മീനാക്ഷി കല്യാണം 6 (അവസാനം) 442

ചായ സമോവറിൽ നിന്ന് ആവി പറക്കുന്ന ഒരു കവലയിൽ വച്ച് മീനാക്ഷി വെട്ടിതിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. ഉദയ സൂര്യൻ്റെ കിരങ്ങൾ അവളുടെ നേർത്ത കവിളുകളിൽ തട്ടി സ്വർണ്ണവർണ്ണത്തിൽ പ്രതിഫലിച്ചു. അവൾക്കറിയാം എനിക്കിതൊക്കെ, പ്രത്യേകിച്ച് വീട്ടിലേക്കുള്ള തിരിച്ചുപോക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. അവൾക്ക് വേണ്ടി മാത്രമാണിത് ചെയ്യുന്നതെന്നും. 

 

അവൾ തിരിഞ്ഞ് കൊച്ചുകുട്ടിയെ പോലെ, താളത്തിൽ മുന്നോട്ട് നടന്നു തുടങ്ങി. നാട്ടിലെത്തിയത് സന്തോഷമായിട്ടുണ്ട്. 

 

മണ്ണിട്ട വഴി കടന്ന്, ചരിവിറങ്ങി പൂത്ത് നിൽക്കുന്ന പറങ്കിമാവുകളുടെ മറപറ്റി വയൽവരമ്പിലൂടെ ഭാരിച്ച ബാഗും പിടിച്ച് ഞാൻ പ്രയാസപ്പെട്ട് നടന്നു. മീനാക്ഷിക്ക് ആവേശം ഇരട്ടിയായി. കയ്യോക്കെ വിടർത്തി വട്ടം തിരിഞ്ഞ് മണ്ണിൻ്റെ ഗന്ധവും ആസ്വദിച്ചാണ് നടപ്പ്. വയലെല്ലാം കൊയ്ത് കഴിഞ്ഞ് അടുത്ത വിതക്ക് ഉഴുതുമറിച്ച് ഇട്ടിരിക്കാണ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങേയറ്റം വരെ ചുവന്ന മണ്ണ് കൊണ്ടുള്ള ഒരു കടലാണ്. അതില് മീനാക്ഷി ഒരു കടലാസ് തോണികണക്കെ നീങ്ങികൊണ്ടിരുന്നു. നിറവെയിലവൾക്ക് സ്വർണ്ണ കുടചൂടി.

 

പ്രൗഢഗംഭീരങ്ങളായ വാസ്തുവിദ്യ ശിൽപങ്ങൾ നിറഞ്ഞ പഴയ ഇല്ലങ്ങൾ വയലിനോട് ചേർന്നു നിൽപ്പുണ്ട്. ഭൂപരിഷ്കണ നിയമത്തിനു ശേഷം തകർന്ന പലതും ഇപ്പോൾ ജീർണ്ണനത്തിൻ്റെ വക്കിലെത്തിയെങ്കിലും, അവയുടെ ചിതലരിച്ച കോലായിലിപ്പോഴും അരച്ച ചന്ദനം മണക്കാറുണ്ട്. അതു കണ്ടപ്പോൾ എനിക്ക് പഴയൊരു കഥ ഓർമ്മയിൽ വന്നു. ഞാൻ അതു ചിന്തിച്ച് നോക്കുമ്പോൾ, മീനാക്ഷി ബാഗിനി അവളു പിടിക്കുമെന്ന് പറഞ്ഞ് കൈനീട്ടുന്നു. 

 

“താ, ഞാൻ പിടിക്കാം ഉണ്ണിയേട്ട.”

 

“നിൻ്റെ തലക്കെന്താ മീനാക്ഷി വല്ല ഓളവും വെട്ടുന്നുണ്ടോ. അല്ലെങ്കി തന്നെ വയ്യ. നീയിതും കൂടി എങ്ങനെ പിടിക്കാനാണ്. ഞാൻ തന്നെ പിടിച്ചോണ്ട്.” 

 

അതവൾക്ക് ക്ഷീണമായി, വാശികയറി.

 

“താ… ഇങ്ങട്.” 

 

അവളത് വലിച്ച് വാങ്ങി, പക്ഷെ കയ്യികിട്ടിയപ്പോൾ മുഖം മാറി ഇത്ര ഭാരം  അവളും പ്രതീക്ഷിച്ച് കാണില്ല പാവം. കൊറച്ച് ദൂരം അതുവലിച്ചു നടന്നു നോക്കി. അവസാനം എന്നെ ദയനീയമായി നോക്കി.

 

“ഞാൻ കളിയാക്കില്ല മീനാക്ഷി. ബാഗ് തന്നോ ഞാൻ പിടിച്ചോളാ. ഇവിടെ വച്ച് പെണ്ണുങ്ങളെ ശക്തി പറഞ്ഞ് കളിയാക്കിയാ പാതായിക്കര നമ്പൂതിരിയാരുടെ വേളി ചോദിക്കാൻ വരുന്നാ പറയാ. ആ മന കണ്ടില്ലേ. അവടെ അവരുണ്ട്. എൻ്റെ ഒപ്പം ഒരു യക്ഷി തന്നെ ധാരാളമാണ്.” 

