ഭയം ഒരു വികാരമാണ് ?‍♂️ [Jacki ?] 93

ഭയം ഒരു വികാരമാണ് ?‍♂️

Author : Jacki

 

  1. എന്താണ് ഭയം ? എന്തുകൊണ്ടാണ് ഭയം മരവിപ്പിക്കുന്ന ഒരു വികാരമാകുന്നത്? .

മനസ്സിൽ മാത്രമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന ലളിതമായ കാരണമാണ് ഭയത്തിന്റെ അടിസ്ഥാനം. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് എപ്പോഴും നിങ്ങളുടെ ഭയം. അതിനർത്ഥം, ഭയം എപ്പോഴും, ഇല്ലാത്ത ഒന്നിനെ കുറിച്ചാണ്. ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം, നൂറുശതമാനവും ഭാവനാസൃഷ്ടിയാണ്. ഇല്ലാത്ത ഒന്നുമൂലം ദുരിതമനുഭവിക്കുന്നതിനെ, മതിഭ്രമം എന്നാണ് ഞങ്ങൾ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് , മതിഭ്രമത്തിന്റെ സാമൂഹികാംഗീകാരമുള്ള വിവിധ നിലകളിലായിരിക്കാം മനുഷ്യർ. നിലവിലില്ലാത്ത ഒന്നിനെ നിങ്ങൾ ഭയപ്പെടുകയോ അത് നിങ്ങളെ ദുരിതത്തിലാഴ്ത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ആകെത്തുക മതിഭ്രമം എന്നത് തന്നെയാണ്. അല്ലേ ?


2. എന്താണ് ഭയത്തിൻറെ കാരണം ?

ഭയം നിങ്ങൾക്ക് ചുറ്റും അതിർത്തികൾ ഉയർത്തുന്നു. ഭയം മൂലമാണ് നിങ്ങൾ നിരന്തരം അതിരുകൾ കെട്ടുന്നത്. ജീവിതത്തിന് നിങ്ങൾ പരിധി നിർണ്ണയിക്കുമ്പോൾ നിങ്ങൾ സുരക്ഷിതനായേക്കാം പക്ഷേ പ്രശ്നം ആ സുരക്ഷിതത്വം ജീവിതത്തിൽ നിന്നുകൂടിയാണ് എന്നുള്ളതാണ്. ജീവിതത്തിൽ നിന്നുതന്നെ നിങ്ങൾ സുരക്ഷിതനാക്കപ്പെട്ടിരിക്കുന്നു. സമ്പൂർണ സുരക്ഷിതത്വം.

നിങ്ങൾ ഇവിടെ വന്നത് ജീവിതത്തെ അനുഭവിക്കാനാണോ അതിനെ നിഷേധിക്കാനാണോ എന്നതിൽ ഒരു തീരുമാനമുണ്ടാക്കുക. ജീവിതം അനുഭവിക്കാനാണ് നിങ്ങൾ വന്നതെങ്കിൽ അതിന് വേണ്ട ഒരുകാര്യം തീവ്രതയാണ്. തീവ്രത നിങ്ങളിൽ ഇല്ലെങ്കിൽ ശുഷ്കിച്ച ഒരു ജീവിതമായിരിക്കും നിങ്ങൾ ജീവിക്കുക. സ്വയം സംരക്ഷിക്കാനുള്ള ഒരുപകരണമായി ഭയത്തെ ഉപയോഗിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ, നിങ്ങളിലെ തീവ്രത നഷ്ടപ്പെടും. അത് ഇല്ലാതായാൽ, ജീവിതത്തെ അനുഭവിക്കാനുള്ള നിങ്ങളുടെ കഴിവും നഷ്ടമാകും. നിങ്ങൾ ഒരു മാനസിക പ്രശ്നമായി കഴിഞ്ഞു. മനസ്സിൽ സംഭവിക്കുന്നവ മാത്രമെ പിന്നെ നിങ്ങളിലുണ്ടാകൂ . വിശിഷ്ടമായതോ നിർവൃതിദായകമായതോ ഒന്നും തന്നെ ജീവിതത്തിൽ നിങ്ങൾക്ക് അനുഭവമാകില്ല, എന്തുകൊണ്ടെന്നാൽ ഭീതിയിലായിരിക്കുമ്പോൾ നിങ്ങൾക്ക് ത്യാഗത്തെക്കുറിച്ചുള്ള ബോധം ഉണ്ടാകില്ല. നിങ്ങൾക്ക് പാടാൻ കഴിയില്ല, നൃത്തം ചെയ്യാൻ കഴിയില്ല, ചിരിക്കാൻ കഴിയില്ല, കരയാൻ കഴിയില്ല, ഒന്നും തന്നെ ചെയ്യാൻ കഴിയുകയില്ല അതാകുന്നു നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ആകെ കഴിയുക ജീവിതത്തെയും അതിലെ അപകടസാധ്യതകളെയും കുറിച്ച് സങ്കടപ്പെടുക മാത്രമാണ്. .


