ടോമേട്ടന്റെ കയ്യബദ്ധവും…?
ജെറിമോന്റെ പ്രതികാരവും?
[John Wick]
പ്രിയപ്പെട്ട കൂട്ടുകാരെ….എന്നെ ചിലർക്കെങ്കിലും ഇവിടെ അറിയാം എന്ന് കരുതുന്നു….ഇതൊരു ചെറിയ കോമഡി കഥയാണ്… പല സിനിമ ഡയലോഗുകളും ഇതിൽ കാണാം….അപ്പൊ അർമാധിപ്പിൻ ആഹ്ലാധിപ്പിൻ….
നമ്മുടെ കഥ ഇവിടെ തുടങ്ങുകയാണ് സൂർത്തുക്കളെ… ടോമേട്ടന്റെ കയ്യബദ്ധവും… ജെറിമോന്റെ പ്രതികാരവും….
കഥ നടക്കുന്നത് അങ്ങ് USA യിലാണ്….യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അങ്ങാടിപ്പുറം…കഥയിലെ നായകൻ ടോം എന്ന നമുക്ക് സുപരിചിതനായ പൂച്ച….വില്ലൻ മാറ്റാരുമല്ല നമ്മുടെ സ്വന്തം ജെറി… ഗസ്റ്റ് റോളിൽ ടൂട് എന്ന പെണ്ണെലിയും….ടൂടിൽ എന്ന പെൺപൂച്ചയും… സ്പൈക്ക് എന്ന നായയും….
നമ്മുടെ ജെറി ഒരു വല്ലാത്ത കുടിയൻ ആണ്…അവന്റെ കരളിൽ ഒരു തുളയുണ്ടെന്നാ ഡോക്ടർമാര് പറഞ്ഞത്….ലോല ഹൃദയനാണേ…?
രണ്ട് മാസമായി ഒരേ വീട്ടിൽ താമസിച്ചിട്ടും ടോമും ജെറിയും തമ്മിൽ മിണ്ടാറില്ല….കാരണം അറിയണമെങ്കിൽ ഒന്ന് പിറകോട്ടു പോകണം…
~~~~~~ഫ്ലാഷ്ബാക്ക്~~~~~~
നമ്മുടെ ജെറിയുടെ പെണ്ണായിരുന്നു ടൂട് എന്ന പെണ്ണെലി… ഇവര് തമ്മിൽ മുടിഞ്ഞ പ്രേമം ആയിരുന്നു….ജെറിയുടെ ഫ്ലാറ്റ് ആയിരുന്നു അവരുടെ കണ്ടുമുട്ടുന്ന സ്ഥലം…
ഫ്ലാറ്റ് എന്ന് കേട്ട് ഞെട്ടണ്ട ഒരു ചെറിയ മാലത്തെയാണ് അവർ അങ്ങനെ വിളിക്കുന്നത്…എന്തായാലും എന്തൊക്കെയോ അവരുടെ ജീവിതത്തിൽ ചീഞ്ഞു നാറാൻ തുടങ്ങി…
രണ്ടുമാസം മുൻപ് ഒരു വൈകുന്നേരം , നമ്മുടെ ടൂട് ജെറിയുടെ ഫ്ലാറ്റിലേക്ക് കയറി…വാതിൽ തുറന്നു കൊടുത്തത് ടോമും…ജെറി ഇവിടെ ഇല്ല എന്ന് പറയുന്നതിന് മുന്നേ തന്നെ ടൂട് ഒറ്റ ഓട്ടം ജെറിയുടെ ഫ്ലാറ്റിലേക്ക്… അല്ല മാളത്തിലേക്ക്….
ഇതെന്ത് കഥ എന്ന് വിചാരിച്ച് ടോമും അകത്തേക്ക് പോയി… ജെറിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയായിരുന്നു ടൂട്ടിന്റെ വരവ്….
ലേശം കഴിഞ്ഞപ്പോൾ നമ്മുടെ ടോമിന് ചെറുതായി വിശപ്പിന്റെ അസ്ക്യത തുടങ്ങി….വീട്ടിൽ ആണേൽ ഒന്നുമില്ലാതാനും….അപ്പോഴാതാ നമ്മുടെ ടൂട് ‘എന്റെ നെഞ്ചാകെ നീയല്ലേ….’ എന്ന പാട്ടും പാടി പോകുന്നു…
വയറ് തള്ളക്ക് വിളി തുടങ്ങിയ ടോമിന് ടൂട് ഒരു നടക്കുന്ന ചിക്കനായി തോന്നി… ഒറ്റ ചാട്ടത്തിന് ടൂട് ടോമിന്റെ വായിൽ… പിന്നെ കറുമുറ എന്ന് ടോം തിന്നു…
ഇതും കണ്ടുംകൊണ്ടാണ് ജെറി വന്നത്… ജെറിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല… ടൂട്ടിന്റെ വീണ് കിടക്കുന്ന ബാഗിൽ നിന്ന് അവളുടെ പേഴ്സ് എടുത്ത് അടുത്തുള്ള ബീവറേജ്സ് ഷോപ്പിലേക്ക് വിട്ടു…
എന്റെ പൊന്ന് വിക്കാ…. നിനക്ക് ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ……
അടിപൊളി ❤❤❤❤❤❤❤❤
???
??