 

ഞാൻ കൈകൂപ്പി ബാഗ് വാങ്ങിപിടിച്ചു നടന്നു. മീനാക്ഷി കുറച്ച് നേരം എന്തോ ആലോചിച്ച് നിന്നു. പിന്നെ മനയെനോക്കി. വലിയ അപ്പുപ്പൻമാവിൻ്റെ ചില്ലകൾക്കിടയിലൂടെ വെയില് അരിച്ചിറങ്ങി അവിടെ നിഴലുകളും വെട്ടവും മാറി മാറി വരുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ ഒരുപാട് ദൂരമെത്തി. അവളു തട്ടിതടഞ്ഞ് ഉഴുതിട്ട മണ്ണിലൂടെ ഓടി. ആ മണ്ണിലൂടെ ഓടുമ്പോൾ ആരെങ്കിലും പിന്നീന്ന് പിടിച്ചു വലിക്കുന്ന പോലെ തോന്നുന്നത് സ്വാഭാവികമാണ്. എൻ്റെ അടുത്തെത്തുമ്പോഴേക്കും മീനാക്ഷിയുടെ പാതി ജീവൻ പോയിരുന്നു.

 

“ന്തേ.., പരിചയപ്പെട്ടോ വേളിയേ. (ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു)”

 

“ദേ,  നൊണക്കഥ പറയാൻ നിക്കരിക്കോ, ഞാൻ പേടിച്ച് ചത്ത് പോകും. അവടെ ശരിക്കും യക്ഷിയുണ്ടോ.” 

 

“ ഹ, ഹ, ഹ… ഇത്ര വീരശൂര പരാക്രമിക്കും പേടിയോ. യക്ഷിയൊന്നുമല്ല അതൊരു കഥയാ. ഒരു മുത്തശ്ശിക്കഥ.”

 

“പേടിപ്പിക്കാത്ത കഥയല്ലെങ്കി പറയാലോ…. (ചുറ്റും നോക്കി) ഇനി പേടിപ്പിക്കണ കഥയാണെങ്കി കൂടി കൊറച്ചൂടി അടുത്തു നിന്ന്…., എന്നെ ചുറ്റി കെട്ടിപിടിച്ച് പറയാലോ…., ഞാൻ ഒന്നും പറയില്ല….. ഉണ്ണിയേട്ടന് പേടി ആയോണ്ടല്ലെ.”

 

“ആർക്ക് പേടിന്ന്. (ഞാൻ കണ്ണുരുട്ടി)”

 

“(മീനാക്ഷി തലതാഴ്തി പതുക്കെ) മീനാക്ഷിക്ക്.”

 

“അപ്പെൻ്റെ മീനാക്ഷികുട്ടി ഇങ്ങട് വന്നെ. (ഞാൻ അവളെ ചേർത്ത് പിടിച്ചു. അവള് ചെറുതായിട്ട് തണുത്തിരുന്നു) ഇത്രയും പേടിയോ നിനക്ക്.”

 

“പേടിച്ചിട്ടല്ല. യക്ഷി ഒക്കെ ആവുമ്പെ ചോര കൊറേ വേണ്ടിവരില്ലെ. എൻ്റെല് അത്രക്കില്ല… അതാ.”

 

“ഓ അങ്ങനെയങ്ങനെയങ്ങനെ.” 

ഞാൻ പതുക്കെ കൈ ആ കൊഴുത്ത വളവുകളിലെല്ലാം ഒന്നു തഴുകിയിറക്കി. ഇപ്പൊഴാണ് യക്ഷിയെ കൊണ്ട് ഞങ്ങള് നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടായത്.

 

“യക്ഷി ചോരയാ കുടിക്കുള്ളോ. ഇയാളെന്നെ തിന്നോ അവടെ എത്തുമ്പഴേക്കും.” 

ഞാൻ വെറുതെ ഇളിച്ചു. എനിക്ക് ശരിക്കും അവളെ പിച്ചി തിന്നാൻ തോന്നുന്നുണ്ടായിരുന്നു.

 

“ന്ന് ട്ട്‌… പറ, കഥ പറ.” 

നിതംബവടിവിലിരുന്ന കയ്യെടുത്ത് വയറിൽ വച്ച്, വടതിരഞ്ഞ് ഞാൻ കഥ തുടർന്നു.

 

“പണ്ട് പണ്ട്, പണ്ടെന്ന് വച്ചാ വളരെ പണ്ട്. വാസ്കോ ഡി ഗാമ കാപ്പാട് കപ്പലിറങ്ങണേനും മുന്ന്. അന്ന് ഈ മന, വലിയൊരു തറവാടായിരുന്നു. പാതായിക്കര നമ്പൂതിരിമാരുടെ. അവരാണെങ്കിലോ മല്ലയുധത്തിൽ  അഗ്രഗണ്യർ. അവരെ തോൽപ്പിക്കാൻ മലബാറിലോ, തിരുവിതാംകൂറിലോ, എന്തിന് ഈ കൊച്ചി മഹാരാജ്യത്ത് പോലും ആരുമുണ്ടായിരുന്നില്ല. അമ്മാതിരി വിരുതർ. അങ്ങനെയിരിക്കെ അവരുമായി മല്ലിടാൻ മദിരാശിദേശത്ത് നിന്നൊരു മല്ലൻ വന്നു. കാച്ചിയ കാരിരുമ്പ് പോലെ ഉറച്ച ശരീരമൊക്കെയുള്ള ഒരു ഇട്ടികണ്ടപ്പൻ മല്ലൻ. കാഴ്ചയിൽ ക്രൂദ്ധൻ. കഷ്ടകാലത്തിന് അവിടെ വേളി മാത്രമേ ഉണ്ടായിരുന്നുള്ളു.” 

