ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

“നിലായ്ക്കും???””നിർശ്വായ്ക്കു??? അവൾക്ക് അമ്മയെ പോലെ ധൈര്യം ഉണ്ട്.. പക്ഷേ ഇവിടെ ആകെ പ്രശ്നമാണ്… കൂട്ടത്തിൽ ചവിട്ടും പാര വയ്പ്പും എല്ലാം ഉണ്ട്…..”

“ഞാൻ കണ്ടു…. അവിടെ… ഒരാളെ ഞങ്ങൾ വെടി വച്ചിരുന്നു….”

അതുൽ അയാളെ  വെടിവച്ചത് മുതലുള്ള സംഭവങ്ങൾ എല്ലാം അവൾക്ക് വിവരിച്ചു…..

“ഉടോ… നിർശ്വാ യുടെ കൂട്ടത്തിലെ പ്രധാനി ആയിരുന്നു അവൻ…. അവളുടെ വിശ്വസ്ഥൻ…. പറഞ്ഞിട്ട് കാര്യം ഇല്ലാലോ…”

“വിശ്വസ്ഥൻ  മാത്രമോ??? അതോ???”

അതുലിനു അയാളെ കുറിച്ച് കൂടുതൽ അറിയുക എന്നതിനേക്കാൾ അവളും അയാളും തമ്മിലുള്ള ബന്ധം ആയിരുന്നു അറിയേണ്ടിയിരുന്നത്….

“നിങ്ങൾ ഉദ്ദേശിച്ചത് മനസിലായി… അവൾ പറഞ്ഞിരുന്നു… നിങ്ങളുടെ ശ്രമങ്ങൾ…. സത്യത്തിൽ ഈ നാട്ടിൽ കല്യാണം പോലുള്ള ചടങ്ങുകൾ ഒന്നും തന്നെയില്ല…. സ്ത്രീയ്ക്ക് തന്നെയാണ് ശൗര്യം കൂടുതൽ… അവൾ ആഗ്രഹിക്കുന്നവരുമായി അവൾക്ക് ബന്ധപ്പെടാം…”

അതുലിനു അല്പം നിരാശ തോന്നി….. പക്ഷേ അപ്പോളേക്കും ആ സ്ത്രീ പറഞ്ഞു…..

“പക്ഷേ ഞാൻ അറിഞ്ഞിടത്തോളം നിർശ്വാ ആരെയും അതിന് അനുവദിച്ചിട്ടില്ല….”

അതുലിനു  സന്തോഷം തോന്നി….

“ഇനി അതുലിനു എന്താണ് അറിയാൻ ഉള്ളത്???”

“പിങ്ക് രക്തമുള്ള ജീവികൾ???”

“മുറാഷ്,… അവ കഴുത പുലികളുടെ  വകഭേദമാണെന്ന് തോന്നുന്നു…. ജീവനുള്ളതും മരിച്ചതുമായ എന്തും കഴിക്കും… ചീഞ്ഞ മാംസം പോലും…. അവ ഒറ്റക്ക് ഭയാലുക്കളാണ്… പക്ഷേ കൂട്ടമായി വേട്ടയാടുന്നത് കൊണ്ട്  അപകടകാരികളും….

ഒന്നാലോചിച്ചു നോക്കിക്കെ ജീവനുള്ള നിങ്ങളുടെ ശരീരത്തിൽ നിന്നും മാംസം പറിച്ചെടുക്കപെടുന്ന അവസ്ഥ… അവ അങ്ങനെയാണ്… അവയുടെ മുൻപിൽ ചെന്നു പെട്ടാൽ ജീവനുള്ളപ്പോൾ തന്നെ അവ നമ്മുടെ മാംസം കടിച്ചു കീറി ഭക്ഷിക്കാൻ തുടങ്ങും…”

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.