മനുഷ്യരുടെ ദുരിതം എല്ലായ്‌പ്പോഴും ഇന്നലെ സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചോ, നാളെ സംഭവിച്ചേക്കാവുന്നതിനെക്കുറിച്ചോ ആണ്. അതായത് എപ്പോഴും, നിങ്ങളുടെ ദുരിതം ഇല്ലാത്ത ഒന്നിനെക്കുറിച്ചാണ്. ലളിതമായി പറഞ്ഞാൽ നിങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമേയില്ല. നിങ്ങളുടെ അടിസ്ഥാനം എപ്പോഴും നിങ്ങളുടെ മനസ്സാണ്. മനസ്സ്- അതിന്റെ ഒരുഭാഗം ഓർമ്മയാണ്, മറ്റൊന്ന് ഭാവനയും. രണ്ടും ഒരുതരത്തിൽ ഭാവന തന്നെയാണ്, കാരണം അവ ഈ നിമിഷത്തിൽ നിലനിൽക്കുന്നില്ല. നിങ്ങൾ ഭാവനയിൽ സ്വയം നഷ്ടപ്പെട്ടിരിക്കുന്നു. ഇതാണ് നിങ്ങളുടെ ഭയത്തിന്റെ മൂലകാരണം. നിങ്ങൾ യാഥാർഥ്യത്തിൽ അടിയുറച്ചു നിന്നിരുന്നു എങ്കിൽ ഭയം ഉണ്ടാകുമായിരുന്നില്ല


Updated: March 11, 2021 — 5:06 pm

18 Comments

  1. Ɒ?ᙢ⚈Ƞ Ҡ???‐??

    ജാക്കി ബ്രോ….
    നല്ലൊരു അറിവ് പകർന്നു….
    ഒരുപാട് ഇഷ്ട്ടമായി…
    പല കാര്യത്തിനും നമ്മെ പിന്തിരിപ്പിക്കുന്നത്. ഈ ഭയമാണ്…
    ഈ പറയുന്ന എനിക്ക് പോലും അത് പല സന്ദർഭത്തിലും അതിജീവിക്കാൻ കഴിയാറില്ല….???

    എന്തായാലും ഒരുപാട് സ്നേഹം ബ്രോ

    1. ഭയം നല്ലതാണ് അത് കൂടിയാൽ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാവും

      enthayalum vilayeriya abhiprayangal share ചെയ്തതിനെ ഒരുപാട് നന്ദി

      tudarnnum support karoo

      njan tangalude kadhakal vayikkarunde but comment edan kazhiyarilla
      samayamaane bro preshnam

  2. പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാത്തത് കൊണ്ടാവും എല്ലാമൊന്നും മനസ്സിലായില്ല… ഒന്നും കൂടി ലളിതമാക്കാമോ????(തമാശ ആണ് കേട്ടോ)

    “പരമാവധി നിങ്ങൾ മരിച്ചുപോകും”– ഏറ്റവും കൂടുതല്‍ ആളുകളുടെ ഏറ്റവും വലിയ ഭയം തന്നെ ഇതല്ലേ

    “ശരിക്കുപറഞ്ഞാൽ, ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ല.”— ഇതല്ലേ ഭയത്തിന്റെ പ്രധാന karanangalil ഒന്ന്…സുരക്ഷിതത്വം ഇല്ലാത്തത്…സുരക്ഷിതത്വം thonniyal പിന്നീട് ഭയം ഉണ്ടാവുമോ, മരണ ഭയം ഒഴികെ

    1. “പരമാവധി നിങ്ങൾ മരിച്ചുപോകും”– ഏറ്റവും കൂടുതല്‍ ആളുകളുടെ ഏറ്റവും വലിയ ഭയം തന്നെ ഇതല്ലേ

      replay

      നമ്മൾ എന്നയാളും മരിക്കേണ്ടവർ അല്ലെ പിന്നെ എന്തിനെ നമ്മൾ മരണത്തെ ഭയക്കണം ??