 

“അയ്യോ, ഇനിയൊന്നും പറയണ്ട… 

മീനാക്ഷി ചെവിപൊത്തി ഞാൻ അവളെ പകച്ച് നോക്കി.”

 

“അതെന്താ”

 

“അയാള്, അന്തർജനത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്തു കാണുമായിരിക്കും. അപമാനഭാരം സഹിക്കാതെ അന്തർജനം ആത്മഹത്യ ചെയ്തു കാണും. അങ്ങനെ ഗതികിട്ടാതെ രക്ഷസായി ഇവിടൊക്കെ അലഞ്ഞ് തിരിയാൻ തുടങ്ങിക്കാണും. ഹൊ.. ഭീകരം..” 

ഇത് പറയുമ്പോൾ അവൾ കൂടുതൽ അടുത്തേക്ക് നീങ്ങി നിന്നു. ഇക്കണ്ട തോന്നിവാസം മുഴുവൻ പറയുന്നതിൽ കുഴപ്പമില്ല, എന്നിട്ടും യക്ഷി പിടിക്കുമോന്ന് പേടിയാണ് അവൾക്ക്.

 

“ഹ.. ഹ.. ഹ.., എന്തോന്നിത് ടീജീ രവീടെ പടോ , അതോ പൊന്നാപുരം കോട്ടയോ, ഹോ…ഇങ്ങനെ ഒന്നും സ്വപ്നത്തി പോലും പറയരുത് മീനാക്ഷി. ഇങ്ങനെയൊക്കെ പറഞ്ഞാലാണ് യക്ഷി പിടിക്കുക.”

 

ഇത് കേൾക്കേണ്ട താമസം, എന്റെ മേലോട്ട് കയറി എന്ന പോലെയായി നടപ്പ്. ഇടക്ക് മനപറമ്പിലേക്ക് നോക്കുന്നുമുണ്ട്.

 

“അപ്പൊ ന്താ ശെരിക്കും ഇണ്ടായെ ?.”

 

“ആ അതാണ് ഞാൻ പറഞ്ഞ് വന്നത്. നീ തോക്കിൽ കയറി വെടിവക്കല്ലെ…. ഹെയ് ആരാ ഈ വരണെ…..” (ഞാനത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ മീനാക്ഷി ഞെട്ടി കയ്യിൽ മുറുക്കെ പിടിച്ചു .) “അപ്പു മാരാരോ..”

 

അവളുടെ ഞെട്ടലു കണ്ട ഞാൻ അവളെ നോക്കി ചിരിച്ചു, അപ്പോഴാണ് കുറച്ചകലെ ചരിവിറങ്ങി വയൽവരമ്പ് കയറുന്ന മാരാരെയും സംഘത്തേയും അവളു കണ്ടത്. അമളി മനസ്സിലായ അവള് ചുമ്മാ ഇളിച്ചുകൊണ്ട് കണ്ണുരുട്ടി.

 

മാരാര് ചിരിച്ച്, പരിചയം കാണിച്ച് കടന്ന്പോയി, പിന്നില് ശിഷ്യഗണവും. ഇതിപ്പൊ എങ്കിട്ടാണാവോ ഈ സമയത്. പെട്ടന്നാണ് ഓർമ്മ വന്നത്. നാളെയല്ലെ തൃശ്ശൂർപൂരം. അങ്ങോട്ടാവും. ഇലഞ്ഞിത്തറ മേളത്തിനു മരാരില്ലാതെ എങ്ങനെയാ..!  

 

ഇലഞ്ഞിത്തറയിൽ കൊട്ടുന്നത് പാണ്ടിയാണ്, അത് പഞ്ചാരിയും, തായമ്പകയും, പഞ്ചവാദ്യവും പോലെ ചെമ്പടമേളമല്ല , തുടക്കം മുതൽ അടന്തയാണ് കൊട്ടുന്നത്. കാലങ്ങളുടെ നിമ്നോന്നതങ്ങളില്ല, വച്ചടിവച്ചടി കയറ്റമാണ്. കേട്ടു നിൽക്കുന്നവർക്ക് ആവേശത്തിന് മറ്റെന്തെങ്കിലും വേണോ. ഇടതു കലാശം, അടിച്ചു കലാശം, തകൃത, തൃപുട പിന്നെ മുട്ടിന്മേൽ ചെണ്ട, കാലങ്ങൾ ഋതുകൾ പോലെ മാറിമറിയും. ഒരു നൂറ് ചെണ്ട, എഴുപത്തിയഞ്ച് ഇലത്താളം, ഇരുപത്തിയൊന്ന് വീതം കൊമ്പും കുഴലും, ഇരുന്നൂറ്റിയമ്പതോളം പ്രതിഭാശാലികളായ കലാകാരൻമാർ മാറ്റുരക്കുമ്പോൾ ചുറ്റും എണ്ണിയെടുക്കാൻ കഴിയാത്തത്ര ആരാധകവൃന്തം ആർത്തുൻമദിക്കും. 

