മീനാക്ഷി കല്യാണം 6 (അവസാനം) 442

പിള്ളേരുടെ ശല്ല്യം സഹിക്കാൻ പറ്റാണ്ട് ഞാൻ മച്ചിലേക്കും നോക്കിയിരിക്കുമ്പോൾ ആണ് അജുവിന്റെ കോള് വരുന്നത്. വിളിക്കാൻ വിട്ട്പോയി. പക്ഷെ അറിഞ്ഞ് കാണും. നാട്ടിലെ ട്രെൻ്റഡിംങ് ന്യൂസിപ്പോൾ ഇതാവും. ‘നാട്ടിലെ തലതെറിച്ച പയ്യൻ്റെയൊപ്പം ഓടിപോയ രാഘവേട്ടൻ്റെ സുന്ദരിയായ മോള്, പട്ടി ചന്തക്ക് പോയത് പോലെ തിരിച്ച് വന്നു, കൂടെ ഒരുഗതിക്ക് മറുഗതിയില്ലാതെ അവനുമുണ്ട്.’ സുഭാഷ് ….!!

 

” വന്നാ ഒന്ന് വിളിച്ചൂടെടാ മൈരേ. നാട്ട്കാര് പറഞ്ഞ് അറിയണോ ?”

 

“വരണംന്ന് വിചാരിച്ചതല്ല. വരണ്ടി വന്നു. നീയെവടെ ഞാനിപ്പൊ വരാം”

 

“ഞങ്ങള് ആലിൻച്ചോട്ടിലിണ്ട്, നീയെറങ്ങ്. പിന്നെ ഇന്ന് നിൻ്റെ ചെലവാണ്. കൊറേ കാലം കൂടി വന്നതല്ലെ. മുഴുത്തകുപ്പി തന്നെ വാങ്ങണം. മുടിയാനായ പുത്രൻ തിരിച്ച് വരുമ്പോൾ, മുഴുത്ത മൂരിക്കുട്ടനെ തന്നെയറക്കണം എന്നാണ് ഗുറാനിൽ പറഞ്ഞിട്ടുള്ളത്.”

 

“ ഇങ്ങനത്തെ കാര്യത്തിന് ഗുറാനും, ഗീതയും, ബൈബിളും, മൂലധനവുമൊക്കെ നിൻ്റെ വായിൽ നിന്ന് അനർഗള നിർഗളമായി ഒഴുകുംന്ന് എനിക്കറിയാം. എൻ്റേലു പത്തിൻ്റെ പൈസയില്ല മൈരെ. കുപ്പി നീയെടുക്കണം, ഞാനടിക്കും.”  

 

“ ഫാ, പൂറാ നിൻ്റെ അണ്ടി….” തെറി മുഴുവനാക്കുന്നതിനു മുന്നെ ഞാൻ ചിരിച്ച് ഫോൺ വെച്ച്കളഞ്ഞു.

 

വെറുതെ തൊടിയിലേക്ക് നോക്കി ആലോചിച്ചു. കൊറേനാളു കൂടി വന്നതല്ലെ. കുപ്പി വാങ്ങണ്ടേ. നല്ലതെന്നെ വാങ്ങണം. ഈ മാസം നല്ലചിലവായിരുന്നു. അക്കൗണ്ട് കാലിയാണ്. ശമ്പളം കിട്ടാൻ ഇനിയും ഒരാഴ്ച്ചയെടുക്കും. പുതിയ ഇൻ്റർവ്യൂ ഒന്നും ചെയ്തിട്ടുമില്ല. മൊതലാളിയെ വിളിച്ച് ഒരായിരം രൂപ അഡ്വാൻസ് ചോദിക്കാം. നല്ലമടിയുണ്ട് എന്നാലും വിളിച്ചു.

 

അയാളേതോ കോണാത്തിലായിരുന്നു റെയ്ഞ്ചുമില്ല, ഒരുമൈരും ഇല്ല.

 

“ സാർ, ഒരു ആയിരം രൂപ… അതേ, അതേ ആയിരം. എപ്പൊ അയക്കും.”

