ഓപ്പറേഷൻ ഗ്രേറ്റ് വാൾ -മിസ്റ്റീരിയസ് ഐലൻഡ് പാർട്ട് 5 (Pravasi) 1828

പക്ഷേ ഈ മനുഷ്യർക്ക് നല്ല ഘ്രാണ ശക്തിയുണ്ട്…. മോഷ്ടിക്കാവുന്നത് എല്ലാം മോഷ്ടിച്ച ശേഷം തിരിച്ചു പോകാൻ നേരം ഞാൻ ഒളിച്ച മുറിക്ക് അരികിൽ എത്തിയ ഒരാൾ അൽപനേരം നിന്നു….നന്നായി മൂക്ക് വിടർത്തി ശ്വാസം വലിച്ചു കൊണ്ട് അയാൾ എന്റെ അരികിലെത്തി…. ഏതു നിമിഷവും മരണം തേടി എത്തും എന്ന് ഉറപ്പിച്ച എനിക്ക് പക്ഷേ സംഭവിച്ചത്  മറ്റൊന്നാണ്….

അയാളുടെ ഉദ്ദേശം മറ്റൊന്നായിരുന്നു.. ഹി റേപ്പ്ഡ് മി…. അയാൾ മാത്രമല്ല കൂട്ടത്തിൽ ഉള്ളവരും….. അങ്ങനെ നാലോ അഞ്ചോ പേർ… ഒടുവിൽ എന്റെ ബോധം നശിച്ചു തുടങ്ങി…..

അപ്പോൾ ഞാനൊരു സ്ത്രീ ശബ്ദം കേട്ടു… ആരോ ആണുങ്ങളെ ശകാരിക്കുന്ന ശബ്ദം…. അപ്പോളേക്കും എന്റെ ബോധം മറഞ്ഞു…

പിന്നീട് ബോധം വരുമ്പോൾ ഞാൻ ഇവിടെയാണ്…. നിർശ്വായുടെ അമ്മ… എഗ്ളാ…. അവരാണ് എന്നെ രക്ഷപെടുത്തി ഇവിടെ എത്തിച്ചത്…..”

“എന്നിട്ട് അവർ???”

“എഗ്ളാ???? അവരായിരുന്നു  ഈ മനുഷ്യരുടെ നേതാവ്…. ഞാൻ ഇവിടെ തടവിലായി കഴിഞ്ഞുകുറെയേറെ സമയം കഴിഞ്ഞു….ഒരു രണ്ട് വർഷം  ആയി കാണണം…. അതിശക്തമായ യുദ്ധം ഉണ്ടായി…. ”

“യുദ്ധമോ..  ഇവിടെയും???”

“അതേ… അതിഭീകരമായ യുദ്ധം…. ഒരു വശത്തു ഗുളുവാ…. മറുവശത്തു  ഇവർ…..”

“എന്നിട്ട്???? ആരാണ് ജയിച്ചത്???”

“ഗുളുവാ  അതിശക്തമായി ചെറുത്ത് നിന്നു…. പക്ഷേ ഞങ്ങളുടെ വെടികോപ്പുകൾ ഞാൻ എഗ്ളായ്ക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചു നൽകി…

അതുപയോഗിച്ച് ഇവർ അവയിലൊന്നിനെ കൊന്നു… പക്ഷേ…. അപ്പോളേക്കും ഇപ്പോളുള്ള ഗുളുവാ ഞങ്ങളുടെ തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങളിൽ നിന്നും ഒരു ഇരുമ്പ് പാളി കൊണ്ട് സ്വയം മറയാക്കി ഇവിടത്തെ നാട്ടുകാരെ ആക്രമിച്ചു….

ആകെ ജനസംഖ്യയുടെ പാതിയിലധികം,, അതായത്  ഏകദേശം നാനൂറിലധികം പേരാണ് അന്ന് മരിച്ചു വീണത്…. എഗ്ലായും അതിൽ ഉൾപ്പെട്ടു…”

“അതായത്…. നിങ്ങൾ പറഞ്ഞു വരുന്നത് ഒന്നിലധികം ഗുളുവാ ഉണ്ടെന്ന് ആണോ????”

“രണ്ടെണ്ണം ഉണ്ടായിരുന്നു… അവയിലൊന്നിനെ അന്ന് കൊന്നു…. പക്ഷേ… ഇപ്പോളും ജീവനോടെ ഉള്ളതിനെ നേരിടാൻ ഇവിടെ ആർക്കും ധൈര്യം ഇല്ല…”

Updated: January 24, 2022 — 12:28 pm

9 Comments

  1. Very nice and thrilling, when is the next part

  2. ലക്ഷമി

    Read full story parts by 03 days. Excellent writing & detailing. Hats Off Bro. Waiting for the next exciting parts.

  3. ♥♥♥♥♥

  4. ശെടാ… അപ്പോഴേക്ക് തീർന്നോ ?

    കുറച്ചൂടെ ആവായിരുന്നു ??

    എന്നത്തേയും പോലെ ഗംഭീരം.
    ലീടെ ജീവിതം കുറച്ച് സങ്കടപ്പെടുത്തി.

    ബാക്കിക്ക് വേണ്ടി വെയ്റ്റിംഗ് ❤

  5. Super part super story so thrilling..

  6. അദ്വൈത്

    എന്താണ് ഭായ്… വിശ്വസനീയമല്ലെങ്കിലും വിശ്വസിച്ചു പോകുന്ന കഥ. ്് ഡീറ്റേയിലിങ് കൊണ്ട് യുക്തിഭദ്രമല്ലാത്തതും യുക്തിസഹമായി തോന്നിപ്പിക്കുന്ന എഴുത്ത്. ഇത് പറയാൻ പ്രത്യേക കാരണം സാളായ് നിർമ്മിക്കുന്ന സങ്കീർണമായ ആ പ്രക്രിയ തന്നെ. എൻജോയ് ചെയ്തൂന്ന് പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. തീർത്തും തികവാർന്നൊരു അദ്ധ്യായം (എഡിറ്റിങ്ലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ).

  7. Its really awesome writing… And thrilled throughout the part by each line with full anxiety.

  8. Jai പ്രവാസി ബ്രോ

Comments are closed.