 

എല്ലാം കഴിഞ്ഞ് പറേമക്കാവ് അമ്മ സാക്ഷാൽ പാർവ്വതിദേവിയും, തിരുവമ്പാടി ഭഗവതി സാക്ഷാൽ ലക്ഷ്മിദേവിയും നേർക്ക് നേർവരും. അവർ അടയാഭരണങ്ങളും, ഉടയാടകളും പരസ്പരം കാട്ടുന്ന കണക്കെ കുടമാറ്റം നടക്കും. അടുത്ത നാൾ പുലർച്ചെ വെളുക്കുവാൻ ഏഴര രാവുള്ളപ്പോൾ ഗംഭീര കമ്പക്കെട്ട്, പിന്നെ യാത്രപറച്ചില്ലായി കണ്ണീരായി. പക്ഷെ വടക്കുംനാഥൻ സാക്ഷൽ ശങ്കരനും, തിരുവമ്പാടി വാഴുന്ന കാർമേഘവർണ്ണനും സ്വപത്നിമാരുടെ ഈ കെട്ടികാഴ്ചകളിലൊന്നും തലയിടാതെ വടക്കുംനാഥൻ്റെ മതിൽകെട്ടിനു മുകളിൽ കയറിയിരുന്നു ഇതെല്ലാം കണ്ടുരസിക്കും എന്നാണ് ഐതീഹ്യം. 

 

പക്ഷെ എവിടെ നിന്നാണ് ശരിക്കും ഇതെല്ലാം തുടങ്ങിയത്, അതെ ശക്തൻതമ്പുരാൻ. ചരിത്ര പ്രധാനമായ ഈ പൂരം തുടങ്ങിയത് അവിടന്നാണ്. അദ്ദേഹം പൂരമുണ്ടാക്കാൻ കിഴക്കേനട മുതൽ അങ്ങ് മുനിസിപ്പൽസ്റ്റാൻ്റ്  വരെ ഇടതിങ്ങിയ തേക്കിൻക്കാട് വെട്ടി തുടങ്ങിയപ്പോൾ, സുബ്രമണ്യനു തുള്ളി ഒരു കോമരം വന്നു, 

 

“തേക്കിൽക്കാട് എൻ്റെ അച്ഛൻ്റെ ജഡയാണ് അത് വെട്ടരുത്….”

 

മീനാക്ഷി കൈപിടിച്ച് കുലുക്കി ബാക്കി കഥക്ക് കാത്തുനിൽപ്പാണ്. 

“മല്ലൻ വന്നിട്ട് ന്താ ഇണ്ടായെ ഉണ്ണിയേട്ടാ.”

 

മനസ്സിലെ കഥവിട്ട് ഞാൻ അവൾക്കു വേണ്ടി കഥ പറഞ്ഞ് തുടങ്ങി.

“മല്ലനോ?!! , മല്ലൻ ആളൊരു ഗമക്കാരനായിരുന്നു. വരാ… ഗുസ്തി പിടിക്കാ, തോൽപ്പിക്കാ, അതായിരുന്നു മൂപ്പരുടെ പദ്ധതി. പക്ഷെ വീട്ടുകാരൻമാര് ആരും ഇല്ലത്തില്ലാന്ന്ള്ള അന്തർജനത്തിൻ്റെ  ജല്പനം, മൂപ്പരെ തെല്ലാന്നുമല്ല അസ്വസ്തനാക്കിയത്. “

 

“ഇങ്ങോര് കഥ പറഞ്ഞാമതി, ചരിത്രാതീത കാലത്തേക്ക് പോവൊന്നും വേണ്ട. ഈ ജല്പനത്തിൻ്റെ ഒക്ക അർത്ഥം അറിയാങ്കി, ഞാൻ വല്ല മലയാളം പഠിപ്പിക്കാൻ 

പോവില്ലെ. കഷ്ടപ്പെട്ട് ഈ കെമിസ്ട്രി പഠിപ്പിക്കാൻ നിക്കോ.”

 

“അയ്നെന്തിനാണ് ചൂടാവണത് മീനാക്ഷി.”

 

“അല്ലാ പിന്നെ, വെള്ളം ന്ന് തെന്ന അല്ലെ പറയണെ ഞാൻ. H2Oന്ന് പറയാണില്ലാലോ. ബ്രോമോക്ലോറോ ഫ്ലൂറോയ്‌ഡോ മീഥെയ്ൻ ന്നൊരു സാധനം ഇണ്ട്. അതിൻ്റെ ഫോർമുല ഒന്നും എൻ്റെ വായേന്ന് കേക്കാൻ നിക്കണ്ട. മര്യാദക്ക് മനുഷ്യമാര് സംസാരിക്കണ ഭാഷേല് കഥ പറയ്.”

 

“പോർ മുലയോ, ഇതോ?!!” ഞാൻ നോക്കിയപ്പോൾ നാണം വന്നെങ്കിലും അവളെൻ്റെ കയ്യിടിച്ച് ഒടിക്കാൻ ഒരു വിഫലശ്രമം നടത്തി.

 

ഞാൻ വേറെ വഴിയില്ലാതെ വാക്കുകൾ ശ്രദ്ധിച്ച് തുടർന്നു. എന്നെ കൊണ്ട് ആ മുട്ടക്കാട്ടൻ മൂലകത്തിന്റെ ഫോർമുല കേൾക്കാൻ വയ്യ അതോണ്ടാണ്. ഇപ്പൊഴാണ് ഞാൻ ഒരു കോളിഫയ്ഡ് ഭർത്താവായത്.