 

“നാ…. പൊ… യ് കൊട്ടു.. റിക്കെ, തമ്പി… നെ… റ്റ് കടക്കലെ….സെർന്ത്.. അ..ണപലാം.”

 

അയക്കും ഒറപ്പാണ് പക്ഷെ എപ്പഴാണെന്നു വച്ചിട്ടാ. ടോണിയാണെങ്കി സ്വിച്ച്ട് ഓഫ്. നല്ല സമയം. 

 

ഞാൻ വെറുതേ എന്റെ കോണ്ടാക്ട് ലിസ്റ്റ് എടുത്ത് വിരലോടിച്ചു. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രധാന നടൻമാരും, ടെക്നീഷ്യൻസും ഉണ്ട്. പക്ഷെ ഇത്ര വലിയ ആളുകളോടെ ഞാനെങ്ങനെ ഒരു അഞ്ചൂറ് അയക്കാൻ വിളിച്ച് പറയും. അത് വല്ലാത്തതരം ബോറാണ്. അപ്പോഴാണ് ഒരു പ്രത്യേകതരം ദരിദ്രനാണ് ഞാനെന്ന് വേദനയോടെ ഞാൻ തിരിചറിഞ്ഞത്. 

 

ഞാൻ റൂമിൽ ചെന്ന് പേഴ്സെടുത്ത് മലത്തി നോക്കി. അതീന്നൊരു പാറ്റ പറന്ന് പോയി. ഇരുനൂറ്റിയമ്പത് രൂപയുണ്ട് ആകെ. ആ എന്തേലും അവട്ടെ. രണ്ട്കുപ്പി കള്ള് വാങ്ങികൊടുക്കാ. ഞാനത് തിരുമ്പി ഷർട്ടിൻ്റെ പോക്കറ്റിൽ വച്ച്. പോയി മേല് കഴുകിവന്ന് ഷർട്ടെടുത്തിട്ട് നടന്നു.

 

ഇപ്പോ വരാംന്ന് അച്ഛനേട് പറഞ്ഞ് അരമതിലിൽ ഇരുന്ന് കുട്ടികളെ കളിപ്പിക്കുന്ന മീനാക്ഷിയോട്, തലകൊണ്ട് ഇപ്പെ വരാം ന്ന് ആംഗ്യം കാട്ടി,

ഉമ്മറത്തിൻ്റെ പടിയിറങ്ങി മുറ്റത്തേക്കിറങ്ങി നടന്നു. മഴയൊന്ന് തൂളി നിൽപ്പാണ്.

 

നടക്കുമ്പോൾ വെറുതെ നെഞ്ചിൽ കൈവച്ചപ്പോൾ പോക്കറ്റിനൊരു കനം. ഇരുന്നൂറ്റമ്പത് രൂപക്ക് ഇത്ര കനമോ ചുളിഞ്ഞ് ഇരിക്കാവും. ഞാൻ അത് നിവർത്താൻ പുറത്തെടുത്തപ്പോളുണ്ട് ഇരുന്നൂമ്പത്ത് പെറ്റ് പെരുകി രണ്ടായിരത്തിൻ്റെ രണ്ട്നോട്ട് ഒപ്പമിരിക്കുന്നു. ഞാൻ ഇതെന്ത് കഥയെന്ന് തലചൊറിഞ്ഞ് ഉമ്മറത്തേക്കു നോക്കി, ഇതുകണ്ട മീനാക്ഷി പതറി, പന്തംകണ്ട പെരുച്ചാഴിയെപോലെ, ചെറുതിനേം എടുത്തു ഉള്ളിലേക്കോടി. ഇതിവളെങ്ങനെ അറിഞ്ഞു, ഞാൻ കാശില്ലാതെ മൂഞ്ചിതെറ്റിയിരുപ്പാണെന്ന്. 

