വണ്ടിയെടുത്തു വിട്ടു …
എങ്ങോട്ട് എന്നറിയില്ല…വണ്ടി മെയിൻ റോഡ് എത്തിയപ്പോ റൈറ്റിലേക് തിരിഞ്ഞു …

28 Comments

    1. ❤️?

  1. , പേജ് കുട്ടി എഴുതാൻ നോക്കു ബ്രോ

    1. ശ്രമിക്കാം ബ്രോ…

      സമയം കിട്ടാറില്ല അതാണ് ചെറിയ പാർട്ടുകൾ അയയി ഇടുനെ..

      ?❤️??

  2. ?സിംഹരാജൻ

    Pwoli bakki poratte?❤

    1. തീർച്ചയായും ബ്രോ…❤️?❤️❤️

  3. തുടക്കം ഗംഭീരം…..
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ലയർ…. താങ്ക്സ് ബ്രോ..❤️?❤️?

      വായിച്ചതിൽ ഒരുപാട് സ്നേഹം…

  4. അടുത്ത ഭാഗം ഉടനെ ഉണ്ടാകും yann vicharikunnu

    1. തീർച്ചയായും ബ്രോ …വായിച്ചതിനു നന്ദി..❤️?❤️

  5. തുടക്കം നന്നായിട്ടുണ്ട്….. ഋഷി ഇനി എന്ത് ചെയ്യും എന്നറിയാൻ waiting…??

    1. താങ്ക്സ് ബ്രോ…❤️?❤️

  6. *വിനോദ്കുമാർ G*❤

    സൂപ്പർ കഥ ❤

    1. സ്നേഹം…??

  7. തൃശ്ശൂർക്കാരൻ ?

    അടിപൊളി ബ്രോ ?

    1. താങ്ക്സ് ബ്രോ…❤️?❤️

  8. നിധീഷ്

    അടിപൊളി… ഫ്രണ്ടായാൽ ഇങ്ങനെ തന്നെവേണം…. ഏതായാലും അടുത്ത പാർട്ട്‌ പോന്നോട്ടെ… ❤

    1. Thank u ..❤️??❤️

  9. nalla thudakkam baaki pooratte…

    1. Thank u…❤️??❤️

  10. ???…

    നല്ല തുടക്കം ?.

    1. താങ്ക്സ് ബ്രോ…?❤️?

  11. ഏക - ദന്തി

    കണ്ണപ്പാ …തുടക്കം നന്നായി ..അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro ..❤️??❤️

      അടുത്ത പാർട് പെട്ടെന്നു തരാം…

  12. അഗ്നിദേവ്

    ????? സുപ്പർ ബ്രോ.

    1. Thanks bro…❤️???

  13. Nice start brother…. adipoli aayitt kond po…. vishaalayitt ezhuth all the best✌️✌️✌️✌️

    1. Thanks bro ..❤️?❤️?

Comments are closed.