ആദ്യത്തെ കണ്മണി ❤[ നൗഫു ] 4264

ആദ്യത്തെ കണ്മണി ❤❤❤

Aadythe kanmani

author : നൗഫു 

 

“ബ്ലെ….”

” രാവിലെ അമ്മയി ഉമ്മ ഉണ്ടാക്കിയ ദോശയും ചട്ടിണിയും കഴിക്കുന്നതിനിടയിലായിരുന്നു എന്റെ ഉള്ളിൽ നിന്നും എന്തോ ഉരുണ്ട് മുകളിലേക്കു കയറുന്നത് പോലെ തോന്നിയത്..”

“ഞാൻ ഉടനെ തന്നെ വാഷ് ബേസിന്റെ അരികിലേക് ഓടി..,..ആകെ തിന്ന ഒരു ദോശ മുഴുവൻ കഴിച്ചതിനേക്കാൾ വേഗത്തിൽ പുറത്തേക് വന്നു… കൂടെ കലശലയ വയറു വേദനയും…”

“ഞാൻ എഴുന്നേറ്റ് ഓടിയതിന് പിറകിലായി തന്നെ എന്റെ ഇളച്ചിയും (ഭർത്താവിന്റെ അനിയന്റെ ഭാര്യ ) കൂടെ എന്റെ ഇക്കയും ഓടി വന്നു…ഇക്ക എന്റെ പുറകിൽ തടവി തരുന്നുണ്ട്..”

“ആ ഒരു ചർഥിയിൽ തന്നെ ഞാൻ ക്ഷീണിച്ചു പോയിരുന്നു …”

“എന്നെ ഉമ്മയും ഇളച്ചി സമീനയും കൂടെ റൂമി ലേക്കു താങ്ങി കൊണ്ട് പോയി കിടത്തി..’

“വിവാഹം കഴിഞ്ഞിട്ട് രണ്ടാമത്തെ മാസത്തിലേക് കടന്ന് തുടങ്ങിയിട്ടേ ഉള്ളു…”

“എനിക്ക് എന്താണ് പറ്റിയതെന്നറിയാതെ ഇക്ക വാതിലിൽ പിടിച്ചു എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്…ഉമ്മാ, എന്താ ഓൾക് പറ്റിയത്..”

“ഇത് പെണ്ണുങ്ങൾക് മാസത്തിൽ ഒരു പ്രാവശ്യം വരുന്നതാണ് അതിന്റെ വയറു വേദനയാണ്..”

“അപ്പോ ഛർദിയോ…”

“അതും ഉണ്ടാകും വയറിനു ഒന്നും പിടിച്ചില്ലെങ്കിൽ…”

“ബെഡിൽ കിടന്ന ഞാൻ വീണ്ടും വോമിറ്റ് ചെയ്തു… ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്തത്ര ക്ഷീണിത യായി ഞാൻ മാറി…”

“എന്റെ അരികിൽ ഇരുന്നു കൊണ്ട് തന്നെ എന്നെ മാറിലേക് ചേർത്ത് നിർത്തി എന്റെ വോമിറ്റ് മുഴുവൻ ഇക്കയുടെ ശരീരത്തിലൂടെ ഒഴുകി തറയിലേക് പടർന്നു ” ഞാൻ ഇക്കയുടെ മുഖത്തേക് പതിയെ നോക്കി…

അവിടെ ഒരു ചിരി മാത്രമേ ഉള്ളൂ, ഞാൻ എന്നും കാണാറുള്ളു പുഞ്ചിരി…

“എന്റെ മറഞ്ഞു പോകുന്ന ബോധത്തിന്റെ ഇടയിലും ഞാൻ കണ്ടു ഉമ്മയും ഇക്കയും റൂമിൽ ഞാൻ വോമിറ്റ് ചെയ്തേതെല്ലാം വൃത്തിയാക്കുന്നുണ്ട്..”

“എന്റെ ഉള്ള ആരോഗ്യം വെച്ച് ഞാൻ ഉമ്മയോട് പറഞ്ഞു.. ഉമ്മാ ഞാൻ ചെയ്തോളാം..”

“വേണ്ട, നീ അവിടെ കിടന്നോ.. എനിക്കൊരു മോള് ഉണ്ടെങ്കിൽ അവൾക് ഇങ്ങനെ സംഭവിച്ചാൽ ഞാൻ തന്നെയല്ലേ ഇതൊക്കെ ചെയ്യുക.. എന്റെ മോള് റസ്റ്റ്‌ എടുത്തോ ഇത് വൃത്തിയാക്കാൻ ഞാൻ ഉണ്ട്…”

❤❤❤

ഇത്താ … സമീനയാണ്…

“ഇത്താ, എനിക്കൊരു സംശയം ഇത് അതാണോ എന്ന്…’

“ഏത് …” ഞാൻ എന്താണെന്ന് അറിയാത്ത ഒരു ഭാവത്തോടെ അവളുടെ മുഖത്തേക് നോക്കി..

എന്നേക്കാൾ ഒരു വയസ്സിന് മൂത്തത് അവളാണെകിലും,

ഞങ്ങളുടെ വിവാഹം ഒരു ദിവസം തന്നെയായിരുന്നു..

ഇക്കയുടെ അനിയനാണ്‌ സമീനയെ കെട്ടിയത്… അത് കൊണ്ട് തന്നെ ഇടക്കൊക്കെ എന്നെ അവൾ ഇത്ത എന്ന് വിളിക്കാറുണ്ട്…

“അത് തന്നെ നമുക്ക് വയറ്റിൽ ഉണ്ടാകില്ലേ, അതാണോ എന്നൊരു സംശയം…”

Updated: March 9, 2021 — 1:14 pm

84 Comments

  1. Kadha suuuuper

    1. ❤❤❤

  2. Ooh sorry kunj malagha analle. Athe adhyathetha.

    1. അതേ.. രണ്ടാൾ ഉണ്ട്.. രണ്ടും മാലാഖ മാർ തന്നെ ❤❤❤

      1. Masha Allaaahh. Njn Tvm. Kakkayo?

        1. Tvm il എവിടെ

          1. Nedumangad kazhinju ponam Chullimanoor. TVM il ano Pretha?

          2. അതെ കൈമനം ഭാഗത്ത് ആണ്

          3. Kaimanam Aattingal angottano?

          4. തമ്പാനൂർ പാപ്പനംകോട്

      2. ഞാൻ കോഴിക്കോട്

        1. Njn വടകര

          1. Ingal koykod edaya

          2. ചാലിയം,

    2. നാട്ടിൽ എവിടെ ആണ്

      1. Ingal edaya

  3. March 9 nu aanalle kakkunte monte birthday. Ente monte birthday 8 March 2021 aanu.

    1. നോ നോ മാർച്ച്‌ 10

      മാലാഖ ആണ് ട്ടോ.. മോൻ അല്ല ❤❤

    2. ആദ്യത്തെ കുഞ്ഞു ആണോ.. ഷഹാന..

      1. Ooh sorry kunj malagha analle. Athe adhyathetha.

Comments are closed.