മീനാക്ഷി കല്യാണം 6 (അവസാനം) 441

ചിന്തയുടെ തീവ്രത പരന്നില്ലാതായപ്പോഴാണ്, മീനാക്ഷി ഇരിക്കുന്ന സ്ഥലത്തിനെ കുറിച്ചു ബോധവതിയായത്. പെട്ടന്ന് വലിയശബ്ദത്തിൽ ഹോൺ മുഴക്കി മഴയൊട്ടും കാര്യമാക്കാതെ ഒരു മോട്ടോർബസ്സ് വന്ന് നിന്നു. അവളതിനുള്ളിലെ ഇരുട്ടിലേക്ക് ഒരുവട്ടം നോക്കി, അപ്പുറത്തെ കടവിലേക്ക് വിഴികൾ നട്ടു. അവനെ ഇട്ടെറിഞ്ഞ് പോകുമ്പോഴും, തന്നെ തിരിഞ്ഞവൻ വരുമെന്ന്, അവളുടെ മനസ്സ് അവളറിയാതെ തന്നെ തുടിച്ചിരുന്നു. ബസ്സിലേക്ക് കാലെടുത്ത് വച്ച് ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അകലെ അലറിവിളിച്ചൊഴുകുന്ന പുഴക്കപ്പുറം, അലച്ച്തല്ലി പെയ്യുന്ന മഴക്കപ്പുറം,  നെഞ്ച്പൊട്ടി വിളിച്ചവൻ ഓടിവരുന്നു, തകർന്നുപോയ അവളുടെ പ്രാണനാഥൻ, അടക്കാനാവാത്ത ഹൃദയവേദനയിൽ അവൾ തിരിഞ്ഞു. ഇല്ല, ഞാനെന്ന പാഴ്‌ജൻമം തലയിലേറ്റാൻ മാത്രം, പാപം എൻ്റെ ഉണ്ണിയേട്ടൻ ചെയ്തിട്ടില്ല. ഇത് തന്നെ അധികമായി, ഇനി എന്റെ സമയമായി. മടുത്തു, എത്ര നാളായി ഈ ഒളിച്ചോട്ടം തുടങ്ങിയിട്ട്.

 

******

ഹൈഡിയ ബ്രോഡ്ബെൻ്റ് , ലോകം മുഴുവൻ പ്രശസ്തയായ എയ്‌ഡ്‌സ് കിഡ്. ഇൻ്റർവ്യൂ ഞാനും കണ്ടിട്ടുണ്ട്. ഓമനയായ ഒരു ആഫ്രോ-അമേരിക്കൻ കുട്ടി, വളരെ കൊച്ച്കുട്ടി. അവൾ ചെറുപ്പം മുതൽ എയ്സ്ബാധിതയാണ്. അവളനുഭവിച്ച ദുരിതങ്ങൾ, രോഗപീഢകൾ… ചെറുതിലെ തന്നെ തലച്ചോറിൽ അണുബാധ, രക്തസംക്രമ വ്യാധികൾ, ന്യൂമോണിയ, മറ്റു ഗുരുതരമായ രോഗാവസ്ഥകൾ, അബോധാവസ്ഥകൾ, എല്ലാം അന്ന് ഒരുപാട് വേദനിപ്പിച്ചതാണ്. ആശുപത്രി കിടക്കയിലെ ഒരുപാട് സുഹൃത്തുക്കൾ മരിക്കുന്നത്, വേദനയോടെ കാണേണ്ടി വന്ന കുഞ്ഞ്. എങ്കിലും അവളുടെ ജീവിതദർശ്ശനം ജീവിക്കലായിരുന്നു, മരണത്തിനും മുകളിൽ അതിമനോഹരമായി ജീവിക്കുകയെന്നത്. മീനാക്ഷിയുടെ ജീവിതവും, അത്തരം പീഢകളിൽ നിന്നുമുള്ള ഒരു അതിജീവനമായിരുന്നു. അരവിന്ദൻ്റെ ഉള്ളംകാൽ മുതൽ ഉച്ചിവരെ വൈദ്യുത പ്രവാഹങ്ങൾ സഞ്ചരിച്ചു. ഇതറിഞ്ഞിരുന്നെങ്കിൽ, നേരത്തേ… അൽപ്പമെങ്കിലുമറിഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ സ്നേഹിക്കുന്നതിൻ്റെ ഒരു നൂറിരട്ടിയെങ്കിലും ഞാൻ അവളെ സ്നേഹിച്ചേനെ. ഇപ്പോൾ എന്നെവിട്ട് അകലാൻ നോക്കുമ്പോൾ എന്ത് പറഞ്ഞാണ് ഞാൻ തിരികെ വിളിക്കണ്ടത്. എങ്ങനെയാണ് എനിക്കവളെ വിട്ട് ജീവിക്കാൻ തന്നെ കഴിയില്ലെന്നു ഞാൻ മനസ്സിലാക്കി കൊടുക്കണ്ടത്. അവൾക്ക് മുൻപേ, ഒരു നിമിഷം മുൻപേയെങ്കിലും മരിച്ചോ?… മഴനീരിൽ, കൊഴുത്ത കണ്ണുനീരു കലർന്നതു തുടച്ചെറിഞ്ഞു ഞാൻ ഓടി, അകലെ കടവ് കാണാം, ഒരു പൊട്ടുപാലെ അക്കരെയിൽ അവളെയും. അവളെന്നെ കണ്ടിട്ടില്ല. ബസ്സിലേക്ക് കയറുകയാണ്.അതാ കരവിട്ടാൽ ഞാനവളെ എവിടെ ചെന്നു കണ്ട്പിടിക്കും.