 

അതെന്ത് മാജിക്കാവോ. ഞാൻ വീണ്ടും തലചൊറിഞ്ഞു. മാജിക്കൊന്നും ആവില്ല ഡ്രസ്സ് അവള് കഴുക്കൻ എടുത്തിട്ടുണ്ട്. അപ്പൊ പേഴ്‌സ് എടുത്ത് നോക്കി കാണും?. ഈശ്വരാ… എന്റെ ശോകാഅവസ്ഥ മനസ്സിലായിക്കാണും. പിന്നെ അജു വിളിച്ചതു കണ്ടതല്ലെ കുപ്പിപൊട്ടുമെന്ന് അവൾക്ക് ഒറപ്പാണ്. ആഹാ ഭർത്താവിന് കുപ്പിപൊട്ടിക്കാൻ കാശ് പോക്കറ്റിവച്ച് ഒന്നു പറയാതെ പോകുന്ന ഭാര്യ. എത്ര നല്ല ഭാര്യ. ഇത്രയും നല്ല ഭാര്യ എനിക്കുണ്ടെന്ന് കേട്ടാൽ, എന്നെ തല്ലി ബോധം കെടുത്തി ഇവളെ തട്ടികൊണ്ട് പോകാൻ വരെ സാധ്യതയുണ്ട്. ഈ കാര്യം അറിയാതെ പോലും ആരോടും പറയണ്ട. ഞാൻ നടക്കുന്നതിനിടയിൽ ചിരിയോടെ മനസ്സിലോർത്തു.

 

പെട്ടന്ന് മനസ്സിൽ മറ്റൊരു വെള്ളിമിന്നൽ മിന്നി. അപ്പൊ അവളതും കണ്ടിട്ടുണ്ടാവും. അന്നു കോളേജി പോയപ്പോൾ അവളറിയാതെ അതിൽ എടുത്തു വച്ച അവളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ. അത് അതിൽ വക്കണ്ടായിരുന്നു. ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും. ആകെ നാണക്കേടായി.

 

അല്ല അതിനിപ്പോ എന്താ, വേറെ ആരും അല്ലാലോ എൻ്റെ ഭാര്യയല്ലെ. അവളുടെ ഫോട്ടോ അല്ലാതെ, അമ്മേടെ ഫോട്ടോക്കൊപ്പം അതിൽ വേറെ ആരുടെ ഫോട്ടോവക്കാനാ. അത് സത്യമാണ്. നാണിക്കണ്ട കാര്യമില്ല. ഞാൻ നിഗമനത്തിലെത്തി.

 

എങ്കിലും കാശ് തിരിച്ച് കൊടുക്കണം എന്ന് മാത്രം എനിക്ക് തോന്നിയില്ല. കാരണം അവളെൻറെ ആണ്, എൻ്റെ ഭാര്യയാണ്, എന്റെ പോക്കറ്റിൽ കാശ് വക്കാനും, വേണ്ടിവന്നാ അതിൽ നിന്ന് കാശെടുക്കാനും അവൾക്ക് ആരോടും ചോദിക്കണ്ട ആവശ്യമില്ല. അതവളുടെ അവകാശമാണ്. 

 

ഈ ചാറ്റൽമഴക്കൊരു സുഖമുണ്ട്. ഞാൻ വയലിനപ്പുറം പടർന്നു നിൽക്കുന്ന വൃദ്ധനായ പേരാൽമരം ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ എന്റെ കയ്യിൽ വേണ്ടി വന്നാൽ ജാക്ക്ഡാനിയൽ വരെ ഇറക്കാനുള്ള ദുട്ടുണ്ട്.

 

*******

Updated: March 7, 2023 — 2:51 pm

23 Comments

  1. Never read a story like this…and i don’t want to any other
    Because it gave me all chills i expected from a story…
    Hats off to you and your style of writing.
    വായിച്ച ഓരോ നിമിഷവും പാഴായി പോയില്ല ?
    Worths a lot ?
    Once again man your style of writing ??

  2. ഏവർക്കും ഹൃദയം നിറഞ്ഞ ഓണപ്പരീക്ഷ ആശംസകൾ…. ?

  3. നന്ദി…. ആ സ്നേഹത്തിനു ജീവവായു നൽകിയതിന്.. വഴുതനയുടെ മെഴുക്കുവരട്ടിയുടെ രുചി നൽകിയതിന്.. പച്ചയായ ജീവിതത്തിന്റെ നിറക്കൂട്ടുകൾ നൽകിയതിന്..
    നന്ദി കൂട്ടുകാരാ..

