ഹായ് ഗയ്സ്. ഒരു ആക്ഷൻ myth സ്റ്റോറി എഴുതാനുള്ള ശ്രമമാണ്. തെറ്റുകളൊക്കെ ക്ഷമിച്ച് സപ്പോർട്ട് ചെയ്തേക്കണേ ?. ▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
രുദ്രതാണ്ഡവം 1
Rudrathandavam 1| Author : HERCULES
“അച്ഛാ… എന്താന്റെ മോൾക്ക് പറ്റിയേ… ഇവളെന്താ കണ്ണുതുറക്കാത്തെ….
മോളേ… ദേവൂ… കണ്ണ് തുറക്ക് മോളേ ”
തന്റെ മകളുടെ അവസ്ഥയോർത്തുള്ള പേടിയും സങ്കടവുമെല്ലാം ആ അമ്മയുടെ വാക്കുകളിൽ നല്ലപോലെ പ്രതിഫലിച്ചിരുന്നു.
” എന്റെ ശോഭേ നീയിങ്ങനെ കരയാതിരിക്ക്… അവൾക്കൊന്നുമില്ല. ഞാൻ എത്രതവണ പറഞ്ഞതാ….മോളുടേത് ഒരു പ്രത്യേക ജന്മമാ… അവൾക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്…. ഭഗവാന്റെ അനുഗ്രഹമുള്ള കുട്ടിയാ…. അതുകൊണ്ട്
ഇവളെ തൊടാൻ ഏതോരാപത്തുമൊന്ന് ഭയക്കും. ”
നാരായണ ഭട്ടതിരിപ്പാട് അയാളുടെ മകളായ ശോഭയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
” എനിക്കാകെ പേടിയാവണു അച്ഛാ… മോളെന്താ കണ്ണുതുറക്കാത്തെ… ”
“പേടിക്കണ്ട മോളേ… ഒക്കെ ഭഗവാന്റെ തീരുമാനമാണ്… അവളെ അവളുടെ ലക്ഷ്യത്തെപ്പറ്റി ഓർമിപ്പിക്കുകയാവാനാണ് സാധ്യത… അതുകൊണ്ടാണ് മോള് ഉറക്കമുണരാത്തത്. കണ്ടില്ലേ എന്തോ സ്വപ്നം കണ്ട് അവൾ ഇടക്ക് ചിരിക്കുന്നതൊക്കെ.”
” അച്ഛാ… മോളുടെ ജാതകം നോക്കി വല്യച്ഛൻ പറഞ്ഞതച്ചനും കേട്ടതല്ലേ….
മരണം മകളുടെ പിന്നാലെയുണ്ടെന്ന്… എന്താച്ചാ എനിക്കമാത്രമിങ്ങനെയൊരു വിധി. ഒന്ന് ഉറങ്ങാൻപോലുമിപ്പോ പറ്റാറില്ല… കണ്ണടക്കുമ്പോ എന്തൊക്കെയോ ദുസ്വപ്നങ്ങൾ കാണും. പേടിയാ അച്ഛാ എനിക്ക്. ദൈവാനുഗ്രഹമുള്ള കുട്ടിയെന്നൊക്കെപ്പറഞ്ഞു എന്റെ കുഞ്ഞിനെയെല്ലാരും…..
അവക്കെന്തേലും പറ്റിയ എന്നേപ്പിന്നെയാരും കാണില്ല. ”
” മോളേ… ഞാൻ പറഞ്ഞല്ലോ ദൈവാനുഗ്രഹമുള്ള കുട്ടിയാന്ന്…. അത് ഞാൻ വെറുതെ പറഞ്ഞതല്ലാന്ന് നിനക്ക് അടുത്ത് തന്നെ ബോധ്യമാകും. പിന്നെ ഏട്ടൻ ദേവൂന്റെ ജാതകം നോക്കി പറഞ്ഞത് സത്യം തന്നെയാ… മരണം… അതവളുടെ പിന്നാലെയുണ്ടാകും… ഭാഗവാന് ഏറ്റവും പ്രിയപ്പെട്ടതിന് അങ്ങനെ പെട്ടന്ന് മരണത്തിനു തൊടാൻ പറ്റില്ല. ഇവൾക്കൊരു രക്ഷകനുണ്ടാകും… ഭഗവാൻ തിരഞ്ഞെടുത്ത ഒരുവൻ. അവൻ വരും. ഏത് അപകടത്തിൽനിന്നും നമ്മുടെ ദേവൂനെ രക്ഷിക്കാൻ. അവൻ ജീവനോടെയുള്ളപ്പോ ദേവൂന്റെ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴാൻ അവൻ സമ്മതിക്കില്ല.”
വായിച്ചിട്ട് പറയാം?
Ethe pole ene laag adipikalle. Kurachu time aduthayalum ore 30 pages angilum thannal nallathayirikkum.
Keep writing.
Kuttappoo… Kollalloo???
❤️
❤❤