 

“അപ്പൊ വേളി പറഞ്ഞു. അവരെല്ലാം സന്ധ്യയ്ക്ക് എത്തുമെന്ന്.  അതുവരെ നേരം ഉച്ചയല്ലെ, ഉണ്ടിട്ട് ഇത്തിരിനേരം വിശ്രമിക്കാമെന്ന്. ഭക്ഷണത്തിൻ്റെ കാര്യമായത് കൊണ്ട് മല്ലനു അത് നല്ലൊരു ആശയമായി തോന്നി. മുട്ടിപലകയിട്ട്, ഇലവച്ച് ഉണ്ണാൻ ഇരുന്നപ്പോഴാണ് ശരിക്കും താമാശ. വേളി ഒന്നര പറക്കുള്ള ചോറിനൊപ്പം കറിയായി കൊണ്ട് വച്ചത്ത് പൊതിക്കാത്ത ഒരു മുഴുവൻ നാളികേരമായിരുന്നു. മല്ലൻ അത് കണ്ട് തലചൊറിഞ്ഞ്. പൊതിക്കാത്ത നാളികേരം കൂട്ടി എങ്ങനെയുണ്ണുമെന്ന് വേളിയോട് സംശയം ആരാഞ്ഞു, ‘ഇയ്യോ സോറി, ചോദിച്ചു’. കട്ടിളപടിക്ക് അപ്പുറം മുഖം പോലും കാണാത്തവണ്ണം മറവിലിരുന്ന അന്തർജനം, കൈ മാത്രം കിട്ടിള പടിക്ക് പുറത്തിട്ട്, പിഞ്ഞാണം നീക്കിവച്ച് വെറും കൈവച്ച് ആ പൊതിക്കാത്ത നാളികേരം, അമർത്തിയുടച്ച് പിഴിഞ്ഞ് നാളികേര പാലെടുത്ത് കൊടുത്തു എന്നാണ് കഥ.” 

 

“അപ്പൊ മല്ലൻ എന്തുചെയ്തു. ഊണ് കഴിച്ചില്ലേ??!”

 

“നല്ല കഥയായി. താൻ മുട്ടാൻ വന്നിരിക്കണോരുടെ വീട്ടിലെ പെണ്ണുങ്ങളെന്നെ ഇങ്ങനെയാണെങ്കി പുള്ളി ആണുങ്ങൾ വരാൻ കാത്ത് നിൽക്കോ, പുള്ളി ഓടിയ വഴിയാണാ വരമ്പ് ഇട്ടിരിക്കുന്നത് വല്ല പുല്ലും മുളച്ചിട്ടുണ്ടോന്ന് നോക്കിയേ നീ.”

 

പക്ഷെ അത് മാത്രം മീനാക്ഷിക്കു പിടിച്ചില്ല. അതെന്താ പെണ്ണുങ്ങൾക്ക് മാത്രം ശക്തിണ്ടായാൽ. അതിലും ശക്തി ആണുങ്ങൾക്ക്  ഉണ്ടാവുംന്ന് നിർബന്ധം ഇണ്ടോ?

 

“കഥയല്ലെ മീനാക്ഷി, വിട്ട് കള.”

 

“പിന്നെ ഇത്ര ശക്തി ഇള്ള , വേളി എന്തിനാ കട്ടിളപടിക്കപ്പുറം മറഞ്ഞ് നിക്കണെ?!!, ഒരു പൊട്ടകഥ.”

 

മീനാക്ഷി കയ്യെല്ലാം ഉഴിഞ്ഞ്, മസില് പിടിച്ച് നോക്കുന്നുണ്ട്.

 

“എന്തെ മീനാക്ഷി വല്ല ഉറുമ്പും കടിച്ചോ?”

അതവൾക്ക് ഇഷ്ടായില്ല.

 

“മസ്സിലാടോ മാഷെ, മസ്സില്. എങ്ങനിണ്ട് .” 

അവളുടെ ഭാവങ്ങൾ കാണാൻ രസം തോന്നിയപ്പോൾ. ഞാൻ കുറച്ച് നേരം ഒന്ന് നോക്കി നിന്നു.

 

“നോക്ക് !!!”

 

“ഹോ ദാരിദ്ര്യം…” ഒന്നു സൂക്ഷിച്ചു നോക്കി ഞാൻ പറഞ്ഞു.

 

“ഉണ്ണിയേട്ടൻ കാണാണ്ടാ,.. ഇതെല്ലാം ൻ്റെ മസ്സിലാ.”

 

“പക്ഷെ, ഞാൻ കണ്ടേല് എനിക്ക് ഇഷ്ടപെട്ട മസ്സില് വേറെയാ, അതിവിടെ എവിടെയോ ഇണ്ടായീലോ.” ഞാൻ അവളുടെ നെഞ്ചിലേക്ക് കണ്ണ്പായിച്ചു,

 

അവളൊന്ന് പുളഞ്ഞ് ചിരിച്ച്, മാറി നടന്നു. അവൾക്ക് ഞാൻ ഇനിയും പിടിക്കോന്നു സംശയം ഉണ്ട്. ഇടക്കണ്ണിട്ട് എന്നെ നോക്കുന്നുണ്ടു. അതിനൊപ്പം കൈ കെട്ടിയായി നടപ്പ്. തുക്കിടി സായിപ്പിൻ്റെ പോലെ.

 

“എന്നാ ഞാൻ വേറെ ഒരു മസ്സില് കാട്ടിത്തെരാ.”