  4. Nice work bro ?

  5. ചങ്ങാതി..?
    നന്നായായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..അത്രക്ക് നന്നായിരുന്നു ഓരോ വരികകളും.എഴുത്തിന്റെ മന്ത്രികത അത്രക്ക് നന്നായിരുന്നു.പിടിച്ചിരുതുന്ന എഴുത്ത് തന്നെ.എങ്കിലും സമാധാനപരമായ അവരുടെ മുന്നോട്ടുള്ള ജീവിതം കുറച്ചുകൂടി എഴുതിയിരുന്നെങ്കിൽ എന്നാശ്ശിച്ചു പോയി…

    “Objects in mirror are closer than they appear”
    ഓരോരോ വരികളും മനസ്സിൽ തലോടി പോയിരിക്കുന്നു.അതിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് ഇത്.
    പിനെ കുക്കിങ് നീ കുറച്ചു പറയാതെ ഇരിക്കാൻ വയ്യ.എന്തൊക്കെ വിഭവങ്ങൾ ആണ് ആകുന്നത്.വായിച്ച എനിക്ക് പോലും കൊതി തോന്നിപോയി?.
    ഒരു ടൈൽ end പ്രതീക്ഷിക്കുന്നുണ്ട്…കഴിയുമെങ്കിൽ കുറച്ചു വരികൾ കുടി അവർക്കുവേണ്ടി കുറിക്കു..?

    ഇനിയും ഇത് പോലുള്ള കഥകളുമായി വരിക.ഈ എഴുത് മറ്റൊന്നിനും പകരം വയ്ക്കാൻ ഇല്ലാത്തതാണ്…അത്ഇ നിയും പ്രണയമായി ഇവിടെ നിറയട്ടെ…?
    -story teller

  6. Thanks for completing the story.. I loved your writing.. unni❤️ Meenakshi super… Vere level story???

  7. അങ്ങനെ അവസാനം വന്നു ല്ലേ ☺️☺️☺️ വായിച്ചിട്ട് റിവ്യൂ ഇടാം അണ്ണാ ?

  8. Ende broye .. vayichappo orupad santhoshai…. Iniyum ithiram rejanakalkkai kathirikkunnu

  9. നിധീഷ്

    ഒന്നും പറയാനില്ല… മനസ്സ്നിറഞ്ഞു…. ❤❤❤❤❤❤❤❤❤
    ഇനിയും ഇതുപോലെഉള്ള കഥകളും ആയിവരിക……

  10. ബ്രോ അടിപൊളി ഇനിയും എഴുതണം

  11. ബ്ലോക്ക്ബസ്റ്റർ ??❣️

  12. പൊന്നു നരി ഇജ്ജാതി തീ ?????…?????????????????????????

  13. Excellent storry and well presented.

  14. Chettayii full kadha pdf aayittu idamo

  15. അരെ വാ ♥️?

  16. സൂപ്പർ ആയിരുന്നു ബ്രോ…

  17. സൂപ്പർ സൂപ്പർ സൂപ്പർ പൊളിച്ചു മുത്തേ കണ്ണു നിറഞ്ഞിട്ട് മിക്ക സ്ഥലങ്ങളിലും വായിക്കാൻ പോലും പറ്റിയില്ല അതിമനോഹരം ഇനിയും ഒരുപാട് ഒരുപാട് ഇതേപോലെ എഴുതാൻ കഴിയട്ടെ ഒരായിരം ആശംസകൾ

    1. Enthinada kalamada manushyane karayippikkaanni ingane katha ezuthunnath

  18. Wonderful story and writing. Thanks for giving a message. Come again with good story. ?

  19. ജിത്തു

    Super bro ഇനിയും ഇത്പോലെ തുടരട്ടെ

  20. nalla noval aayirunnu nannayi theerthu.

  21. ഓന്നും പറയാൻ ഇല്ല, സൂപ്പർ

  22. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഞാൻ കരുതി നിർത്തിയിട്ട് പോയി എന്ന് .പൂർത്തിയാക്കിയ തിൽ
    സന്തോഷം ഒരുപാട് ഇഷ്ട്ടമായി.

Comments are closed.