“എന്താണ് അർണാ എന്ന് പറയുന്നത്???”
“ഒരു കടുവ…. പക്ഷേ ഇവിടത്തെ പ്രത്യേകത അറിയാമോ… ഒട്ടും പൊല്യൂഷൻ ഇല്ലാത്ത, ധാരാളം സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലം… കീടനാശിനികൾ ഒട്ടുമില്ല…. അത്കൊണ്ട് തന്നെ മരങ്ങളും ചെടികളും എന്ന് വേണ്ട മൃഗങ്ങൾക്കും അസാധാരണമായ വളർച്ച ഉണ്ട്…
ഇനി അർണായെ കുറിച്ച് ആണെങ്കിൽ കറുത്ത നിറമുള്ള അതിഭീകരനാണ് അർണാ…. ഗുളുവാ യോട് വരെ നേരിട്ട് എതിരിടാൻ ശ്രമിച്ചിട്ടുള്ളവൻ എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ….”
അതുൽ ഏതാനും നിമിഷത്തേക്ക് നിശബ്ദനായി എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു….
“വേറെ എന്തെങ്കിലും അറിയാനുണ്ടോ??”
അൽപനേരം കൂടി ആലോചിച്ച ശേഷം അതുൽ ചോദിച്ചു…
“ഈ സോളായ് എന്ന സാധനം???”
പെട്ടന്ന് ആ സ്ത്രീ തന്റെ കൈയിൽ ഉള്ള അല്പം പഴക്കം ചെന്ന സോളായ് കാണിച്ചു കൊണ്ട് ചോദിച്ചു…
“ഇതോ??? ഇതാണ് ഇവരുടെ പ്രധാന സ്വയരക്ഷാ ഉപകരണം… ഇത് ശരിക്കും പറഞ്ഞാൽ മുറഷിന്റെ നട്ടെല്ലിന് ഉള്ളിൽ കൂടി പോവുന്ന സിരയാണ്…. തലച്ചോറ് മുതൽ വാലിന്റെ തുമ്പ് വരെ നീളം കാണും അതിന്….
സോളായ് ഉണ്ടാക്കിയെടുക്കുന്നതും അല്പം ശ്രമമേറിയ ദൗത്യം തന്നെയാണ്…. ആ സിര കിട്ടിയാൽ മാത്രം പോരാ… അജുൽ പലയിടത്തും നിന്ന് പുക ഉയരുന്നത് കണ്ടിട്ടില്ലേ… ആ പുകയിൽ ഇതിനെ ദൃഡപെടുത്തി എടുക്കണം…
അത് കഴിഞ്ഞു മുറഷിന്റെ രക്തം ഉള്ളിൽ നിറച്ച് ഒരു പ്രത്യേക ചെടിയുടെ ഉള്ളിലെ വെള്ള പൊങ് നിറച്ചു കടൽ വെള്ളത്തിൽ മൂന്നു ദിവസം മുക്കി വച്ച ശേഷം എടുത്താണ് ഉപയോഗിക്കുന്നത്…
Very nice and thrilling, when is the next part
Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.
♥♥♥♥♥
ശെടാ… അപ്പോഴേക്ക് തീർന്നോ ?
കുറച്ചൂടെ ആവായിരുന്നു ??
എന്നത്തേയും പോലെ ഗംഭീരം.
ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.
ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤
Super part super story so thrilling..
❤
എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).
Its really awesome writing… And thrilled throughout the part by each line with full anxiety.
Jai പ്രവാസി ബ്രോ