പറഞ്ഞ് തീരുന്നതിന് മുന്നെ മസ്സിലേതാണെന്ന് മനസ്സിലായ മീനാക്ഷി തിരിഞ്ഞ് എനിക്ക് അഭിമുഖമായി പിന്നോട്ട് നടന്ന് തുടങ്ങി. അതെനിക്ക് നന്നേ വിഷമമായി. ഇപ്പോ അന്നപിടയൊത്ത ആരയിളക്കം കാണാതെ ഒരടി നടക്കാൻ എനിക്ക് പറ്റണില്ല. അല്ലേലും ഇത്ര രസമുള്ള കാഴ്ച വേറെ ഏതാ ഉള്ളത്. ആ ഒരു അരവെട്ടല് സ്വസ്തമായൊന്നിരുന്നു നോക്കി കാണാൻ ആഗ്രഹം ഇല്ലാത്ത ആണുങ്ങളുണ്ടോ. 

 

ഒരുപക്ഷെ അടുത്ത തലമുറയെ മുലയൂട്ടി വളർത്താൻ പോന്ന സുന്ദരമായ മുലകളും, ഗർഭത്തിൽ കുഞ്ഞിനേയും പേറി നടക്കാൻ പോന്ന തുടുത്ത ശക്തമായ കാലുകളുമാവും നമ്മൾ മനപ്പൂർവ്വമല്ലാതെ തിരയുന്നത്. പ്രകൃതി എത്ര നിഗൂഢമാണോ, അത് അത്രയും യുക്തിസഹവുമാണ്.

 

എന്തായലും എന്റെ വിഷമം മനസ്സിലാക്കി മീനാക്ഷി ആ മനോഹരമായ നിതംഭഗോളങ്ങൾ എനിക്കെതിരെ തിരിച്ചു, മാത്രമല്ല വിഷമിപ്പിച്ചതിന് പ്രാശ്ചിതമായി. ഉഴുതിട്ട മണ്ണിലേക്കിറങ്ങി കൂടുതൽ ഇളകി നടക്കുകയും ചെയ്തു. അവൾക്ക് ഞാൻ മനസ്സിൽ വിചാരിക്കണത് പോലും ഇപ്പോൾ  പിടികിട്ടുന്നുണ്ട്.

 

ഞാൻ കിട്ടിയ ബോണസ് ആസ്വദിച്ച് പിന്നാലെ നടന്നു. എൻ്റെ ലോകം മുഴുവൻ ഇപ്പോൾ അവളാണ്. ഈ മൂടികെട്ടിയ ലോകത്തിനപ്പുറം എനിക്കൊരു അനന്തമായ ആകാശവും, ക്ഷീരപഥങ്ങളും, അതിൽ താരാഗണളുമില്ല. ശൂന്യം.

 

മീനാക്ഷി …, അവൾക്ക് എന്നെകുറിച്ച് എല്ലാമറിയാം. മനസ്സിൽ എന്ത് വിചാരിക്കുന്നു, എന്ത് വിചാരിക്കാൻ സാധ്യതയുണ്ട് എന്ന് പോലുമറിയാം. എനിക്കവളെ കുറിച്ചൊരു ചുക്കും അറിയില്ല. എങ്കിലും ഒന്നറിയാം, എനിക്കവളെ ജീവനാണെന്നറിയാം. 

 

ഞാനവളെ നോക്കി. പൂത്തുലഞ്ഞ പറങ്കിമാവുകൾ അവളുടെ മുഖത്ത് നിഴൽചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. പകലുകളിൽ രാത്രി മറന്നിട്ടുപോയ ഇരുൾചേലയുടെ കഷണങ്ങളെന്നപോലെ. 

 

എന്തെ ഞാൻ ഇന്നുവരെ ഇവളെ കണ്ടില്ല. ഒരിക്കൽ പോലും കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളു. വൈകുന്നേരങ്ങളിൽ അമ്മയുടെ കാലുഴിഞ്ഞ് കൊടുക്കുമ്പോൾ, പലപൊട്ടും നുറുങ്ങുകളും. അമ്മയുടെ കുഞ്ഞുകൂട്ടുകാരി. പ്രണയം തോന്നാൻ മാത്രം സമയമുണ്ടായിരുന്നില്ല. നാട്, നാടകം, കൂട്ടുകാർ, രാവിലെ ഇറങ്ങിയാൽ രാത്രി വളരെ വൈകും തിരിച്ചെത്താൻ. യാതൊരു പണിയും ഇല്ലാത്ത സമയത്തായിരുന്നു എനിക്ക് തീരെ സമയമില്ലാതിരുന്നത്, ഇപ്പൊ പിന്നെയും സമയമുണ്ട്. ഓർത്തപ്പോൾ എനിക്ക് തന്നെ ചിരിവന്നു.

 

രാഘവമാമൻ ഡൽഹിയിലെ ജോലി വിട്ട്, ഇവിടെ വന്നിട്ടും അധികം നാളായിട്ടുണ്ടാവില്ല. അവളെ കണ്ടാൽ ചെറുപ്പം തൊട്ടേ പുറത്ത് വളർന്ന കുട്ടിയാണെന്ന് പറയുകയേയില്ല. അന്നൊക്കെ നാട്ടിൽ എവിടെ തിരിഞ്ഞാലും മീനാക്ഷിയുടെ ഭംഗിയെ പറ്റി ആരെങ്കിലുമൊക്കെ പറഞ്ഞ് കേൾക്കാം. പക്ഷെ അത്രയും വലിയ പരാജയം ആയിരുന്ന എനിക്ക്, ഇനിയൊരു പെണ്ണിൻ്റെ വായിന്ന് നിരസനം കൂടി കേൾക്കാൻ ഉള്ള ത്രാണിയിണ്ടായില്ല, അതുകൊണ്ട് ആ ഭാഗത്തേക്ക് ചിന്തപോയില്ല. എങ്കിലും കണണംന്ന് ഉണ്ടായിരുന്നു. അമ്മയ്ക്ക് അത്ര ഇഷ്ടം ഉള്ള സ്ഥിതിക്ക് കണ്ണടച്ച് തന്നെ പറയാം എനിക്കും ഇഷ്ടവുംന്ന്. ഇഷ്ടം ഉണ്ടാവണത് മനസ്സിലാണല്ലോ. അതുകൊണ്ടെന്നെ, എപ്പഴേലും അവളെ വേറെ ഏതേലും ബഡുക്കൂസ് പയ്യൻമാർക്ക് ആലോചിക്കണ കാര്യം പറയുമ്പോൾ, ഒരിക്കപോലും കണ്ടിട്ടില്ലെങ്കിലും നെഞ്ചില് ചെറുതായിട്ട് കൊളുത്തിവലിക്കണ പോലെ ഒരു വേദന തോന്നും. 

