ഭാനുമതി (മനൂസ് ) 3166

ഭാനുമതി

Bhanumathi | Author : Manoos

View post on imgur.com

പ്രിയപ്പെട്ട പുള്ളകളെ ഞമ്മള് ഒരു പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ്.. ഒരു കുഞ്ഞു കഥ.. അപ്പൊ മ്മക്ക് തുടങ്ങാല്ലേ..??

 

കൊയ്ത്ത് കഴിഞ്ഞ നീണ്ട് കിടക്കുന്ന നെൽപ്പാടം ആണ് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്ന എന്റെ ദൃഷ്ടിയെ വരവേറ്റത്.

പട്ടണത്തിൽ വളർന്ന എനിക്ക് ആ കാഴ്ച ഒരു പുതുമ തന്നെ ആണ്.

ഇളംകാറ്റും ആസ്വദിച്ചു ആ കാഴ്ചയിൽ ലയിച്ച് ഉറക്കത്തിലേക്ക് ഊളിയിടാൻ ശ്രമിച്ച എന്റെ കണ്ണിലേക്ക് മറ്റൊരു കാഴ്ചയെത്തി.

കണിയാപുരം എന്ന് എഴുതിവച്ച ഒരു ബോർഡ്.

പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ ബസ്സിലെ കിളിയോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.

അല്പം ദേഷ്യത്തോടെ അയാൾ ബെല്ലടിച്ചു.

ബസ്സിൽ നിന്നും ഇറങ്ങിയ ഞാൻ ചുറ്റുപാടും നോക്കി..പേരിന് പോലും ഒരു കടയില്ല. നാഗരികത തൊട്ട് തീണ്ടിയിട്ടില്ലാത്ത സ്ഥലമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സിലായി.

ഇനി കൈയിലുള്ള വിലാസം ആരോട് ചോദിച്ചു മനസ്സിലാക്കും എന്ന സംശയത്തോടെ ഞാൻ കുറച്ച് നേരത്തേക്ക് അവിടെ തന്നെ നിന്നു..

ബസ്സിലിരുന്നു നേരത്തെ ആസ്വദിച്ച ആ നെൽപ്പാടം ഞാൻ പുച്ഛത്തോടെ നോക്കിക്കണ്ടു.

പകൽ മരിക്കുവാൻ ഇനി അധികം സമയം വേണ്ട..വികസനമെന്ന സ്വപ്നം ദൂരെ ദൂരെ ഒരു കൂട് കൂട്ടി കാത്തിരിക്കുകയാണ് എന്ന് ചെമ്മണ്ണൂ നിറഞ്ഞ ആ മണ്പാത കണ്ടപ്പോൾ ബോധ്യമായി…

പ്രകാശത്തിന്റെ വർണ്ണം കൂടുതൽ ചുവക്കാൻ തുടങ്ങി.. അതാ നെൽപ്പാടങ്ങൾക്ക് മേലെ പീലിവിടർത്തി നിറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഉന്മാദം..

പക്ഷികൾ ദിവസവേതനവുമായി കൂടുകളിലേക്ക് ചേക്കേറുന്ന തിരക്കിലാണ്..

പരിചിതമായ ഇടമല്ല എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കി…