      “ശരിക്കുപറഞ്ഞാൽ, ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ല.”— ഇതല്ലേ ഭയത്തിന്റെ പ്രധാന karanangalil ഒന്ന്…സുരക്ഷിതത്വം ഇല്ലാത്തത്…സുരക്ഷിതത്വം thonniyal പിന്നീട് ഭയം ഉണ്ടാവുമോ, മരണ ഭയം ഒഴികെ

      താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മൾ ആണുങ്ങൾക്കേ സുരക്ഷിതത്വവും
      സ്വയം ഉറപ്പ് വരുത്താം എന്നാൽ വനിതകൾക്കും കുട്ടികൾക്കും നേരെയുള്ള എപ്പോഴെത്തെ ആക്രമണത്തെ
      ചേര്ത്ത നിർത്താൻ അവരെക്കൊണ്ട് മാത്രമേ കഴിയു അവർ പേടിച്ച ഓടി ഒളിക്കാൻ ശ്രമിക്കുമ്പോൾ
      അക്രമണകാരികൾക്കെ അതെ ഊർജം പകരും അതിനെ അവരെ അനുവദിക്കാതിരിക്കാൻ
      വനിതകൾ ഒക്കെ വല്ല fight സ്കില്ലും ഒക്കെ ഉള്ളവർ ആയിരിക്കണം
      വേറെ ഒരു കാഴ്ചപ്പാടിൽ നിന്ന് ഭയത്തെ നോക്കിയാൽ അത് നല്ലതാണ് സർക്കാർ sikhshikkum എന്ന ഭയം
      കാരണം അല്ലെ മനുഷ്യർ കുറ്റങ്ങൾ ചെയ്യാൻ മടിക്കുനെ …….

      പാർട്ടി ക്ലാസുകളിൽ പങ്കെടുക്കാത്തത് കൊണ്ടാവും എല്ലാമൊന്നും മനസ്സിലായില്ല… ഒന്നും കൂടി ലളിതമാക്കാമോ????(തമാശ ആണ് കേട്ടോ)

      eniyum nannai vivariche ezhuthan sramikkunnathane
      rajeev etta ?

      1. sarkhar alla god anne ☺

  3. ജാക്കി, നല്ല മെസ്സേജ് ????

    1. tnx nofu setta

  4. ആനന്ദ് സാജൻ

    പേടി കാരണം പറഞ്ഞ എല്ലാ പ്രസംഗങ്ങളും കുളമാക്കിയ ലെ ഞാന്‍?
    ഇതുപോലുള്ള എഴുത്തുകള്‍ നല്ലതാണു ബ്രോ.ചില നഗ്ന സത്യങ്ങള്‍ അറിയാന്‍ സഹായിക്കും??
    പിന്നെ ബ്രോ കുറച്ചു കൂടി സ്പേസ് ഇട്ടു എഴുതണേ.അപ്പോള്‍ വായിക്കാന്‍ എളുപ്പമാവും??.

    ?????

    1. പേടി കാരണം പറഞ്ഞ എല്ലാ പ്രസംഗങ്ങളും കുളമാക്കിയ ലെ ഞാന്‍?

      ???

      thirchayayum bro ?

      പിന്നെ ബ്രോ കുറച്ചു കൂടി സ്പേസ് ഇട്ടു എഴുതണേ.അപ്പോള്‍ വായിക്കാന്‍ എളുപ്പമാവും??.

      ariyillayirunnu njan ezhuthiya oru floyil angge post jeythatha eni sradhikkam ?

  5. മന്നാഡിയാർ

    ❤❤❤

    1. ???
      kadha vayikke bro ellel aparachithan vayichittum mathi

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. kadha vayikke bro ellel aparachithan vayichittum mathi

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Urappayum vaayikkum bro ???

Comments are closed.