 

എന്തായാലും ഒരുവട്ടം കാലചക്രം കറങ്ങി തിരിഞ്ഞു വന്നപ്പോൾ അവളെന്നെയും നയിച്ച് എനിക്ക് മുമ്പെ നടപ്പുണ്ട്. ഇനിയൊരു വട്ടം കൂടി അതിന്റെ തിരിച്ചിലിനപ്പുറം ആലോചിക്കാനേ കഴിയുന്നില്ല.

 

പ്രണയമൊന്നുമില്ലെങ്കിൽ ഇവളെന്തിനാണ് ഈ നാട്ടിൽ നിന്നും ഒളിച്ചോടിയത്. എന്തിനാണവൾ സ്നേഹിക്കുന്നവരെ ഇത്ര ഭയക്കുന്നത്. ഇത്രയുമടുത്ത എൻ്റെടുത്തു നിന്നു പോലും അകലാൻ ശ്രമിക്കുന്നതെന്തിനാണ്. അവളുടെ മനസ്സിലുള്ള ദുഃഖങ്ങളും, അവളെ കുറിച്ചുള്ള രഹസ്യങ്ങളും എന്റെ മനസ്സിലിപ്പോഴും കീറാമുട്ടിയാണ്. പെണ്ണിനോളം മനസ്സിലാക്കാൻ കഴിയാത്ത മറ്റൊന്നും ലോകത്ത് കണ്ട് പിടിച്ചിരിക്കില്ല. പ്രണയം മാത്രമാണ് മനസ്സിലുള്ള ഒരേയൊരു വെട്ടം.

 

പ്രണയിക്കുന്നവർക്ക് ഒരു സമാന്തരമാനമുണ്ട്, ഒരു പാരലൽ ലോകം. അതിനുള്ളിൽ ഒരാൾ പൂർണ്ണമായും അകപ്പെട്ട് പോകുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ കഴിയില്ല.അത് വരെ വിചാരിച്ചു വച്ചിരുന്ന വിചാരങ്ങളെല്ലാം അവിടെ പൊയ്പോവില്ല. അവിടെ ഒരുയുക്തിക്കും സ്ഥാനമില്ല. സന്തോഷത്തിനും, വേദനക്കും, പ്രതീക്ഷക്കുo അവിടെ മറ്റൊരു അളവ്കോലാണ്. ഒന്നിൽ നിന്നും തുടങ്ങി അനന്തതയിൽ ലയിക്കുന്ന യാനം. അവിടെ ക്ഷീണമില്ല, തടസങ്ങളില്ല, തോൽവികളില്ല, അതിരുകളില്ല, അവിടെ മരണം തന്നെയില്ല. അതിനകത്തുള്ളവർക്ക് യഥാർത്ഥ ലോകത്തുള്ളവരെയോ, അതോ പുറത്തുള്ളവർക്ക് തിരിച്ചോ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.  

 

ഞാനതിനുള്ളിലാണ്. ഇവിടെ എന്തിനും സൗന്ദര്യം കൂടുതലാണ്. സമയത്തിനു ദൈർഘ്യം കുറവാണ്. അകലേക്ക് കാഴ്ചകളില്ല. അടുത്ത്, വളരെയടുത്ത്.  

 

വയൽവരമ്പ് വിട്ട് കയറ്റത്തിലുള്ള മണ്ണ് വഴിയിലേക്ക്, വലിയപേരാലിൻ്റെ വേരിറങ്ങിയ വഴിയിലൂടെ ശ്രദ്ധിച്ച് കയറി, കാളവണ്ടികളും ആട്ടിൻപറ്റങ്ങളും പോകുന്ന വഴിയിലൂടെ അൽപ്പം നടന്നപ്പോൾ, അകലെ വീട് കാണാം. നീലവാനത്തിൻ്റെ കീഴെ പച്ചപുതച്ച് അത് എന്നെയും കാത്ത് നീണ്ടുകിടക്കുന്ന വഴിയിലേക്കും നോക്കി തലക്ക് കയ്യും കൊടുത്തിരിക്കുന്നു. വല്ലാത്തൊരു സംഭ്രമം. അടുത്തൊന്നും വീടുകളില്ല, വലിയ പറമ്പുകളാൽ ഇടവിട്ട് അവ അകന്ന് കിടക്കുന്നു. പലതരം വൃക്ഷലതാദികൾ തഴച്ച് വളർന്ന് അഹംങ്കാരത്തിൽ ഇടുപ്പിൽ കൈയ്യുംകുത്തി ചുറ്റുംനോക്കി വെല്ലുവിളിച്ചു കൊണ്ടു നിൽക്കുന്നു. അവിടന്ന് വലത്തോട്ട് ചരിവിറങ്ങി അൽപ്പം നടന്നാൽ മീനാക്ഷിയുടെ വീടെത്തും. അതുകൊണ്ട് തന്നെ അവളുടെ അവസ്ഥയും  മറ്റൊന്നല്ല. 