 

 ******

Updated: March 7, 2023 — 2:51 pm

23 Comments

  1. Never read a story like this…and i don’t want to any other
    Because it gave me all chills i expected from a story…
    Hats off to you and your style of writing.
    വായിച്ച ഓരോ നിമിഷവും പാഴായി പോയില്ല ?
    Worths a lot ?
    Once again man your style of writing ??

  2. ഏവർക്കും ഹൃദയം നിറഞ്ഞ ഓണപ്പരീക്ഷ ആശംസകൾ…. ?

  3. നന്ദി…. ആ സ്നേഹത്തിനു ജീവവായു നൽകിയതിന്.. വഴുതനയുടെ മെഴുക്കുവരട്ടിയുടെ രുചി നൽകിയതിന്.. പച്ചയായ ജീവിതത്തിന്റെ നിറക്കൂട്ടുകൾ നൽകിയതിന്..
    നന്ദി കൂട്ടുകാരാ..

  4. Nice work bro ?

  5. ചങ്ങാതി..?
    നന്നായായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..അത്രക്ക് നന്നായിരുന്നു ഓരോ വരികകളും.എഴുത്തിന്റെ മന്ത്രികത അത്രക്ക് നന്നായിരുന്നു.പിടിച്ചിരുതുന്ന എഴുത്ത് തന്നെ.എങ്കിലും സമാധാനപരമായ അവരുടെ മുന്നോട്ടുള്ള ജീവിതം കുറച്ചുകൂടി എഴുതിയിരുന്നെങ്കിൽ എന്നാശ്ശിച്ചു പോയി…

    “Objects in mirror are closer than they appear”
    ഓരോരോ വരികളും മനസ്സിൽ തലോടി പോയിരിക്കുന്നു.അതിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് ഇത്.
    പിനെ കുക്കിങ് നീ കുറച്ചു പറയാതെ ഇരിക്കാൻ വയ്യ.എന്തൊക്കെ വിഭവങ്ങൾ ആണ് ആകുന്നത്.വായിച്ച എനിക്ക് പോലും കൊതി തോന്നിപോയി?.
    ഒരു ടൈൽ end പ്രതീക്ഷിക്കുന്നുണ്ട്…കഴിയുമെങ്കിൽ കുറച്ചു വരികൾ കുടി അവർക്കുവേണ്ടി കുറിക്കു..?

    ഇനിയും ഇത് പോലുള്ള കഥകളുമായി വരിക.ഈ എഴുത് മറ്റൊന്നിനും പകരം വയ്ക്കാൻ ഇല്ലാത്തതാണ്…അത്ഇ നിയും പ്രണയമായി ഇവിടെ നിറയട്ടെ…?
    -story teller

  6. Thanks for completing the story.. I loved your writing.. unni❤️ Meenakshi super… Vere level story???

  7. അങ്ങനെ അവസാനം വന്നു ല്ലേ ☺️☺️☺️ വായിച്ചിട്ട് റിവ്യൂ ഇടാം അണ്ണാ ?

  8. Ende broye .. vayichappo orupad santhoshai…. Iniyum ithiram rejanakalkkai kathirikkunnu

  9. നിധീഷ്

    ഒന്നും പറയാനില്ല… മനസ്സ്നിറഞ്ഞു…. ❤❤❤❤❤❤❤❤❤
    ഇനിയും ഇതുപോലെഉള്ള കഥകളും ആയിവരിക……

  10. ബ്രോ അടിപൊളി ഇനിയും എഴുതണം

  11. ബ്ലോക്ക്ബസ്റ്റർ ??❣️

  12. പൊന്നു നരി ഇജ്ജാതി തീ ?????…?????????????????????????

  13. Excellent storry and well presented.

  14. Chettayii full kadha pdf aayittu idamo

  15. അരെ വാ ♥️?

  16. സൂപ്പർ ആയിരുന്നു ബ്രോ…

  17. സൂപ്പർ സൂപ്പർ സൂപ്പർ പൊളിച്ചു മുത്തേ കണ്ണു നിറഞ്ഞിട്ട് മിക്ക സ്ഥലങ്ങളിലും വായിക്കാൻ പോലും പറ്റിയില്ല അതിമനോഹരം ഇനിയും ഒരുപാട് ഒരുപാട് ഇതേപോലെ എഴുതാൻ കഴിയട്ടെ ഒരായിരം ആശംസകൾ

    1. Enthinada kalamada manushyane karayippikkaanni ingane katha ezuthunnath

  18. Wonderful story and writing. Thanks for giving a message. Come again with good story. ?

  19. ജിത്തു

    Super bro ഇനിയും ഇത്പോലെ തുടരട്ടെ

  20. nalla noval aayirunnu nannayi theerthu.

  21. ഓന്നും പറയാൻ ഇല്ല, സൂപ്പർ

  22. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഞാൻ കരുതി നിർത്തിയിട്ട് പോയി എന്ന് .പൂർത്തിയാക്കിയ തിൽ
    സന്തോഷം ഒരുപാട് ഇഷ്ട്ടമായി.

Comments are closed.