രുദ്രതാണ്ഡവം 1 [HERCULES] 1720

” എന്റെ പൊന്നനൂ…! നീയിങ്ങനെ അഭിയേട്ടൻ നിന്റെയാ എന്നുമ്പറഞ്ഞു നടന്നോ…. നിനക്കെന്നാ ഏട്ടനോട് ഇഷ്ടാന്ന് പറഞ്ഞൂടെ…. ഇങ്ങനാണേൽ വേറെ വല്ല പെൺപിള്ളേരും ഏട്ടനെമയക്കിയെടുക്കും…
എല്ലാം കഴിഞ്ഞവസാനം കരഞ്ഞുപിഴിഞ്ഞിരിക്കാനാണോ നിന്റെ പ്ലാൻ ”

” അങ്ങനെ ആരേലുമെന്റയേട്ടനെ തട്ടിയെടുക്കാൻ നോക്കിയാ കൊല്ലും ഞാനവളെ… ”

” ആഹ്…!! ഇത് വട്ട് തന്നാ ”

“അഭിയേട്ടനെന്ന് പറഞ്ഞാ എനിക്ക് വട്ട് തന്നാ… കുഞ്ഞുന്നാളിൽ മനസിക്കേറിയതാ… അങ്ങനെ ഇറക്കിവിടാമ്പറ്റില്ല..”

” ഇതൊക്കെയെനിക്കറിയാവുന്നതല്ലേ അനൂ…
ദേ… ഏട്ടൻ തൊഴുതിറങ്ങാറായി… വാ നമുക്കെന്നാ പോവാം ”

” മാളു… നീയിവിടെയൊന്ന് നിക്ക്… ഞാനേട്ടനോട് എന്തേലും സംസാരിച്ചിട്ട് വരാ”

” മ്മ്… നടക്കട്ടെ… ”

മാളുവിനോട് പറഞ്ഞ് അനു, അഭി തൊഴുത്തിറങ്ങുന്നതും കാത്ത് നിന്നു

” ഹായ് അഭിയട്ടാ… ഇന്നെന്താ വിശേഷിച്ച് അമ്പലത്തിലേക്കൊക്കെ… സാധാരണ ഇങ്ങോട്ടേക്കൊന്നും കാണാറില്ലല്ലോ ”

” ആഹാ… അനുരാധയോ… ഇന്നെന്റെ പിറന്നാളാടോ… വല്യമ്മ പറഞ്ഞോണ്ട് തൊഴാനിറങ്ങിയതാ…. അമ്പലത്തിലേക്ക് വല്ലപ്പോഴുമേ വരാറുള്ളു ”

” ഓ… ഹാപ്പി ബർത്ത്ഡേ അഭിയേട്ട… ”

” താങ്ക്യു അനു… ഞാനെന്നാ പൊയ്ക്കോട്ടേ… വല്യമ്മ കാത്തിരിക്കുന്നുണ്ടാകും… ഒന്നും കഴിക്കാണ്ടാണെ വന്നേ ”

” ശെരിയേട്ടാ… ”

അവളോടൊന്ന് പുഞ്ചിരിച്ചിട്ട് അഭി വേഗം തിരിച്ച് വീട്ടിലേക്ക് നടന്നു

*********************

വീട്ടിൽ അവനെയും കാത്ത് ഒരു അഥിതികൂടി ഉണ്ടായിരുന്നു

BMW F900 R

BMW സൂപ്പർ ബൈക്ക്.

അഭിക്കുള്ള വല്യമ്മയുടെ പിറന്നാൾ സമ്മാനം.

” വല്യമ്മേ…. എന്റെ ചക്കരേ… ഉമ്മ…
ഇതൊക്കെ എപ്പോ ഒപ്പിച്ചു… ”

” അതൊക്കെയുണ്ട്ചെക്കാ…നീയിവിടന്ന് അമ്പലത്തിലേക്കിറങ്ങിയപ്പൊത്തന്നെ ഷോറൂമില് വിളിച്ച് വണ്ടി കൊണ്ടുവരാമ്പറഞ്ഞു .നിനക്കല്ലാണ്ട് വേറെയാർക്കാ ഞാനിതൊക്കെ വാങ്ങിക്കൊടുക്കണ്ടേ…
നീ ഹാപ്പി അല്ലേ..?!”

” അതെന്ത് ചോദ്യാ വല്യമ്മേ… ഞാൻ ഭയങ്കര ഹാപ്പിയാ… ആ ചാവിയിങ്ങ്താ… ഞാനൊരുറൗണ്ട് ഓടിച്ചിട്ടവരാം ”

“ചാവിയൊക്കെയവിടെനിക്കട്ടെ… നീയാദ്യം വന്നെന്തേലും കഴിക്കാൻ നോക്ക്… എന്നിട്ടാവാം സർക്കീട്ടൊക്കെ… ”

” ശെരി തമ്പ്രാട്ടി…”

” ഡാ നല്ലോരുദിവസായിട്ട് വെറുതെ എന്റെകയ്യീന്ന് അടിവാങ്ങാന്നിക്കണ്ട….
പിന്നെ കഴിക്കാനിലയടയാടാ… നിന്റെ ഇഷ്ടപലഹാരം ”

” പുതിയ ബൈക്ക് വാങ്ങിത്തരുന്നു… ഇഷ്ടപ്പെട്ട പലഹാരമുണ്ടാക്കിത്തരുന്നു….
എന്താണ് ദേവൂസേ… എന്റെ കിഡ്നി വല്ലോംവേണോ ”

” മിണ്ടാണ്ടിരുന്ന്കഴിച്ചോ…. വെറുതെയെന്നെക്കൊണ്ട് ചട്ടുകമെടുപ്പിക്കണ്ട.. ”

ചുണ്ടിൽ പടർന്ന പുഞ്ചിരിയോടെ വല്യമ്മ തനിക്കായി ഉണ്ടാക്കിയ ഇലയടയുടെ ഇലനീക്കി അടയിൽനിന്നും ചെറിയ കഷ്ണം പൊട്ടിച്ചെടുത്ത് വായിലേക്കുവച്ചു…
ശർക്കരയുടെയും തേങ്ങയുടെയും രുചി നാവിൽ അറിഞ്ഞപ്പോ അറിയാതെ അവന്റെ കണ്ണുകൾ അടഞ്ഞുപോയി.
അത്ര സ്വദിഷ്ടമായിരുന്നു ആ പലഹാരം.

അഭിക്കുവേണ്ടി വല്യമ്മ സ്നേഹം ചാലിച്ചുകൊണ്ട് പാചകം ചെയ്തപ്പോൾ അതിന്റെ സ്വാദ് പത്തിരട്ടിയായി കൂടിയതുപോലെയാവന് തോന്നി.

 

60 Comments

  1. വായിച്ചിട്ട് പറയാം?

  2. Ethe pole ene laag adipikalle. Kurachu time aduthayalum ore 30 pages angilum thannal nallathayirikkum.
    Keep writing.

  3. Kuttappoo… Kollalloo???

    1. കുട്ടപ്പൻ

      ❤❤

Comments are closed.