 

*************  

Updated: March 7, 2023 — 2:51 pm

23 Comments

  1. Never read a story like this…and i don’t want to any other
    Because it gave me all chills i expected from a story…
    Hats off to you and your style of writing.
    വായിച്ച ഓരോ നിമിഷവും പാഴായി പോയില്ല ?
    Worths a lot ?
    Once again man your style of writing ??

  2. ഏവർക്കും ഹൃദയം നിറഞ്ഞ ഓണപ്പരീക്ഷ ആശംസകൾ…. ?

  3. നന്ദി…. ആ സ്നേഹത്തിനു ജീവവായു നൽകിയതിന്.. വഴുതനയുടെ മെഴുക്കുവരട്ടിയുടെ രുചി നൽകിയതിന്.. പച്ചയായ ജീവിതത്തിന്റെ നിറക്കൂട്ടുകൾ നൽകിയതിന്..
    നന്ദി കൂട്ടുകാരാ..

  4. Nice work bro ?

  5. ചങ്ങാതി..?
    നന്നായായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..അത്രക്ക് നന്നായിരുന്നു ഓരോ വരികകളും.എഴുത്തിന്റെ മന്ത്രികത അത്രക്ക് നന്നായിരുന്നു.പിടിച്ചിരുതുന്ന എഴുത്ത് തന്നെ.എങ്കിലും സമാധാനപരമായ അവരുടെ മുന്നോട്ടുള്ള ജീവിതം കുറച്ചുകൂടി എഴുതിയിരുന്നെങ്കിൽ എന്നാശ്ശിച്ചു പോയി…

    “Objects in mirror are closer than they appear”
    ഓരോരോ വരികളും മനസ്സിൽ തലോടി പോയിരിക്കുന്നു.അതിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് ഇത്.
    പിനെ കുക്കിങ് നീ കുറച്ചു പറയാതെ ഇരിക്കാൻ വയ്യ.എന്തൊക്കെ വിഭവങ്ങൾ ആണ് ആകുന്നത്.വായിച്ച എനിക്ക് പോലും കൊതി തോന്നിപോയി?.
    ഒരു ടൈൽ end പ്രതീക്ഷിക്കുന്നുണ്ട്…കഴിയുമെങ്കിൽ കുറച്ചു വരികൾ കുടി അവർക്കുവേണ്ടി കുറിക്കു..?

    ഇനിയും ഇത് പോലുള്ള കഥകളുമായി വരിക.ഈ എഴുത് മറ്റൊന്നിനും പകരം വയ്ക്കാൻ ഇല്ലാത്തതാണ്…അത്ഇ നിയും പ്രണയമായി ഇവിടെ നിറയട്ടെ…?
    -story teller

  6. Thanks for completing the story.. I loved your writing.. unni❤️ Meenakshi super… Vere level story???

  7. അങ്ങനെ അവസാനം വന്നു ല്ലേ ☺️☺️☺️ വായിച്ചിട്ട് റിവ്യൂ ഇടാം അണ്ണാ ?

  8. Ende broye .. vayichappo orupad santhoshai…. Iniyum ithiram rejanakalkkai kathirikkunnu

  9. നിധീഷ്

    ഒന്നും പറയാനില്ല… മനസ്സ്നിറഞ്ഞു…. ❤❤❤❤❤❤❤❤❤
    ഇനിയും ഇതുപോലെഉള്ള കഥകളും ആയിവരിക……

  10. ബ്രോ അടിപൊളി ഇനിയും എഴുതണം

  11. ബ്ലോക്ക്ബസ്റ്റർ ??❣️

  12. പൊന്നു നരി ഇജ്ജാതി തീ ?????…?????????????????????????

  13. Excellent storry and well presented.

  14. Chettayii full kadha pdf aayittu idamo

  15. അരെ വാ ♥️?

  16. സൂപ്പർ ആയിരുന്നു ബ്രോ…

  17. സൂപ്പർ സൂപ്പർ സൂപ്പർ പൊളിച്ചു മുത്തേ കണ്ണു നിറഞ്ഞിട്ട് മിക്ക സ്ഥലങ്ങളിലും വായിക്കാൻ പോലും പറ്റിയില്ല അതിമനോഹരം ഇനിയും ഒരുപാട് ഒരുപാട് ഇതേപോലെ എഴുതാൻ കഴിയട്ടെ ഒരായിരം ആശംസകൾ

    1. Enthinada kalamada manushyane karayippikkaanni ingane katha ezuthunnath

  18. Wonderful story and writing. Thanks for giving a message. Come again with good story. ?

  19. ജിത്തു

    Super bro ഇനിയും ഇത്പോലെ തുടരട്ടെ

  20. nalla noval aayirunnu nannayi theerthu.

  21. ഓന്നും പറയാൻ ഇല്ല, സൂപ്പർ

  22. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഞാൻ കരുതി നിർത്തിയിട്ട് പോയി എന്ന് .പൂർത്തിയാക്കിയ തിൽ
    സന്തോഷം ഒരുപാട് ഇഷ്ട്ടമായി.

Comments are closed.